Thursday, February 24, 2011

ഫാത്തിമായിലെ മരിയന്‍ ദര്‍ശങ്ങള്‍

പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും 90 കി.മി. അകലെയുള്ള മലയോര ഗ്രാമമായ ഫാത്തിമയില്‍ ലൂസി(10),ഫ്രാന്‍സിസ്കോ(9),ജസീന്ത(7) എന്നീ ആട്ടിടയരായ കൊച്ചുകുട്ടികള്‍ക്ക് 1917 മെയ്‌ മാസം മുതല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ പതിമൂന്നാം തിയതിയും പരിശുദ്ധ മാതാവിന്റെ ദര്‍ശനം ലഭിച്ചതാണ് ഫാത്തിമാ ദര്‍ശനം എന്ന് അറിയപ്പെടുന്നത് . കത്തോലിക്കാ സഭ ദ്യോഗികമായി അംഗീകരിച്ചിട്ടുള്ള അപൂര്‍വം മരിയന്‍ ദര്‍ശങ്ങളില്‍ ഒന്നാണ് ഇത്. അവിടെ പ്രത്യക്ഷപ്പെട്ട മാതാവ് Our Lady of Fatima എന്നും Our Lady of the Rosary of Fatima എന്നും അറിയപ്പെടുന്നു. 1917 മെയ്‌ 13 ഞായറാഴ്ചയാണ് 'കൊവേദേ -ഇറിയ' എന്ന മലഞെചരുവില്‍ വെച്ച് ആദ്യത്തെ ദര്‍ശനമുണ്ടാകുന്നത് .പതിവായി ആടിനെ മേയിക്കാന്‍ പോകുന്ന വഴിക്ക് അഭിമുഖമായി നില്‍ക്കുന്ന ഓക്കുമരത്തിനു മുകളില്‍ തിളങ്ങുന്ന പ്രകശത്തിനുള്ളില്‍ ഒരു സ്ത്രീയുടെ രൂപം കുട്ടികള്‍ കണ്ടു -vision was brighter than the sun, shedding rays of light clearer and stronger than a crystal ball filled with the most sparkling water and pierced by the burning rays of the sun. തുടര്‍ന്നുള്ള ആറുമാസങ്ങളിലെയും 13 ആം തിയതി ഇതേ സ്ഥലത്തുവരാനും,ഞാന്‍ ആരെന്നും എന്തുചെയ്യണമെന്നും പിന്നീട് അറിയിക്കുമെന്നും ദര്‍ശനത്തില്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ത്രീ അവരെ അറിയിച്ചു. തുടര്‍ന്ന് യുദ്ധം (ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത് ) അവസാനിക്കുവാനും ലോകസമാധാനത്തിനായി ജപമാല ചോല്ലുവാനും നിര്‍ദേശിച്ചുകൊണ്ട് ആദ്യത്തെ ദര്‍ശനം അവസാനിക്കുന്നു .

1917 ജൂണ്‍ 13

എഴുപതോളം ആളുകള്‍ ദര്‍ശനം കാണാന്‍ എത്തിയിരുന്നെങ്കിലും മറ്റാര്‍ക്കും ഒന്നും കാണുവാന്‍ സാധിച്ചില്ല .ജപമാല ചൊല്ലാനും .ഓരോ രഹസ്യങ്ങള്‍ക്ക് ശേഷവും താഴെപ്പറയുന്ന പ്രാര്‍ത്ഥന ചെല്ലാനും മാതാവ് നിര്‍ദ്ദേശിക്കുന്നു . ഇത് ഫാത്തിമ ജപം എന്ന് അറിയപ്പെടുന്നു.

" എന്റെ ഈശോയെ ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ .നരഗാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ .എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം ഏറ്റവും ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്കാനയിക്കണമേ"

ഫ്രാന്‍സിസ്കോയും ജെസീന്തയും ചെറുപ്പത്തിലെ മരിക്കുമെന്നും ലൂസി ദീര്‍ഘകാലം ജീവിചിരിക്കുമെന്നും അന്നത്തെ ദര്‍ശനത്തില്‍ അവരോടു വെളിപ്പെടുത്തുന്നു.


