Sunday, September 26, 2010

ഉത്ഭവപാപം

ഉത്ഭവപാപം എന്നാ വാക്ക് ബൈബിളില്‍ ഇല്ല. എന്നാല്‍ ഉത്ഭവപാപം എന്നതിന്റെ സാരാംശവും അര്‍ത്ഥവും ബൈബിളില്‍ ഉണ്ട്. ഉത്ഭവപാപം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വിശുദ്ധ അഗസ്തീനോസ് ആണ് .
.
വിശ്വാസികളായവര്‍ക്ക് വിവാഹം എന്നാ കൂദാശയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് പാപമാനുള്ളത് . " പാപത്തോടെയാണ് ഞാന്‍ പിറന്നത്‌ അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ് " (സങ്കീ 51 :5 ). " ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു . അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപരിച്ചു" (റോമ 5 :12 ). ആദിമനുഷ്യനായ ആദാമിന്‍റെയും സര്‍വ്വമനുഷ്യരുടെയും പാപങ്ങള്‍ക്ക്‌ യേശു പരിഹാരം ചെയ്തു . " ഒരു മനുഷ്യന്റെ പാപത്താല്‍ , ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം പുലര്ത്തിയെങ്കില്‍ , കൃപയുടെയും നീതിയുടെ ദാനത്തിന്‍റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന മനുഷ്യന്മൂലം എത്രയോ അധികമായി ജീവനില്‍ വാഴും ! അങ്ങനെ ഒരു മനുഷ്യന്‍റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്ക് കാരണമായതുപോലെ, ഒരു മനുഷ്യന്‍റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി . ഒരു മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ , ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും " (റോമ 5 :17 -19). " ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുദ്ധാനവും ഉണ്ടായി . ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും" (1 കോറി. 15:21-22).

ആദം പറുദീസയില്‍ വച്ച് ദൈവവചനത്തെ അവിശ്വസിച്ച്‌ ദൈവകല്പ്പന ലംങ്കിച്ചതിനാല്‍ ആദത്തിനുണ്ടായിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. ദൈവികജീവനില്ലാത്തവര്‍ക്ക് പറുദീസയില്‍ വസിക്കാനാകില്ല . അതിനാല്‍ ആദിമാതാപിതാക്കള്‍ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു . പറുദീസയില്‍ വച്ച് നഷ്ട്ടപ്പെട്ട ദൈവിക ജീവന്‍ വീണ്ടും ലഭിക്കണമെങ്കില്‍ ക്രിസ്തുവിനോട് ഒന്നിക്കപ്പെടനം . അതിനാല്‍ ദൈവിക ജീവന്‍ ഇല്ലാത്ത അവസ്ഥയെ ഉത്ഭവപാപം എന്ന് വിളിക്കുന്നു . മാമോദീസായിലൂടെ ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍പ്പിലും പങ്കാളികളാകുന്നതുവഴി , നഷ്ട്ടമായ ദൈവികജീവന്‍ വീണ്ടും ലഭിക്കുന്നു.

മനുഷ്യര്‍ ആരില്‍ നിന്ന് ജനിച്ചാലും ആരുതന്നെയായാലും ദൈവരാജ്യത്തിന് പുറത്ത് നില്‍ക്കുന്ന അവസ്ഥയുണ്ട് . " യേശു പറഞ്ഞു : സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല "(യോഹ 3:3). എങ്ങനെയാണ് ഒരാള്‍ വീണ്ടും ജനിക്കുക ? ' യേശു പ്രതിവചിച്ചു ; സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല . മാംസത്തില്‍ നിന്ന് ജനിക്കുന്നത് മാംസമാണ് ;ആത്മാവില്‍ നിന്നി ജനിക്കുന്നത് ആത്മാവും "(യോഹ 3:5 -6). ജഡത്തില്‍ നിന്ന് ജനിച്ചയാള്‍ പരിശുദ്ധാല്‍മ പ്രവര്‍ത്തനത്താല്‍ വീണ്ടും ജനിച്ചാലേ ദൈവരാജ്യ പ്രവേശനം സാധിക്കുകയൊള്ളൂ . അതുകൊണ്ട് വീണ്ടും ജനിക്കാത്തവന്‍ ആരുതന്നെയായാലും സ്വര്‍ഗരാജ്യത്തിനു പുറത്താണ് . ശരീരപ്രകാരം ജനിച്ചയാള്‍ ‍സ്വര്‍ഗരാജ്യത്തിനു പുറത്തല്ലെങ്കില്‍ എന്തിനാണ് ജ്ഞാനസ്നാനം സ്വീകരിക്കുക. ജ്ഞാനസ്നാനം മനുഷ്യരക്ഷക്ക് ആവശ്യമെങ്കില്‍ സ്നാനത്തിനു മുന്‍പ് ആരും രക്ഷയിലെത്തിയിട്ടില്ല എന്ന് വ്യക്തം. അതിനാല്‍ ശരീരപ്രകാരം ജനിക്കുകയും എന്നാല്‍ , ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാതെ സ്വര്‍ഗരാജ്യത്തിനു , പറൂദീസാക്ക് പുറത്ത് നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയെ ജന്‍മപാപം അല്ലെങ്കില്‍ ഉത്ഭവപാപം എന്ന് പറയുന്നു .


Catechism says

It is a sin which will be transmitted by propagation to all mankind, that is, by the transmission of a human nature deprived of original holiness and justice. And that is why original sin is called "sin" only in an analogical sense: it is a sin "contracted" and not "committed" - a state and not an act.

405 Although it is proper to each individual,(295) original sin does not have the character of a personal fault in any of Adam's descendants. It is a deprivation of original holiness and justice, but human nature has not been totally corrupted: it is wounded in the natural powers proper to it, subject to ignorance, suffering and the dominion of death, and inclined to sin - an inclination to evil that is called "concupiscence".

As per St. Augustine, "the deliberate sin of the first man is the cause of original sin". St. Anselm says: "the sin of Adam was one thing but the sin of children at their birth is quite another, the former was the cause, the latter is the effect" (De conceptu virginali, xxvi).

No comments: