Saturday, February 1, 2014

കത്തോലിക്കാസഭയിലെ സന്യാസജീവിതം എന്ത്? എങ്ങനെ?

അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍

ഇവ സമര്‍പ്പിത ജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്ക് സമാനമാണ്. അപ്പസ്തോലിക ജീവിതസമൂഹങ്ങളില്‍ അംഗങ്ങള്‍ സന്യാസവ്രതങ്ങളില്ലാതെ സമൂഹത്തിന്റേതായ അപ്പസ്തോലികലക്ഷ്യം പിന്തുടരുകയും സഹോദരജീവിതം, അവരുടെ പ്രത്യേകമായ രീതിയില്‍ സമൂഹമായി ജീവിച്ചുകൊണ്ട് കോണ്‍സ്റിറ്റ്യൂഷന്‍ അുസരിച്ച് ഉപവിയുടെ പരിപൂര്‍ണത പ്രാപിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്നു (CIC,731§1;CCEO,572). കത്തോലിക്കാസഭയുടെ കാനാന്‍ നിയമസംഹിത (CIC) വിവിധ തരത്തിലുള്ള സന്യസ്തര്‍ക്കുള്ള നിയമങ്ങള്‍ രണ്ടു വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. 
1. സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ (CIC, 573730; CCEO, 410571). 
2. അപ്പസ്തോലികജീവിത സമൂഹങ്ങള്‍ (CIC, 731746; CCEO, 572).

സന്യാസജീവിത സമര്‍പ്പണത്തിലേക്കുള്ള വിവിധ ഘട്ടങ്ങള്‍

ആശ്രമത്തിലോ മഠത്തിലോ ചേരുന്നതുവഴി ആരും സന്യാസി/സന്യാസിനി  ആകുന്നില്ല. കര്‍ശമായ പരിശീലം ലഭിച്ച, നൈയാമികമായ പ്രായപൂര്‍ത്തിയെത്തിയ, തന്റെ യോഗ്യതയും പക്വതയും സ്വതന്ത്രമായ തീരുമാനവും വെളിപ്പെടുത്തിയ വ്യക്തിയെ മാത്രമേ സഭ നിത്യമായ സന്യാസത്തിലേക്ക് സ്വീകരിക്കുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ പൂര്‍ണമായും സന്യാസി/സന്യാസിനി  ആകുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാനത്തിന്  21 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം (CIC, 658 § 10) ആരുടെയും സമ്മര്‍ദ്ദത്തോടെയല്ല, സ്വമേധയാ ആണ് നിത്യവ്രതവാഗ്ദാനം  ചെയ്യുന്നതെന്ന് രേഖപ്പെടുത്തി സ്വന്തം കൈപ്പടയില്‍ ഒപ്പുവയ്ക്കുകയും വേണം. എന്നാല്‍ നിത്യവ്രതത്തിലേക്കുള്ള ഒരുക്കത്തിനായി വിവിധ ഘട്ടങ്ങളുണ്ട്.
 
സന്യാസ പരിശീലം: വിവിധ ഘട്ടങ്ങളും പ്രായവും:

1. ആസ്പിരന്‍സി
2. പോസ്റുലന്‍സി
3. നോവിഷ്യേറ്റ്
4. താല്‍ക്കാലികവ്രതം
5. നിത്യവ്രതം

1. ആസ്പിരന്‍സി

സാധാരണമായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ യു തി-യുവാക്കളെയാണ് സന്യാസസഭകള്‍ ക്ഷണിക്കുന്നത്. സ്യാസജീവിതത്തിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് 'ആസ്പിരന്‍സി' എന്ന കാലയളവില്‍ പരിശീലനം  നല്‍കുന്നു. ഈ കാലയളവില്‍ അവരുടെ പ്രായോഗികജീവിതത്തിനുതകുന്ന വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളാണ് ഇവരെ പരിശീലിപ്പിക്കുന്നത്.

2. പോസ്റുലന്‍സി

'ആസ്പിരന്‍സി'യിലെ പരിശീലം കഴിഞ്ഞ് തുടര്‍ന്നുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് 'പോസ്റുലന്‍സി' എന്ന കാലയളവില്‍ പരിശീലം ല്‍കുന്നു. ഈ വര്‍ഷവും അവരുടെ ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളുടെ പഠനം  തുടരുന്നു.

വൈദിക വിദ്യാര്‍ത്ഥികളുടെ പ്രഥമഘട്ട പരിശീലത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പറയുന്നത്, "സെമിനാരികളില്‍ ശാസ്ത്രീയ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ സെമിനാരിവിട്ട് പോയാലും പഠനം തുടരാന്‍ സാധിക്കുന്ന വിധത്തിലായിരിക്കണമെന്നാണ്.'' ഇത് സ്യാസസഭകള്‍ക്കും ബാധകമാണ്. സന്യാസജീവിതം പരീക്ഷിക്കുന്ന യുവതി തിരികെപോയാലും തന്റെ മുന്നോട്ടുള്ള പഠത്തിനും  ജീവിതത്തിനും  സഹായിക്കുന്ന തരത്തിലായിരിക്കണം പഠനവും പരിശീലനവും.

ആസ്പിരന്‍സി-പോസ്റുലന്‍സി കാലഘട്ടത്തില്‍, സന്യാസ ജീവിതത്തിന്  ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയുടെ താല്‍പര്യം യഥാര്‍ത്ഥമാണോ എന്നും ഈ വ്യക്തിയെ യഥാര്‍ത്ഥത്തില്‍ ദൈവം സ്യാസജീവിതത്തിലേക്ക് വിളിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. ഇക്കാലയളവില്‍ മാനുഷികവും വൈകാരികവുമായ പക്വത നേടുന്നതിനുള്ള പരിശീലം നല്‍കുകയും കൂടുതല്‍ ഗൌരവത്തോടെ നോവിഷ്യേറ്റിലേക്ക് പ്രവേശിക്കുന്നതിനു  ഒരുക്കുകയും ചെയ്യുന്നു. പരിശീലകര്‍ പക്വതയിലേക്കുള്ള അര്‍ത്ഥികളുടെ പരിശീലത്തില്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുകയും അര്‍ത്ഥികളെ പരിശോധിക്കുന്നതില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളുപയോഗിക്കുകയും വേണം.

ആസ്പിരന്‍സിയിലും പോസ്റുലന്‍സിയിലും പതിനെട്ട്  വയസ് പൂര്‍ത്തിയാക്കാത്ത യുവതീയുവാക്കന്മാര്‍ക്ക് പരിശീലം നല്‍കുന്നത് ന്യായമാണോ എന്നു ചോദിച്ചേക്കാം. സന്യാസ ജീവിതത്തിലേക്കുള്ള  നൈയാമികമായ പ്രവേശനം  നോവിഷ്യേറ്റിലൂടെ മാത്രമാണ്. എന്നാല്‍, നോവിഷ്യേറ്റിനു  മുന്‍പുള്ള പരിശീലത്തെക്കുറിച്ച് സഭാനിയമം ഇപ്രകാരം പറയുന്നു: "അര്‍ത്ഥി നോവിഷ്യേറ്റിലേക്ക് പ്രവേശിക്കപ്പെടുന്നതിനു  മുന്‍പ് അുഭവസ്ഥായ ഒരു സന്യാസിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ കോണ്‍സ്റിറ്റ്യൂഷന്‍ നിശ്ചയിച്ചിരിക്കുന്ന കാലഘട്ടം ആശ്രമത്തില്‍ ജീവിക്കേണ്ടതാണ്'' (CCEO, 449). ഈ കാലയളവ് നിശ്ചയിക്കേണ്ടത് ഓരോ സഭയുടെയും കോണ്‍സ്റിറ്റ്യൂഷനാണ്. അതിനാല്‍, കോണ്‍സ്റിറ്റ്യൂഷനാണ് ആസ്പിരന്‍സിയുടെയും പോസ്റുലന്‍സിയുടെയും കാലയളവ് നിശ്ചയിക്കേണ്ടത്.

ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന യുവതീയുവാക്കന്മാര്‍ക്ക് സന്യാസവ്രതങ്ങള്‍ എടുക്കുന്നതിനു  മുമ്പ് ശരിയായ ശാസ്ത്രീയ പഠത്തിനുള്ള സൌകര്യങ്ങള്‍ കൂടി ഇന്‍സ്റിറ്റ്യൂട്ടുകള്‍ നല്‍കുന്നു. അതിനുവേണ്ടിയാണ് പരിശീലത്തിനു  ഉചിതമായ പ്രായത്തില്‍ത്തന്നെ അതായത്, കൌമാരത്തില്‍ത്തന്നെ, സന്യാസ ജീവിതത്തിലേക്കുള്ള പ്രവേശത്തിനു  പരിശീലം നല്‍കുന്നത്. എന്നാല്‍ സ്യാസജീവിതത്തിലൂടെ സമര്‍പ്പിതജീവിതം നയിക്കാനാഗ്രഹിക്കുന്ന വ്യക്തിക്ക് ഏതു പ്രായത്തിലും സന്യാസജീവിതത്തിലേക്ക് കടന്നുവരാവുന്നതാണ്.

18 വയസ് പൂര്‍ത്തിയാകാതെ മഠങ്ങളില്‍ ചേരാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ന്യായീകരിക്കാനാവില്ല. നിയമത്തില്‍ പ്രായം നിശ്ചയിക്കുന്നത് നൈയാമിക നടപടികളുടെ സാധുതയ്ക്കുവേണ്ടിയാണ്. നൈയാമിക പ്രവൃത്തികള്‍ ചെയ്യുന്നതിലേക്കുള്ള ഒരുക്കം പ്രായമെത്തുന്നതിനു  മുമ്പുതന്നെയാകാം. ഇന്ത്യന്‍ ഭരണഘടയില്‍ വിവാഹപ്രായം പുരുഷ് 21 ഉം സ്ത്രീക്ക് 18 ഉം ആണ്. എന്നാല്‍ അവര്‍ തമ്മില്‍ സ്നേക്കുന്നതിനും  വിവാഹത്തിനായി ഒരുങ്ങുന്നതിനും  പ്രായപരിധി നിശ്ചയിക്കാനാകുമോ?

3. നോവിഷ്യേറ്റ്

'നോവിഷ്യേറ്റ്' കാലയളവിലാണ് ഒരു യുവാവ്/യുവതി ഗൌരവമായി സ്ഥിതിക്ക് സന്യാസ ദൈവവിളിയുണ്ടോയെന്നും സന്യാസത്തില്‍ ജീവിക്കാന്‍ സാധിക്കുമോയെന്നും പരീക്ഷിക്കുന്നത്. നോവിഷ്യേറ്റ് ലക്ഷ്യംവയ്ക്കുന്നത് അര്‍ത്ഥികള്‍ ദൈവവിളിയും ഇന്‍സ്റിറ്റ്യൂട്ടിലേക്കുള്ള പ്രത്യേകമായ വിളിയും കൂടുതല്‍ നന്നായി മനസിലാക്കുക, ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതരീതി അനുഭവിച്ചറിയുക, മനസും ഹൃദയവും അതിന്റെ അരൂപിയാല്‍ രൂപപ്പെടുത്തുക, അവരുടെ ഉദ്ദേശ്യവും യോഗ്യതയും പരീക്ഷിക്കുക എന്നിവയാണ്. കര്‍ശനമായ നിബന്ധകള്‍ക്ക് വിധേയമായിട്ടു മാത്രമേ ഒരാള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം  നല്‍കുകയുള്ളൂ.

1. അര്‍ത്ഥികള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം   നല്‍കാനുള്ള അവകാശം ഇന്‍സ്റിറ്റ്യൂട്ടിലെ നിയമിര്‍ദ്ദേശങ്ങള്‍ക്കുസൃതം മേജര്‍ സുപ്പീരിയര്‍മാര്‍ക്കാണ്.

2. ആവശ്യമായ പ്രായത്തിനു  പുറമേ, ആരോഗ്യം, ഉചിതമായ സ്വഭാവം, സന്യാസജീവിതം നയിക്കാനുള്ള പക്വത എന്നിവയുള്ളവരെ മാത്രമേ സഭയില്‍ പ്ര വേശിപ്പിക്കാനാവൂ. ഇവ ഉറപ്പുവരുത്തുന്നതിന്   വിദഗ്ധരുടെ സഹായവും തേടേണ്ടതാണ് (CIC, 642).

നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം  അസാധുവാക്കുന്ന കാരണങ്ങളും കാനനുകളില്‍ വ്യക്തമാണ്.
1. പതിനേഴു വയസു പൂര്‍ത്തിയാകാത്ത വ്യക്തി.
2. വിവാഹാവസ്ഥയിലായിരിക്കുന്ന വ്യക്തി.
3. മറ്റൊരു സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടിലോ അപ്പസ്തോലിക ജീവിതസമൂഹത്തിലോ അംഗമായിരിക്കുന്ന വ്യക്തി.
4. ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചനയോ മൂലം ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിച്ച വ്യക്തി.
5. ബലപ്രയോഗത്താലോ വഞ്ചനയാലോ സുപ്പീരിയര്‍ സ്വീകരിച്ച വ്യക്തി.
6. മറ്റൊരു സമര്‍പ്പിത ജീവിതസമൂഹത്തിലെയോ അപ്പസ്തോലിക ജീവിത സമൂഹത്തിലെയോ അംഗത്വം മറച്ചുവച്ച വ്യക്തി. നോവിഷ്യേറ്റിലേക്കുള്ള പ്രായം വ്യക്തമാണ്. ആര്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദത്താലോ പ്രേരണയാലോ ഭയത്താലോ നോവിഷ്യേറ്റില്‍ ചേരാന്‍ സാധ്യമല്ല. ഇപ്രകാരമുള്ള പ്രവേശനം നിയമത്താല്‍ അസാധുവാണ് (CIC, 643).

4. താല്‍ക്കാലികമായ വ്രതവാഗ്ദാനം

സന്യാസവ്രതവാഗ്ദാനത്തിലൂടെ അംഗങ്ങള്‍ ബ്രഹ്മചര്യം, ദാരിദ്യ്രം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിക്കാമെന്ന് സഭാധികാരിയുടെയും ദൈവജനത്തിന്റെയും മുമ്പാകെ ഏറ്റുപറയുന്നു. ഈ പരസ്യവ്രതവാഗ്ദാം വഴി ഒരംഗം ദൈവത്തിനു  തന്നെത്തന്നെ സമര്‍പ്പിക്കുകയും നിയമം നിര്‍വചിച്ചിരിക്കുന്ന അവകാശങ്ങളോടും സന്യാസ ഇന്‍സ്റിറ്റ്യൂട്ടിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു (CIC, 654;CCEO § 1). താല്‍ക്കാലിക വ്രതവാഗ്ദാനം  താല്‍ക്കാലികം മാത്രമാണ്. നിശ്ചിതകാലത്തേക്ക് മാത്രമാണ് താല്‍ക്കാലിക വ്രതവാഗ്ദാനം  നടത്തുന്നത്. അത് മൂന്നുവര്‍ഷത്തില്‍ കുറയുകയോ ആറുവര്‍ഷത്തില്‍ കൂടുകയോ ചെയ്യരുത്. താല്‍ക്കാലിക വ്രതവാഗ്ദാനം  ചെയ്യുന്ന വ്യക്തി നിത്യവ്രതവാഗ്ദാനം  ചെയ്യണമെന്ന് നിര്‍ബന്ധമില്ല. താല്‍ക്കാലികമായി ചെയ്യുന്ന വ്രതവാഗ്ദാനംപോലും സാധുവാകുന്നതിന്  താഴെ പറയുന്ന കാര്യങ്ങള്‍ പാ ലിച്ചിരിക്കണമെന്ന് സഭയ്ക്ക് കാര്‍ക്കശ്യമുണ്ട് (CIC, 656; CCEO,464, 1030) .

1. വ്രതവാഗ്ദാനം  ചെയ്യുന്ന വ്യക്തി 18 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം.
2. നോവിഷ്യേറ്റ് സാധുവായി നടത്തിയിരിക്കണം.
3. ചുമതലപ്പെട്ട അധികാരി കൌണ്‍സിലിന്റെ വോട്ടോടുകൂടെ വ്യക്തിയെ സ്വതന്ത്രമായി സ്വീകരിച്ചിരിക്കണം.
4. വ്രതവാഗ്ദാനം  ബാഹ്യമായി പ്രകടിപ്പിക്കേണ്ടതും ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചയോ കൂടാതെ ചെയ്യുന്നതുമായിരിക്കണം.
5. വ്രതവാഗ്ദാനം  നിയമപരമായ സുപ്പീരിയര്‍, വ്യക്തിപരമായോ മറ്റൊരാള്‍ വഴിയോ സ്വീകരിക്കുന്നതുമായിരിക്കണം.

5. നിത്യവ്രതവാഗ്ദാനം

നിത്യവ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ നിത്യമായി സന്യാസി/സന്യാസിനി ആയി മാറുന്നുള്ളൂ. നിത്യവ്രതം സ്വീകരിക്കണമെങ്കില്‍ താല്‍ക്കാലികവ്രതത്തിന്റെ നിയമപരമായ കാലയളവ് വ്യക്തി പൂര്‍ത്തിയാക്കിയിരിക്കണം. വ്യക്തി സ്വമേധയാ നിത്യവ്രതത്തിന്  താല്‍പര്യമുണ്ടെന്നെഴുതി ഒപ്പുവയ്ക്കണം. അധികാരികള്‍ വ്യക്തിക്ക് യോഗ്യതയുണ്ടെന്ന് തീരുമാനിക്കണം. സ്വമേധയാ ആവശ്യപ്പെടുന്നില്ലെങ്കിലോ അധികാരികള്‍ കാര്യകാരണസഹിതം കൂട്ടായ തീരുമാത്തിലൂടെ സ്വീകരിക്കുന്നില്ലെങ്കിലോ വ്യക്തി സന്യാസജീവിതത്തിലേക്കുള്ള യാത്രയില്‍നിന്ന് തിരികെപ്പോകേണ്ടതാണ്. നിത്യവ്രതവാഗ്ദാത്തിന്  രണ്ടു കാര്യങ്ങള്‍ കര്‍ശനമാണ് (CIC, 658; CCEO,532).

1. നിത്യവ്രതത്തിനാഗ്രഹിക്കുന്ന വ്യക്തി, അതായത് ജീവിതം മുഴുവന്‍ സന്യാസി/സന്യാസിനിയായി ജീവിക്കാനാഗ്രഹിക്കുന്നെങ്കില്‍, 21 വയസെങ്കിലും പൂര്‍ത്തിയായിരിക്കണം.

2. മൂന്നു വര്‍ഷത്തേക്കെങ്കിലും താല്‍ക്കാലിക വ്രതവാഗ്ദാനം  നടത്തിയിരിക്കണം.

6. സന്യസ്തരുടെ പരിശീലനം

പ്രഥമ വ്രതവാഗ്ദാത്തിനു  ശേഷം ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതം കൂടുതല്‍ പൂര്‍ണതയോടെ നയിക്കുന്നതിനും  അതിന്റെ ദൌത്യം കൂടുതല്‍ ഉചിതമായി നിര്‍വഹിക്കുന്നതിനും  എല്ലാ അംഗങ്ങള്‍ക്കും പരിശീലം നല്‍കേണ്ടതാണ് (CIC, 659 §1; CCEO471).

പരിശീലം ക്രമാനുഗതവും അംഗങ്ങളുടെ കഴിവിനു  യോജിച്ചതും ആധ്യാത്മികവും അപ്പസ്തോലികവും സൈദ്ധാന്തികവും അതുപോലെ, പ്രായോഗികവും ആയിരിക്കുകയും സഭാപരവും സിവില്‍പരവുമായ ഡിഗ്രികള്‍ അവസരോചിതമായി ലഭിക്കുന്നതുമായിരിക്കണം (CIC, 660 §1). അതുകൊണ്ട് ക്ളേരിമാരല്ലാത്ത സന്യാസി/സന്യാസിനികളെയും സന്യാസകാലം കഴിഞ്ഞ ഉടതെന്നെ ബാഹ്യമായ പ്രേഷിതപ്രവര്‍ത്തങ്ങള്‍ക്ക് നിയോഗിച്ചുകൂടാ. പ്രത്യുത, അവര്‍ സുസജ്ജമായ സ്ഥാപനങ്ങളില്‍ വസിച്ച് സന്യാസ ശിക്ഷണത്തിലും അപ്പസ്തോലികാഭ്യാസത്തിലും മതതത്വങ്ങളിലും സാങ്കേതിക വിഷയങ്ങളിലും അതാതിന്റെ ബിരുദങ്ങള്‍ തന്നെയും നേടാന്‍ തക്കവണ്ണം പരിശീലം തുടരേണ്ടതാണ്.

ആധ്യാത്മികവും താത്വികവും സാങ്കേതികവുമായ പരിശീലം പൂര്‍ണമാക്കാന്‍ സന്യാസി/സന്യാസിനികള്‍ ജീവിതകാലം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഇതിനുവേണ്ട സൌകര്യങ്ങളും സഹായങ്ങളും സമയവും കഴിവുപോലെ ഉണ്ടാക്കിക്കൊടുക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. നിയന്താക്കള്‍, ആത്മീയ ഗുരുക്കള്‍, അധ്യാപകര്‍ എന്നിവരെ സസൂക്ഷ്മം തിരഞ്ഞെടുത്ത് ശ്രദ്ധാപൂര്‍വ്വം പരിശീലിപ്പിക്കാനും  ശ്ര ദ്ധിക്കേണ്ടതാണ് (PC 18).

7. സന്യസ്തരുടെ അവകാശങ്ങളും കടമകളും (CIC, 662672)

1. ക്രിസ്തുവിനെ  അുഗമിക്കുക എന്നതാണ് സന്യസ്തര്‍ ജീവിതത്തിന്റെ പരമോന്നത നിയമമായി കണക്കാക്കേണ്ടത്.

2.ദൈവികമായ കാര്യങ്ങള്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥയില്‍ ദൈവവുമായി നിരന്തര ഐക്യത്തിലായിരിക്കുകയുമാണ് പ്രഥമവും പ്രധാവുമായ ചുമതല.

3. ദൈനംദിന  ദിവ്യബലിയില്‍ പങ്കുകൊള്ളേണ്ടതും ഏറ്റവും പരിശുദ്ധമായ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതും പരിശുദ്ധ കുര്‍ബായില്‍ സന്നിഹിതായിരിക്കുന്ന ദിവ്യകാരുണ്യാഥനെ  ആരാധിക്കേണ്ടതുമാണ്.

4. വിശുദ്ധഗ്രന്ഥ വായനയ്ക്കും ധ്യാനപ്രാര്‍ത്ഥനയ്ക്കും സമയം ചെലവഴിക്കണം.

5. വാര്‍ഷികധ്യാനത്തിന്റെ സമയം വിശ്വസ്തതയോടെ പാലിക്കണം.

6. ദൈവത്തിലേക്കുള്ള മാസാന്തരത്തിനുവേണ്ടി പ്രയത്നിക്കേണ്ടതും ദൈനംദിനം  ആത്മപരിശോധ നടത്തേണ്ടതും അുരഞ്ജന  കൂദാശ പതിവായി സ്വീകരിക്കേണ്ടതുമാണ്.

7. സന്യസ്തര്‍ തങ്ങളുടെ സന്യാസഭവനത്തില്‍ സ മൂഹജീവിതം അനുഷ്ഠിച്ചുകൊണ്ട് താമസിക്കേണ്ടതാണ്.

8. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ആവശ്യമായ വിവേകം പാലിക്കേണ്ടതും സ്വന്തം ദൈവവിളിക്ക് ഹാനികരമായതും സമര്‍പ്പിത വ്യക്തിയുടെ ബ്രഹ്മചര്യത്തിന്  അപകടകരമായവയുമെല്ലാം ഉപേക്ഷിക്കണം.

9. ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമം നിശ്ചയിക്കുംപ്രകാരം എല്ലാ ഭവങ്ങളിലും ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്വഭാവത്തിനും  ദൌത്യത്തിനും  യോജിച്ച ആവൃതി, ഭവത്തിന്റെ ചില ഭാഗങ്ങള്‍ അംഗങ്ങള്‍ക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്, പാലിക്കേണ്ടതാണ്.

10. പൂര്‍ണമായും ധ്യാനാത്മക ജീവിതത്തിനുള്ള സന്യാസിനികളുടെ മോണസ്ട്രികളില്‍ അപ്പസ്തോലിക സിംഹാസനം  നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കുസൃ തം 'പേപ്പല്‍ ആവൃതി' പാലിക്കേണ്ടതാണ്.

11. പ്രഥമവ്രതവാഗ്ദാത്തിനു  മുന്‍പ് അംഗങ്ങള്‍ അവരുടെ വസ്തുക്കളുടെ നടത്തിപ്പ് താല്‍പര്യമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. നിത്യവ്രതവാഗ്ദാത്തിനു  മുമ്പെങ്കിലും സിവില്‍ നി യമത്തിലും സാധുവാകുന്ന വിധത്തിലുള്ള ഒരു വില്പത്രം തയ്യാറാക്കണം.

12. സന്യാസി/സന്യാസിനി  വ്യക്തിപരമായ പ്രയത്ത്താലോ ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരിലോ സമ്പാദിക്കുന്നതെല്ലാം ഇന്‍സ്റിറ്റ്യൂട്ടിന്റേതാണ്. ഏതെങ്കിലും വിധത്തിലുള്ള പെന്‍ഷന്‍ മുഖേനയോ ധനസഹായത്താലോ ഇന്‍ഷുറന്‍സ് മൂലമോ സന്യാസി/സന്യാസിനിക്ക് ല ഭിക്കുന്നതെല്ലാം ഇന്‍സ്റിറ്റ്യൂട്ടിനുവേണ്ടിയാണ് നേടുന്നത്.

13. സന്യസ്തര്‍ അവരുടെ സമര്‍പ്പണത്തിന്റെ അടയാളമായും ദാരിദ്യ്രത്തിനു  സാക്ഷ്യമായും ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമപ്രകാരമുള്ള സഭാവസ്ത്രം ധരിക്കേണ്ടതാണ്.

14. ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ അംഗങ്ങള്‍ക്ക് അവരുടെ ദൈവവിളിയുടെ ലക്ഷ്യം നേടാന്‍ കോണ്‍സ്റിറ്റ്യൂഷന്‍ പ്രകാരം ആവശ്യമുള്ളവയെല്ലാം നല്‍കണം.

15. സന്യസ്തര്‍ നിയമപരമായ സുപ്പീരിയറുടെ അുവാദം കൂടാതെ ഉത്തരവാദിത്വങ്ങളും ഉദ്യോഗങ്ങളും ഏറ്റെടുക്കരുത്.

8. സന്യാസവസ്ത്രം

സന്യാസവസ്ത്രം സമര്‍പ്പണത്തിന്റെ അടയാളമാണ്. അത് ലളിതവും വിനീതവും ഉചിതവുമായിരിക്കണം. ആരോഗ്യത്തിനു  പറ്റിയതും സ്ഥലകാലങ്ങള്‍ക്കു ചേര്‍ന്നതും ധരിക്കുന്നവര്‍ നിര്‍വഹിക്കേണ്ട സേവനത്തിന് യോജിച്ചതുമായിരിക്കണം. സന്യാസികളുടേതായാലും സന്യാസിനികളുടേതായാലും മേല്‍പ്പറഞ്ഞ ഗുണങ്ങളില്ലാത്ത സന്യാസവസ്ത്രം വ്യത്യാസപ്പെടുത്തേണ്ടതാണ് (PC 17).

9. സന്യസ്തര്‍ക്ക് സ്വതന്ത്രമായി പിരിഞ്ഞുപോകാമോ?

താല്‍ക്കാലികവ്രതത്തിന്റെ കാലാവധി തീരുമ്പോള്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനാഗ്രഹിക്കു ന്ന അംഗത്തിനു  പിരിഞ്ഞുപോകാവുന്നതാണ്. ഈ കാലഘട്ടത്തില്‍ പിരിഞ്ഞു പോകാനാഗ്രഹിക്കുന്ന വ്യക്തിക്ക് പൊന്തിഫിക്കല്‍ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടാണെങ്കില്‍ സുപ്രീം മോഡറേറ്റര്‍ക്ക് കൌണ്‍സിലിന്റെ സമ്മതത്തോടെ അുമതി നല്‍കാവുന്നതാണ്. എന്നാല്‍ രൂപതാ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളിലെ അംഗങ്ങള്‍ക്ക് രൂപതാ മെത്രാന്റെ സ്ഥിരീകരണവും ആവശ്യമാണ് (CIC, 688).

താല്‍ക്കാലികവ്രതവാഗ്ദാം പൂര്‍ത്തിയായിക്കഴിയുമ്പോള്‍, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍, ചുമതലപ്പെട്ട മേജര്‍ സുപ്പീരിയര്‍ക്ക് തന്റെ കൌണ്‍സിലുമായി ആലോചിച്ച് ഒരംഗത്തെ തുടര്‍ന്നുള്ള വ്രതവാഗ്ദാനം  നടത്തുന്നതില്‍ നിന്ന് ഒഴിവാക്കാവുന്നതാണ് (CIC, 689 § 1).

എന്നാല്‍ ഒരു സന്യാസി/സന്യാസിനിക്ക് താല്‍ക്കാലിക വ്രതവാഗ്ദാത്തിന്റെ കാലയളവില്‍ സുബോധം നഷ്ടപ്പെട്ടാല്‍ ആ വ്യക്തിയെ പുതിയ വ്രതവാഗ്ദാനം  നടത്താന്‍ കഴിവില്ലെങ്കിലും, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പറഞ്ഞുവിടാവുന്നതല്ല (CIC, 689 §3).

നിത്യവ്രതവാഗ്ദാനം  ചെയ്ത ഒരു വ്യക്തി, കര്‍ത്താവിന്റെ മുമ്പില്‍ വിലയിരുത്തപ്പെട്ട അതീവഗൌരവമുള്ള കാരണം കൂടാതെ, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനുള്ള കല്‍പയ്ക്ക് അപേക്ഷിക്കരുത്. തന്റെ അപേക്ഷ ഇന്‍സ്റിറ്റ്യൂട്ടിന്റെ സുപ്രീംമോഡറേറ്റര്‍ക്ക് സ മര്‍പ്പിക്കുകയും അദ്ദേഹം തന്റെയും കൌണ്‍സിലിന്റെ യും അഭിപ്രായത്തോടൊപ്പം അപേക്ഷ ചുമതലപ്പെട്ട അധികാരിക്ക് കൈമാറുകയും ചെയ്യേണ്ടതാണ് (CIC, 691§1).

പൊന്തിഫിക്കല്‍ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇ പ്രകാരമുള്ള കല്‍പന  നല്‍കേണ്ടത് അപ്പസ്തോലിക സിംഹാസമാണ്. എന്നാല്‍ രൂപതാപദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇത് ആ വ്യക്തി താമസിക്കുന്ന ഭവനം  സ്ഥിതിചെയ്യുന്ന സ്ഥലത്തെ രൂപതാ മെത്രാനു  നല്‍കാവുന്നതാണ് (CIC, 691 §2).

10. സന്യസ്തരെ സന്യാസ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കാമോ?

ഗൌരവമുള്ളതും ബാഹ്യവും കുറ്റകരവും നൈയാമികമായി തെളിയിക്കപ്പെടാവുന്നതുമായ കാരണങ്ങള്‍ക്ക് ഒരംഗത്തെ പുറത്താക്കാവുന്നതാണ്. കത്തോലിക്കാ വിശ്വാസം പരിത്യജിക്കുക, സിവില്‍പരമാണെങ്കില്‍പ്പോലും വിവാഹം കഴിക്കുകയോ അതിനു  ശ്രമിക്കുകയോ ചെയ്യുക, സമര്‍പ്പിതജീവിതത്തിന്റെ കടമകളുടെ പതിവായുള്ള ഉപേക്ഷ, പാവബന്ധങ്ങളുടെ തുടര്‍ച്ചയായുള്ള ലംഘനങ്ങള്‍, ഗൌരവമുള്ള കാര്യങ്ങളില്‍ സുപ്പീരിയര്‍മാരുടെ നിയമപരമായ കല്‍പകളോട് മര്‍ക്കടമുഷ്ടിയോടെയുള്ള അുസരണമില്ലായ്മ, അംഗത്തിന്റെ കുറ്റകരമായ സ്വഭാവത്തില്‍ നിന്നുണ്ടാകുന്ന വലിയ ഉതപ്പ്, സഭയുടെ പ്രബോധാധികാരം വിലക്കിയിരിക്കുന്ന പഠനങ്ങള്‍ മുറുകെ പിടിക്കലും അവയുടെ പ്രചാരണവും, ഭൌതികവും നിരീശ്വരവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള പരസ്യമായ പിന്തുണ നല്‍കല്‍ തുടങ്ങിയവ സന്യാസി/സന്യാസിനിയെ പുറത്താക്കാവുന്ന ഗൌരവമായ കാരണങ്ങളാണ് (CIC, 694 §1; 696 §1).

സന്യാസി/സന്യാസിനിയെ പുറത്താക്കുന്നതിന്  താഴെ പറയുന്ന നൈയാമിക നടപടി നടത്തേണ്ടതാണ് (CIC,697).

1. മേജര്‍ സുപ്പീരിയര്‍ തെളിവുകള്‍ ശേഖരിക്കുകയും പൂര്‍ത്തിയാക്കുകയും വേണം.

2. രേഖാമൂലം അഥവാ രണ്ടു സാക്ഷികളുടെ മുന്‍പാകെ, അംഗം തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് പുറത്താക്കല്‍ ഉണ്ടാകുമെന്ന സ്പഷ്ടമായ മുന്നറിയിപ്പോടെ മേജര്‍ സുപ്പീരിയര്‍ താക്കീതു നല്‍കേണ്ടതും പുറത്താക്കലിന്റെ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കേണ്ടതും അംഗത്തിന്  സ്വയം ന്യായീകരിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കേണ്ടതുമാണ്. താക്കീത് ഫലപ്രദമാകുന്നില്ലെങ്കില്‍ പതിനഞ്ചു ദിവസമെങ്കിലുമുള്ള കാലയളവ് പിന്നിട്ടശേഷം മറ്റൊരു താക്കീതുകൂടി നല്‍കേണ്ടതാണ്.

3. ഈ രണ്ടാമത്തെ താക്കീതും ഫലപ്രദമാകാതിരിക്കുകയും അംഗം തിരുത്തുന്നില്ല എന്നതിന്  മതിയായ തെളിവുണ്ടെന്ന് മേജര്‍ സുപ്പീരിയര്‍ തന്റെ കൌണ്‍സിലിനോടൊപ്പം വിലയിരുത്തുകയും അംഗത്തിന്റെ ന്യായീകരണങ്ങള്‍ മതിയാകാതിരിക്കുകയും അവസാനത്തെ താക്കീതിനുശേഷം പതിഞ്ചു ദിവസങ്ങള്‍ ഫലപ്രദമല്ലാതെ പോകുകയും ചെയ്താല്‍, എല്ലാ നടപടികളും മേജര്‍ സുപ്പീരിയറും നോട്ടറിയും ഒപ്പിട്ട്, അംഗവും ഒപ്പിട്ട മറുപടികളോടുകൂടെ, സുപ്രീം മോഡറേറ്ററെ ഏല്‍പിക്കേണ്ടതാണ്.

4. സുപ്രീം മോഡറേറ്റര്‍ തന്റെ കൌണ്‍സിലിനോടൊപ്പം, സാധുതയ്ക്ക് നാല് കൌണ്‍സിലര്‍മാരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. തെളിവുകളും വാദങ്ങളും ന്യായീകരണങ്ങളും കൃത്യമായി വിലയിരുത്തുന്നതിന്  സംഘാതമായി നീങ്ങേണ്ടതാണ്. രഹസ്യവോട്ടെടുപ്പിലൂടെ അംഗത്തെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, പുറത്താക്കല്‍ ഡിക്രി പുറപ്പെടുവിക്കേണ്ടതും അതിന്റെ സാധുതയ്ക്ക് നിയമവും വസ്തുതയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ രത്ച്ചുരുക്കമായെങ്കിലും കാണിക്കേണ്ടതുമാണ് (CIC, 699 §1).

5. ഡിക്രിയും എല്ലാ നടപടികളും പരിശുദ്ധ സിംഹാസത്തിനു  കൈമാറേണ്ടതാണ്. പരിശുദ്ധ സിംഹാസം ഡിക്രി സ്ഥിരീകരിക്കാത്തപക്ഷം, അത് പ്രാബല്യത്തില്‍ വരുന്നില്ല. രൂപതാ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടിനെ  സംബന്ധിക്കുന്നതാണെങ്കില്‍ അംഗത്തിന്  അംഗത്വം നല്‍കിയിരിക്കുന്ന ഭവനം  സ്ഥിതി ചെയ്യുന്ന രൂപതയിലെ മെത്രാനാണ് അതിന്  സ്ഥിരീകരണം  നല്‍കേണ്ടത്. എന്നാല്‍ ഡിക്രിയുടെ സാധുതയ്ക്ക് ഡിക്രിയുടെ അറിയിപ്പ് ലഭിച്ചതിനുശേഷമുള്ള പത്തുദിവസത്തിനുള്ളില്‍ ചുമതലപ്പെട്ട അധികാരിസമക്ഷം അപ്പീല്‍ നല്‍കാന്‍ പുറത്താക്കപ്പെട്ട വ്യക്തിക്ക് അവകാശമുണ്ടെന്ന് ഡിക്രിയില്‍ കാണിച്ചിരിക്കേണ്ടതാണ്. അപ്പീല്‍നല്‍കല്‍ ഡിക്രി നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുന്നു (suspensive effect) (CIC, 700).

നിയമപരമായ പുറത്താക്കല്‍ അതിനാല്‍ത്തന്നെ, വ്രതങ്ങളില്‍ നിന്നും വ്രതവാഗ്ദാത്തില്‍ നിന്നും ഉണ്ടാകുന്ന അവകാശങ്ങളും കടമകളും ഇല്ലാതാക്കുന്നു. എന്നാല്‍ അംഗം ക്ളേരിയാണെങ്കില്‍, കാണാന്‍ 693 പ്രകാരം രൂപതയില്‍ യോജിച്ച പരീക്ഷണകാലയളവിനുശേഷം തന്നെ സ്വീകരിക്കുകയോ തിരുപ്പട്ടശുശ്രൂഷ നിര്‍വഹിക്കാങ്കിലും അുവദിക്കുകയോ ചെയ്യുന്ന ഒരു രൂപതാമെത്രാനെ  കണ്ടെത്തുന്നതുവരെ തിരുപ്പട്ട ശുശ്രൂഷ ചെയ്യരുത് (CIC, 701).

നിയമപരമായി സന്യാസ ഇന്‍സ്റിറ്റ്യൂട്ട് ഉപേക്ഷിക്കുകയോ നിയമപരമായി പുറത്താക്കപ്പെടുകയോ ചെയ്ത വ്യക്തിക്ക് ഇന്‍സ്റിറ്റ്യൂട്ടില്‍ ചെയ്ത സേവത്തിന്  ഒന്നും അവകാശമായി ആവശ്യപ്പെടാവുന്നതല്ല. എന്നാല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു വേര്‍പെട്ട അംഗത്തോട് ധാര്‍മ്മികനീതിയും സുവിശേഷാത്മക ഉപവിയും പാലിക്കേണ്ടതാണ് (CIC, 702 §§12).

ഗൌരവമുള്ള ബാഹ്യഉതപ്പുണ്ടാകുകയോ ഇന്‍സ്റിറ്റ്യൂട്ടിന്  അതീവഗൌരവമുള്ള ഹാനി ആസന്നമാകുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേജര്‍ സുപ്പീരിയര്‍ക്കോ താമസിച്ചാല്‍ അപകടംവരുമെങ്കില്‍ ലോക്കല്‍ സുപ്പീരിയര്‍ക്കോ കൌണ്‍സിലിന്റെ സമ്മതത്തോടെ ഒരംഗ ത്തെ സന്യാസഭവത്തില്‍നിന്ന് ഉടനടി പുറത്താക്കാവുന്നതാണ്. ആവശ്യമെങ്കില്‍ മേജര്‍ സുപ്പീരിയര്‍ പുറത്താക്കല്‍ നടപടി ആരംഭിക്കാനോ  അപ്പസ്തോലിക സിംഹാസത്തെ അറിയിക്കാനോ  ശ്രദ്ധിക്കേണ്ടതാണ് (CIC, 703)).


:: റവ. ഡോ. ഷാജി ജെര്‍മ്മന്‍ ::  

Saturday, November 9, 2013

യേശു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചോ ?!

വായിക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതും വളരെയധികം തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുന്നതുമായ രണ്ടു ബൈബിൾ ഭാഗങ്ങളാണ് ഇവിടെ ചര്ച്ച ചെയ്യുന്നത് ..

1. "ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത് (1 പത്രോസ് 4:6)

ഈ വചനഭാഗത്തെ പരേതാത്മാക്കളോട്‌ വചനം പറയുന്നതിനും അവരെ സ്‌നാനപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനമായി സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പോലുള്ള ചില പ്രസ്ഥാനങ്ങൾ കരുതുന്നുണ്ട്‌. തന്മൂലം ഈ വചനഭാഗത്തെ സ്‌പഷ്‌ടമായി മനസ്സിലാക്കേണ്ടതുണ്ട്‌.

'മരിച്ചവരോട്‌ സുവിശേഷം പ്രസംഗിക്കപ്പെട്ടു' എന്നതിന്റെ വ്യാഖ്യാനമാണ്‌ വിവാദങ്ങള്‍ക്ക്‌ നിദാനമാകുന്നത്‌. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മരിച്ചവര്‍' ആരാണ്‌ എന്നതാണ്‌ പ്രശ്‌നം. 'ആത്മീയമായി മരിച്ചവര്‍' എന്ന അര്‍ത്ഥത്തിലാണ്‌ ആറാം വാക്യത്തെ മനസ്സിലാക്കേണ്ടത്‌ എന്നാണ്‌ സഭാപിതാവായ അലക്‌സാണ്ട്രിയായിലെ ക്ലെമെന്റ്‌ അഭിപ്രായപ്പെടുന്നത്‌ (Adumbrationes, ANF II,571-572). ലൂക്കാ 9:59-60; യോഹ 5:25; എഫേ 2:1,5 എന്നീ വചനഭാഗങ്ങളെ ഇത്തരമൊരു വ്യാഖ്യാനത്തിന്‌ ആധാരമായി ക്ലമന്റ്‌ അവതരിപ്പിക്കുന്നുണ്ട്‌. ലേഖനത്തിന്റെ മതമര്‍ദ്ദന പശ്ചാത്തലം കേവലം ആത്മീയമായ മരണം എ ന്ന ആശയത്തെ സാധൂകരിക്കുന്നില്ല. തന്നെയുമല്ല 'പ്രസംഗിക്കപ്പെട്ടു' എന്ന ക്രിയ (എവംഗലിസ്‌തേ) ഭൂതകാലത്തിലാകയാല്‍ (aorist) ആത്മീയമരണം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയല്ല സൂചിപ്പിക്കുന്ന ത്‌ എന്നു കരുതാം.

4:6-ലെ 'മരിച്ചവര്‍' ആരാണ്‌ എന്ന്‌ മനസ്സിലാക്കാന്‍ 4:5-ലെ 'ജീവിക്കുന്നവരെയും മരിച്ചവരെയും' എന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥവ്യാഖ്യാനം ഗ്രഹിക്കേണ്ടതുണ്ട്‌. 'ജീവി ക്കുന്നവരെയും മരിച്ചവരെയും (സോന്താ സ്‌ കായി നെക്രൂസ്‌) വിധിക്കുന്നവന്‍' എന്ന പദപ്രയോഗം ആദിമസഭയില്‍ സര്‍വ്വസാ ധാരണമായി ഉപയോഗിച്ചിരുന്നു. 2 തിമോ 4:1; 1 തെസ. 4:13-17; ബാര്‍ണ്ണബാസിനുള്ള ലേഖനം 7:2 (ANF I, 129) എന്നീ രേഖകളില്‍ ഈ പദപ്രയോഗം സ്‌പഷ്‌ടമായി കാണപ്പെടുന്നുണ്ട്‌. 'മരിച്ചവര്‍' എന്ന പദപ്രയോഗത്തിലൂടെ നരകത്തിലാണ്ടുപോയ, നിത്യശിക്ഷക്കു വിധിക്കപ്പെട്ട പരേതാത്മാക്കള്‍ എന്ന ആശയം മേല്‍പറഞ്ഞ രേഖകളിലൊന്നുമില്ല. ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥം വിശുദ്ധ പൗലോസ്‌ ശ്ലീഹാ വിശദമായി നല്‍കുന്നുണ്ട്‌. "അവസാന കാഹളം മുഴങ്ങുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും (ജീവിച്ചിരിക്കുന്നവര്‍) രൂപാന്തരപ്പെടുകയും ചെയ്യും'' (1 കോറി 15:52). മരിച്ചവരും ജീവിക്കുന്നവരും എന്ന പദപ്രയോഗം പ്രത്യക്ഷത്തില്‍ സകല വി ശ്വാസികളും എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവിനു മുമ്പേ മരണമടയുന്ന വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആദിമ ക്രൈസ്‌തവരുടെ ആശങ്കയെ ദൂരീകരിക്കാനാണ്‌ ഇത്തരമൊരു പദപ്രയോഗം ഉപയോഗിച്ചത്‌. അന്ത്യവിധിയില്‍ സൃഷ്‌ടപ്രപഞ്ചം മുഴുവനും (നാനാജാതി മനുഷ്യരും) അണിനിരക്കുന്നു എന്ന വിശ്വാസം വിശുദ്ധ ഗ്രന്ഥത്തില്‍ ശക്തമാണെങ്കിലും 'മരിച്ചവരെയും ജീവിക്കുന്നവരെയും' എന്ന പദപ്രയോഗം ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന സകലരെയു (മരിച്ചവരും ജീവിക്കുന്നവരും) മാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അര്‍ത്ഥത്തില്‍ 4:6-ലെ മരിച്ചവര്‍ ആരെന്ന്‌ വ്യക്തമാണ്‌. വചനപ്രഘോഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും മതമര്‍ദ്ദകരാല്‍ വധിക്കപ്പെടുകയും ചെയ്‌ത രക്തസാക്ഷികളെയാണ്‌ 'മരിച്ചവരോടും' (കായി നെക്രോയിസ്‌) എന്ന പദത്തിലൂടെ ലക്ഷ്യമാക്കുന്നത്‌. വിജാതീയരുടെ `ദുഷ്‌കര്‍മ്മത്തില്‍ പങ്കുചേരാത്തവര്‍' (വാ. 4), വിജാതീയരാല്‍ ദുഷിക്കപ്പെട്ടവര്‍, ശരീരത്തില്‍ വിധിക്കപ്പെട്ടവര്‍ (വാ. 5), ദൈവത്തെപ്പോലെ ജീവിക്കുന്നവര്‍ (വാ. 6), എന്നീ വിശേഷണങ്ങളെല്ലാം 'രക്തസാക്ഷികളായ വിശ്വാസികള്‍' എന്ന അര്‍ത്ഥവുമായി തികച്ചും ഒത്തുപോകുന്നുണ്ട്‌.

ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. 4:6 ലെ `പ്രഘോഷിക്കപ്പെട്ടു' (എവംഗലിസ്‌തേ) എന്ന കര്‍മ്മിണിപ്രയോഗത്തിലുള്ള ക്രിയയുടെ കര്‍മ്മമായാണ്‌ `മരിച്ചവര്‍' എന്ന പദം ഉപയോഗിക്കുന്നത്‌. ഇതാകട്ടെ സംയോജികാവിഭക്തി (dative case)-യി ലാണുതാനും (നെക്രോയിസ്‌). 1 പത്രോ 1:25 ല്‍ ഇതേ ക്രിയയുടെ കര്‍മ്മം പ്രതിഗ്രാഹികാവിഭക്തി (accusative case) യിലാണ്‌ (എവംഗലിസ്‌തേന്‍ എയ്‌സ്‌ ഹുമാസ്‌). സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ ഈ ക്രിയയുടെ കര്‍ത്താവായി നിര്‍ദ്ദേശികാവിഭക്തി (nominative case)യിലുള്ള നാമങ്ങളാണ്‌ ഉപയോഗിക്കുന്നത്‌ (ഉദാ. മത്താ 11:5; ലൂക്കാ 7:22; ഹെബ്രാ 4:2,6) 4:6 ലെ പ്രഘോഷിക്കപ്പെട്ടു (എവംഗലിസ്‌തേ) എന്ന സകര്‍മ്മകക്രിയയുടെ കര്‍ത്താവ്‌ ആരാണെന്ന്‌ വചനഭാഗത്തുനിന്ന്‌ സ്‌പഷ്‌ടമല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `മരിച്ചവരോട്‌' സുവിശേഷം പ്രസംഗിച്ചതാരാണ്‌ എന്ന്‌ 4:6-ല്‍ നിന്നു വ്യക്തമല്ല. ക്രിസ്‌തു തന്നെയാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്നു കരുതാന്‍ പോരുന്ന സാന്ദര്‍ഭികമോ (contextual) വ്യാകരണപരമോ (grammatical) ആശയപരമോ (semantic) ആയ യാതൊരു അടിസ്ഥാനവും 4:6ല്‍ ഇല്ല. പിന്നെ ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌? പത്രോസിന്റെ ഒന്നാം ലേഖനം തന്നെ ഇതിന്‌ ഉത്തരം തരുന്നുണ്ട്‌. താഴെപ്പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക.

1:12 സ്വര്‍ഗ്ഗത്തില്‍ നിന്നയക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ? 1:25 കര്‍ത്താവിന്റെ വചനം എന്നും നിലനില്‌ക്കുന്നു. ആ വചനം തന്നെയാണ്‌ നിങ്ങളോട്‌ പ്രഘോഷിക്കപ്പെട്ട വചനം.

ഈ രണ്ടു വാക്യങ്ങളുടെയും വെളിച്ചത്തില്‍, ലേഖനകര്‍ത്താവ്‌ 4:6ല്‍ ഉദ്ദേശിക്കു ന്ന `മരിച്ചവരോട്‌' സുവിശേഷം പ്രഘോഷി ച്ചവര്‍ പ്രസ്‌തുതസഭയിലെ വചനപ്രഘോഷകര്‍ തന്നെയാണെന്നു വ്യക്തമാകും. പ്രസ്‌തുത പ്രഘോഷകര്‍ പാതാളങ്ങളില്‍ ഇറങ്ങിച്ചെന്ന്‌ നരകവാസികളോട്‌ സുവിശേ ഷം പ്രസംഗിച്ച്‌ മാനസാന്തരപ്പെടുത്തി എന്നു കരുതാന്‍ യാതൊരു ന്യായവുമില്ലല്ലോ. സഭയിലെ വചന പ്രഘോഷകരുടെ പ്രഭാഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും പ്രസ്‌തുത വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌ത മരിച്ചവരെയാണ്‌ 4:6-ല്‍ വിവരിക്കുന്നത്‌.

ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും അവര്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. ഈ ആശ യം എഴുതുമ്പോള്‍ ലേഖനകര്‍ത്താവിന്റെ മനസില്‍ ജ്ഞാനം 3:1-9; 5:15 എന്നീ വചനഭാഗങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന്‌ അനുമാനിക്കാം. നീതിമാന്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതുമെങ്കിലും.... അവരാകട്ടെ ശാന്തി അനുഭവിക്കുന്നു (3:4) എന്ന ആശയം തന്നെയാണ്‌ 1 പത്രോസ്‌ 4:6 ലും വിശദീകരിക്കുന്നത്‌.

പ്രഘോഷിക്കപ്പെട്ടത്‌ (എവംഗലിസ്‌തേ) എന്ന ഭൂതകാലക്രിയ (aorist) ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രസ്‌തുത പ്രഘോഷണപ്രക്രിയ മരിച്ചവരുടെയിടയില്‍ നിത്യകാലം തുടരേണ്ട പ്രഘോഷണത്തെയല്ല സൂചിപ്പിക്കുന്നത്‌. മറിച്ച്‌ മരണത്തിനുമുമ്പ്‌ പ്രഘോഷിക്കപ്പെട്ട സുവിശേഷത്തെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. മരിച്ചവരുടെ ആത്മാക്കളോട്‌ വചനം പ്രഘോഷിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ 1 പത്രോ 4:6 നെ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ വ്യക്തമാണല്ലോ.

>>====================================<<

2. " ആത്മാവോടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. " (1 പത്രോസ് 3:19-20)

രക്ഷകര സന്ദേശം നല്കുന്നതിന് ജനസങ്ക്ൽപ്പങ്ങളിൽ നിലനില്ക്കുന്ന ചില ഐതിഹ്യ കഥകൾ അഥവാ 'മിത്തു'കൾ ബൈബിൾ പലയിടത്തും ഉപയോഗിക്കാറുണ്ട് . അക്ഷരാർതതിലല്ല പ്രതീകാത്മകമായി വേണം ഇവയെ മനസ്സിലാക്കുവാൻ . എത്യോപ്യയിൽ പ്രചാരത്തിലിരുന്ന ഹെനോക്കിന്റെ അപ്പോക്രിഫ പുസ്തകവും അതിൽ വിശദമായി വിവരിച്ചിട്ടുള്ള ഹെനോക്കിന്റെ പാതാളസന്ദർശനവുമാനു 1 പത്രോസ് 3:19-20 ൽ പറയുന്ന യേശുവിന്റെ പാതാളസന്ദർശനതിനും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണത്തിനും മാതൃകയും പ്രതീകവുമായിത്തിർന്നതു .യഹൂദ പാരമ്പര്യമനുസരിച്ച് മരിച്ചവരെല്ലാം അന്ത്യവിധി കാത്ത് കഴിയുന്ന സ്ഥലമാണ് പാതാളം . ഉല്പത്തി 6:1-4 ൽ വിവരിക്കുന്ന ദൈവപുത്രനമാരും മനുഷ്യപുത്രിമാരുമായി വെഴ്ചയിലെർപ്പെട്ടതും അവര്ക്ക് അതികായന്മാരായ പുത്രന്മാർ ഉണ്ടാകുന്നതുമെല്ലാം ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട് . ഈ ദൈവപുത്രന്മാരെ വലിയ പാപികളായിട്ടാണ് യാഹൂദപാരബര്യം പരിഗണിക്കുന്നത് .നോഹിന്റെ കാലത്ത് പെട്ടകം പണിതപ്പോൾ ദൈവത്തെ അനുസരിക്കതിരുന്നവരും ഇവരെപ്പോലെ കൊടും പാപികളായാണ് യഹൂദപാരമാബര്യം കരുതുന്നത് .അവരുടെ കൊടും പാപത്തിനു ശിക്ഷയായി അന്ത്യവിധിവരെ ചങ്ങലകളാൽ ബന്ധിതരായി അവർ പാതാളത്തിൽ കഴിയുകയാണത്രേ . എത്യോപ്യൻ ഹെനോക്ക് ബുക്ക് അനുസര്ച്ചു അവര്ക്ക് ഒരിക്കലും മാപ്പോ മോചനമോ ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് അറിയിക്കാൻ ഹെനോക്ക് നിയോഗിക്കപ്പെടുന്നു . എന്നാൽ തങ്ങൾക്കുവേണ്ടി ദൈവത്തോട് മാപ്പപേക്ഷിക്കാൻ ഈ പാതാളവാസികൾ ഹെനോക്കിനോട് അഭ്യർത്തിക്കുന്നു . പക്ഷെ ഹെനോക്കിന്നു നിർദേശം ലഭികുന്നത്‌ , തങ്ങൾക്കു ഒരിക്കലും സമാധാനം ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് നിർണ്ണായകവും അന്തിമവുമായി അവരെ അറിയിക്കാനാണ് . ഈ പശ്ചാത്തലവുമായാണ് ലേഖനകർത്താവ് യേശുവിനെ ബന്ധിപ്പിക്കുന്നത് .

എന്നാൽ യേശുവിന്റെ പീഡാസഹനവും മരണവും ഉയർപ്പും വഴി എല്ലാക്കാലത്തും എല്ലാദേശങ്ങളിലും ജീവിച്ചിരുന്നവരും ജീവിക്കുന്നവരും ജീവിക്കാനിരിക്കുന്നവരുമായ എല്ലാ മനുഷ്യര്ക്കും രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നുവെന്നു ഹെനോക്കിന്റെ കഥയെ അനുരൂപപ്പെടുതിക്കൊണ്ട് നല്കുന്ന സന്ദേഹമാണ് യേശുവിന്റെ പതാള സന്ദര്ശനവും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണവും .അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു റിപ്പോർട്ടല്ല അത് ..,പ്രത്യത പ്രതീകങ്ങളിലൂടെ നല്കപ്പെടുന്ന ഒരു രക്ഷാകര സന്ദേശമാണ് .യേശുവിന്റെ മഹത്വവും അനന്യതയും എടുത്തു കാണിക്കുവാനും ഹെനോക്കുമായുള്ള താരതമ്യം ഉപയോഗപ്പെടുതിയിരിക്കുകയാണ് . ഹെനോക്ക് പാതാളത്തിൽ ചെന്നറിയിക്കുന്നത് അവിടത്തെ ബന്ധനസ്തരായ അന്തെവാസികൾക്ക് ഒരിക്കലും രക്ഷയില്ലെന്നാണെങ്കിൽ , യേശു പ്രഖ്യാപിക്കുന്നത് തന്റെ മരണത്തിലൂടെ എല്ലാ മനുഷ്യരും നേടിയ രക്ഷയുടെ സന്ദേശമാണ് .

Authers:
റവ: ഡോ: സിപ്രിയാൻ ഇല്ലിക്കമുറി
റവ: ഡോ:ജോസഫ് പാംബ്ലാനി

Thursday, February 21, 2013

മദ്യപാനം പാപമോ ?

അഞ്ച് മില്യണിലേറെ വരുന്ന കേരള കത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍(ഒരുപക്ഷെ ,ഒരു മാരകപാപം !) പോകുന്നു എനാണ് അടുത്ത നാളിലെ വാര്‍ത്ത .കേരള കത്തോലിക്ക മെത്രാന്‍ സംഘം നിയോഗിച്ച കമീഷന്റെ പഠനനിര്‍ദേശമനുസരിച്ചു മദ്യപാനം നടത്തിയവര്‍ കുബസാരത്തില്‍ ഏറ്റു പറയാന്‍ ബാധ്യസ്ഥരാണ്.ഈ വിഷത്തില്‍ കമ്മീഷന്റെ മറ്റൊരു നിര്‍ദേശം മദ്യപരെ സഭാസ്ഥാപങ്ങളില്‍ നിന്ന് വിലക്കുക എന്നതാണ്. 2013 ഫെബ്രവുവരി 2 ന് ഇത് സംബന്ധിച്ച് കെ.സി.ബി.സി. യുടെ ഒവ്ദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു കമ്മീഷന്‍ സെക്രടറി ഫാ.പി.ജെ.ആന്റണി അറിയിച്ചിട്ടുണ്ട് (വാര്‍ത്ത)

മദ്യപാനം കേരളത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ് .ഇപ്പോഴത് സ്കൂള്‍ തലത്തിലെ കുട്ടികളുടെ ഇടയില്‍ വരെ എത്തിയിരിക്കുന്നു .ഇത് സൃഷ്ടിക്കുന്ന സാമൂഹികവും ഗാര്‍ഹികവും വ്യക്തിപരവുമായ ദുഷിപ്പുകള്‍ ഏറെയാണ് .വികസിത -വികസ്വര രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യപ്രശ്നമായിട്ടാണ് ആരോഗ്യമേഖലയിലെ പ്രമുഖര്‍ മദ്യപാനത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയോക്കെയാണെന്നിരിക്കിലും (കെ.സി.ബി.സി.) മദ്യപാനത്തെ ഒരു പാപമായി കണക്കാക്കാമെന്ന കമ്മീഷന്റെ നിലപാട് പല രീതിയിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ് .

1) ഒന്നാമതായി ,മദ്യപര്‍ പലതരത്തില്‍ വേര്‍തിരിച്ചു കാണാന്‍ കമ്മീഷന്‍ ശ്രമിച്ചിട്ടില്ല .എല്ലാതരം മദ്യപരെയും ഒരുമിച്ച് 'പാപം' എന്നാ ഒറ്റ കൊട്ടക്കുള്ളിലേക്കിട്ടു .മദ്യപര്‍ പലതരമുണ്ട് .ഉത്ത്രവാടിത്വമുള്ള മദ്യപാനികള്‍,സ്ഥിരമദ്യപര്‍,അമിതമദ്യപരെ നാല് ഗാനത്തില്‍ തിരിച്ചിട്ടുണ്ട്. സാമൂഹികമദ്യപര്‍ (ആഘോഷങ്ങളുടെ ഭാഗമായി വല്ലപ്പോഴും മദ്യപിക്കുന്നവര്‍),ഉപദ്രവകരമായ മദ്യപര്‍ (മദ്യം അപകടകരമായ ഒരവസ്ഥയിലേക്ക് മാറാന്‍ പറ്റുന്ന രീതിയില്‍ മദ്യപാനം ശീലമാക്കാന്‍ തുടങ്ങിയവര്‍ ),അപകടകരമായി മദ്യപര്‍(ആരോഗ്യ കുടുംബ -സാമൂഹിക പ്രശങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ മദ്യപാനം അപകടകരമായ് ഒരു ശീലമാക്കിയവര്‍ ),മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ അസ്വസ്ഥത കാണിക്കുന്ന ആശ്രിത മദ്യപര്‍(Social ,Harmful, Hazardous and Dependent Drinkers)

2) രണ്ടാമതായി,ഈ സമീപനം ഒരു ആരോഗ്യപ്രശ്നത്തെ ധാര്‍മ്മിക പ്രശന്മാക്കി മാറ്റുകയാണ് .ഇന്ത്യന്‍ ഭാരഖടനയുടെ നിര്‍മ്മാതാക്കള്‍ മദ്യപാനത്തെ ആരോഗ്യത്തിന്റെ പശ്ചാതലത്തില്‍ പരിഗണിച്ച് അതിനു മേലുള്ള നിരോധനങ്ങളും ഉപയോഗത്തിനുള്ള മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട് .ഭരണഘടന മദ്യപാനത്തെ ഒരു ധാര്‍മ്മിക പ്രശ്നമാക്കി മാറ്റിയിട്ടില്ല .

3) മൂന്നാമത്തെ അപാകത മദ്യപാനത്തിന്റെ കാരണം കണ്ടെത്തുന്നതിലാണ്. എന്താണ് മദ്യപാനത്തിന്റെ കാരങ്ങള്‍ ? മദ്യപാനത്തിന് പല കാരണങ്ങളുണ്ട്. ആരോഗ്യമെഖലയിലെ പഠനങ്ങള്‍ മദ്യപാനത്തെ ജനിതകവും ജീവശാത്രസ്പരവുമായ ഘടകങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കുന്നുണ്ട് .ലോകാരോഗ്യസംഘടനയുടെയും യൂറോപ്യന്‍ -അമേരിക്കന്‍ ആരോഗ്യസംഘടകളുടെയും ഒവ്ദ്യോഗിക പഠനങ്ങല്‍ മദ്യപാനത്തെ ഒരു രോഗമായി കണക്കാക്കാം എന്നു പറയുന്നു. ചില കുടുംബങ്ങളില്‍ ജനിതകമായ പ്രത്യേകതകള്‍ മൂലം പാരബര്യത്തിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മദ്യപാനശീലം കാണാനാവും .

4) അവസാനമായി ,ധാര്‍മ്മിക തലവും നൈതികതലവും ഇവിടെ കൂട്ടിക്കുഴക്കപ്പെടുകയാണ് .ക്രിസ്തീയധാര്‍മ്മിക നിയമങ്ങള്‍ (Moral laws)പ്രകൃതിനിയമങ്ങള്‍ക്കും സുവിശേഷ നിയമങ്ങള്‍ക്കുമനുസൃതമായിട്ടാണ് രൂപപ്പെട്ടിട്ടുള്ളതും ഇനി രൂപപ്പെടെണ്ടതും .രാഷ്ട്രവും സമൂഹവും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനുവേണ്ടി പല നിയമങ്ങളും രൂപപ്പെടുത്തുന്നുണ്ടാവാം. അവയെ പോതുപെരുമാറ്റ നിയമങ്ങളായിട്ടു (positive laws) വേണം മനസ്സിലാക്കാന്‍ .സഭ ഒരു ദൈവികസ്ഥാപനമായിരിക്കുബോള്‍ പ്രകൃതിനിയമതിന്റെയോ ദൈവികവെളിപാടിന്റെയോ ഭാഗമല്ലാത്തതൊന്നും 'പാപം' എന്ന മത പ്രത്യയ ഭാവനയില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല .'പാപം' എന്നത് ഒരു നിയമലംഘനത്തിനു വിധിക്കുന്ന ശിക്ഷയായിട്ടല്ല മനസ്സിലാക്കേണ്ടത് . പാപം അടിസ്ഥാനപരമായി ദൈവ -മനുഷ്യ ബന്ധത്തില്‍ നിന്നുള്ള അകന്നു പോക്കാണെന്നിരിക്കെ സാമൂഹിക പെരുമാറ്റ നിയമങ്ങളെ പാപത്തിന്റെ ഗണത്തില്‍പെടുത്തി സഭാശിക്ഷാനടപടി (മദ്യാര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ വിലക്ക് )സ്വീകരിക്കാന്‍ സഭയ്ക്ക് ധാര്‍മ്മിക അധികാരമില്ലെന്ന് പല രീതിയിലും സ്ഥാപിക്കാനാവും.

