Saturday, February 27, 2010

ബൈബിളും മുഹമ്മദും : സി.കെ. ലത്തീഫിനെഴുതിയ കമന്റുകള്‍

മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?

2010, ഫെബ്രുവരി 15 7:52 pm


"നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. " (നിയമാവര്‍ത്തനം 18 :15-18)

A jewish prophet would have praised the God of Israel and accepted all the jewish scriptures without changing them. The prophet is Jesus, the Bible often calls Jesus a prophet as well as the Son of God

"യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്,സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുïല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല." (മത്തായി 13 :53 -58)


"അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. "(മത്തായി 21 :10 -11)

"രണ്ടു ദിവസം കഴിഞ്ഞ് അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു." (യോഹ 4 :43 -44 )


2010, ഫെബ്രുവരി 15 7:54 pm

Who are Moses' "brethren" in Deuteronomy 18:15-18? When God, addressing the Israelite nation through Moses, says the prophet would arise "from among you" (v. 15), it is clearly Moses' fellow Israelites who are indicated. Nor is this at all an unusual use of the word "brethren." The same word, for example, explicitly signifies a fellow Hebrew in Deuteronomy 15:12 (നിന്റെ ഹെബ്രായസഹോദരനോ സഹോദരിയോ നിനക്കു വില്‍ക്കപ്പെടുകയും നിന്നെ ആറു വര്‍ഷം സേവിക്കുകയും ചെയ് താല്‍, ഏഴാം വര്‍ഷം ആ ആള്‍ക്ക് സ്വാതന്ത്യ്രം നല്‍കണം) Remember, the twelve tribes of Israel were brothers to one another since each was descended from one of the original twelve brethren, the twelve sons of Jacob.

This passage in Deuteronomy is the only one in the Pentateuch which indicates an actual prophetic office in Israel, and it occurs within a passage which warns Israel against adopting the paganism and spiritism of her neighbors (18:9-13 നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ കര്‍ത്താവിനു നിന്ദ്യരാണ്. അവരുടെ ഈ മ്ളേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം). It sets standards for judging whether or not someone is a false prophet (18:19-22), for many pagans claimed revelations from their pagan deities.

Divination was rife, and ecstatic utterances, sorcery, dreams and visions were part and parcel of daily religious life. Thus we see in verse 14 that God expressly forbids Israel to listen to these foreign religious leaders. The story of Balaam is an account of one such Arab "prophet" at the time (Num. 22:5ff.) who led the people astray (Num. 31:8, 16; 2 Pet. 2:15; Rev. 2:14). The prophet mentioned in Deuteronomy 18 would not be a foreigner simply because foreign prophets always are portrayed as leading the Israelites into trouble and bringing the judgment of God upon them (e.g. Isa. 2:6).
(see more http://www.catholic.com/thisrock/1992/9204fea1.asp)

2010, ഫെബ്രുവരി 16 2:50 pm

ഞാന്‍ സാജന്റെ പോസ്റ്റ്‌ വായിച്ചത് വൈകിയാണ് ..അതില്‍ അപ്പസ്തോല പ്രവര്ത്തനങ്ങളില്‍ നിന്നുള്ള ഒരു ഭാഗം പറഞത് വായിച്ചു ..സത്യത്തില്‍ ബൈബിളില്‍ അങ്ങനെയൊരു ഭാഗം ഉണ്ട് എന്നറിയില്ലായിരുന്നു ....

" എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്‍മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍. നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും. ആദിമുതല്‍ തന്റെ വിശുദ്ധ പ്രവാചകന്‍മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വര്‍ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണമായി വിച്ഛേദിക്കപ്പെടും. സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്‍മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്." (Acts 3 :18 -24 )

മുകളില്‍ പറഞ്ഞിരിക്കുന്നത് ബൈബിള്‍ ഭാഗം യേശുവിന്റെ ശിഷ്യനായിരുന്ന പത്രോസിന്റെ പ്രസംഗമാണ് ..പത്രോസ് ജീവിച്ചിരുന്ന കാലഖട്ടം BC1 -AD67 ...ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ്‌ ജെനിച്ചത് ....

2010, ഫെബ്രുവരി 17 10:51 am

ആദ്യം പറഞ്ഞു യേശു പുതിയതൊന്നും പഠിപ്പിചില്ലെന്ന് ...പുതിയ കാര്യങ്ങള്‍ പടിപ്പിച്ചതില്‍ നിന്നും വെറും മൂന്നെണ്ണം മാത്രം പറഞ്ഞപ്പോള്‍ അതിന്റെ പായോഗികതയെക്കുരിച്ചായി പ്രശനം ...പ്രയോഗികതയെക്കുരിച്ചു കൂടുതല്‍ പറയാന്‍ വരട്ടെ ...യേശു പുതിയതായി ഒന്നും പഠിപ്പിച്ചില്ല എന്നാ വാദത്തില്‍ ഇപ്പോള്‍ ഉറച്ചു നില്ക്കുന്നുണ്ടോ ..മോശയുടെ നിയമം(കണ്ണിനു പകരണം കണ്ണ് പല്ലിനു പകരം പല്ല് ) അതുപോലെ തന്നെ എടുത്തു പ്രയോഗിക്കുകയായിരുന്നല്ലോ മുഹമ്മദു ചെയ്തത് ..

യഥാര്‍ത്ത പ്രശനം ഇതൊന്നുമല്ല ..മുഹമ്മദാണ് ...തോറയും ബൈബിളും കൂട്ടിക്കുഴച്ചും തന്റെ തന്നെ കുറെ കഥകളും ചേര്‍ത്താണ് ഖുര്‍-ആന്‍ ഉണ്ടാക്കിയത് ..മുഹമ്മദു പറഞ്ഞതല്ലാതെ ഒന്നും ആര്‍ക്കുമറിയില്ല ..ഒന്നിനും ഒരു സാക്ഷി പോലുമില്ല .....ആളുകളെ വിശ്വസിപ്പിക്കാന്‍ അതെല്ലാം അള്ളാഹു വെളിപ്പെടുത്തിയതാനെന്ന ഒരു പച്ച നുണയും ...എന്നിട്ട് മുഹമ്മദ്‌ ജെനിക്കുന്നതിനും 600 വര്ഷം മുമ്പ് എഴുതിയ ബൈബിള്‍ തെറ്റ് ...ഈ നുണകള്‍കൊണ്ട് എത്രനാള്‍ പിടിച്ചു നിലാക്കാന്‍ പറ്റും ,മുഹമ്മദിന്റെ കുട്ടികള്‍ക്ക് ...

ബൈബിള്‍ പഴയനിയമം Deuteronomy 18 വ്യക്തമായി പറയുന്നു "അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും." ..ഇവിടെ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും തലമുറയില്‍ ഇസ്രായേല്‍ ഗോത്രത്തില്‍ യാഹൂദ ജനതതിയില്‍ ഒരു പ്രവാചകന്‍ എന്ന് തന്നെയാണ് ...അല്ലാതെ അബ്രാഹത്തിന് വേലക്കാരിയിലുണ്ടായ വംശത്തിലല്ല ..വേലക്കാരിയുടെ വംശം ആരും കണക്കില്‍ കൂട്ടാറില്ല ..അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനവുമല്ലായിരുന്നു .....ഈ പ്രവചനത്തെക്കുറിച്ചാണ് ബൈബിളില്‍ തന്നെ പുതിയ നിയമം അപ്പസ്തോല പ്രവര്തനങ്ങളില്‍ അധ്യായം 3 ല്‍ പത്രോസ് ആവര്‍ത്തിക്കുന്നത് "മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും."..ഇതിനെക്കുറിച്ചാണ് പുതിയ നിയമത്തില്‍ തന്നെ യോഹന്നാന്‍ ആവര്‍ത്തിക്കുന്നത് ("പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു " -യോഹ 1 :44)

2010, ഫെബ്രുവരി 17 11:48 am

അത് തന്നെയാണ് എനിക്കും പറയാനുള്ളത് ..Deuteronomy 18 :18 നു ഒരു മുഹമ്മദീയ വ്യാക്യാനം വേണ്ടിയിരുന്നില്ല .. അവിടെയാണ് ആദ്യം "പ്രതിപക്ഷം ബഹുമാനം" കാണിക്കെണ്ടിയിരുന്നത് ...യേശു പരിശുധാല്മാവിനെ വാഗ്ദാനം ചെയ്തതുപോലും മുഹമ്മദിനെക്കുരിച്ചുള്ള പ്രവച്ചനമാനെന്നു പറയുന്നവരോട് എന്ത് പറയാന്‍ ...ബൈബിള്‍ ഒട്ടും പഠിക്കാതെ ഖുര്‍-ആള്‍ മാത്രം വായിച്ചുള്ള അറിവുവെച്ച് ബൈബിളിനെക്കുറിച്ചു പോസ്റ്റ്‌ ഇടാതിരിക്കുക .. അതാണ്‌ നല്ലത് ...

മുകളില്‍ അപ്രായോഗികം എന്ന് പറഞ്ഞ ക്രിസ്തുവിന്റെ മൂന്ന് വചനങ്ങളും പ്രായോകികമാണ് ... മുഹമ്മദു കൊണ്ട് വന്ന് ഇതിലും മെച്ചമായ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞെ കേള്‍ക്കട്ടെ ...


മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?

2010, ഫെബ്രുവരി 17 5:33 pm

ഈ പോസ്റ്റിനു വേണ്ടിയായിരുന്നെങ്കില്‍ അത് ആദ്യം തന്നെ ആകാമായിരുന്നല്ലോ ലതീഫെ ..മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും എന്താണ് ഒരു Question mark(?)...

ഖുര്‍ആന്‍:61:5-6 അനുസരിച്ച് തൗറാത്തിലും ഇഞ്ചീലിലും ‍ (പിന്നെന്തെങ്കിലുമുണ്ടെങ്കില്‍ അതും) സത്യപ്പെടുത്തുന്ന പ്രവാചകനെ അന്വേഷിച്ചു നടന്നു തപ്പിയെടുത്തതാനല്ലോ ആവര്‍ത്തനം 18 :18 ഉം യോഹന്നാന്റെ സുവിശേഷവും ..അതെ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ("പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു " -യോഹ 1 :44) "മോശയുടെ പ്രവചനത്തിലുള്ള" ഈ പ്രവാചകന്‍ ആരാണെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം കൂടി നിങ്ങള്‍ക്കില്ലേ ......മുഹമ്മദും യേശുവും നിങ്ങള്ക്ക് പ്രവാചകരാണല്ലോ ..മുഹമ്മദിന് വേണ്ടി മാത്രം തപ്പിക്കൊണ്ടിരിക്കുന്നത് തിരിച്ചു വ്യത്യസമല്ലേ .....

യോഹന്നാന്റെ സുവിശേഷം:1:19-21 ,14:16-17 ,15:26 തുടങ്ങിയ ഭാഗങ്ങള്‍ സത്യമാണെന്ന കാര്യത്തില്‍ നിങ്ങള്ക്ക് സംശയമില്ല (പോസ്റ്റ്‌ ഇവിടെ) ...അങ്ങനെ നോക്കുമ്പോള്‍ യോഹന്നാന്റെ സുവിശേഷം 1 :44 മാത്രം തെറ്റാകാന്‍ വഴിയില്ല ..അങ്ങനെയെങ്കില്‍ മുഹമ്മദിന് വേണ്ടി തപ്പി നടന്നതുപോലെ യോഹ 1 :44 ല്‍ സത്യപ്പെടുതുന്ന പ്രവാചകന്‍ ആരാണെന്ന് കണ്ടു പിടിക്കാനുള്ള ഒരു തപ്പല്‍ കൂടി നടത്താം ...അങ്ങനെ തപ്പുമ്പോള്‍ തീര്‍ച്ചയായും മോശയുടെ പുസ്തകത്തില്‍ എവിടെയെങ്കിലും ആ പ്രവാചകനെക്കുറിച്ചുള്ള പ്രവചനം ഉണ്ടായിരിക്കണം ..അല്ലെങ്കില്‍ യോഹന്നാന്റെ സുവിശേഷം തെറ്റാണ് എന്ന് പറയേണ്ടി വരും ...അഥവാ യോഹന്നാന്റെ സുവിശേഷം സത്യമാണെങ്കില്‍ മോശയുടെ പുസ്തകത്തില്‍ എവിടെയാണ് യേശുവിനെക്കുറിച്ചുള്ള ആ പ്രവചനം ..

2010, ഫെബ്രുവരി 20 4:46 pm


'നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.' ( യോഹന്നാന്റെ സുവിശേഷം:1:19-21)

എന്റെ ആദ്യത്തെ comment അനാതമായി ഇപ്പോഴും അവിടെ കിടക്കുന്നു ...

ലത്തീഫ് വീണ്ടും യോഹന്നാന്റെ സുവിശേഷവുമായി വന്ന സ്ഥിതിക്ക് യോഹന്നാന്റെ സുവിശേഷം തിരുത്തിയിട്ടില്ല എന്ന് വിശ്വസിക്കാമല്ലോ ..കുറഞ്ഞത്‌ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായമെങ്കിലും ...

മുകളില്‍ ലത്തീഫ് കൊടുത്തിരിക്കുന്ന ബൈബിള്‍ ഭാഗത്തിന്റെ തുടര്‍ന്ന് വരുന്ന ഭാഗം ഇതാണ് ..

"അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്."(യോഹ 1 :22 -23 )

ഏശയ്യ(40:3) ,മലാക്കി(3 :1) എന്നീ രണ്ടു പ്രവാചകന്മാര്‍ നടത്തിയിരുന്ന പ്രവചനങ്ങളുടെ പൂര്തീകരണമായിരുന്നു യോഹന്നാന്റെ വരവ് ...തുടര്‍ന്ന് വരുന്ന ഭാഗം ചുവടെ..

" അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(യോഹ 1 :29 -34)

2010, ഫെബ്രുവരി 20 4:47 pm

ഏറ്റവും മുകളില്‍ ( യോഹന്നാന്റെ സുവിശേഷം:1:19-21) വരെയുള്ള ഭാഗം തെറ്റില്ല ..അതനുസരിച്ച് യോഹന്നാന്‍ "ആ" പ്രവാചകനല്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു .....അതായത് യോഹന്നാന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് വിശ്വാസമാണ് ...അങ്ങനെയെങ്കില്‍ തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ യോഹന്നാന്‍ പറയുന്ന കാര്യങ്ങളും സത്യമായിരിക്കണം ..അല്ലെങ്കില്‍ യോഹന്നാന്‍ നുണയനാണെന്നു പറയേണ്ടി വരും ..യോഹന്നാന്റെ ഒരു അദ്ധ്യായത്തിലെ തുടര്‍ച്ചയായ വാക്കുകളില്‍ കുറച്ചു ശരിയും കുറച്ചു തെറ്റുമാകില്ലല്ലോ ......യോഹന്നാന്‍റെ വാക്കുകളനുസരിച്ചു തുടര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് ...

1 ."ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍ " എന്ന് യോഹന്നാന്‍ പറയുന്നിടത്ത് ഇവിടെ അദേഹം പരാമര്‍ശിക്കുന്ന "കര്‍ത്താവ്" ആരാണ് ...
2 .അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍(യോഹന്നാന്‍) പറഞ്ഞു: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്."(വാക്യം 29) ...യോഹന്നാന്റെ ഈ വാക്കുകളനുസരിച്ചു യേശുവിനു ലോകത്തിന്റെ പാപം നീക്കാന്‍ കഴിവുണ്ടോ ...
3 ."എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു."(വാക്യം 30)..യേശു യോഹന്നാനു മുന്‍പേ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കേണ്ടത് ...യോഹന്നാന്റെ ജനനത്തിനു ശേഷമായിരുന്നല്ലോ യേശുവിന്റെ ജനനം ...
4 . "ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു" ഇതും യോഹന്നാന്‍ പറയുന്നതാണ് ...വാക്യം 34 ...യോഹന്നാന്റെ അഭിപ്രായത്തില്‍ യേശു ദൈവപുത്രനാണ്‌ ..അതിനെക്കുറിച്ച് എന്താണ് അഭിപ്രായം ..അല്ലെങ്കില്‍ അതില്‍നിന്നും എന്ത് മനസ്സിലാക്കുന്നു ...

ഇതെല്ലാം കഴിയുമ്പോള്‍ വീണ്ടും പഴയ സ്ഥലത്ത് ..എന്റെ ആദ്യത്തെ comment

"പിറ്റേദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കïപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.(യോഹ 1 :43 -49)

യേശുപ്രവചിച്ച ആശ്വാസദായകന്‍

2010, ഫെബ്രുവരി 24 1:11 pm

യോഹന്നാൻ സുവിശേഷം:

16:7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.

ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.



യോഹന്നാന്റെ സുവിശേഷം 16 :7 എടുത്തുവെച്ചു നിങ്ങള്‍ എത്തിയ അനുമാനമാണ് മുകളിലുള്ളത് ..ഇത് നിങ്ങളുടെ ആദ്യത്തെ പോസ്റ്റില്‍ ഇട്ടിരുന്നു ..അസംബന്ദങ്ങള്‍ മാത്രം നിറഞ്ഞ ആദ്യത്തെ പോസ്റ്റ്‌ പൂര്‍ത്തിയാക്കാതെ അടുത്തതിലെക്കെത്തിയിരിക്കുന്നു .... ഇവിടെയും ഏതോ വിവരദോഷി എഴുതിവെച്ച അറിവുകേട്‌ വിളബല് മാത്രം ...സാജന്റെ പോസ്റ്റ്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പോസ്റ്റ്‌ എഴുതില്ലായിരുന്നു ...

യോഹന്നാന്‍ 16 :7 യേശു ശിഷ്യന്മാരോട് പറയുന്ന വാക്കുകളാണ് ..

എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.

നിങ്ങള്‍ തന്നെ തന്നിരിക്കുന്ന ബൈബിള്‍ വാക്യങ്ങളില്‍ "നിങ്ങള്‍" എന്ന് നാല് തവണ പറയുന്നുണ്ട് ...അതായത് സഹായകന്റെ വരവ് ശിഷ്യന്മാര്‍ ജീവിച്ചുരിക്കുമ്പോള്‍ അവരുടെ ഇടയില്‍ സംബവികും എന്നാണു പറയുന്നത് ..നിങ്ങള്‍ എന്ന് പറഞ്ഞാല്‍ യേശു പറഞ്ഞത് ആരോടോ അവരോട് ....ബൈബിള്‍ വാക്യങ്ങള്‍ ‍ഒന്ന് കൂടി വായിക്കുക ..ഇതേ സുവിശേഷത്തില്‍ തന്നെ ഈ സഹായകന്റെ ലക്ഷണമായി പറയുന്നത് ആര്‍ക്കും "കാണാന്‍" കഴിയുകയില്ല എന്നാണു (" ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.14 :16 -17) മുഹമ്മദിനെ ആര്‍ക്കും കാണാന്‍ സാദിച്ചില്ലേ??!!.. ഈ സഹായകന്റെ വരവ് ശിഷ്യന്മാര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ സംഭവിച്ചു ..അതിന്റെ എല്ലാ ലക്ഷനങ്ങലോടും കൂടി ...അതാണ്‌ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍(അദ്ധ്യായം 2) വിവരിക്കുന്നത് ..ഇത് ലത്തീഫും വായിച്ചിട്ടുണ്ടല്ലോ ..‍ അല്ലാതെ 500 വര്ഷം കഴിഞ്ഞു സംഭവിക്കുന്ന മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല .....ശത്രുക്കളെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ സഹായകനായി യുദ്ദക്കൊതിയനായ മുഹമ്മദു എങ്ങനെ വരും .....ഇതില്‍ ഒരു തീരുമാനത്തിലെത്തിയിട്ടു പോരെ കൂടുതല്‍ അന്വേഷണം ...

എനിക്ക് ലതീഫിനോട് പറയാനുള്ളത് ...ഇസ്ലാം പണ്ഡിതന്മാര്‍ എന്ന് പറഞ്ഞു പലരും പലതും എഴുതി വെച്ചിട്ടുണ്ടായിരിക്കും ..അതിനെ ഒന്നും ചോദ്യം ചെയ്യാതെ അതുപോലെ പകര്‍ത്തുന്നതാണോ ലത്തീഫിന്റെ ജോലി ...എഴുതി വെക്കുന്ന വിവരക്കേടുകള്‍ ഒന്നും ലത്തീഫ് വായിക്കുന്നില്ലേ ..സ്വന്തം പോസ്റ്റിലെ വൈരുദ്യങ്ങള്‍ പോലും ലതീഫിനു മനസ്സിലാകുന്നില്ലേ .....സ്വൊന്തം രീതിയില്‍ ഇതിനെക്കുറിച്ച്‌ ഒന്ന് പഠിച്ചുകൂടെ ....കുറെ നാളായി സത്യമറിയാന്‍ നടക്കുവാണല്ലോ .....

ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍ ചുവടെ

മോശയും യേശുവും നബിയും
പ്രവാചക താരതമ്യ പഠനം.
‘ആ’ പ്രവാചകന്‍ ആര്‍? മുഹമ്മദ് നബിയല്ലേ?
ഖുര്‍ ആനും ക്രിസ്ത്യാനികളും
ബൈബിളില്‍ മൊഹമ്മദോ?
ബര്‍ണ്ണബാസും ഖുര്‍ ആനും
മൊഹമ്മദിനുവേണ്ടി എഴുതിയ സുവിശേഷം
യേശുപ്രവചിച്ച ആശ്വാസദായകന്‍ - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍
യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ

1 comment:

Johny said...

യേശു വാഗ്ദാനം ചെയ്ത സഹായകന്‍ മുഹമ്മദാണെന്ന് മുഹമ്മദീയര്‍ വിശ്വസിക്കുന്നതിനുള്ള ഒരു കാരണം ..ഖുര്‍ ആനില്‍ അതിനു ഉപോല്‍ബലമായ ഭാഗങ്ങള്‍ "ഉണ്ട്" എന്നതാണ് ..ഖുര്‍ ആന്‍ അനുസരിച്ച് പുതിയ നിയമത്തില്‍ എവിടെയെങ്കിലും മുഹമ്മദി നെക്കുരിച്ച്ചുള്ള പ്രവചനം ഉണ്ടായിരിക്കണം ...അല്ലെങ്കില്‍ ഖുര്‍ ആന്‍ തെറ്റാണ് എന്ന് വിശ്വസിക്കേണ്ടി വരും ..ഖുര്‍ ആന്‍ തെറ്റാണെന്ന് ഒരു മുസ്ലീമും സമ്മദിച്ചു തരില്ല അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നും കുറെ വാക്കുകള്‍ പെറക്കിക്കൂട്ടിയത് ..ആ വാക്യങ്ങളുടെ തൊട്ടു മുകളിലോ താഴെയോ ഉള്ള ഒരു വാക്യങ്ങളും അവര്‍ അഗീകരിക്കില്ല ..അതുകൊണ്ട് എത്ര വൈരുദ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാലും പ്രയോചനമില്ല

ഒരുദാഹരണം പറഞ്ഞാല്‍ ...യോഹന്നാന്‍ 14 :16 -17 ലെ യേശുവിന്റെ വാക്കുകള്‍ ..

" ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും."

1 . എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍
2 . ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല
3 .അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല

ഇതിനല്ലം അവരുടേതായ അര്‍ഥങ്ങള്‍ കൊടുത്തിരിക്കുകയാണ് ..ഈ വാക്യങ്ങള്‍‍ നേരിട്ടു എടുത്താല്‍ തന്നെ അത് പരിശുദധാല്‍മാവില്‍ അക്ഷരം പ്രതി ശരിയാകും ..വളച്ചൊടിച്ചു മുഹമ്മാദാക്കിയിരിക്കുന്നു (?)

ഈ വാക്യങ്ങള്‍ക്ക് തൊട്ടു മുകളില്‍ യേശു തന്നെ പറയുന്നു വാക്കുകള്‍ ഇതാണ് 6 -11

"വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു..... എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. .....ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍."

....പക്ഷെ യേശു ആദ്യം പറഞ്ഞ വാക്കുകള്‍ എടുക്കുന്ന ഇവര്‍ യേശു അതിനു തൊട്ടു മുന്‍പ് പറഞ്ഞ വാക്യങ്ങള്‍ സമ്മദിച്ചു തരില്ല ..അപ്പോള്‍ പറയും ബൈബിള്‍ തിരുത്തിയതാണെന്ന് ...ഇതുപോലെ തന്നെയാണ് അവര്‍ പരാമര്‍ശിക്കുന്ന എല്ലാ ബൈബിള്‍ വാക്യങ്ങളും ...