സ്വന്തവും ബന്ധവും അറ്റുപോയി തെ രുവിലായ ദൈവമക്കള്‍ക്കായുള്ള ഭവനങ്ങളാണ് സ്നേഹാശ്രമങ്ങള്‍. കട്ടപ്പനയി ല്‍ ആരംഭിച്ച് നരിയംപാറ, കുമളി, നെടുങ്കണ്ടം, തോപ്രാംകുടി, മൂലമറ്റം ഇപ്പോള്‍ തേനിയിലും പ്രവര്‍ത്തിക്കുന്ന ഏഴു സെന്ററുകളും 700-ഓളം അന്തേവാസികളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുടുംബമാണ് ഇത്.
ഈ കാലഘട്ടത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ജീവിതവും സംരക്ഷണവും ഇവിടെ നല്‍കിവരുന്നു. ഇതില്‍ തെരുവില്‍ അകപ്പെട്ടുപോയ മാനസികരോഗികള്‍, ബന്ധങ്ങള്‍ അറ്റുപോയി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അനാഥരായ കുഞ്ഞുങ്ങള്‍, ചൂഷണവിധേയരായ സ്ത്രീജനങ്ങള്‍ തുടങ്ങി നിസഹായരായ ഏവര്‍ക്കും അഭയം അരുളുന്ന സെന്ററുകളാണ് സ്നേഹാശ്രമങ്ങള്‍.
1996 മുതല്‍ കപ്പൂച്ചിന്‍ സഭാംഗം ഫാ. ഫ്രാന്‍സിസ് ഡോമിനിക് നേതൃത്വം കൊടുത്ത് ഇവര്‍ക്കായി രൂപപ്പെട്ട എഫ്.എസ്.ഡി (ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് ദി ഡസ്റിറ്റൂട്ട്) സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഈ സംരംഭം വളരുന്നു. സ്നേഹാശ്രമങ്ങള്‍ പലതുകൊണ്ടും പുതുമയുള്ളതാണ്. തെരുവില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിഞ്ഞവരെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സ്വീകരിച്ച യേശു തന്നെയാണ് സ്നേഹാശ്രമത്തിന്റെ വെളിച്ചം. ഒപ്പം കുഷ്ഠരോഗിയെ ആലിംഗനം ചെയ്തും ഭിക്ഷക്കാരനുമായി വസ്ത്രം വച്ചുമാറിയും രണ്ടാംക്രിസ്തുവോളം വളര്‍ന്ന അസീസിയിലെ വി. ഫ്രാന്‍സിസ് സ്നേഹാശ്രമങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനാണ്.
മനുഷ്യനും മനുഷ്യത്വത്തിനും വിലകൊടുത്ത് മനുഷ്യനെ സ്നേഹിക്കാന്‍ പ ഠിപ്പിക്കുന്ന സുവിശേഷത്തിന്റെ പ്രഘോഷണമാണ് സ്നേഹാശ്രമങ്ങള്‍. സ്വാര്‍ത്ഥതയുടെ തോട്ടം പൊളിച്ച് മനുഷ്യരുമായി പങ്കുവയ്പ്പിക്കുവാന്‍ പ്രേരകമായി സ് നേഹാശ്രമങ്ങള്‍ നിലനില്‍ക്കുന്നു. സ്നേ ഹാശ്രമങ്ങള്‍ എല്ലാം ജനങ്ങളുടെ സഹകരണത്തില്‍ നിലനില്‍ക്കുന്നു. രോഗികളെ ശുശ്രൂഷിച്ചും അവരുമായി സൌ ഹൃദം പങ്കുവച്ചും ഈ പ്രസ്ഥാനങ്ങളുമായി സഹകരിച്ചും മനുഷ്യോചിതമായ ആധ്യാത്മികത രൂപപ്പെടുത്താന്‍ സ്നേ ഹാശ്രമങ്ങള്‍ക്കു കഴിയുന്നു.
എവിടെയെല്ലാം നമ്മുടെ ഇടയില്‍ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ അവഗണിക്കപ്പെട്ട മനുഷ്യരുണ്േടാ അവര്‍ക്ക് സംരക്ഷണവും ജീവിതവും നേടിക്കൊടുക്കുക ഓരോ മനുഷ്യന്റെയും പ്രത്യേകിച്ച് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്.
സാധാരണ ജനത്തിന് അല്‍പം ഭയവും അകല്‍ച്ചയും തോന്നിപ്പിക്കുന്ന ജനസേവകരാണ് പോലിസ്. എന്നാല്‍ അവരുടെ ജനമൈത്രി പ്രോഗ്രാമിന്റെ ഭാഗമായി കട്ടപ്പന സ്നേഹാശ്രമ ഓഡിറ്റോറിയത്തില്‍ അന്തേവാസികളും പോലിസ് ഉദ്യോഗസ്ഥരും ഒരുമിച്ചു ഭക്ഷണം കഴിച്ചത് വാര്‍ത്തയായി. കട്ടപ്പന ഡി.വൈ.എസ്.പി എ.സി തോമസ്, സി.ഐ എ.എം.ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ശമ്പളം സ്വരൂപിച്ച് ഭക്ഷണമുണ്ടാക്കി അന്തേവാസികള്‍ക്ക് കൊ ണ്ടുവന്ന് വിളമ്പിക്കൊടുത്ത് ഒരുമിച്ചു ഭ ക്ഷിക്കുകയായിരുന്നു. കട്ടപ്പന പോലിസ് സ്റേഷനിലെ എല്ലാ പോലിസുകാരും ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഒരുമിച്ചു ചേര്‍ന്നത് എല്ലാവര്‍ക്കും വലിയ സന്തോഷം നല്‍കി.
സ്നേഹാശ്രമങ്ങളുടെ ആരംഭംമുതല്‍ ഇന്നുവരെയുള്ള അതിന്റെ വളര്‍ച്ചയില്‍ ത്രിതല പഞ്ചായത്തുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, മര്‍ച്ചന്‍സ് അസോസിയേഷന്‍, പോലിസ് അധികാരികള്‍ തുടങ്ങിയവരുടെയെല്ലാം വലിയ സംഭാവനകളും സഹകരണങ്ങളും ലഭിക്കുന്നതായി ആശ്രമം പ്രവര്‍ത്തകര്‍ പറഞ്ഞു.
:: പി. കെ ആഞ്ചലോ ::
Tuesday, December 1, 2009
സ്നേഹത്തിന്റെ കാവലാള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment