ലോകസൃഷ്ടിയെയും മനുഷ്യ സൃഷ്ടിയെയും സംബന്ധിച്ച ഒന്നല്ല ,രണ്ടു സങ്കല്പ്പകഥകള് അഥവാ വിവരണങ്ങല്‍ ആണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ഉള്ളത് , ഒന്നാമത്തെ വിവരണം ഉല്‍പ്പത്തി 1:1 മുതല്‍ 2:4 വരെയുള്ള വാക്യങ്ങളിലും , രണ്ടാമത്തേത് 2:5 മുതല്‍ 2:25 വരെയുള്ള വാക്യങ്ങളിലും വായിക്കാന്‍ കഴിയും .ഒന്നാമത്തെ വിവരണം ക്രിസ്തു വര്‍ഷത്തിനു മുന്‍പ് ഏതാണ്ട് ആറാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടക്ക് രൂപം കൊണ്ട ഒരു പുരോഹിത വിവരണമാണ് (P account of creation). രണ്ടാമത്തേതിനെ ആശ്രയിച്ചുള്ള ഒരു വിവരണമാണിതെങ്കിലും സ്വതന്ത്രവും വ്യത്യസ്തവുമായ ചില ചിന്താ രീതികളും ഇവിടെ കാണുവാന്‍ കഴിയും .രണ്ടാമത്തേതാണ് കൂടുതല്‍ പഴക്കമുള്ള സൃഷ്ടിവിവരണം .'യാഹ്വിസ്റ്റു' പാരബര്യത്തില്‍ നിന്നുള്ള ഒരു സൃഷ്ടിവിവരണമെന്നാണ് ബൈബിള്‍ പണ്ഡിതനമാര് ഇതിനെ വിശേഷിപ്പിക്കുന്നത്
(J account of creation). ആദിമാതാപിതാക്കളുടെ പതനത്തെ വിവരിക്കുന്ന മൂന്നാമാദ്ധ്യായവും ഈ പാരബര്യത്തില്‍ തന്നെ ഉള്‍പ്പെടും .ക്രിസ്തുവര്ഷത്തിനു മുന്‍പ് പത്താം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയ്ക്കാണ് ഇത് രൂപം കൊണ്ടതെന്ന് പറയാം .കൂടുതല്‍ കാവ്യാത്മകവും ഇതിഹാസംശങ്ങള് നിറഞ്ഞതുമാണ് ഈ വിവരണം .ദൈവം പൂഴിമണ്ണില് നിന്ന് ആദി മനുഷ്യന്റെ രൂപമുണ്ടാക്കി അതിന്റെ നാസാരന്ദ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം നിശ്വസിച്ച് അതിനു ജീവന് നല്‍കുന്നതും ,ആദിമനുഷ്യന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ട്ടിക്കുന്നതും , ഭൌമിക പറുദീസ്സായില്‍ വച്ച് പമ്പ് ഹവ്വായോടു സംസാരിക്കുന്നതുമെല്ലാം ഇങ്ങനെയുള്ള ഇതിഹാസാശംങ്ങളാണ് . അതുപോലെ തന്നെ ഭൌമിക പറുദീസായും അതില്‍ നില്ക്കുന്ന നന്മതിന്മകളുടെ തിരിച്ചറിവിന്റെ വൃക്ഷവുമെല്ലാം ഭാവനാസൃഷ്ടങ്ങളാണ് .
ബൈബിളില്‍ മേല്പറഞ്ഞവ കൂടാതെ വേറെയും സൃഷ്ടിവിവരണങ്ങളുണ്ട് .സങ്കിര്ത്തനം 74:12-17;സുഭാഷിതങ്ങള്‍ 8:22-31 ; ജോബ് 38:4-11 തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ് .ലോകോല്പത്തിയെ മറ്റൊരു വിധത്തിലാണ് ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ വീക്ഷിക്കുന്നത്. ലോകത്തിന്റെയും മനുഷ്യന്റെയും സൃഷ്ട്ടിയെയും പാപത്തിലെക്കുള്ള മനുഷ്യന്റെ പതനത്തെയും പറ്റിയുള്ള ശാസ്ത്രീയവും ചരിത്രപരവുമായ ഒരു പാഠമല്ല ബൈബിളിലെ ആദ്യത്തെ അദ്ധ്യായങ്ങള്‍ . എന്താണ് ഈ പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കളുടെയും വിശിഷ്യ മനുഷ്യന്റെയും ആദികാരണം ?എന്താണ് അവയുടെ അന്തിമ ലക്ഷ്യം ?എങ്ങനെയാണ് മനുഷ്യന് തന്റെ അന്തിമലക്ഷയത്തിലെത്തി ചേരേണ്ടത് ? നന്മയും സൌഭാഗ്യവും ആഗ്രഹിക്കുന്ന മനുഷ്യന് തിന്മയും വേദനകളും ദുരിതങ്ങളും അവസാനം മരണവും അനുഭവപ്പെടുന്നതെന്തുകൊണ്ട് ? എവിടെനിന്നാണ് തിന്മ ലോകത്തിലേക്ക് വന്നത് ? ഇങ്ങനെ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യരും ചോദിക്കുന്ന മൌലികമായ ചില ചോദ്യങ്ങള്‍ക്ക് 'യാഹ്വേയിലുള്ള വിശ്വാസത്തിന്റെ' വെളിച്ചത്തില്‍ ഉത്തരം നല്കുവാനുള്ള ഒരു പരിശ്രമമാണ് ഉല്പത്തിയുടെ പുസ്തകത്തില്‍ ആദ്യത്തെ അദ്ധ്യായത്തില്‍ കാണുക.
ദൈവത്തിന്റെ ചരിത്രപരമായ വെളിപാട് സ്വീകരിച്ച ഇസ്രായേല്‍ ജനത്തിലെ ഒരംഗമായിരുന്നു ഉല്പത്തിയുടെ ഗ്രന്ഥകാരന്(ഗ്രന്ഥകാരന്മാര്) എന്ന് കരുതാം. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായെല്ക്കാരെ മോചിപ്പിച്ച് കാനാന്‍ ദേശത്തേക്ക് അവരെ നയിക്കുകയും വഴിമദ്ധ്യെ സീനായ് മലയില്‍ വച്ചു അവരുമായി ഉടബടിയിലേര്പ്പെടുകയും ചെയ്യുന്ന ചരിത്ര സംഭവങ്ങള്‍ വഴിയുമാണ് ദൈവം ഇസ്രായേല്‍ ജനത്തിനു സ്വയം വെളിപ്പെടുത്തിയത് .ഈ ചരിത്രസംഭവങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവം തങ്ങളുടെ ശക്തനായ രക്ഷകനാണെന്ന ബോദ്ധ്യം ഇസ്രായെല്ക്കാരില് ശക്തമായി വേരൂന്നി . കാലക്രമത്തില്‍ ഈ ബോധ്യം മറ്റൊരു ബോദ്ധ്യത്തിനും വിശ്വാസത്തിനും വഴിതെളിച്ചു.ചരിത്രസംഭവങ്ങളില്‍ ഇടപെട്ട് അവയെ തങ്ങളുടെ രക്ഷക്കുതകത്തക്കവിധം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള ദൈവം ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവവും സൃഷ്ട്ടാവുമായിരിക്കണമെന്ന്.
അവരുടെ ഈ വിശ്വാസം അന്നത്തെ ജനങ്ങളുടെ പ്രപഞ്ച വീക്ഷണത്തില്‍ നിന്നുകൊണ്ട് ,അന്ന് അവര്‍ ഉപയോഗിചിരുന്നതുപോലുള്ള ചില സങ്കല്പ്പകഥകളുടെ സഹായത്തോടെ ,അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ,വി .ഗ്രന്ഥകാരന് വിവരിക്കുന്നതാണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ അധ്യായങ്ങളില്‍ വായിക്കുന്നത് .ഇവയൊന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ദൃക്സാക്ഷിവിവരണങ്ങളോ ചരിത്രപരമോ ശാസ്ത്രീയമോ ആയ പ്രമാണരേഖകളോ അല്ല .മറ്റു ജനതകളുടെ സങ്കല്പ കഥകളും കടംഎടുത്ത വിവരങ്ങളും ഇതില്‍ ഉണ്ട് .പ്രപഞ്ച സൃഷ്ടിയെപ്പറ്റിയും മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റിയുമുള്ള സങ്കല്പ്പകഥകളും ഇതിഹാസങ്ങളും സുമേറിയക്കാര് , ബാബിലോണിയക്കാര്‍ ,ഈജിപ്തുകാര്‍ തുടങ്ങിയ പുരാതനജനതകളുടെ പുരാണങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയും . ഇവയില്‍ ചിലത് ബൈബിളില്‍ കാണുന്ന വിവരങ്ങളോട് വളരെ സാമ്യമുള്ളവയുമാണ് .ഉദാഹരണമായി, പുരുഷന്റെ വാരിയെല്ലില്‍നിന്നു സ്ത്രീയെ സൃഷ്ടിച്ചതായുള്ള വിവരണത്തിന് ആധാരം ഒരു സുമേറിയന്‍ സങ്കല്പകഥയാണ്.
ഉല്പത്തിയുടെ ഒന്നാമദ്ധ്യായത്തിലെ സൃഷ്ടിവിവരണത്തിനു മറ്റൊരുദ്ധെശ്യവുമുണ്ടായിരുന്നു . ആന്ന് ഇസ്രായെല്ക്കാരുടെ പാവനമായ ഒരു പതിവായിരുന്നു സാബത്താചരണം .പുരോഹിതനായ ഗ്രന്ഥകാരന് തന്റെ സൃഷ്ടി വിവരണത്തില്‍ സാബത്താചരണത്തിനുള്ള 'ദൈവശാസ്ത്രപരമായ ' ഒരു നീതീകരണം കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് , ദൈവം ആറ് ദിവസം കൊണ്ട് ലോകത്തെയും അതിലുള്ള സകല വസ്തുക്കളെയും അവസാനം മനുഷ്യനെയും സൃഷ്ടിച്ചു, ഏഴാം ദിവസം സൃഷ്ടികര്‍മ്മത്തില്‍ നിന്നെല്ലാം വിരമിച്ചു ദൈവം സാബത്തായി ആചരിച്ചു .സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കാന്‍ ഇസ്രായെല്‍ക്കാര്‍ക്ക് അങ്ങനെ മറ്റൊരു പ്രചോദനവും കൂടി നല്‍കുകയാണ് വി.ഗ്രന്ഥകാരന് .അല്ലാതെ സൃഷ്ടിയുടെ കാലയളവിനെപ്പറ്റി ചരിത്രപരമായ ഒരു റിപ്പോര്‍ട്ട് നല്കുകയല്ല.
പാപം എങ്ങനെ ലോകത്തില്‍ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉല്പത്തി പുസ്തകത്തിന്റെ കര്‍ത്താവിനെയും അലട്ടിയിരുന്നു .ഈ ചോദ്യത്തിന് വിശ്വാസത്തില്‍ അദ്ദേഹം നല്കുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൌമിക പറുദീസയില്‍ വച്ചുണ്ടായ പാപത്തിന്റെ പ്രലോഭനവും ആദിമാതാപിതാക്കളുടെ പതനവും .ഉല്പത്തിയുടെ പുസ്തകം രചിക്കപ്പെടുന്ന കാലത്ത് പാമ്പുമായി ബന്ധപ്പെട്ട ആരാധനാനുഷ്ടാനങ്ങള്‍ കാനാന്‍ ദേശക്കാരുടെ ഇടയില്‍ പതിവായിരുന്നു .പല പൌരാണിക ജനതകളും ലൌകിക പ്രകൃതിയും ജീവനുമായി ബന്ധപ്പെട്ട ഒരു ദേവനായിട്ടാണ് പാമ്പിനെ കരുതിയിരുന്നത്. ഇതാണ് പാമ്പിനെ പ്രലോഭകനായി ചിത്രീകരിക്കാന്‍ കാരണം.
രൂപകഥകളുടെയും(allegory) അന്യോപദേശ കഥകളുടെയും(parable) ചില അംശങ്ങള്‍ ഈ സങ്കല്പകഥകളില് കാണുവാന്‍ കഴിയും.എന്നാല്‍,രൂപകഥയായോ അന്യാപദേശകഥയായോ ഈ സങ്കല്പകഥകളെ വിശേഷിപ്പിക്കാന്‍ കഴിയില്ല . അവയിലൂടെ രക്ഷാകരങ്ങളായ ചില നിത്യസത്യങ്ങള് വി .ഗ്രന്ഥകാരന് നമുക്ക് നല്കുന്നു .അവയ്ക്കാന് ഇവിടെ പ്രാധാന്യം .അല്ലാതെ ഈ സങ്കല്പകഥകളില് എത്ര മാത്രം ചരിത്രസത്യം അടങ്ങിയിക്കുവെന്ന പ്രശ്നത്തിനല്ല. ഉല്പത്തിയില് പറയുന്ന ശിക്ഷ മനുഷ്യന് ഇന്ന് സാധാരണമായി അനുഭവപ്പെടുന്ന വ്യഥകളും ദുരിതങ്ങലുമാണ് . അവ പാപത്തിനുള്ള ശിക്ഷയായിരിക്കണമെന്ന വി.ഗ്രന്ഥകാരന്റെ വിശ്വാസത്തിലുള്ള ബോധ്യമാണ് ആദത്തിനും ഹവ്വായ്ക്കും ലഭിച്ച ശിക്ഷയായി അവയെ കണക്കാക്കുവാന്‍ ഇതിഹാസകര്ത്താവിനെ പ്രേരിപ്പിച്ചത് .പാമ്പിനു ലഭിച്ച ശിക്ഷയാകട്ടെ പാമ്പു പൊടിതിന്നുന്ന ഒരു ജീവിയാണെന്ന് അന്നും ഇന്നും
ചില മനുഷ്യര്‍ക്കുള്ള തെറ്റായ സങ്കല്‍പ്പത്തില്‍ നിന്ന് ഉരിത്തിരിഞ്ഞതാണ് .
വി.ഗ്രന്ഥത്തില്‍ വിവരിക്കുന്ന ജലപ്രളയം ,സോദോം ഗൊമോറയുടെ ശിക്ഷ, ലോത്തിന്റെ ഭാര്യയുടെ ഉപ്പുതൂണായുള്ള മാറ്റം ഇവയൊക്കെ അക്ഷരാര്‍ത്ഥത്തിലുള്ള ചരിത്ര സംഭവങ്ങളല്ല , ചില രക്ഷാകര സന്ദേശങ്ങള്‍ നല്കുന്ന ദൃഷ്ടാന്തകഥകളും സങ്കല്പ്പകഥകലുമാണ് . ഇത് തന്നെയാണ് കത്തോലിക്കരും അകത്തോലിക്കരുമായ ആധുനിക ബൈബിള്‍ പന്ധിതന്മാര് എല്ലാവരും തന്നെ പഠിപ്പിക്കുന്നത് .ഇതൊന്നും അറിയാതെ ഇത്തരം വിവരങ്ങളെ യുക്തിയുടെ തലത്തില്‍ ഖന്ധിക്കാന്‍ നടക്കുന്നത് യുക്തിസഹമല്ല.
ആറ് ദിവസം കൊണ്ട് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു എന്നത് നാം അപ്പാടെ വിശ്വസിക്കണം .ആദ്യം ദൈവം പ്രകാശം സൃഷ്ടിച്ചു , പിന്നീടാണ് അവിടുന്ന് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത്. ഭൂമി പരന്നതാണ് . സൂര്യനും നക്ഷത്രങ്ങളും ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ് ,ഹവ്വയെ ദൈവം സൃഷ്ടിച്ചത് ആദത്തിന്റെ വാരിയെല്ലുകൊണ്ടാണ് , ഭൌമിക പറുദീസയില്‍ വച്ച് ഒരു പാമ്പ് യഥാര്‍ത്ഥത്തില്‍ ഹവ്വായോടു സംസാരിച്ചു. ജലപ്രളയത്തിനു മുന്‍പ് നോഹ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളില്‍ നിന്നും ഓരോ ജോടിയെ പെട്ടകത്തിനുള്ളില്‍ കൊണ്ടുവന്നു സംരക്ഷിച്ചു എന്നതെല്ലാം സഭയുടെ ഔദ്യോഗിക പഠനമാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നെങ്കില്‍ , അവിടെ പ്രതിക്ഷേധിക്കാതിരിക്കാന് തരമില്ല . ബൈബിളിനെയും സഭയെയും അവളുടെ വിശ്വാസത്തെയും പരിഹാസ്യമാക്കുകയാണ് അയാള്‍ ചെയ്യുക .
ബൈബിള്‍ വിവിജ്ഞാനിയം ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്ന ഒരു ദൈവശാസ്ത്രശാഖയാണ് .ബൈബിള്‍ ദൈവവചനമാണെനും മനുഷ്യകുലത്തിന് ലഭിച്ചിരിക്കുന്ന അമൂല്യസബത്താണെന്നും ബോദ്ധ്യമായിട്ടുള്ള ആയിരക്കണക്കിന് വിദഗ്ദ്ധരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ദൈവവചനം മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും അത് ജീവിക്കുന്നതിനുമുള്ള താല്പര്യത്തോടെ ബൈബിള്‍ പഠനമെന്ന തപസ്യയിലെര്‍പ്പെട്ടിരിക്കുന്നത് .ഭൌതികശാസ്ത്രങ്ങലുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ടാണ് ബൈബിള്‍ പഠനം ഇന്ന് മുന്നേറുന്നത് .ശാസ്ത്രങ്ങളുടെ പുരോഗതിയെപ്പറ്റിയൊന്നും ഒരു ചുക്കും അറിഞ്ഞുകൂടാത്ത കൂപമണ്ടുകങ്ങളല്ല ഇന്നത്തെ ബൈബിള്‍ പന്ധിത്ന്മാര്. ദൈവവചനം വ്യാഖ്യാനിക്കാന്‍ 'വിധിക്കപ്പെട്ടവരാണ് ' തങ്ങളെന്ന fatalistic ചിന്തയല്ല അവരെ നയിക്കുന്നത് ,മറിച്ചു ദൈവവചനം ശ്രവിക്കുന്നതിനും മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും സര്‍വ്വോപരി അത് ജീവിക്കുന്നതിനും വിളിക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമാണ് തങ്ങളെന്ന ബോദ്ധ്യവും കൃതജ്ഞതയുമാണ് അവരെ ഈ തപസ്യക്ക് പ്രേരിപ്പിക്കുന്നത് .
For more reference...
1.ചുരുളഴിയുബോള് പ്രകാശം പരക്കുന്നു -ഡോ:സിപ്രിയാന്‍ ഇല്ലിക്കമുറി OFM.Cap
2.Oriental Institute of Religious Studies.India Publication No.20.St Thomas Apostolic Seminary,Vadavathoor
3.cfr.J.Neuner and J.Dupuis(ed).The christian Faith in the Doctrinal Document of the catholic Faith.TPI Bangalore 1982
4.പഴയനിയമത്തിന് ഒരു ആമുഖം - മാര്‍. ജോര്ജു പുന്നക്കോട്ടില്‍
5.ഉല്പത്തി 1-3 ഒരു വ്യാഖ്യാനം (ജീവന് ബുക്സ് ഭരണങ്ങാനം )- ഫാ :ലൂക്ക് OFM.Cap
Thursday, February 17, 2011
ബൈബിളിലെ പ്രപഞ്ചസൃഷ്ടി
ബ്ലോഗര്‍ സി.കെ. ബാബുവിന്റെ "ഇതാണു് സാക്ഷാൽ പ്രപഞ്ചസൃഷ്ടി" എന്നാ ലേഖനം ആണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നതിനുള്ള പ്രചോദനം
Subscribe to:
Post Comments (Atom)
11 comments:
ഭൌമിക പറുദീസായും അതില്‍ നില്ക്കുന്ന നന്മതിന്മകളുടെ തിരിച്ചറിവിന്റെ വൃക്ഷവുമെല്ലാം ഭാവനാസൃഷ്ടങ്ങളാണ് .
ഇവയൊന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ദൃക്സാക്ഷിവിവരണങ്ങളോ ചരിത്രപരമോ ശാസ്ത്രീയമോ ആയ പ്രമാണരേഖകളോ അല്ല .മറ്റു ജനതകളുടെ സങ്കല്പ കഥകളും കടംഎടുത്ത വിവരങ്ങളും ഇതില്‍ ഉണ്ട്
പാപം എങ്ങനെ ലോകത്തില്‍ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉല്പത്തി പുസ്തകത്തിന്റെ കര്‍ത്താവിനെയും അലട്ടിയിരുന്നു .ഈ ചോദ്യത്തിന് വിശ്വാസത്തില്‍ അദ്ദേഹം നല്കുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൌമിക പറുദീസയില്‍ വച്ചുണ്ടായ പാപത്തിന്റെ പ്രലോഭനവും ആദിമാതാപിതാക്കളുടെ പതനവും
ബൈബിള്‍ ദൈവവചനമാണെനും മനുഷ്യകുലത്തിന് ലഭിച്ചിരിക്കുന്ന അമൂല്യസബത്താണെന്നും ബോദ്ധ്യമായിട്ടുള്ള ആയിരക്കണക്കിന് വിദഗ്ദ്ധരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ദൈവവചനം മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും അത് ജീവിക്കുന്നതിനുമുള്ള താല്പര്യത്തോടെ ബൈബിള്‍ പഠനമെന്ന തപസ്യയിലെര്‍പ്പെട്ടിരിക്കുന്നത്
മുഴുവൻ മനസിലായില്ല!!.
പ്രപഞ്ചസൃഷ്ടിയെക്കുറിച്ചെഴുതിയിട്ടുള്ള കാര്യങ്ങൾ മനുഷ്യഭാവന മാത്രമാണെന്നാണോ പറഞ്ഞുവരുന്നത്. അപ്പോൾ ബൈബിളിലുള്ളതിൽ ഏതാണ് മനുഷ്യഭാവന, ഏതാണ് ദൈവവചനം?
I strongly believe that the Bible is just a literary work like any other book and most of the things are just a fantasy of the author.
One tends to lose faith if one reads the Bible. I tried reading it recently and the Old Testament is utter nonsense. Rules are all different for different people. Why did God forbid Adam and Eve from eating the forbidden fruit?????? He was scared that the people would get knowledge and would outwit him. Abraham committed adultery and had a son from his maid. wasn't that a sin???? Then how come he was a favourite of God??? So wasn't God partial????? God could destroy people because they did not obey him. So wasn't he like a dictator???? Then about the Tower of Babel, Noah, and a whole lot of unbelievable creation of the author.
There are many things I disagree on the bible. If I question the authorities I am branded an atheist or a communist. I was born a catholic and I'm a catholic only in records. This is purely my opinion and I don't intend to create any controversies on my comment
പാസ്റ്ററെ,മുഴുവൻ വായിക്കാനാവുന്നില്ല.ദൈവം രക്ഷിക്കും.ആമേൻ
ബൈബിളില്‍ പറയുന്നതാണ് ശരിയെന്ന് ക്രിസ്ത്യാനികളും, അതല്ല ഖുറാനാണ് ശരിയെന്ന് മുസ്ലീംഗളും, ഇതൊന്നുമല്ല ശരിയെന്ന് പറഞ്ഞ് അനേകം ഗ്രന്ഥങ്ങള്‍ നിരത്തി ഹിന്ദുക്കളും വാദിക്കും. ഏതു ശരി, ഏതു തെറ്റു, ആരുടെ ദൈവം ശരി, ആരുടെ വിശ്വാസം ശരി? ഏതിനെ വിശ്വസിക്കും?
@ അപ്പൂട്ടൻ,
<> മുഴുവൻ മനസിലായില്ല!!. പ്രപഞ്ചസൃഷ്ടിയെക്കുറിച്ചെഴുതിയിട്ടുള്ള കാര്യങ്ങൾ മനുഷ്യഭാവന മാത്രമാണെന്നാണോ പറഞ്ഞുവരുന്നത്. അപ്പോൾ ബൈബിളിലുള്ളതിൽ ഏതാണ് മനുഷ്യഭാവന, ഏതാണ് ദൈവവചനം? <>
ബൈബിള്‍ ഒരു മതഗ്രന്ഥമാണ്. മതപരമായ ചില നിത്യ സത്യങ്ങളും സനാതന സന്ദേശങ്ങളും നല്‍കുക എന്നതാണ് ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കളുടെ ലക്ഷ്യം.
എന്താണ് ഈ പ്രപഞ്ചത്തിന്റെയും വിശിഷ്യാ മനുഷ്യന്റെയും ആദി കാരണം? എന്താണ് അവയുടെ അന്തിമ ലക്ഷ്യം? എങ്ങനെയാണ് മനുഷ്യന് തന്റെ അന്തിമ ലക്ഷ്യത്തിലേക്ക് എത്തിചേരേണ്ടത്? നന്മയും സൌഭാഗ്യവും ആഗ്രഹിക്കുന്ന മനുഷ്യന് തിന്മയും വേദനയും ദുരിതങ്ങളും അവസാനം മരണവും അനുഭവപ്പെടുന്നത് എന്തുകൊണ്ട്? എവിടെ നിന്നാണ് തിന്മ ഈ ലോകത്തിലേക്ക് വന്നത്? - ഇങ്ങനെ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും മനുഷ്യരുടെ ജീവിതാനുഭവങ്ങളെയും പറ്റിയും പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യരും ചോദിക്കുന്ന മൌലികമായ ചില ചോദ്യങ്ങള്‍ക്ക് യാഹ്'വെയിലുള്ള വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നല്കുവാനുള്ള ഒരു പരിശ്രമാണ് ഉത്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങളിലെ പ്രപഞ്ചസൃഷ്ട്ടിയും പറുദീസാ വിവരണവും. ക്രിസ്തുവിനും എതാണ്ട് പത്ത് നൂറ്റാണ്ടുകള്‍ക്കും അപ്പുറം ജീവിച്ചിരുന്ന ഏതോ വ്യക്തി, അന്നത്തെ മറ്റു മതവിശ്വാസികള്‍ ഉപയോഗിച്ചിരുന്ന അതെ സങ്കേതം (സങ്കല്പ്പ കഥകളും ഇതിഹാസങ്ങളും) തന്നെ ഇവിടെയും ഉപയോഗിച്ചു എന്നേയുള്ളൂ. സങ്കല്പ്പ കഥകളും ഇതിഹാസങ്ങളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു എന്നുതുകൊണ്ട് ബൈബിളിന്റെ സന്ദേശം നഷ്ട്ടപ്പെടുന്നില്ല. ഇതുപോലെയുള്ള സങ്കല്പ്പ കഥകള്‍ ബൈബിളില്‍ മറ്റു പല ഭാഗത്തും കാണുവാന്‍ സാധിക്കും. പുതിയ നിയമത്തിലെ സുവിശേഷങ്ങളില്‍ യേശു പറഞ്ഞിട്ടുള്ള ഉപമകള്‍ എല്ലാം സങ്കല്പ്പകഥകള് ആണ്.
@ Xina Crooning,
താല്പര്യം ഉണ്ടെങ്കില്‍ ഇതുകൂടി വായിക്കുക
ബൈബിള്‍ തെറ്റുകള്‍
tracking
ആപേക്ഷിക സിദ്ധാന്തം ഐന്സ്റ്റൈന് ലഭിച്ചത് ബൈബിളില്‍ നിന്നോ?
http://vazhiyumsathyavum.blogspot.com/2011/04/blog-post.html
പ്രപഞ്ച സൃഷ്ടി സംബന്ധിച്ച എല്ലാകാര്യങ്ങളും ബൈബിളില്‍ ഉണ്ടെങ്കില്‍ സുവിശേഷ പ്രസംഗ ക്കാരും കത്തനാമ്മാരും ആയിരുന്നു അത് കണ്ടു പിടിക്കേണ്ടിയിരുന്നത്...പക്ഷെ .അതിനൊക്കെ ശാസ്ത്രജ്ഞന്മാര് വേണ്ടിവന്നു.....
മിക്കവാറും എല്ലാ ആധുനിക പണ്ഡിതന്മാരും ഇന്ന് ബൈബിളിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനമാണ് താങ്കളും സ്വീകരിച്ചിരിക്കുന്നത്.
ഇത് പക്ഷെ ഒരു പാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടാണ്.
പഴയനിയമത്തില്‍ സങ്കല്പകഥകളും ഉണ്ട് എങ്കില്‍ അവ തിരിച്ചറിയാനുള്ള മാര്‍ഗം എന്ത് എന്ന് പ്രശ്നം ഉത്ഭവിക്കും. കാരണം ബൈബിളില്‍ എവിടെയും ഇന്നത് ചരിത്രമാണ് ഇന്നത് കഥയാണ് എന്ന് പറയുന്നില്ല.
മറ്റൊന്ന് ഇതേ നിലപാട് പുതിയ നിയമത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുമോ എന്നതാണ്. അതയാത് പുതിയ നിയമ ഗ്രന്ഥങ്ങളിലും ചരിത്രവും ഭാവനയും കേട്ട് പിണഞ്ഞു കിടക്കുന്നുണ്ട് എന്ന് പറയുമോ ?
Post a Comment