* പാപത്തെ ഏതെങ്കിലും ഒരു നിയമത്തിന്റെ ലംങ്കനത്തിനു കൊടുക്കുന്ന ശിക്ഷാ നടപടിയായി കാണാനാവില്ല .അതിന്റെ അര്‍ഥം സഭയ്ക്ക്‌ വിശ്വാസികളുടെ ജീവിതത്തിനു ആവശ്യമായ അച്ചടക്കനിയമങ്ങളും നിബന്ധനകളും രൂപവത്കരിക്കാനധികാരമില്ല എന്നല്ല .മറിച്ച് ശിക്ഷാനടപടിയെന്നോണം ഒരു നിയമലംഘനത്തെ പാപമെന്നു വിളിക്കാനാവില്ല എന്നാണു .കാരണം പാപം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവവും മനുഷ്യനുമായുള്ള സ്നേഹബന്ധത്തിന്റെ വിശ്ചെടനമാണ് .മദ്യപിക്കുന്ന ഒരാള്‍ സ്നേഹത്തിന്റെ പ്രതിഫലനമായ അത്മീയജീവിതത്തില്‍ ഉല്‍സാഹിയായിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഹോദരന്സ്നേഹത്തിന്റെ തികഞ്ഞ മാതൃകയായിരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ മദ്യപാനശീലത്തെ എങ്ങനെ പാപമെന്നു വിളിക്കും ? ചിലപ്പോള്‍ മദ്യപാനം അദേഹത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം ,വിഷമടങ്ങിയ ഭക്ഷണപദാര്തങ്ങള്‍ നിരന്തരമായി ആഹരിക്കുന്നത് ക്യാന്‍സറിനു കാരണമാകുന്നത് പോലെ .

* മദ്യപാനത്തെ ഒരു മാരകപാപമായി പ്രഖ്യാപിക്കാന്‍ പോവുകയാണെങ്കില്‍ അത് കുറച്ചുകൂടെ വൈഷമ്യം പിടിച്ച ഒരു നിലപാടിലായിരിക്കും എത്തിക്കുക .ഒരു പാപം മരകപാപമാകുന്നത് ഗൌരകരമായ കാര്യങ്ങളില്‍ മുഴുവന്‍ അറിവോടും പൂര്‍ണ്ണ സംമ്മതത്തോടും കൂടി വ്യക്തി തീരുമാനമെടുത്തു ചെയ്യുമ്പോള്‍ മാത്രമാണ്. ഒരു കാര്യം ഗൌരവമുള്ളതാകുന്നത് അതിന്റെ സ്വാഭാവിക പ്രകൃതിയില്‍ത്തന്നെയാണ് .ഉദാഹരണത്തിന് കൊലപാതകം ഗൌരവകരമായ പ്രവൃത്തിയാണ് ,കാരണം ,അത് ജീവനെ ഹനിക്കുന്നതും തിന്മയാണെന്നു സാര്‍വ്വത്രിക ധാര്‍മ്മിക മനസാക്ഷി അംഗീകരിക്കുന്നതുമാണ് .അതിനെ ഏതെങ്കിലും ഒരു അധികാരിക്ക് ഒവ്ദ്യോഗിക നിയമ പ്രഖ്യാപനം നടത്തി ലഘുവാക്കാനാവുന്നതല്ല .എന്നാല്‍ കൊലപാതകം ചെയ്യുന്ന ഒരാള്‍ മാരകപാപമാണോ ചെയ്തത് എന്നാ തീരുമാനത്തിലെത്താന്‍ മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട് -മുഴുവനായ അറിവും പൂര്‍ണ്ണമായ സമ്മതവും .മാനസികരോഗിയോ അല്ലെങ്കില്‍ കുട്ടിയോ ആണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ അറിവില്ലായ്മയാണ് ഈ പ്രവൃത്തിക്ക് പിന്നിലുള്ളത് .അതുപോലെ സ്വരക്ഷക്ക് വേണ്ടി കൊലചെയ്യുന്നവര്‍ പൂര്‍ണ്ണസമ്മതതോടെയല്ല അത് ചെയ്യുന്നത് .മാരകപാപത്തെ നിര്‍ണ്ണയിക്കുന്ന അറിവ് ,സമ്മതം എന്ന രണ്ടും മൂന്നും കാര്യങ്ങള്‍ വ്യക്തികളെയും സാഹചര്യങ്ങളെയും ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും .അതിനാല്‍ സഭാനിയമത്തിന് ,ഒരു പ്രവൃത്തി ഗൌരവമുള്ളതാണോ ലഘുവാണോ എന്ന് നിശ്ചയിക്കാന്‍ മാത്രമേ ആകൂ .അത് മാരകപാപമാണോ ലഘുപാപമാണോ എന്ന ധാര്‍മ്മിക വിലയിരുത്തല്‍ നടത്തേണ്ടത് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ്.ഒരു പടികൂടി കടന്ന് മാരകപാപം എന്നത് ദൈവത്തിനെതിരെയുള്ള ആത്യന്തികമായ മനുഷ്യന്റെ തിരഞ്ഞെടുപ്പാണെന്നിരിക്കെ അത് എതെങ്കിലും ഒരു പ്രത്യേക പാപമായിട്ടല്ല കൃപാരഹിതമായ മനുഷ്യ പ്രകൃതിയുടെ അവസ്ഥയായി വേണം മനസ്സിലാക്കാന്‍ .അങ്ങനെയെങ്കില്‍ പുറത്ത് നിന്ന് ഒരു മൂന്നാം കഷിക്ക് തീര്‍പ്പു കല്പ്പിക്കനാവാത്ത വണ്ണം വ്യക്തിപരമായി തിരിച്ചറിയേണ്ട ഒരു സാധ്യതയാണിത്.

* അടുത്തതായി നിയമപരമായ ബാധ്യതയും ധാര്‍മ്മികമായ ബാധ്യതയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട് .നിയമനിര്‍മ്മാതാവിനു നിയമാപരമായ ബാധ്യത നിറവേറ്റാന്‍ നിയമപരമായ മാര്ഗ്ഗങ്ങളും നടപടികളും സ്വീകരിക്കാം എന്നിരിക്കെ ,ധാര്‍മ്മിക ബാധ്യത നിറവേറ്റുന്നതില്‍ ഒരു വ്യക്തിക്ക് നേരെ നിയമപരമായ നിലപാടുകലെടുക്കാനാവില്ല. ഉദാഹരണത്തിന് ,വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്ക് പ്രായപൂര്തിയാകുന്നതുവരെ ജീവിതചിലവിനുള്ള തുക കൊടുക്കണമെന്ന് നിയമം മൂലം കോടതിക്ക് വിധിക്കാനാവും .എന്നാല്‍ ആയാള്‍ ഭാര്യയേയും മക്കളെയും സ്നേഹിക്കണമെന്നു നിയമം മൂലം ആവ്ശ്യപ്പെടാനാവില്ല. ഒരു സദുപദേശം എന്ന നിലയില്‍ നിര്‍ദേശിക്കാം എന്നു മാത്രം. കാരണം ഒന്നാമത്തേത് നിയമപരമായ ബാധ്യതയും രണ്ടാമത്തേത് ധാര്‍മ്മിക ബാധ്യതയുമാണ് .ധാര്‍മ്മിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വ്യക്തികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ സ്വാതന്ത്രം അനുവദിക്കേണ്ടതുണ്ട്. അതില്‍ നിയമദാതാവിനു ഒരു ഉപദേശകന്റെ ഭാഗം മാത്രമേയൊള്ളൂ .നിയമദാതാവ് എന്ന റോളില്‍ രാക്ഷ്ട്രത്തിനും സഭക്കും മദ്യപാനത്തിന്റെ കാര്യത്തില്‍ ചെയ്യാനാവുന്നത് വ്യക്തികളെ മദ്യത്തിന്റെ വിപത്തുകളെക്കുറിച്ചു ബോധവത്കരിക്കുകയും അതിന്റെ ഉപയോഗത്തില്‍ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കാതെ നിയമപരമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും മാത്രമാണ് .

* സഭാനിയമത്തിന്റെ ലംഘനതിനു ശിക്ഷയായി പാപം ആരോപിക്കുക എന്നത് മതാത്മകമല്ലാത്ത രാക്ഷ്ട്രധികാരത്തിന്റെ അന്ധമായ അനുകരണത്തില്‍ നിന്ന് സഭയില്‍ വന്നു ചേര്‍ന്ന തെറ്റായ ഒരു പ്രവണതയാണ് .രാക്ഷ്ട്രം അതിന്റെ നിയമങ്ങളനുസരിപ്പാന്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നു. സഭ അത്തരം നിലപടുകലെടുത്തു വിശ്വാസികളെ 'സഭാവിദേയരാക്കുവാന്‍ 'പഴയകാലങ്ങളില്‍ ശ്രമിചിട്ടുണ്ട് .ഇത് സഭയുടെ ദൈവികസ്വഭാവത്തിനു കളങ്കമായി മാറുകയും ചെയ്തിട്ടുണ്ട് .

കെ.സി.ബി.സി. കമ്മീഷന്റെ മദ്യവിരുദ്ധ നിലപാടുകളെ ശാഘിക്കുമ്പോള്‍ തന്നെ മറ്റ് പല ചോദ്യങ്ങള്‍കൂടി സാമൂഹിക -രാക്ഷ്ട്രീയ -മനശാസ്ത്ര ദൈവശാസ്ത്ര പക്ഷങ്ങളില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഉയര്ത്തപ്പെടെണ്ടതുണ്ട് .മദ്യപാനത്തെ ഓരു പാപമാക്കി മാറ്റുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത് ? അത് പാപത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടാത്ത കുറെ 'പാപികളെക്കൂടി 'സൃഷ്ടിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ ? അങ്ങനെ പാപത്തെയും കുബസാരമെന്നു കൂദാശയും ഒരു മൌദ്യമാക്കുകയല്ലേ ?അമിത മദ്യപാനമാണോ അതോ എല്ലാതരം മദ്യപാനങ്ങളും ഈ പാപത്തിന്റെ ലിസ്റ്റില്‍ പെടുമോ ?സഭാസേവനം നടത്തുന്ന മദ്യപനശീലമുള്ള വൈദികരെ സഭാസേവനത്തില്‍ നിന്ന് വിലക്കുമോ ?അങ്ങനെ ചോദ്യങ്ങള്‍ പലതാണ് .സഭ സത്യത്തില്‍ ചെയ്യേണ്ടത് ജനങ്ങളെ ജാതിമതഭേതമന്യേ ഈ മഹാവിപത്തിനെക്കുറിച്ച് ബോധവത്കരിക്കുകയും പ്രശ്നപരിഹരത്തിനായി പ്രയോഗികമായ നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതാണ് .അല്ലാതെ പാപത്തിന്റെ ലിസ്റ്റിന്റെ ദൈര്‍ഖ്യം കൂട്ടിയതുകൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല .

Auther ഡോ : ഫെലിക്സ് പൊടിമറ്റം

Saturday, August 4, 2012

ആദവും ഹവ്വായും ഉത്ഭവപാപവും - Part1

മനുഷ്യകുലത്തിന്‍റെ ആദ്യ മാതാപിതാക്കളായ ആദം,ഹവ്വാ എന്നീ രണ്ടു വ്യക്തികള്‍ ഭൌമിക പറുദീസയില്‍ വച്ച് ദൈവം തിന്നരുതെന്ന് വിലക്കിയിരുന്ന വൃക്ഷത്തിന്റെ പഴം തിന്നുകയും അങ്ങനെ ദൈവകല്പ്പന ലംഘിക്കയും ചെയ്തതിന്റെ ഫലമായി ,അവരുടെ സന്താനപരബരകള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും ജന്മനാതന്നെ ആയിരിക്കുന്ന പ്രസാദവരഹിതമായ അഥവാ പാപാത്മകമായ അവസ്ഥയാണല്ലോ "ഉത്ഭാവപാപം" എന്ന് പരബരാകതമായി പറഞു പോന്നിരുന്നത് .ആദത്തെയും ഹവ്വയെയും ഭൌമികകപറുദീസായെയും പറ്റി പറഞ വസ്തുതകളുടെ വെളിച്ചതില്‍ ഉത്ഭവപാപമെന്ന യാഥാര്ത്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുകയാണ് ,ഉത്ഭവപാപം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ഒരു ഉള്‍ക്കാഴ്ചയാണ് .ആ നിലക്ക് അതൊരു വിശ്വാസ സത്യമാണ് ,അതിനു മാറ്റമില്ല .എന്നാല്‍ ഈ വിശ്വാസം മനസ്സിലാക്കുന്ന രീതി മനുഷ്യകുലത്തിന്റെ ബൌദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയെയും കാലികമായ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് .1966 ജൂലൈ 11 ആം തിയതി ഉത്ഭവപാപത്തെപ്പറ്റി നടന്ന ഒരു സിംബോസിയത്തില്‍ സംബന്ധിച്ച ദൈവശാസ്ത്രജന്മാരോട് ,ഇന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്നതും പ്രസക്തവുമായ രീതിയില്‍ ഉത്ഭവപാപത്തെ വിവരിച്ചുകൊടുക്കുവാന്‍ ആറാം പോള്‍ മാര്‍പാപ്പ തന്നെ ആവശ്യപ്പെടുകയുണ്ടായി .

ഉത്ഭാവപാപം പഴയനിയമത്തില്‍ .

ആദം(ha adam) എന്ന വാക്കിന്റെ അര്‍ഥംതന്നെ "മനുഷ്യന്‍" എന്നാണ് .സംഘാതാത്മകമായ വ്യക്തിത്വം(corporate personality) അഥവാ മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് .അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല "ആദം" എന്നത് .ആദമെന്നും ഹവ്വായെന്നും പേരുള്ള രണ്ടു വ്യക്തിക്കളുടെ സന്താനപരബരകളായിട്ടാണ് എല്ലാ മനുഷ്യരും ജനിച്ചതെന്ന് പഠിപ്പിക്കുകയായിരുന്നില്ല ഉല്‍പ്പത്തിയിലെ ആദ്യ രണ്ടാധ്യായങ്ങളുടെ പ്രബോധനുദ്യേശം. ആദതിന്റെയും ഹവ്വായുടെയും പാപത്തിനു ശേഷം ലോകത്തില്‍ പാപം വളരെവേഗം വര്‍ധിച്ചു പെരുകിയതായി ഉലപ്പതിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും ,അത് ഈ അദിപാപത്തിന്റെ ഫലമായിരുന്നു എന്ന് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആദിമാതാക്കളുടെ പാപം മറ്റു മനുഷ്യരെ കര്‍മ്മപാപത്തിലേക്കോ ഉത്തഭവപാപത്തിലേക്കോ നയിച്ചതായി ഉല്‍പ്പതിയുടെ പുസ്തകമോ പഴയനിയമത്തിലെ മറ്റേതെങ്കിലും പുസ്തകമോ പറയുന്നില്ല .കര്‍മ്മപാപവും ഉത്ഭവപാപവും തമ്മിലുള്ള വേര്‍തിരിവും പഴയനിയമത്തിന് അംജ്ഞാതമാണ്. ആദത്തിന്റെയും ഹവ്വായുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പാപവും തിന്മയും ലോകത്തില്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നല്‍കുക മാത്രമാണ് ഉല്‍പ്പത്തിയുടെ കര്‍ത്താവ്‌ ചെയ്യുന്നത് .ഉത്ഭവപാപമുണ്ടെന്നു ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല .പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതുതന്നെയാണ് അതിനു കാരണം .

ഉത്ഭവപാപം പുതിയനിയമത്തില്‍

മനുഷ്യരെല്ലാവരും പാപികളാണെന്നതും എല്ലാവര്‍ക്കും യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണെന്നതും പുതിയനിയമത്തിന്റെ പൊതുവായ വീക്ഷണവും പരോക്ഷമായ സാക്ഷ്യവുമാണ് .എന്നാല്‍ ,പാപത്തെ വ്യക്തിപരമായ് പാപമെന്നും ഉത്ഭവപാപമെന്നും പുതിയനിയമം ഒരിടത്തും വേര്‍തിരിച്ചുകാണിക്കുന്നില്ല .ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിനു ആധാരമായി വി.അഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജന്മാരും തെന്ത്രോസ് സൂനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമ 5:12-21 ആണ് .ഈ ലേഖനഭാഗമനുസരിച്ച് ,ആദത്തിന്റെ പാപവും തിന്മയും തമ്മില്‍ വ്യക്തമായ ഒരു ബന്ധമുണ്ടെന്നു എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഇന്ന് പൊതുവേ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റി എല്ലാവരും എകാഭിപ്രായക്കാരല്ല. യഹൂദരുടെ ചിന്താരീതിയനുസരിച്ചു നിയമപാലനത്തിലൂടെയാണ് മനുഷ്യര്‍ക്ക്‌ ദൈവത്തില്‍നിന്നു നീതീകരണം അഥവാ രക്ഷ ലഭിക്കുന്നത് .പൌലോസിന്റെ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിച്ച രക്ഷയിലുള്ള വിശ്വാസംവഴി മാത്രമേ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തെയും ആദത്തിന്റെ പാപത്തെയും പറ്റിയുള്ള പരാമര്‍ശം. "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു ,അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(5:12) "ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തിര്‍ന്നതുപോലെ ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും "(5:19) യേശുവിലൂടെ ദൈവം പ്രവൃത്തിച്ച രക്ഷാകര സഭവം എല്ലാ മനുഷ്യര്‍ക്കും രക്ഷക്ക് നിദാനമായി ഭവിക്കുന്നു എന്ന വിശ്വാസ സത്യം മാത്രമാണ് പൌലോസ് ശ്ലീഹായുടെ പ്രബോധനലക്‌ഷ്യം .

ആദത്തിന്റെ പാപംവഴി പാപം ആദ്യമായി ലോകത്തില്‍ പ്രേവേശിച്ചു ,പിന്നീട് എല്ലാ മനുഷ്യരും പാപം ചെയ്തു ,അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു, പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്ക്കും അനുഭവപ്പെടുന്നു - ഇതാണ് 5:12 ല്‍ പ്രകടമാകുന്ന പൌലോസ് ശ്ലീഹായുടെ വീക്ഷണം .അന്നത്തെ യഹൂദര്‍ ധരിചിരുന്നതുപോലെതന്നെ പൌലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത് .ആദം പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണം നേരിട്ടുവെന്നല്ല ,പിന്നെയോ എല്ലാവരും പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണവും അനുഭവപ്പെടുന്നതെന്നത്രേ പൌലോസ് പറയുന്നത് ."ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ " എന്ന് 5:19 ല്‍ പറയുമ്പോഴും ,ഒരു മനുഷ്യന്റെ അനുസരണക്കേട്‌ മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിതീര്‍ന്നുവെന്നു അര്‍ത്ഥമില്ല .5:12 ല്‍ പറയുന്നതുപോലെതന്നെ ,അനേകര്‍ പാപികളായെങ്കില്‍ അത് അവരും വ്യക്തിപരമായി അനുസരണക്കേട്‌ കാണിക്കുകയും പാപം ചെയ്യുകയും ചെയ്തതുകൊണ്ടാണ് .ആദത്തിന്റെ പാപത്തിനു ആദ്യത്തെ പാപമെന്ന നിലയിലും ,ലോകത്തിലേക്ക്‌ പാപത്തിനു പ്രവേശനം നല്‍കി എന്ന നിലയിലും മാത്രമേ പവ്ലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍ ,മറ്റുള്ളവരുടെ പാപവുമായി ബന്ധമൊള്ളൂ .അല്ലാതെ ,ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്ക്‌ പരബരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൌലോസ് വിവക്ഷിക്കുന്നില്ല .അങ്ങനെ കൃത്യമായി പറഞാല്‍ ,മേല്‍പറഞ്ഞ ലേഖനഭാഗത്ത് പൌലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല .

എന്നാല്‍, "ഉത്ഭവപാപം" എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്ത്യത്തെപ്പറ്റി തന്റെ ലേഖനത്തില്‍ ,വിശിഷ്യ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, പൌലോശ്ലീഹ പലേടത്തും പറയുന്നുണ്ട് .സാധാരണമായി പാപം (he hamarita) എന്ന് പറയുമ്പോള്‍ പൌലോസ് ഉദ്ദേശികുന്നത് പാപകരമായ ഏതെങ്കിലും ഒറ്റപ്പെട്ട പവൃത്തിയല്ല .പ്രത്യുത പാപത്തിന്റെ മൂര്‍ത്തീകരണം അഥവാ മൂര്‍ത്തീമത്ഭാവം പൂണ്ട പാപത്തിന്റെ ശക്തിയാണ് .ഈ ശക്തി ലോകത്തില്‍ പ്രേവേശിക്കുവാന്‍ ഇടയാക്കിയത് ആദത്തിന്റെ പാപമത്രേ (5:12).പാപത്തിന്റെ ഈ ശക്തി ലോകത്തെയാകമാനം ഗ്രസിച്ചിരിക്കയാണ്. ലോകത്തില്‍ ഭരണം നടത്തുകയാണ്. മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനത്തിനും തിരഞെടുപ്പിനും മുമ്പുതന്നെ ഈ ശക്തി ആന്തരികമായി അവനില്‍ സ്വാദീനം ചെലുത്തുന്നു ;പാപതിലേക്ക് അതവനെ പ്രേരിപ്പിക്കുന്നു .മനുഷ്യനെ തന്റെ അടിമയാക്കാനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പാപത്തിന്റെ ഈ ശക്തി (റോമ 6:6.13-14.23;7:8.9.11.14-15) വികാരതീവ്രമായ ഭാക്ഷയിലാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ നീരാളിപ്പിടുത്തത്തെയും പൌലോസ് വര്‍ണ്ണിക്കുന്നത് :"ഞാന്‍ പാപത്തിന് അടിമയായി വില്‍ക്കപ്പെട്ട ജഡികനാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല.എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്. എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്‍മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്‍മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്‍മയല്ല, ഇച്ഛിക്കാത്ത തിന്‍മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്‍മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു.എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.(റോമ 7:14-25).

നമുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈഅവം നല്‍കുന്ന രക്ഷ സ്വീകരിക്കുന്നതിനു മുമ്പ് ഓരോ മനുഷ്യനും തന്നില്‍ത്തന്നെ അനുഭവപ്പെടുന്ന പാപത്തിന്റെ ശക്തിയെയാണ് പവ്ലോശ്ലീഹാ ഇപ്രകാരം ഭാവോജ്ജലമായി വര്‍ണ്ണിക്കുന്നത് .പാപതിനെ ഈ ശക്തി ഒരു അടിമയുടെ മേല്‍ എന്നാപോലെ പുറമേ നിന്ന് മാത്രമല്ല മനുഷ്യനില്‍ സ്വാദീനം ചെലുത്തുന്നത് .മനുഷ്യന്റെ ഉള്ളില്‍ ,അവന്റെ അവയവങ്ങളില്‍ ,അവന്റെ മനസ്സില്‍ വസിച്ചുകൊണ്ട് ,പാപ്തിലേക്ക് അതവനെ ആകര്‍ഷിക്കുന്നു .ഈ അക്സ്ര്ഷനവലയത്തില്‍ നിന്ന് സ്വയം രക്ഷാ പെടാന്‍ മനുഷ്യന് സാടിക്കില്ല .എനാല്‍ ഈ ദുര്ഭാഗ സാഹചര്യത്തില്‍ ആയിരിക്കുന്ന മനുഷ്യന് നിരാഷപ്പെടെണ്ടാതില്ല .കാരണം യേശുക്രിസ്തുവിലൂടെ രക്ഷയുടെ വഴി അവനുവേണ്ടി വെട്ടിത്തുരക്കപ്പെട്ടിരിക്കുന്നു .ദൈവത്തിനു സ്തോസ്ത്രവും നദിയും അര്‍പ്പിച്ചുകൊണ്ട് ആ വഴി അവന്‍ സ്വീകരിക്കുകയെ വേണ്ടൂ .ഇതാണ് പാപത്തിന്റെ ശക്തിയിലമാര്‍ന്നു ഞെരിയുന്ന മസ്നുശ്യനു പവ്ലോസ് നല്‍കുന്ന സന്ദേശം .നേരത്തെ പറഞ്ഞപോലെ ,പാപത്തിന്റെ ശക്തിയെന്ന് പറയുമ്പോള്‍ വ്യ്ക്തിപരമായ്‌ ഏതെന്കിലും പാപമല്ല പവ്ലോസ് ഉദ്ദേശിക്കുന്നത് .വ്യക്തിപരവും സ്വതനത്രവുമായ തീരുമാനത്തോടെ പാപകട്രമായ ഏതെന്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പുതന്നെ പാപതിലേക്ക് ഒരു ശക്തിയെയാണ് പവ്ലോസ് മനസ്സില്‍ കാണുന്നത് .യേശുവിലൂടെ ദൈഅവം നല്‍കുന്ന രക്ഷയെ ഊന്നിപ്പരയുന്നതിനാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ പ്രവൃത്തന്തെയുമം ഇത്ര വിശദമായി പ്വ്ലോസ് വരച്ചുകാട്ടിയിരിക്കുന്നത് യേശുവിനെ കൂടാതെ മനുഷ്യന്‍ പാപത്തിന്റെ ശക്തിയിലമാര്ന്നവനാണ് .സ്വയം രക്ഷപെടാന്‍ അവനു സാദ്യമല്ല .എന്നാല്‍ ,യേശുവിലുള്ള രക്ഷ സ്വീകരിച്ചവാന്‍ പാപത്തിന്റെ ശക്തിയില്‍ നിന്ന് മോചിതനായിരിക്കുന്നു (6:2,14,18)യേശുവിലുള്ള രക്ഷയും പാപത്തിന്റെ ശക്തിയും വിരുദ്ധ ദൃവങ്ങലാണ് .യേശുവിലുള്ള രക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള മനുഷ്യന്റെ-മന്സുഹ്യകുലടിന്റെ - അവസ്ഥയാണെന്ന് പറയാം 'ഉത്ഭ്വപാപം 'എന്നാ പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്‍ത്ഥ്യം .യേശുവിലുള്ള രക്ഷയുടെ വിരുദ്ധ ധൃവമായിട്ടു വേണമെങ്കിലും അതിനെ മനസ്സിലാക്കാം.

ഉത്ഭവപാപം സഭയുടെ പാരബര്യത്തിലും പ്രബോധനത്തിലും

യേശുവിലൂടെ ദൈവം നല്‍കിയ രക്ഷയിലുള്ള വിശ്വാസത്തോളം തന്നെ പഴക്കമുണ്ടെന്നു പറയാം ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ അവബോധത്തിനും. എന്നാല്‍, ആദ്യത്തെ നാല് നൂറ്റാണ്ടുകളില്‍ ഉത്ഭാവപാപത്തെപ്പട്ടിയുള്ള സ്പഷ്ടമായ് സൂചനകളോ രേഖകളോ ഒന്നും നാം കാണുന്നില്ല. ആദ്യനൂറ്റാണ്ടുകളില്‍ പ്രായപൂര്ത്തിയായവരായിരുന്നു വിശ്വസിച്ചു മാമോദീസാ സ്വീകരിച്ചിരുന്നത് .ശിശുമാമോദീസാ പ്രചാരത്തില്‍ വനത്തോടെ "പാപങ്ങളുടെ മോചനത്തിനായി" ശിശുകള്‍ക്ക് നല്‍കുന്ന മാമോദീസായുടെ അര്‍ത്ഥത്തവ്യാപ്തിയെപ്പറ്റി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി .മാമോദീസാ വഴി വ്യക്തിപരമായ്‌ പാപങ്ങളില്‍ നിന്ന് മാത്രമല്ല ,പാപത്തിന്റെ ശക്തിയുടെ അടിമത്വത്തില്‍ നിന്നും അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്നുമെല്ലാം (കൊളോ 1:13) മോചനം ലഭിക്കുന്നുവെന്ന ബോധ്യം സഭയില്‍ രൂഡമൂലമായിരുന്നു .പെലെജിയന്‍ പാഷണ്ട വാദികള്‍ (Pelagians) ശിശുമാമോദീസായെ എതിര്‍ത്തതും ഉത്ഭവപാപത്തെപ്പറ്റിയുള്ള പരിചിന്തനതിനു കാരണമായി .വി .അഗസ്തീനോസാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. പെലെജിയന്‍ പാഷണ്ട വാദികലുമായുള്ള വിവാദത്തില്‍ ഉത്ഭവപാപം അദ്ദേഹത്തിന് അവസരോചിതമായ ഒരുപകരണം കൂടിയായിത്തീര്‍ന്നു .ഉത്ഭവപാപത്തിനു ഉപോത്ബലമായി അഗസ്തീനോസ് ഉപയോഗിച്ച വിശുദ്ധ ഗ്രന്ഥഭാഗം റോമ 5:12-21 തന്നെയായിരുന്നു .ഇതില്‍ സുപ്രധാനവാക്യമായ 5:12 നു ശരിയായ ഒരു വ്യാഖ്യനമല്ല അദ്ദേഹം നല്കിയത് ."ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു .അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു " എന്നതിലെ ഊന്നല്‍ കൊടുക്കുന്ന ഭാഗത്തിന് അഗസ്തീനോസിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ മാറ്റം വന്നു:"ഒരുവനില്‍ എല്ലാവരും പാപം ചെയ്തു അങ്ങനെ പാപം എല്ലാവരിലും വ്യാപിച്ചു ". ഈ വ്യത്യാസം ആശയത്തിനു വരുത്തുന്ന വലിയ മാറ്റം വ്യക്തമാണല്ലോ .റോമ 5:12 ല്‍ വന്ന വാക്കുകളുടെ ഈ വ്യത്യാസം പരബരാഗതമായ രീതിയില്‍ ഉത്ഭവപാപം മനസ്സിലാക്കുവാന്‍ കാരണമായി. അഗസ്തീനോസിന്റെ ഈ വ്യാഖ്യാനമാണ് പാശ്ചാത്യ സഭയില്‍ മുഴുവന്‍ പ്രചാരത്തിലായത് .വിശുദ്ധ ഗ്രന്ഥത്തിന്റെ "വുള്‍ഗാത്ത" പരിഭാക്ഷയും "ഒരുവനില്‍ പാപം ചെയ്തു" എന്നാ ഭാഷ്യമാണ് സ്വീകരിച്ചത് .വ്യാകരണപരായി രണ്ടും സാദ്യമാണെങ്കിലും(eph ho- because or in whome) ,"ഒരുവനില്‍" എന്നാ പരിഭാഷ തെറ്റാണെന്നത് ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് .

ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ ആദ്യത്തെ ഔദ്യോഗിക പ്രസ്തവനയുണ്ടായത് 418 ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച പ്രൊവിഷല്‍ കൌന്‍സിലിലാണ് .പെലെജിയന്‍ പാഷണ്ടവാദികളുടെ തെറ്റായ ചില പ്രബോധനങ്ങളെ തിരുത്തുകയായിരുന്നു ഈ പ്രസ്താവനയുടെ ലക്‌ഷ്യം. ഒരു നൂറ്റാണ്ടിനു ശേഷം പെലെജിയന്‍ ചായ്വുള്ള ചിലര്‍ക്കെതിരെ ഒറാജില്‍ സമ്മേളിച്ച രണ്ടാമത്തെ പ്രൊവിഷല്‍ കൌന്‍സില്‍ (529) വീണ്ടും ഉത്ഭവപാപത്തിന്റെ അസ്ഥിത്വത്തെയും സ്വഭാവത്തെയും സ്ഥിരീകരിക്കുകയുണ്ടായി .തെന്ത്രോസ് സൂനഹദോസും (1546) മേല്പറഞ കൌന്‍സിലുകളുടെ പ്രബോധനത്തെ അവര്‍ത്തിച്ചുറപ്പിച്ചു. ആദിമാതാപിതാക്കള്‍ ചരിത്രവ്യക്തികളാണെന്നും അവരുടെ പാപം ചരിത്രസംഭവമാണെന്നുമുള്ള ധാരയിലാണ് ഈ ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ 'വുള്‍ഗാത്ത " പരിഭാക്ഷയെയാണ് ഈ പ്രസ്താവനകള്‍ ആധാരമാക്കുന്നത് .എന്നാല്‍, കൌന്‍സിലുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍, മാറ്റമില്ലാത്തതും എന്നും എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുമായ വിശ്വാസ സത്യത്തെ ,അത് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമത്തില്‍ നിന്നും വേര്‍തിരിച്ചു കാണെണ്ടിയിരിക്കുന്നു .ആദ്യത്തേത് നാം ആവശ്യം സ്വീകരിച്ചേ മതിയാകൂ. രണ്ടാമത്തേത്, അതായത് വിശ്വാസ സത്യം ആവിഷ്കരിക്കാന്‍ ഉപയോഗിച്ച മാധ്യമം, കാലികമായ പല സങ്കല്പ്പങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് . ഈ സങ്കല്‍പ്പങ്ങള്‍ മാറുന്നതിനനുസരിച്ച് മാധ്യമത്തിനും മാറ്റമുണ്ടാകാം. എന്നാല്‍ ,അത് പ്രാഘോഷിപ്പിക്കുന്ന വിശാസസത്യം എന്നും നിലനില്‍ക്കും.

തുടരും...

Author : സിപ്രിയന്‍ ഇല്ലിക്കമുറി

Wednesday, July 25, 2012

അധാര്‍മ്മിക സമ്പത്തുകൊണ്ട്‌ സ്‌നേഹിതരെ നേടാമോ?

സുവിശേഷങ്ങളിലെ ഉപമകള്‍ മനസ്സിലാക്കുക പൊതുവെ അയത്‌ന ലളിതമാണ്‌. വിവരണ ഭംഗിയില്‍ മുന്നില്‍ നില്‍ ക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമകള്‍ വിശേഷിച്ചും. എന്നാല്‍ ലൂക്കാ16:1-13 ലെ ഉപമയുടെ വിശദീകരണം ദുഷ്‌കരമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്റെ പ്രവൃത്തിയെ ക്രിസ്‌തു ന്യായീകരിക്കുന്നതായുള്ള ധ്വനി (16:8-9) യാണ്‌ ഉപമയുടെ വിശദീകരണത്തെ സങ്കീര്‍ണ്ണമാക്കുന്നത്‌. ഈ ഉപമയുടെ അര്‍ത്ഥം പടിപടിയായി വിശദീകരിക്കാന്‍ പരിശ്രമിക്കാം.

ഉപമയുടെ സ്ഥാനം

ലൂക്കാ സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തുന്ന ഉപമയാണിത്‌. തന്മൂലം ലൂക്കായുടെ തനതു ദൈവശാസ്‌ത്രചിന്തയെ വിശദീകരിക്കുന്ന ഉപമയാണിത്‌ എന്ന്‌ അനുമാനിക്കാം. ലൂക്കാ ഈ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന പതിനാറാം അധ്യായത്തില്‍ രണ്ട്‌ ഉപമകളാണ്‌ ആകെയുള്ളത്‌. 16:1-13-ല്‍ ദുഷ്‌ടനായ കാര്യസ്ഥന്റെ ഉപമയും 16:19-31-ല്‍ ധനവാന്റെയും ലാസറിന്റെയും ഉപമയും. ഇതിനിടയിലുള്ള ഭാഗമാകട്ടെ (16:14-18) പണക്കൊതിയന്മാരായ ഫരിസേയരും യേശുവും തമ്മിലുള്ള വാ ഗ്വാദവുമാണ്‌. ചുരുക്കത്തില്‍ പതിനാറാം അധ്യായത്തിന്റെ ഇതിവൃത്തം സമ്പത്തുമായി ബന്ധപ്പെട്ടതാണ്‌ എന്ന്‌ വ്യക്തമാകുന്നു. സമ്പത്തിന്റെ ദുരുപയോഗം സ്വര്‍ഗ്ഗം നഷ്‌ടപ്പെടുത്തുമെന്ന്‌ ധനവാന്റെയും ലാസറിന്റെയും ഉപമ വ്യക്തമാക്കുന്നുണ്ട്‌. നിസ്വരും ദരിദ്രരുമായവരോട്‌ ലൂക്കായുടെ സുവിശേഷം പ്രത്യേകം പ്രതിപത്തി കാട്ടുന്നതായി സുവിശേഷത്തിലുടനീളം സൂചനകളുണ്ട്‌ (3:8,11-13; 4:18-19; 6:20-26; 9:3-6; 10:1-12; 11:3-41; 12:13-15,28-34; 14:12-24). സുവിശേഷത്തില്‍ പ്രകടമാകുന്ന ദരിദ്രരോടുള്ള പ്രത്യേക ആഭിമുഖ്യത്തിന്റെയും സമ്പത്തിന്റെയും ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ മാത്രമേ അവിശ്വസ്‌തനായ കാര്യസ്ഥന്റെ ഉപമയെ വ്യാഖ്യാനിക്കാനാകുകയുള്ളൂ.

അവിശ്വസ്‌തനായ കാര്യസ്ഥന്‍

യൂദയായിലെ സമ്പന്നര്‍ ഗലീലിയില്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്‌ അവയുടെ മേല്‍നോട്ടം കാര്യസ്ഥരെ ഭരമേല്‍പിക്കുന്നത്‌ പലസ്‌തീനായിലെ പതിവുരീതിയായിരുന്നു. യജമാനന്മാര്‍ കാര്യസ്ഥന്മാര്‍ക്ക്‌ ശമ്പളം നല്‍കുന്ന പതിവില്ലായിരുന്നു. യജമാനന്റെ ഭൂമി പാട്ടത്തിനുകൊടുക്കാ നും സമ്പത്തു പലിശയ്‌ക്കു കൊടുക്കാനും കാര്യസ്ഥന്‌ അവകാശമുണ്ടായിരുന്നതിനാല്‍ പ്രസ്‌തുത വഴികളിലൂടെയുള്ള വരുമാനത്തിന്റെ നല്ല പങ്കും കാര്യസ്ഥന്‌ അവകാശപ്പെട്ടതായിരുന്നു. യഹൂദര്‍ പണം കടം കൊടുത്താല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടായിരുന്നു (നിയ 15:7-8; 23:20; പുറ 22:25; ലേവ്യ 25:36-37). തന്മൂലം ദൈവഭക്തരായ യഹൂദ യജമാനന്മാര്‍ പലിശ വാങ്ങിച്ചിരുന്നില്ല. എന്നാല്‍ ഈ അവസരം മുതലാക്കി കാര്യസ്ഥന്മാര്‍ അന്യായമായ പലിശവാങ്ങി കീശവീര്‍പ്പിച്ചിരുന്നു (സുഭാ 28:8; എസെ 18:13; ലൂക്കാ 19:23).

ഉപമയിലെ കാര്യസ്ഥന്‍ ദ്രവ്യാഗ്രഹിയും സ്വത്ത്‌ ദുര്‍വ്യയം ചെയ്യുന്നവനുമാണ്‌ (16:1). 15-ാം അധ്യായത്തിലെ ധൂര്‍ത്ത പുത്രനെതിരെയുള്ള ആരോപണവും ഇതുതന്നെയായിരുന്നു(15:13,30). കാര്യസ്ഥന്റെ അഴിമതിയും ദുര്‍വ്യയവും നാട്ടില്‍ പാട്ടായതിനാലാകാം അത്‌ യജമാനന്റെ ചെവിയിലുമെത്തിയത്‌. കാര്യസ്ഥനെ പിരിച്ചുവിടാന്‍ മാത്രം ഗൗരവമുള്ള അഴിമതിയാണ്‌ അയാള്‍ ചെയ്‌തത്‌. കാര്യസ്ഥജോലി നഷ്‌ടമാകുന്നവനെ മറ്റ്‌ യജമാനന്മാര്‍ കാര്യസ്ഥന്മാരായി സ്വീകരിച്ചിരുന്നില്ല. തന്മൂലം ജോലി നഷ്‌ടപ്പെടുന്ന കാര്യസ്ഥന്‌ സ്വന്തമായി അധ്വാനിക്കു കയോ (അടിമപ്പണി ചെയ്യുകയോ) ഭിക്ഷ യാചിക്കുകയോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗ്ഗം. ഈ രണ്ടുമാര്‍ഗ്ഗങ്ങളും ഉപമയിലെ കാര്യസ്ഥന്‌ സ്വീകാര്യമായിരുന്നില്ല. അയാള്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കാനാണ്‌ തീരുമാനിച്ചത്‌.

കാര്യസ്ഥന്റെ കൗശലങ്ങള്‍

കാര്യസ്ഥ സ്ഥാനം നഷ്‌ടപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ കാര്യസ്ഥന്‍ കടക്കാര്‍ ഓരോരുത്തരെയായി വിളിച്ച്‌ കടബാധ്യതകള്‍ ഇളച്ചുനല്‍കാന്‍ തുടങ്ങി. നൂറുബത്ത്‌ എണ്ണ (4500 ലിറ്റര്‍) കടപ്പെട്ടിരുന്നവന്‌ അത്‌ അമ്പത്‌ ബത്ത്‌ (2250 ലിറ്റര്‍) ആയി ഇളവുചെയ്‌തുകൊടുത്തു. നൂറുകോര്‍ (4500 ടണ്‍) ഗോതമ്പു കടപ്പെട്ടിരുന്നവന്‌ എണ്‍പതുകോര്‍ (3600 ടണ്‍) ആയി ഇളച്ചുകൊടുത്തു. അക്കാലഘട്ടങ്ങളില്‍ എണ്ണയ്‌ക്കും ധാന്യങ്ങള്‍ക്കും ചുമത്തിയിരുന്ന പലിശനിരക്കുമായി ഇളവുനല്‍കിയ അളവുകള്‍ക്ക്‌ ബന്ധമുണ്ട്‌. തന്മൂലം യജമാനന്റെ മുതല്‍ അല്ല, തനി ക്ക്‌ അവകാശമായിരുന്ന പലിശയാണ്‌ കാ ര്യസ്ഥന്‍ ഇളവുചെയ്‌തുകൊടുക്കുന്നത്‌ എന്ന്‌ അനുമാനിക്കാവുന്നതാണ്‌. ഈ വ്യാഖ്യാനമനുസരിച്ച്‌, ധൂര്‍ത്ത പുത്രന്റെ ജീവിതത്തിലെന്നതുപോലെ അവിശ്വസ്‌തനായ കാര്യസ്ഥന്റെ ജീവിതത്തിലും, തിരിച്ചടികളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌, മാനസാന്തരം സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ അയാള്‍ സ്വന്തം കയ്യില്‍ നിന്നു പണമെടുത്ത്‌ യജമാനനു നല്‍കുകയും കടക്കാര്‍ക്ക്‌ ഇളവു നല്‍കുകയും ചെയ്‌തിരിക്കാം. നാളിതുവരെ താന്‍ സമ്പാദിച്ച അധാര്‍മ്മിക സമ്പത്തുകൊണ്ട്‌ അയാള്‍ സ്‌നേഹിതരെ സമ്പാദിച്ചു എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാകുന്നു (16:9).

ലൂക്കായുടെ സുവിശേഷത്തില്‍ `കടക്കാര്‍' എന്നത്‌ ദരിദ്രരുടെ പര്യായമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്‍ തന്റെ അധാര്‍മ്മിക സമ്പത്ത്‌ ദരിദ്രരുടെ നന്മക്കുവേണ്ടി വിനിയോഗിക്കുന്നതിലൂടെ തന്റെ പാപത്തിന്‌ ഒരളവുവരെ പരിഹാരം ചെയ്യുകയായിരുന്നു. തന്മൂലം അവന്റെ പ്രവൃത്തി ന്യായീകരിക്കത്തക്കതായിരുന്നു. ദരിദ്രനോടുള്ള പരിഗണന നിത്യകൂടാരങ്ങളില്‍ (സ്വര്‍ഗ്ഗത്തില്‍) സ്ഥാനമുറപ്പിക്കാന്‍ സഹായകമാണെന്ന വിലയിരുത്തല്‍ (16:9) ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥവത്താണ്‌. 16:19-31-ല്‍ വിവരിക്കുന്ന ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ തന്റെ സമ്പത്ത്‌ ദരിദ്രനുവേണ്ടി വിനിയോഗിക്കാതിരിക്കുക വഴി സ്വര്‍ഗ്ഗഭാഗ്യം നഷ്‌ടപ്പെടുത്തുന്ന ധനികനുമായി താരതമ്യം ചെയ്യുമ്പോള്‍ അവിശ്വസ്‌തനായ കാര്യസ്ഥന്റെ പ്രവൃത്തിയുടെ അര്‍ത്ഥതലം കൂടുതല്‍ വ്യക്തമാകുന്നുണ്ട്‌. ഈ വ്യാഖ്യാനമനുസരിച്ച്‌ കാര്യസ്ഥന്റെ അവിശ്വസ്‌തതയെയോ കൗശലത്തെയൊ അല്ല ഇവിടെ ദൃഷ്‌ടാന്തവല്‍കരിക്കുന്നത്‌; മറിച്ച്‌ കാര്യസ്ഥന്‍ ദരിദ്രരായ കടക്കാരോട്‌ കാണിച്ച ഔദാര്യ മനോഭാവത്തെയാണ്‌ യേശു ശ്ലാഘിക്കുന്നത്‌. ജീവിതത്തിന്റെ നാള്‍വഴികളില്‍ വ്യക്തികളിലും കുടുംബങ്ങളിലുമൊക്കെ ഒരുപാടു സമ്പത്ത്‌ അന്യായമായും അധാര്‍മ്മികമായും വന്നുചേരാറുണ്ട്‌. പ്രസ്‌തുത സമ്പത്തിനെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിമാത്രമോ (ഭോഷനായ ധനികന്‍) ആഡംബരത്തിനും സുഖാസ്വാദനത്തിനുമായോ (ധനവാന്റെയും ലാസറിന്റെയും ഉപമയിലെ ധനവാന്‍) ഉപയോഗിക്കാതെ പ്രസ്‌തുത സമ്പത്തിന്റെ യഥാര്‍ ത്ഥ ഉടമകളായ ദരിദ്രര്‍ക്കു പങ്കുവച്ചു നല്‍കുക എന്ന സാമൂഹിക വിപ്ലവ മാര്‍ഗ്ഗമാണ്‌ സുവിശേഷകന്‍ ഇവിടെ വിവക്ഷിക്കുന്നത്‌. ധനവാന്റെ മാനസാന്തരം യഥാര്‍ ത്ഥമാകണമെങ്കില്‍ അയാള്‍ തനിക്കുള്ളതു ദരിദ്രനുമായി പങ്കുവയ്‌ക്കണമെന്ന്‌ സക്കേവൂസിന്റെ കഥയിലും (ലൂക്കാ 19:1-11) സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ടല്ലോ.

ഈ ഉപമയ്‌ക്ക്‌ മറ്റൊരു വ്യാഖ്യാനവും സാധ്യമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്‍ കടക്കാര്‍ക്ക്‌ ഇളച്ചു നല്‍കിയത്‌ തനിക്ക്‌ അവകാശപ്പെട്ടിരുന്ന പലിശയല്ല യജമാനന്റെ മുതലു തന്നെയായിരുന്നു എന്നതാണ്‌ ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. തന്മൂലം അവിശ്വസ്‌തനായ കാര്യസ്ഥന്‍ താന്‍ പിടിക്കപ്പെട്ട ശേഷവും തന്റെ അവിശ്വസ്‌തത നിര്‍ബാധം തുടരുകയായിരുന്നു എന്നു കരുതണം. ഈ വ്യാഖ്യാനമനുസരിച്ച്‌ 16:9-ല്‍ കാര്യസ്ഥനു ലഭിക്കുന്ന പ്രശംസയെ വിപരീതാര്‍ത്ഥത്തിലുള്ള വിരുദ്ധോക്തിയായി മനസ്സിലാക്കാം. ബ്രൂട്ടസ്‌ മാന്യനാണ്‌......... എന്ന മാര്‍ക്ക്‌ ആന്റെണിയുടെ പ്രസംഗത്തിലെ വിരുദ്ധോക്തിപോലെ യജമാനനും തുടര്‍ ന്ന്‌ യേശുവും കാര്യസ്ഥന്റെ കൗശലത്തെ വ്യംഗ്യമായി ആക്ഷേപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കാം. തന്മൂലം ലൗകികമായ ശിക്ഷാവിധിയെ പ്രതിരോധിക്കാന്‍ ലൗകികരായ മനുഷ്യര്‍ എത്രയോ കൗശലപൂര്‍വ്വം പെരുമാറുന്നു! അങ്ങനെയെങ്കില്‍ നിത്യശിക്ഷ ഒഴിവാക്കി സ്വര്‍ഗ്ഗം നേടാന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്നു സൂചിപ്പിക്കുന്ന ഉപമയായി ലൂക്കാ 16:1-13 നെ വ്യാഖ്യാനിക്കാം.

മേല്‍പ്പറഞ്ഞ രണ്ടു വ്യാഖ്യാനങ്ങളില്‍ ലൂക്കാ സുവിശേഷത്തിന്റെ ദൈവശാസ്‌ത്രത്തോടും ഉപമയുടെ സന്ദര്‍ഭത്തോ ടും കൂടുതല്‍ വിശ്വസ്‌തത പുലര്‍ത്തുന്നത്‌ ആദ്യ വ്യാഖ്യാനമാണെന്ന്‌ കരുതാം.

Written by റവ.ഡോ. ജോസഫ്‌ പാംപ്ലാനി

Wednesday, January 11, 2012

"എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?"(മാര്‍ക്കോ 15:34)

മനസ്സിലാക്കാന്‍ ഏറെ വിഷമം എന്നല്ല ,അസാധ്യം എന്ന് തന്നെ പറയാവുന്ന ഒരു ഗുരുമോഴിയാണ് മരണത്തിന് മുമ്പുള്ള യേശുവിന്റെ അവസാനത്തെ വാക്കുകളായി ആദ്യത്തെ രണ്ടു സുവിശേഷകന്മാര്‍ അവതരിപ്പിച്ചിരിക്കുന്നത് .ആ സുവിശേഷങ്ങളില്‍ കുരിശില്‍ കിടന്നു യേശു ഉച്ചരിച്ച ഏക തിരുമോഴിയുമാണത് .ഇതിനുശേഷം ഉച്ചത്തില്‍ നിലവിളിച്ചു ജീവന്‍ വെടിഞ്ഞു എന്ന പ്രസ്താവനയെ നല്കുന്നൊള്ളൂ .ലൂക്കായും യോഹന്നാനും ഈ ഗുരുമൊഴി രേഖപ്പെടുത്തിയിട്ടില്ല .എന്താണ് ഈ തിരുവചനത്തിന്റെ അര്‍ത്ഥം ?

ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം ഉണര്‍ത്തിയ നിരാശയാണോ ഈ ഗുരുമോഴിയില്‍ പ്രതിധ്വനീക്കുന്നത് ? ദൈവപുത്രന്‍ നിരാശപ്പെടുകയോ ? നിരാശനായി കുരിശില്‍ മരിച്ച വ്യക്തി എങ്ങനെ രക്ഷകനാകും ? യേശുവിന്റെ മാതൃഭാഷയില്‍ ഈ നിലവിളി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ യേശു പറഞ്ഞതാണ് ഈ വാക്കുകള്‍ എന്നതില്‍ സംശയമില്ല .മാതൃഭാഷയായ അരമായയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളരെ ചുരുക്കം വാക്കുകളില്‍ ഒന്നാണിത് .അതിനാല്‍ തന്നെ വിശദമായ പഠനവും ആഴമേറിയ പരിചിന്തനവും ആവശ്യമായി വരുന്നു .

ഗ്ദ്സേമനിലെ പ്രാര്‍ഥനയോടെയാണ് പീഡാനുഭവവിവരണം ആരംഭിക്കുന്നത് . അതികഠിനമായ മാനസികസഘര്‍ഷവും വേദനയും അനുഭവിച്ച യേശു ദൈവത്തെ വിളിച്ചു കേണപേക്ഷിച്ചു " ആബ്ബാ ,പിതാവേ ,എല്ലാം അങ്ങേക്ക് സാദ്യമാണ് .ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേ ! എന്നാല്‍ എന്റെ ഹിതമല്ല ,അങ്ങേ ഹിതം മാത്രം "(മാര്‍ക്കോ 14:36).ശിശു സഹജമായ സ്നേഹവും അടുപ്പവും വിശ്വാസവും പ്രകടമാക്കുന്ന "ആബ്ബാ " എന്നാ അഭിസംബോധനരൂപമാണ് യേശു ആ പ്രാര്‍ഥനയില്‍ ഉപയോഗിച്ചത് .അങ്ങനെ തന്നെ ആയിരുന്നു യേശിവിന്റെ എല്ലാ പ്രാര്‍ത്ഥനകളും .എന്നാല്‍ ഇവിടെ പതിവിനു വിപരീതമായി "എന്റെ ദൈവമേ " എന്നാണു ദൈവത്തെ വിളിക്കുന്നത്‌ .പിതാവിന്റെ തിരുഹിതത്തിനു എപ്പോഴും പൂര്‍ണ്ണമായി വഴങ്ങിയിരുന്ന ,തിരുഹിതം നിറവേറ്റുക തന്റെ ഭക്ഷണമായി കരുതിയിരുന്ന ,യേശു എന്തെ ഇപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു ? ഹൃദയത്തിന്റെ അഗാതതയില്‍ നിന്നുയര്‍ന്നുവരുന്ന വലിയൊരു വിലാപമാണ് ഈ പ്രാര്‍ത്ഥന :"എന്റെ ദൈവമേ ,എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് ?"(മാര്‍ക്കോ 15:34; മത്താ 27:46)

യേശു യാഥാര്‍ത്തത്തില്‍ വിലപിക്കുകയല്ല ,പരിത്യക്തന്റെ വിലാപം എന്ന് വിശേഷിപ്പിക്കാറുള്ള 22 ആം സഘീര്‍ത്തനം ആലപിക്കുകയായിരുന്നു എന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയാറുണ്ട്‌ .ആ സംഘീര്‍ത്തനതിന്റെ ആദ്യവാക്യമാണിത് .സംഘീര്‍ത്തകന്‍ അനുഭവിക്കുന്ന പീഡനവും പരിഹാസവും ഭയവും എകാന്തതയുമെല്ലാം തുടര്‍ന്ന് വിവരിക്കുന്നുണ്ട് .എന്നാല്‍ സംഘീര്‍ത്തനത്തിന്റെ രണ്ടാം ഭാഗം (22:22-31) ദൈവം നല്‍കുന്ന സംരക്ഷണവും അതിനു സംഘീര്‍ത്തകന്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ പ്രകടനവും വിവരിക്കുന്നു .അതിനാല്‍ ഈ സഘീര്‍ത്തനം ഉരുവിട്ടുകൊണ്ട് യേശു ദൈവത്തിലുള്ള തന്റെ വിശ്വാസവും ദൈവം രക്ഷിക്കും എന്നാ പ്രത്യാശയും ഏറ്റു പറയുകയായിരുന്നു എന്ന് ബൈബിള്‍ വ്യാഖ്യനങ്ങള്‍ അഭിപ്രായപ്പെടുന്നു .പഴയനിയമത്തിലെ ഏതെങ്കിലും ഒരു വാക്യം പുതിയ നിയമത്തില്‍ ഉദ്ധരിച്ചു കാണുമ്പോള്‍ ആ വാക്യം മാത്രമല്ല ,അതുമായി ബന്ധപ്പെട്ട ബൈബിള്‍ വാക്യം മുഴുവന്‍ പരിഗണിക്കണം എന്ന ഒരു പൊതു തത്വമുണ്ട് .അതിനാല്‍ ഒന്നാം വാക്യം ഉച്ചത്തില്‍ ഉരുവിട്ടയാള്‍ ബാക്കിയും തുടര്‍ന്ന് പ്രാര്‍ഥിച്ചു എന്ന് കരുതാന്‍ ന്യായമുണ്ട് .

ഈ വ്യാഖ്യാനവും വിശദീകരണവും സ്വീകരിക്കുമ്പോഴും ഈ ഗുരുമൊഴി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിലാപമായിരുന്നു എന്ന് അംഗീകരിക്കാതെ വയ്യ .സഘീര്‍ത്തനത്തിലെ പല വിവരണവും അക്ഷരാര്‍ത്ഥത്തില്‍ യേശുവില്‍ നിറവേറിക്കഴിഞ്ഞു . "മനുഷ്യര്‍ക്ക്‌ നിന്ദാപാത്രവും ജനത്തിന് പരിഹാസവിഷയവുമായി "(സങ്കി 22:6-7);ശത്രുക്കള്‍ അവനു ചുറ്റും നിരന്നു (2:12 ;16);അവന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു (22:16);വസ്ത്രങ്ങള്‍ പങ്കിട്ടെടുത്തു ;അങ്കിക്കായി നറുക്കിട്ടു (22:18)എല്ലാം നഷ്ടപ്പെട്ടവനായിട്ടാണ് യേശു കുരിശില്‍ തൂങ്ങിക്കിടക്കുന്നത് .

അവനു ആത്മാഭിമാനം നഷ്ടപ്പെട്ടു .സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും മുമ്പില്‍വച്ച് വസ്ത്രം ഉരിഞ്ഞുമാറ്റി .ശക്തനായ പ്രവാചകന്‍ ,അത്ഭുതപ്രവൃത്തകന്‍ ,അനിഷേധ്യനായ ഗുരു ,വരാനിരിക്കുന്ന മിശിഹാ ,ദാവീദിന്റെ പുത്രനായ രാജാവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ,ആയിരങ്ങള്‍ ആര്പ്പുവിളിയോടെ അനുഗമിച്ച അവന്‍ ഇപ്പോള്‍ ഏകനായി ,സകല വിശ്വസനീയതയും നഷ്ടപ്പെട്ട് ,കുരിശില്‍ത്തൂങ്ങുന്നു .അവനു സ്വാതന്ത്രവും നഷ്ടപ്പെട്ടു .കൈകാലുകള്‍ കുരിശില്‍ തറച്ചു .ഇറങ്ങിവരാന്‍ വെല്ലുവിളിച്ചിട്ടും അനങ്ങാന്‍ പോലും കഴിയുന്നില്ല .അതികഠിനമായ ശാരീരികവേദനയെക്കാള്‍ ഭീകരമായിരുന്നു ഈ പരിത്യക്തതയും നിസ്സഹായതയും ബലഹീനതയും ഏല്പിച്ച മാനസികവേദന .തന്നോടുകൂടെ നില്‍ക്കും എന്ന് കരുതിയിരുന്ന സുഹൃത്തുക്കള്‍ അധികപങ്കും ഓടിയൊളിച്ചു .അടുത്ത് നിസ്സഹായരായി നോക്കി നില്‍ക്കുന്ന ചുരുക്കം പേര്‍ വേദന വര്‍ദ്ധിപ്പിക്കുന്നതേയൊള്ളൂ .എന്നാല്‍ ഇതിനേക്കാള്‍ ആയിരം മടങ്ങ്‌ വലുതാണ്‌ പിതാവിന്റെ നിശബ്ദത ഏല്‍പ്പിച്ച ,മാനസിഘാകാതം .

ഗത്സെമെനിയില്‍വെച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചെങ്കിലും പാനപാത്രം എടുത്തു മാറ്റിയില്ല .അത് മട്ടുവരെ കുടിച്ചുതീര്‍ക്കണം എന്ന പിതാവിന്റെ ഹിതം നിറവേറ്റാന്‍ യേശു തയ്യാറായി .എന്നാല്‍ അവിടെ സഹായവും ശക്തിയുമായി ദൂതന്‍ പ്രത്യക്ഷപ്പെട്ടു ,പിതാവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നു .എന്നാല്‍ കുരിശില്‍ ,പരിഹാസങ്ങള്‍ക്ക് മധ്യത്തില്‍ പിതാവിന്റെ ശബ്ദം കേള്‍ക്കാനോ സാന്നിദ്യം അനുഭവിക്കാനോ കഴിയാതെ പോകുന്നു എന്നതാണ് അഗാതമായ ദുഖത്തിന്റെ അടിസ്ഥാനകാരണം .കുരിശിന്‍ ചുവട്ടില്‍നീന്ന മതനേതാക്കള്‍ ഉയര്‍ത്തിയ പരിഹാസം ഈ ദുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു :" ഇവന്‍ ദൈവത്തില്‍ ആശ്രയിച്ചു .വേണമെങ്കില്‍ യഹോവ ഇവനെ രക്ഷിക്കട്ടെ .ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ അവന്‍ പറഞ്ഞിരുന്നത് :(മത്താ 27:43). താന്‍ നാളിതുവരെ പറയുകയും പഠിപ്പിക്കുകയും പ്രവൃത്തിക്കുകയും ചെയ്തതെല്ലാം നുണയായിരുന്നു എന്നാ പ്രതീതി ജനിപ്പിക്കുന്നതാണ് കുരിശിലെ യേശുവിന്റെ നിസ്സഹായതയും പിതാവിന്റെ മൌനവും .ഇത് സഹനത്തിന്റെ കൂടുതല്‍ ആഴമേറിയ ഒരു ഒരു തലത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .
തന്നെ സഹായിക്കാനായി ,കുരിശില്‍ നിന്ന് മോചിപ്പിക്കാനായി പിതാവ് ഇറങ്ങിവന്നില്ല എന്നതല്ല നിലവിളിയില്‍ മുഴങ്ങുന്ന വിലാപം ." നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട് ?" ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം യേശുവിനു താങ്ങാവുന്നതിലപ്പുറമായിരുന്നു .ആരെല്ലാം വെരുത്താലും എതിര്‍ത്താലും കൈവിട്ടാലും പിതാവ് തന്റെ കൂടെയുണ്ടാകും എന്നതായിരുന്നു ജീവശ്വാസത്തെക്കാള്‍ പ്രധാനമായ യേശുവിന്റെ വിശ്വാസം . ആ സാന്നിധ്യം കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ല .എന്നാല്‍ ഇവിടെ, പിതാവ് തന്നെ കൈവിട്ടിരിക്കുന്നു എന്ന അതിഭീകരമായ അവബോധമാണ് യേശുവിന്റെ മാനുഷിക മനസാക്ഷിയിലേക്ക് കിനിഞ്ഞിറങ്ങുന്നത് .ഇത് പാപാവസ്ഥയാണ് ; പാപിയുടെ യഥാര്‍ത്ഥ അവബോധമാണ് .

ഇതുവരെ കണ്ടതും അനുഭവിച്ചതുമായ സഹനങ്ങളെല്ലാം ശാരീരികവും മാനസികവുമായ തലങ്ങളിലായിരുന്നു .അവിടെയെല്ലാം പിതാവിന്റെ സജീവസാന്നിധ്യം യേശുവിനു ശക്തി പകര്‍ന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ സഹനം ആത്മാവിന്റെ തലത്തിലേക്ക് പ്രവേശിക്കുന്നു.തന്റെ എല്ലാമായ ,ജീവന്റെ ഉറവിടവും അസ്തിത്വത്തിന്റെ നിദാനവുമായ ,പിതാവ്‌ തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന അവബോധം അതിന്റെ സകല ഭീകരതയോടുംകൂടെ യേശിവിന്റെ വ്യക്തിത്വത്തിന്റെ ആഴങ്ങളെ പിടിച്ചുലച്ചു .ദൈവതില്‍നിന്നകറ്റപ്പെടുക ,ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുക .അത് നരകമല്ലാതെ മറ്റൊന്നുമല്ല .നരകത്തിന്റെ വക്കില്‍ നില്‍ക്കുന്ന അനുഭവമാണ് യേശുവിന്‍റെ നിലവിളിയില്‍ മുഴങ്ങുന്നത് .

ഇതുവരെ വിളിച്ചിരുന്നതുപോലെ ദൈവത്തെ "ആബ്ബാ " എന്ന് വിളിക്കാന്‍ ഈ മാനസികാവസ്ഥയില്‍ സാധിക്കുന്നില്ല .എന്റെ ദൈവമേ ,എന്ന് മറ്റെല്ലാ മനുഷ്യരെയുംപോലെ യേശുവും വിളിച്ചു കരയുന്നു .പാപം ഒന്നും ചെയ്യാതിരുന്നിട്ടും പാപിയുടെതായ അനുഭവം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ,തീവ്രതയില്‍ യേശുവിനുണ്ടായി "ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു :(ഗലാ 3:13) "പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി (2 കോരി 5:21) എന്നൊക്കെ വി പൌലോസ് ഈ അനുഭവത്തെ വ്യാഖ്യാനിക്കുന്നു ."ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "(യോഹ 1:29) എന്നാ സ്നാപകവചനങ്ങള്‍ ഇവിടെ പൂര്‍ത്തിയാവുന്നു .പാപപരിഹാരദിനത്തില്‍ ജനത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി മരുഭൂമിയിലേക്ക് പോകുന്ന ബലിയാടിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരുന്നത് കുരിശില്‍ കിടക്കുന്ന യേശുവില്‍ യാഥാര്‍ത്യമായിതീരുന്നു ."നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെമേല്‍ ചുമത്തി "(ഏശ 53:6) എന്ന സഹാനദാസനെക്കുറിച്ചുള്ള പ്രവചനവും (ഏശ 52:13-53, 12) ഇവിടെ പൂര്‍ത്തിയാകുന്നു .

മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപം ,ലോകത്തിന്റെ പാപം ,അതിന്റെ സകല ഭീകരതയോടുംകൂടെ യേശു ഏറ്റെടുത്തതിന്റെ ഫലമാണ് ദൈവത്തില്‍നിന്നും അകറ്റപ്പെട്ടിരിക്കുന്നു എന്ന ഈ അവബോധം .യേശു കടന്നുപോയ ഏറ്റവും വലിയ സഹനവും ഇതുതന്നെയാണ് .ആത്മാവില്‍ അന്തകാരം വ്യാപിക്കുന്ന നിമിഷം ,തനിക്ക് ദൈവത്തെ നഷ്ടപ്പെട്ടു എന്ന അവബോധം .ഈ അവസ്ഥയുടെ പ്രതിഫലനമാണോ നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ചു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് ? യേശു ബെത്ലഹെമില്‍ ജനിച്ചത്‌ അര്‍ദ്ധരാത്രിക്കായിരുന്നു .അന്ന് രക്ഷകനെ പ്രതീക്ഷിച്ചിരുന്നവര്‍ പാതിരാവില്‍ പ്രകാശം കണ്ടു .ഇവിടെ ഗാഗുല്തായില്‍ നട്ടുച്ചക്ക് പ്രകാശം കെട്ടുപോകുന്നു ;ഭൂമി മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുന്നു .ജീവന്റെ നാഥനെ കുരിശില്‍ തറച്ചവര്‍ ലോകത്തിന്റെ പ്രകാശം കുത്തിക്കെടുത്തുകയായിരുന്നു.ആഴമളക്കാനാവാത്തത്ര അഗാധമായ് അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗുരുമോഴിയില്‍ ദൈവത്തെ നഷട്ടപ്പെട്ട ഒരു ലോകത്തിന്റെ മുഴുവന്‍ നിലവിളി പ്രതിധ്വനിക്കുന്നു .

പാപത്തിന്റെ ഫലവും പാപിയുടെ അവസ്ഥയും അതിന്റെ പൂര്‍ണ്ണതയില്‍ യേശു അനുഭവിച്ചു .ഇനി അവന്‍ അനുഭവിക്കാത്തതായ ഒരു വേദനയുമില്ല ; ദുഃഖവുമില്ല .ദൈവത്തെപ്പോലും നഷ്ടപ്പെടുന അനുഭവത്തിലൂടെ അവന്‍ കടന്നുപോയി . ഇതിലൂടെയാണ് ലോകത്തിന്റെ പാപം പരിഹരിക്കപ്പെടുന്നത് , മനുഷ്യവര്‍ഗ്ഗത്തിന് രക്ഷ ലഭ്യമാകുന്നത് . "അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി "(ഏശ 53:5)." അവനില്‍ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനുവേണ്ടി "(2 കൊറി 5:21) യാണ് അവനെ പാപമാക്കിയത് .കണ്ണിരോടും വലിയ വിലാപത്തോടുംകൂടെ പിതാവിന്റെ മുമ്പില്‍ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ച "അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു .പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു .പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി "(ഹെബ്രാ 5:7-8)"അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ "(ഹെബ്രാ 2:18).

പ്രത്യക്ഷത്തില്‍ നിരാശന്റെ നിലവിളിയായി തോന്നുമെങ്കിലും യേശു ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കൈവെടിയുന്നില്ല എന്ന് ഈ പ്രാര്‍ത്ഥനതന്നെ വെളിപ്പെടുത്തുന്നു ."എന്റെ ദൈവമേ " എന്ന ആവര്‍ത്തിച്ചുള്ള വിളിതന്നെ അതിനു തെളിവാണ് .ദൈവം തന്നെ കൈവിട്ടുവെന്നു സാഹചര്യങ്ങളില്‍നിന്നു തോന്നിയാലും താന്‍ ദൈവത്തിന്റെ കൈവിടുകയില്ല എന്നാ പ്രഖ്യാപനമാണിത് ;നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നവന്‍ തനിക്ക് കിട്ടിയിരിക്കുന്ന ആവസാനത്തെ പിടിവള്ളിയില്‍ അള്ളിപ്പിടിക്കുന്നതുപോലെ,.ഇത് ഒരു വിശ്വാസിയുടെ പ്രാര്‍ത്ഥനയാണ് ;എല്ലാ സാഹചര്യങ്ങളും തനിക്കെതിരാകുമ്പോഴും ,ദൈവം പോലും കൈവിട്ടു എന്ന് തോന്നുമ്പോഴും ,നിരാശയില്‍ വീഴാന്‍ വിസമ്മതിക്കുന്ന വീരോചിതമായ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനം .

ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യാവതരവേലയില്‍ സ്വയം ശൂന്യവല്‍ക്കരിച്ചവന്‍ (ഫയലി 2:6-9)മനുഷ്യന്റെ സകല പാപങ്ങളും ദുഃഖങ്ങലും ഏറ്റെടുത്തു .അവയെല്ലാം കുരിശില്‍ തറച്ചു മനുഷ്യന് മോചനം നല്‍കിയതിന്റെ വ്യക്തമായ ഒരു പ്രഖ്യാപണ് ആ നിലവിളി .ദൈവികസാന്നിദ്യത്തില്‍ നിന്ന് അകറ്റപ്പെട്ടു എന്നാ അവബോധതിലൂടെ കടന്നുപോയവന്‍ ദൈവത്തിലുള്ള പിടിവിടാതെ കാത്തു .നരകകവാടത്തിലെത്തിയവന്‍ അവിടെനിന്നു പിതൃസന്നിധിയിലേക്ക് വീണ്ടും പ്രവേശിച്ചു .പാതളത്തിലിറങ്ങി ,അവിടെനിന്നു സ്വര്‍ഗ്ഗത്തിലേക്ക് കരേറി എന്നാ വിശ്വാസപ്രഖ്യാപനത്തില്‍ ഈ ഗുരുമോഴിയുടെയും അര്‍ഥം കണ്ടെത്താന്‍ കഴിയും .

Author; ഡോ :മൈക്കില്‍ കാരിമറ്റം

Monday, November 7, 2011

"സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത്" (മത്തായി 10:34)

വരാനിക്കുന്ന രക്ഷ്കനെപ്പറ്റിയുള്ള പഴയനിയമത്തിലെ പ്രവചനങ്ങളും യഹൂദരുടെ സങ്കല്‍പ്പങ്ങളും പൊതുവേ പറഞ്ഞാല്‍ ,സമാധാനവുമായി ബന്ടപ്പെട്ടവയാണ് .'സമാധാനത്തിന്റെ രാജാവ് ' എന്നാണു ഏശയ്യ പ്രവാചകന്‍ ഈ രക്ഷകനെ വിശേഷിപ്പിക്കുന്നത് (ഏശയ്യ 9:6).സമാധാനത്തിന്റെ രാജാവ് ഭരണം നടത്തുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ സമാധാനപൂരിതമായിരിക്കും .മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ,മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലും ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മിലും സമാധാനവും സുരക്ഷിതത്വബോധവും നിലനില്‍ക്കും ."ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും".(ഏശയ്യ 11:6-9) യുഗാന്ത്യത്തെയും രക്ഷകന്റെ നാളുകളെയും കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ വിവരണമാണിത്. പഴയനിയമം ചിലയിടത്ത് യുഗാന്ത്യത്തിലെ യുദ്ധത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ,അത് ഇസ്രായേലിനു ശാശ്വതസമാധാനം ലഭിക്കുവാന്‍വേണ്ടി വിജാതിയരും ദുഷ്ടരുമായ ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധമാണ് .തിന്മയുടെ ശക്തികളുടെ ഉന്‍മൂലനം നന്മയിലും സമാധാനത്തിലും അടിയുറച്ച പുതുയുഗതിന്റെയും നാന്ദി മാത്രമായിട്ടാണ് പ്രവാചകന്‍ കരുതുന്നത് .മിശിഹാതന്നെ ഭിന്നിപ്പും അസമാധാനവും കൊണ്ടുവരുമെന്ന ചിന്ത പഴയനിയമത്തിനും യാഹൂദചിന്താഗതികള്‍ക്കും അന്യമായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട വാക്കുകള്‍ .

അതുകൊണ്ടാണ് ഒരു പൊതുസങ്കല്‍പ്പത്തെ അഥവാ മുന്‍ധാരണയെ തിരുത്തുന്ന മട്ടില്‍ "ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതു എന്ന് നിങ്ങള്‍ വിചാരിക്കരുത് " എന്ന് യേശുനാഥന്‍ പറയുന്നത് .അവിടുന്ന് തുടരുന്നു :'സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്തെന്നാല്‍ ,ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മക്കെതിരായും മരുമകളെ അമ്മായിയമ്മക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് .സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍ "(മത്താ 10:34-36).ഇ വാക്കുകളുടെ കാഠിന്യം കാരണം അവയെ മയപ്പെടുതാനും അതിശയോക്തിയായും പ്രതീകാത്മകമായുമൊക്കെ കാണാനും ചിലര്‍ പരിശ്രമിചിട്ടുണ്ട് .എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കേണ്ട വാക്കുകളാണിവ. യേശിവിന്റെ ജീവിതം തന്നെ ആദ്യന്തം ഇത് വ്യക്തമാക്കുന്നുണ്ട് .

യേശുവും ബന്ധുജനങ്ങളും

12 വയസുള്ള യേശു വിധേയത്വമുള്ള സമാധനപ്രിയനായ ഒരു കുട്ടിയെപ്പോലെ ജെറുസലെമില്‍നിന്നു മാതാവിന്റെയും യൌസേപ്പു പിതാവിന്റെയും കൂടെ നസ്രത്തിലേക്ക് മടങ്ങുന്നതിനു പകരം ,അവരുടെ പ്രതീക്ഷക്ക് വിപരീതമായി ജെറുസലെമില്‍ത്തന്നെ തങ്ങുന്നു .വേദനയോടും ഉത്കണ്ടയോടുംകൂടി മൂന്നുദിവസം അവിടുത്തെ അവര്‍ അന്വേഷിച്ചു .അവസാനം കണ്ടെത്തിയപ്പോള്‍ മാതാവ് അവിടുത്തോട് പറഞ്ഞു:"അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?"(ലൂക്ക 2:48-49)


തന്റെ കുടുംബത്തോടും ബന്ധത്തിലുള്ളവരോടുമുള്ള യേശുവിന്റെ നിലപാട് വീണ്ടും പരസ്യജീവിതകാലത്ത് അവിടത്തെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമായി പ്രകടമാകുന്നുണ്ട് .ജനക്കൂട്ടത്തോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യേശുവിനോട് സംസാരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവിടത്തെ അമ്മയും സഹോദരനും പുറത്തുനില്‍ക്കുന്ന വിവരം ആരോ അവിടുത്തെ അറിയിച്ചു .അവിടന്ന് പറഞ്ഞു "ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും".(മത്തായി 12:46-50)

നിയമത്തിനും ആചാരങ്ങള്‍ക്കുമെതിരെ

യാഹൂദജനത്തിന്റെ മതാത്മകമായ ചിന്തകളോടും ആചാരളോടുമുള്ള പരസ്യമായ ഒരു വെല്ലുവിളിയായിരുന്നു പലപ്പോഴും യേശുവിന്റെ വാക്കുകളും പ്രവൃത്തികളും .യാഹൂദനിയമത്തോടും സാബത്താചരണത്തോടുമുള്ള അവിടത്തെ നിലപാടുതന്നെ ഇതിനു മകുടോദാഹരണമാണ് .ഒരു സാബത്ത് ദിവസം യേശു സിനഗോഗില്‍ പ്രവേശിച്ചപ്പോള്‍,കൈ ശോഷിച്ച ഒരാളെ യേശു അവിടെ കണ്ടു .സാബത്തില്‍ രോഗശാന്തി നല്‍കുന്നത് യാഹൂദനിയമമനുസരിച്ചു വിലക്കപെട്ട കാര്യമായിരുന്നു .സിനഗോഗ് ശുശ്രൂക്ഷക്കുശേഷം രഹസ്യമായി അവനെ പുറത്തു വിളിച്ചു മറ്റാരുമറിയാതെ സുഖപെടുത്തി വീട്ടിലേക്കയച്ചിരുന്നെങ്കില്‍ ,ആര്‍ക്കും ഒരു ഉതപ്പും ഉണ്ടാകുമായിരുന്നില്ല .യാതൊരു സ്വര്യക്കെടും സംഭവിക്കുമായിരുന്നില്ല .എന്നാല്‍ യേശു ചെയ്തതെന്താണ് ? കൈശോഷിച്ച മനുഷ്യനെ വിളിച്ചു എല്ലാവരുടെയും മുമ്പില്‍ നിര്‍ത്തുന്നു .അനന്തരം അവിടുന്ന് ചോദിക്കുന്നു: "സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു.അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു".(മര്‍ക്കോ 3:1-5)

മതനേതൃത്വത്തിനെതിരെ

യഹൂദര്‍ ഭക്ത്യാദരവുകളോടെ വീക്ഷിച്ചിരുന്ന മതനേതാക്കളായിരുന്നു ,ഫരിസേയരും നിയമജജരും .എന്ത് വിലകൊടുത്തും സമാധാനം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെതായിരുന്നില്ല ,അവരുടെ നേര്‍ക്കുള്ള യേശുവിന്റെ നിലപാട് .അതികഠിനമാണ് അവരെക്കുറിച്ചുള്ള അവിടുത്തെ വാക്കുകള്‍ : "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! ... കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്"(മത്താ 23:13-16,27-28)

ശിമയോന്‍ എന്ന ഫരിസേയന്‍ തന്നോടോത്ത് ഭക്ഷണം കഴിക്കാന്‍ യേശുവിനെ ക്ഷണിച്ചു .യേശു ആ ഫരിസേയന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ,പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്നു കണ്ണിരുകൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടക്കുകയും സുഗന്തതൈലം പൂശി ചുംബിക്കുകയു ചെയ്യുന്നു .ശിമയോന്‍ ഇത് കണ്ടു മനസ്സില്‍ പിറു പിറുക്കുന്നു .സാധാരണരീതിയിലുള്ള ആദിത്യമര്യാതയെല്ലാം മാറ്റിവെച്ചിട്ടു യേശു ആ ഫരിസേയനോട് പറയുകയാണ്‌ "ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു.ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക? ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്നേഹിക്കുന്നു." (ലൂക്ക 7:36-47). രമ്യതയുടെയും സമാധാനത്തിന്റെയും പേരില്‍ യേശു ശിമയോനില്‍നിന്നും സത്യം മറച്ചു വയ്ക്കുന്നില്ല.

എന്ത് വിലകൊടുത്തും സമാധാനവും സ്വര്യവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നില്ല യേശു എന്നതാണ് ഏറ്റവും സ്പഷ്ടമായ തെളിവാണല്ലോ ജറുസലേം ദേവാലയ ശുദ്ധീകരണം .പിതാവിന്റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കിയവര്‍ക്കെതിരെ ചാട്ടവറെടുക്കുവാന്‍ അവിടുന്ന് ഒരിക്കലും സന്ദേഹിച്ചില്ല (മത്താ 21:12-13)

യഹൂദരുടെ ഏറ്റവും വലിയ മതാധികാരിയായിരുന്ന പ്രധാന പുരോഹിതന്‍ യേശുവിനെ തന്റെ ശിഷരെയും പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ,അവിടുത്തെ മറുപടി വിധേയയത്വത്തിന്റെയും ഭയഭക്തി ബഹുമാനങ്ങളുടെയും മാതൃകയായിരുന്നുവെന്നു പറയുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല :"നീ എന്നോട് ചോദിക്കുന്നതെന്തുകൊണ്ട് ?ഞാന്‍ പറഞതെന്താണെന്നു കേട്ടവരോട് ചോദിക്കുക" (യോഹ 18:21).റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിനോടും അവിടുന്നു പറയുന്നു :"ഉന്നതങ്ങളില്‍നിന്നു നല്കപ്പെട്ടിട്ടില്ലായെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (യോഹ 19:11) ഹെറോദേസ്‌ രാജാവിനെ കുറുക്കനെന്നു വിളിക്കാന്‍ യാതോരു മടിയും അവിടുന്നു കാണിക്കുന്നില്ല (ലൂക്ക 13:32).സഭയില്‍ മുഖ്യസ്ഥാനം നല്‍കി ഒന്നാമത്തെ മാര്‍പാപ്പയായി നിയമിച്ച പത്രോസിനോടും ഒരു ദാക്ഷിണ്യവും അവിടുന്ന് പ്രകടിപ്പിക്കുന്നില്ല :"സാത്താനെ ,എന്റെ മുമ്പില്‍ നിന്ന് പോകൂ ,നീ എനിക്ക് പ്രതിബന്ധമാകുന്നു .നീ ചിന്തിക്കുന്നത് ദൈവത്തിന്റെ കാര്യങ്ങളല്ല ,മനുഷ്യന്റെ കാര്യങ്ങളാണ് "(മത്താ 16:23).

മുഖംനോക്കാതെ

ചുരുക്കിപ്പറഞ്ഞാല്‍ ,മനുഷ്യരുടെ മുഖം നോക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറയുവാന്‍ യേശു ഒരിക്കലും മടി കാണിച്ചില്ല .അതിന്റെ പരിണിതഫലമെന്തയിരിക്കുമെന്നോ തനിക്ക് അത് എന്ത് ദോഷം ചെയ്യുമെന്നോ അവിടുന്ന് പരിഗണിച്ചില്ല .ഇരുതല വാള്‍ പോലെ അവിടത്തെ വാക്കുകള്‍ പലര്‍ക്കും മുറിവേല്‍പ്പിച്ചു (ഹെബ്രാ 4:12 കാണുക ).പലരും അങ്ങനെ അവിടുത്തെ ശത്രുക്കളായി .സ്വന്തം സഹോദരന്മാര്‍ പോലും യേശുവില്‍ വിശ്വസിച്ചില്ലെന്നും ,ജനക്കൂട്ടത്തിനിടയില്‍ അവിടുത്തെക്കുറിച്ചു ഭിന്നിപ്പും പിറുപിറുപ്പുമുണ്ടായെന്നും സുവിശേഷകനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (7:5,12,32,42).യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ധനികരും പ്രതാപശാലികളും നിയമഞ്ജരുമൊക്കെയായിരുന്നവരെ പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നവരില്‍നിന്നു കൂടുതല്‍ അകറ്റുവാന്‍ കാരണമായെന്നും വസ്തുതയത്രേ (യോഹ 7:49,9:22,34) യേശുവിന്റെ മരണത്തിനും ഉയര്പ്പിനും ശേഷം ,അങ്ങില്‍ വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിലുള്ള ഭിന്നിപ്പ് അതിരൂക്ഷമായിതീര്‍ന്നെന്നു നമുക്കറിയാം .ക്രിസ്തുവിലുള്ള വിശ്വാസത്തെച്ചോല്ലി അക്ഷരാര്‍ത്ഥത്തില്‍ മകന്‍ അപ്പനെതിരായും മകള്‍ അമ്മക്കെതിരായും മരുമകള്‍ അമ്മായി അമ്മക്കെതിരായും നിലപാടുകള്‍ സ്വീകരിച്ച സംഭവങ്ങള്‍ അപൂര്‍വ്വമല്ല .

ബൈബിളിലെ സമാധാനം

ബൈബിളില്‍ 'സമാധാനം ' എന്ന് പറയുമ്പോള്‍ ,അത് വെറും യുദ്ധങ്ങളും കലാഹങ്ങളുമില്ലാത്ത അവസ്ഥ മാത്രമല്ല ,പിന്നെയോ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥമായ ,സാകല്യമായ ,രക്ഷയുടെ അനുഭവമാണ് ."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം !"(ലൂക്ക 2:14) എന്ന് യേശുവിന്റെ പിറവിയെ അറിയിച്ചുകൊണ്ട് ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട മാലാഖമാര്‍ പാടിയപ്പോള്‍ ,അവര്‍ അര്‍ത്ഥമാക്കിയതും ദൈവം നല്‍കുന്ന സാകല്യമായ മോചനവും രക്ഷയുമാണ് ,അല്ലാതെ വെറുതെ വഴക്കും ഭിന്നിപ്പുകളുമില്ലാത്ത ഒരവസ്ഥയല്ല .യേശുവിന്റെ വചനങ്ങള്‍ വരുത്തുന്ന ഭിന്നിപ്പും സൌര്യക്കേടുമെല്ലാം ആത്യന്തികമായി നമ്മെ തന്നെ ചോദ്യം ചെയ്യുന്നതും ദൈവം നല്‍കുന്ന രക്ഷ സ്വീകരിക്കാനും നമ്മെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് .യഥാര്‍ത്ഥമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയെന്നതാണ് യേശുനാഥന്റെ ലക്‌ഷ്യം.



Author: സിപ്രിയന്‍ ഇല്ലിക്കമുറി

Saturday, October 8, 2011

ശിഖരങ്ങളില്ലാത്ത ദുഃഖം

നാടുകടത്തപ്പെട്ട ,ദൈവത്തിന്‍റെ ശിരോലിഖിതം അന്വേഷിച്ചു നടക്കുന്ന ഉന്മാദിയായൊരു കഥാപാത്രമുണ്ട് നിക്കോസ് കസന്‍സാക്കിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ .നീര്‍മ്മാതളത്തിന്‍റെ ഹൃദയം പോലെ മുറിഞ്ഞ മുഖമുള്ളവന്‍ .അയാള്‍ക്ക്‌ പക്ഷെ ,പേരുകളില്ല .മഞ്ഞച്ച മുഖമുള്ള യേശുവിനെ വരഞ്ഞ വിന്‍സെന്‍റ് വാന്‍ഗോഗിന്റെ ചെവി മുറിഞൊഴുകുന്ന ചോരപോലെ ക്രിസ്തു സാദൃശ്യമായ സ്നേഹം ഭൂമിയില്‍ അചുംബിതമായ ഒരാശയമാണെന്ന് പ്രഖ്യാപിച്ച ഫയദോര്‍ ദാസ്തയെവിസ്കിയുടെ ചൂതാട്ട മേശക്കരുകില്‍ ഖിന്നമുഖവുയി നിന്നിരുന്ന അയാളെ കണ്ടവരുണ്ട് .ജ്യോമിതീയമായ കുരിശിന്റെ ചതുര്‍ ദിശകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന സാല്‍വദോര്‍ ദാലിയുടെ ക്രിസ്തുവിനെപ്പോലെ ഏതു ആള്‍ത്തിരക്കിനിടയിലും തനിച്ചു നില്ക്കാന്‍ കഴിയുന്ന ഒരേകാകി .ഏതു ആര്‍പ്പ് വിളികളുടെ മധ്യത്തിലും നിശബ്ദനായിരിക്കാന്‍ ശീലിച്ച ഒരന്യന്‍ .അവന്‍ പക്ഷെ ,ആദാമിന്റെ പൊക്കിള്‍ക്കൊടി തിരയുകയും ,കായേന്റെ വംശം അന്വേഷിച്ചു പോകുകയും ചെയ്തു .ഉപ്പുതൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയുടെ പെരെന്തായിരുന്നു എന്നാരാഞ്ഞത് അവനാണ് .എസാവിനെയും ഒരൊറ്റുകാരനെയും ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമായിരുന്ന അവന്റെ ഹൃദയത്തിന്റെ കടലിടുക്കുകളിലാണ് എന്നും പുലരികളില്‍ മന്വന്തര ശിലപ്പങ്ങള്‍ തീര്‍ക്കാന്‍ ദൈവം തന്റെ കളിമണ്ണ് കുഴച്ചിരുന്നത് .

എന്നിട്ടും വിരുന്നു മേശകളെല്ലാം അവനുമുമ്പില്‍ എന്നും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു .സ്വാഗതകവാടത്തിനരിക് ചേര്‍ന്നുള്ള പന്തിയില്‍ ആദ്യത്തെ വരിയില്‍ കാത്തിരിക്കുമ്പോള്‍ കലവറക്കാരന്‍ ഒടുവിലത്തെ വരിയില്‍ നിന്ന് വിളബാനാരംബിക്കുകയും അയാള്‍ക്ക് മുബിലെത്തിയപ്പോള്‍ പാത്രങ്ങള്‍ കാലിയായിപ്പോകുകയും ചെയ്തു .ഒടുവിലത്തെ നിരയില്‍ കാത്തുനിന്നപ്പോഴാകട്ടെ വിളബുകാര്‍ ആദ്യത്തെ വരിയില്‍ നിന്ന് തുടങ്ങി .അയാള്‍ ,പക്ഷെ വിതുംബിപ്പോയത് വിത്തുവിതച്ചവരെയും കൊയ്തവരെയും കറ്റമെതിച്ചവരെയും അവരുടെ വിയര്‍പ്പിന്റെയും ഉപ്പിന്റെയും കണ്ണീരോര്‍ത്തല്ല .തന്റെ പേര് മാത്രം മുദ്രണം ചെയ്യാത്ത ആ നെന്മണി അവന്‍ ഇതു വയലേലയിലാണ് തൂവിയതെന്നോര്‍ത്ത് .നിരാധാരര്‍ക്കെതിരെ എന്നും കൊട്ടിയടക്കപ്പെടുന്ന വാതിലുകളുള്ള ബെത്ലഹെമിലെ ക്രിസ്മസ്സിനെയോര്‍ത്ത് അയാള്‍ക്ക്‌ കരയാതെ വയ്യ .മനോഹരമായി അലങ്കരിച്ച കുന്നിന്ചെരുവിലെ ക്രിസ്മസ് മരത്തില്‍ ആരോ ഹൃതയത്തിന്റെ ചിത്രം പിന്‍ചെയ്തു വച്ചിരിക്കുന്നു .

അനുശീലനത്തിന്റെ അവസാനത്തെ പടവും പിന്നിട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ക്രിസ്ത്യാനി അല്ലാതായി എന്നതാണ് സുവിശേഷം .നല്ലൊരു ക്രിസ്ത്യാനിയായിരിക്കാന്‍ യത്നിച്ച് ആ ശ്രമത്തില്‍ ക്രിസ്ത്യാതിതനാകുക എന്നതിലെ ദുഖമത്രയും പഞചക്ഷതങ്ങളില്‍ ഏട്ടുവാങ്ങിക്കൊണ്ട് ഒരു പുല്‍ക്കൊടിയെപ്പോലെ അയാള്‍ വിലപിക്കുന്നു :ദൈവമേ എന്നെ നിന്റെ സ്നേഹത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന്.

തന്റെ കൂട് കാട്ടുതീയില്‍ വെന്തരിയുന്നത് കാണുമ്പോഴും ഉണര്‍ന്നുപാടാന്‍ കഴിയുന്ന കുരുവിയെപ്പോലെ ,ഒരിക്കലുമണിയാത്ത കുപ്പയത്തിനുവേണ്ടി നൂല്‍നൂല്‍ക്കുന്ന നെയ്തുകാരനെപ്പോലെ ,ഒരുനാളും രുചിക്കാത്ത മീനിനുവേണ്ടി വലത്തേക്ക് വലയെറിയുന്ന മുക്കുവനെപ്പോലെ ,തനിക്ക് മുറിച്ചു കടക്കാന്‍ കഴിയാത്ത ദുഖത്തിന്റെ മരുഭൂമികളില്ലെന്ന അറിവുമായി ഒരൊറ്റ ശിഖരം മാത്രമുള്ള വൃക്ഷം പോലെ അവനു ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് ഏതേതു നിരാശ്രയരുടെ ഹൃദയങ്ങളിലല്ല !

എന്നിട്ടും ലബനോനിലെ മഞ്ഞുപാളികള്‍ എന്നെ തണുപ്പിക്കുന്നില്ല .മരിച്ച ദേവദൂദികമാരുടെ താരാട്ടുകള്‍ എന്നെ ഉറക്കുന്നില്ല.എനിക്കും ഭ്രാന്തനം ഉറക്കം കനിയുന്നില്ല .എന്നും കുരുതി നട്ട കുരിശുമുളക്കുന്ന വെളുത്ത പിശാചുക്കളുടെ ഈ താഴ്വരയില്‍ രാത്രി ഓടുങ്ങുന്നുമില്ല .തന്റെ വിധിവിപര്യയങ്ങളില്‍ നിന്നെല്ലാം എന്നിട്ടും ആ മരണ മുഹൂര്‍ത്തത്തില്‍ അവനെന്നെ കാത്തുവയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .അസ്തമയത്തിന്റെ വേലിപ്പടര്‍പ്പിനരികെ പൂത്തുനില്‍ക്കുന്ന അരളിപ്പൊന്കുലകാട്ടി ജീവിതത്തിലെക്കും നക്ഷ്ത്രമത്സ്യങ്ങളുടെ കടലില്‍ മുങ്ങിയൊടുങ്ങുമായിരുന്ന ജീവിതത്തെ ഒരു തിരയുടെ വ്യത്യാസത്തിന് തട്ടിയെറിഞ്ഞു ആയുസ്സിലേയ്ക്കും വഴിനടത്തുമ്പോള്‍ അവന്റെ കാലടികളെ എന്നോ മരിച്ചുപോയ അമ്മയുടെ കണ്ണീരിന്റെ പ്രളയം വന്നു പൊള്ളിക്കുന്നു .

Author : സെബാസ്റ്റ്യന്‍ പള്ളിത്തോട്

Monday, September 12, 2011

അഞ്ചാമത്തെ കുട്ടി ഒരു ശാപമോ?!

"തന്റെയും തന്റെ ജീവന്റെയും സമൂഹത്തിന്റെയും സൃഷ്ട്ടികര്‍ത്താവ് താന്‍ തന്നെയാണെന്ന് ആധുനിക മനുഷ്യന്‍ ചിലപ്പോള്‍ തെറ്റായി ധരിച്ചു പോകാറുണ്ട് .സ്വാര്‍ത്ഥതയോടെ മനുഷ്യന്‍ തന്നില്‍ത്തന്നെ അടയ്ക്കപ്പെട്ടു കഴിയുന്നതില്‍ നിന്നുണ്ടാകുന്ന അഹന്ത നിറഞ്ഞ തോന്നലാണിത്"(ബനഡിക്റ്റ്‌ XVI, സത്യത്തില്‍ സ്നേഹം, നമ്പര്‍ 34)

വേണ്ടേ, കൊച്ചുങ്ങളഞ്ചെണ്ണം? എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്


ദമ്പതികള്‍ സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം എന്ന് മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു .കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ചെറിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്
മൂന്നു കാര്‍ വാങ്ങുമ്പോള്‍ ഒരു ടയര്‍ ഫ്രീ എന്നു പറയുന്ന തരത്തിലുള്ള ഒരു തട്ടിപ്പാണ് കരുതുന്നവര്‍ക് ഈ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നെനിക്കറിയില്ല.എങ്കിലും മനുഷ്യരുടെ വിവരമില്ലായ്മയുടെയും കാപട്യത്തിന്റെയും വിശ്വരൂപം മനസ്സിലാക്കാന്‍ ഇത്തരം ബ്ലോഗര്‍മാര്‍ സഹായിക്കും എന്നതില്‍ സംശയമില്ല .വെറുതെ ആയുധമെടുകത്ത് നടത്തുന്ന ഒരു കലാപരിപാടിയല്ല ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം . കയ്യടിക്കും പ്രശസ്തിക്കും വേണ്ടി എന്തും എഴുതിക്കൂട്ടുന്ന ഇക്കാലത്ത് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വത്തെക്കുറിച്ച് വീണ്ടും ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വന്നതുകൊണ്ട് ഒന്ന് രണ്ടു വാക്കുകള്‍ കുറിക്കുന്നു .

വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .

(1)ദാബത്യസ്നേഹത്തില്‍ വളരുക
(2)ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം
(3)കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .

വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്‌ക്ക്‌ മുന്‍ഗണന നല്‍കണം . വിവാഹത്തില്‍ ഒരേസമയം ദാബത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദബദികള്‍ക്ക് ഉണ്ടാകാം.അങ്ങനെയുള്ള സാഹചര്യത്തില്‍ ദാബത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലകഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50).തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദബതികള്‍ക്ക് അവകാശവും കടമയുമുണ്ട്.തങ്ങളുടെ ആരോഗ്യസ്ഥിതി ,സാബത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദാബതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം .വിവാഹത്തിന്റെ മുഖ്യലക്ഷൃങ്ങളായ ദബതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍.


പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന്‍ '(Humanae Vitae) എന്നാ ചാക്രികലേഖനം (1968)ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദബദികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം .ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും .എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10). എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് സഭക്കും പൂര്‍ണ്ണ ബോധ്യമുണ്ട് . അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് .അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല .ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പദികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് .

കൂടുതല്‍ കുട്ടികള്‍...

ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്നാ ആശയത്തില്‍ നിന്നുകൊണ്ടാണ് സഭ കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് .അതിന്റെ ഒരു കാരണം കൂടുതല്‍ ദൈവവിളികള്‍ സഭ അതുവഴി ആഗ്രഹിക്കുന്നു .കാരണം ഇന്ന്‌ സന്യാസ ദൈവവിളികളിലേക്ക്‌ കടന്നുവരാന്‍ കുട്ടികള്‍ക്ക്‌ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും മാതാപിതാക്കള്‍ അവരെ അതിന്‌ അനുവദിക്കുന്നില്ലെന്നുള്ളതാണ്‌ സത്യം. മക്കളെ സന്യാസ ദൈവവിളിയിലേക്ക്‌ അയച്ചാല്‍ അവരുടെ പിന്‍തലമുറ ഇല്ലാതെവരുമെന്ന്‌ ചിലര്‍ ഭയപ്പെടുന്നു. അതുകൊണ്ട്‌ പൊട്ടും പൊടിയും പോലെ ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങള്‍ ഉള്ളവര്‍ മക്കളുടെ ഉയര്‍ന്ന പഠനം, ഭാവി സുരക്ഷ ഇതൊക്കെ മാത്രം നോക്കുന്നു. അവരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ജീവിതം രക്ഷപെട്ടു എന്ന്‌ അവര്‍ കരുതുന്നു. അതിനാല്‍ കൂടുതല്‍ സൗകര്യമുള്ളവര്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കുകൂടി ജന്മം നല്‍കിയാല്‍ അത്‌ സഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമായിരിക്കും.

വോട്ടു രാഷ്ട്രീയം കണ്ടാണ് എന്ന് അഭിപ്രായപ്പെട്ടവര്പോലും അവരുടെ അഭിപ്രായം വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല . ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടെണ്ടത് ഇക്കാലത്ത് പുരോഗമനത്തിന്റെ ഒരു ലക്ഷണമായി പലരും വരച്ചുകാട്ടുന്നുണ്ട് .അതില്‍ ഒരു പരിധിവരെ സത്യമുണ്ട് താനും .എങ്കിലും ജനസാന്ദ്രത ഏറെയില്ലാത്ത ഒരു മത സമൂഹത്തില്‍ നന്മ മാത്രം ലക്ഷ്യമാക്കി കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് തെറ്റകുന്നതെന്ന് മനസ്സിലാകുന്നില്ല.എയിഡ്സ്/കുഷ്ഠ രോഗികള്‍ /കുറ്റവാളികള്‍/തടവറകലില്‍ കിടക്കുന്നവര്‍ / അനാഥര്‍ / വൃദ്ദര്‍/ യാചകര്‍ / മദ്യം/മയക്കുമരുന്ന് അടിമകളായവര്‍/അമ്മമാര്‍ക്ക് വേണ്ടാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍/ ദരിദ്രര്‍/ ദളിതര്‍/ആദിവാസികള്‍/ പീഡിപ്പിക്കപെടുന്ന സ്ത്രീകള്‍/കുട്ടികള്‍, മനോരോഗികള്‍/ തുടങ്ങി ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടി ചികില്‍സ/പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ്സം , ആതുര സേവനം കൌസിലിംഗ്, തുടങ്ങിയ സേവനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കത്തോലിക്കര്‍/സമര്‍പ്പിതര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട് .കാരണം ഈ മേഖലകളില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് കത്തോലിക്കാ സഭയാണ്. ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടുന്നവര്‍ സഭയെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതില്‍ സന്തോഷം കണ്ടെത്താതെ പൊതുവായി ആ വിഷയത്തെ കാണണമെന്നാണ് എനിക്കു പറയാനുള്ളത്. ക്രൈസ്തവ സമൂഹം ആദ്യം ജനസംഖ്യയെ പേടിച്ചു. അമിത പേടി ഇന്നൊരു തിരിച്ചറിവിന്റെ വക്കിലെത്തിയിരിക്കുകയാണ് .അത് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുബോള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടത് . പിള്ളേരെ ഉണ്ടാക്കുന്നതിലല്ല, അവരെ സമൂഹത്തിനു പ്രയോജനമുള്ളവരായി വളര്‍ത്തുമ്പോഴാണ് ഒരുത്തന്‍ നല്ല ക്രിസ്‍ത്യാനിയാകുന്നത് എന്ന പൂര്‍ന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കൂടുതല്‍ മക്കള്‍ക്കുവേണ്ടിയുള്ള സഭയുടെ എല്ലാ ആഹ്വാനങ്ങളും എന്ന് മനസ്സിലാക്കുക .

ഒന്ന് രണ്ടു കണക്കുകള്‍


Syrian Christians may face 'Parsi syndrome': study


The study, conducted by well-known demographer K C Zachariah, suggests that the community might experience the 'Parsi syndrome' in coming decades.

The findings are contrary to the apprehensions expressed by members of the Sangh Parivar that Christians in Kerala are swelling their ranks through conversions.


Apart from Syrian Christians, the non-Syrian Christians, especially the Latin Christians, have also started showing signs of a decline in their numbers. The study found that the share of Latin Christians in the total population of the state had declined from 9.5 per cent in 1981 to 9.1 per cent in 2001.

Syrian Christians constituted 75 per cent of all Christians in the state at the beginning of the twentieth century. Their share declined steadily and reached just about 50 per cent at the turn of this century.


http://www.rediff.com/news/2002/oct/22ker.htm

District wise population growth in kerala

Malappuram 17.92%
Wayanadu 17.04%
Kasargod 12.3%
Kozhikkodu 9.87%
Palakkadu 9.86%
Trivandrum 9.78%
Eranakulam 9.09%
Thrisur 8.75%
Kollam 7.33%
Kannur 7.13%
Idukki 6.96%
Kottayam 6.76%
Alappuzha 5.21%
Pathananmthitta 3.21%

മുകളിലെ കണക്കുകളില്‍ നിന്നും എന്താണ് മന്സ്സിലാക്കണ്ടത് .?

കെ സിബിസി വക്താവിന്റെ അഭിപ്രായം

"കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കെ.സി.ബിസിയുടെ ഔദ്യോഗിക നയമല്ല. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ക്ക് കെ.സി.ബി.സി എതിരാണ്. മതപരമായും ഇത് ശരിയല്ല. മതവിശ്വാസത്തിന് എതിരായി ഇത്തരം ഒരു പദ്ധതി അച്ഛന്‍ നടപ്പാക്കിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കെ.സി.ബി.സി അന്വേഷണം തുടങ്ങിയിട്ടുണ്ട്." എന്നാ രീതിയില്‍ ഒരു അഭിപ്രായം കെ.സി.ബി.സി വക്താവ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു ..ക്രെഡിബിലിറ്റിയില്ലാത്ത ഒരു പത്രം പറഞതുകൊണ്ട് അതില്‍ എത്രമാത്രം സത്യമുണ്ട് എന്നറിയില്ല . കൂടുതല്‍ മക്കളെ പ്രോല്സാഹിപ്പിക്കുന്ന നയമാണ് കത്തോലിക്ക സഭയുടേത് ...സഭയുടെ നിലപാടുകള്‍ വെറും എണ്ണം കൂട്ടല്‍ ചടങ്ങല്ല എന്ന സത്യം നിലനില്‍ക്കെ കെ.സി.ബി.സി വക്താവ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് .പറഞ്ഞിട്ടുണ്ടെങ്കില്‍ ലോകദൃഷ്ട്ടിയില്‍ സഭയെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കരുത് എന്നാണ് കെ.സി.ബി.സി വക്താവിനോട് എനിക്ക് പറയാനുള്ളത് .

സത്യദീപത്തില്‍ ശ്രീ ജോര്‍ജ്ജ് ഫ്രാന്‍സിസ്‌ പാലാ എഴുതിയ ഒരു കത്തില്‍ നിന്നും ഏതാനും വരികള്‍ കുറിക്കുന്നു .


1968 ജൂലൈ 25-ന് മനുഷ്യജീവന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന 'മനുഷ്യജീവന്‍' സഭ പുറത്തുവിട്ടതു രഹസ്യമായിട്ടല്ല; പരസ്യമായിത്തന്നെ. എന്നിട്ടും ബഹുഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ പ്രഥമദൌത്യം മറന്നു. ജീവനേക്കാള്‍ കൂടുതലായി അവര്‍ ഭൌതിക വസ്തുക്കളെ നെഞ്ചിലേററി. അതു കണ്ടു കണ്ണീര്‍ പൊഴിച്ച സഭ 'മനുഷ്യജീവനോട്' കൂട്ടിച്ചേര്‍ത്ത് 'ജീവന്റെ സുവിശേഷവും' പിന്നീടു പരസ്യമായിത്തന്നെ നല്കി.

പണ്ട് എട്ടും പത്തും കുഞ്ഞുങ്ങള്‍ വയറെരിയുമ്പോഴും ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ച്, കിന്നാരം പറഞ്ഞ്, ആഹ്ളാദത്തോടെ കിടന്നുറങ്ങിയിരുന്നു.
പല ആഡംബരഭവനങ്ങളിലും ഭൌതികതയുടെ തവിട് തിന്നു തിന്നു സമയമെത്തുംമുമ്പേ കുട്ടിരാക്ഷസന്മാരായ ഒറ്റ പുത്രീപുത്രന്മാരുടെ ഭീഷണിക്കു മുമ്പില്‍ എന്തു ചെയ്യേണ്ടു എന്നറിയാതെ ആലിലപോലെ വിറയ്ക്കുകയാണ് ഇന്നു സൃഷ്ടികര്‍മം നടത്തിയവര്‍ (വായിക്കുക: മനോരമ പരമ്പര: "നമ്മുടെ കുട്ടികള്‍ നമ്മളറിയാതെ'').ദമ്പതികള്‍ ഇന്നും ഇണചേരുന്നുണ്ടല്ലോ. ഒരുപക്ഷേ, പഴയതിലും പതിന്മടങ്ങായി; എന്നാല്‍ കുട്ടികള്‍ ആവശ്യത്തിനു ജനിക്കുന്നില്ല. അതിനു നന്ദി പറയേണ്ടത് ആധുനിക ഹൈ-ടെക് വിദ്യയോടുതന്നെ.

കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍...

കുട്ടികളെ കുറയ്‌ക്കുന്നതിന്‌ സഹായം നല്‌കുന്നതിന്‌ പകരം കുട്ടികളെ കൂടുതല്‍ സ്വീകരിക്കാനും വളര്‍ത്താനും ദമ്പതികള്‍ക്കു പ്രോത്സാഹനം നല്‌കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മക്കള്‍ എത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്ക്‌ മാത്രമായിരിക്കണമെന്നും കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പി.ഒ.സി.യില്‍ നടന്ന കെ.സി.ബി.സി പ്രോ-ലൈഫ്‌ സമിതിയുടെ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്താനങ്ങള്‍ സമ്പത്ത്‌ എന്ന ആശയം സമൂഹത്തില്‍ സജീവമാക്കാന്‍ മാനുഷിക മൂല്യങ്ങള്‍ക്ക്‌ വില കല്‌പിക്കുന്ന എല്ലാ വ്യ ക്തികളും പ്രസ്ഥാനങ്ങളും പരിശ്രമിക്കണം. ഒരു രാജ്യത്തിന്റെ ഏറ്റവും ഉറച്ചതും ഉത്തമവുമായ ശക്തി മനുഷ്യരാണെന്ന തിരിച്ചറിവ്‌ സഭയ്‌ക്കുണ്ട്‌. ഇടുക്കി രൂപതയുടെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്‌ ഫൗണ്ടേഷന്‍ മൂന്നാമത്തെ കുട്ടി മുതല്‍ പഠനത്തിനു ഫീസാനുകൂല്യം നല്‌കാനും നാലാമത്തെ കുട്ടിയുടെ പ്രസവച്ചിലവ്‌ പൂര്‍ണ്ണമായും വഹിക്കാനും അഞ്ചാമത്തെ കുട്ടിക്ക്‌ പ്രായപൂര്‍ത്തിയാകുന്നതുവരെ അയ്യായിരം രൂപ വീതം നല്‌കാനും തീരുമാനിച്ചിരിക്കുന്നു. ജീവന്റെ സമഗ്രപോഷണമാണ്‌ ലൈഫ്‌ ഫൗണ്ടേഷന്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. സമാനമായ പദ്ധതികള്‍ ഇതിനോടകം പല രൂപതകളും സ്ഥാപനങ്ങളും സഭാസമൂഹങ്ങളും തുടങ്ങിക്കഴിഞ്ഞു. സഭയുടെ കീഴിലുള്ള ആശുപത്രികളും ആ ളുകളും വഴി ഇത്‌ നടപ്പാക്കുന്നു. ഇത്തരം പദ്ധതികള്‍ എല്ലാ രൂപതകളിലേ ക്കും വ്യാപിപ്പിക്കണം. ബിഷപ്‌ പറഞ്ഞു. 1990-നുശേഷം വിവാഹിതരാ യ കത്തോലിക്കാ ദമ്പതികളില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളുടെ സമ്മേളനം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുവാന്‍ പ്രോ-ലൈഫ്‌ സമിതി തീരുമാനിച്ചു.

ഈ വിഷയത്തില്‍ കേരള കത്തോലിക്ക സഭയുടെ നിലപാടുകള്‍ അമേരിക്കന്‍ പത്രങ്ങളില്‍ തിരയേണ്ടതില്ല, നല്ല മലയാളത്തില്‍ ആര്‍ക്കും വായിക്കാന്‍ പാകത്തിന് ഓന്‍ ലൈനായി ലഭിക്കുന്ന കേരളത്തിലെ കത്തോലിക്ക പ്രസിദ്ധീകരങ്ങളിലൂടെ ഒന്ന് കന്നോടിച്ചാല്‍ മതിയാകും .


"കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീര്‍ത്തനം)