1917 ജൂലൈ 13

എല്ലാ ദിവസവും കൊന്ത ചെല്ലുക, യുദ്ധം അവസാനിക്കാനും ലോകസമാധാനത്തിനും പ്രാര്‍ഥികുക തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒക്ടോബറില്‍ താനാരെന്നു വെളിപ്പെടുത്തുമെന്നും സകലരും കാണുന്നതിനും വിശ്വസിക്കുന്നതിനും വേണ്ടി അന്ന് ഒരത്ഭുതം പ്രവര്‍ത്തിക്കുമെന്നും അറിയിക്കുന്നു .തുടര്‍ന്ന് ഒരു അത്ഭുതം നടക്കുകയും ഒരു അഗ്നിസമുദ്രത്തിന്റെ തീരത്ത് തങ്ങള്‍ നില്‍ക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു .തീജ്വാലകള്‍ക്കുള്ളില്‍ പിശാചുക്കളെയും നശിച്ച ആത്മാക്കളെയും അവര്‍ കണ്ടു .ഇത് ഫാത്തിമായിലെ ഒന്നാമത്തെ രഹസ്യം എന്ന് അറിയപ്പെടുന്നു.യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്നും ദൈവത്തെ എതിര്‍ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ 11 ആം പീയൂസിന്റെ കാലത്ത് ഇതിലും വലിയ യുദ്ധം പോട്ടിപ്പുറപ്പെടുമെന്നും മുന്നറിയിപ്പ് കൊടുക്കുന്നു .റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനും അഞ്ച് ആദ്യ ശനിയാഴ്ചകളില്‍ വി .കുര്‍ബാന സ്വീകരിക്കുവാനും ആവശ്യപ്പെട്ടു. റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഫാത്തിമായിലെ രണ്ടാമത്തെ രഹസ്യം എന്ന് അറിയപ്പെടുന്നു. അന്ന് റഷ്യയില്‍ കംമ്യുണിസ്റ്റു ഭരണം ആരംഭിച്ചിരുന്നില്ല .ഇവയെല്ലാം ഒരു രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിക്കുന്നു .

1917 ആഗസ്റ്റ് 13

മാതാവ് പ്രത്യക്ഷപ്പെടും എന്നറിയിച്ചിരുന്ന ദിവസം ഫാത്തിമ ഉള്‍പ്പെടുന്ന ഒവ്രെമിലെ മേയര്‍ കുട്ടികളെ ജയ്‌ലിലടച്ചു .ഒടുവില്‍ ജനങ്ങള്‍ അക്രമാസക്തമാകും എന്ന് ഭയന്ന് പിറ്റേ ദിവസം കുട്ടികളെ ജയിലില്‍ നിന്നും വിട്ടയച്ചു .തുടര്‍ന്ന് 19 ആം തിയതി ഭാവാലിഞ്ഞോസ് എന്നാ സ്ഥലത്ത് വെച്ച് ദര്‍ശനം ഉണ്ടായി .അവിടെ വരുന്നത് തുടരാനും പാപികള്‍ക്കുണ്ടി പ്രാര്‍ഥികാനും വീണ്ടും നിര്‍ദേശിക്കുന്നു.

1917 സെപ്തംബര്‍ 13

ഒരു അത്ഭുതം പ്രവര്‍ത്തിക്കാന്‍ ലൂസി മാതാവിനെ നിര്‍ബന്ധിക്കുന്നു .ഒക്ടോബര്‍ വരെ കാത്തിരിക്കാന്‍ മറുപടി .മുപ്പതിനായിരത്തോളം ആളുകള്‍ അന്ന് അവിടെ വന്നിരുന്നതായി കരുതപ്പെടുന്നു .പലരും ഒരു പ്രകാശഗോളം, കണ്ടതായി സാക്ഷ്യപ്പെടുത്തി .കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കും മാതാവിനെ കാണാന്‍ സാധിച്ചില്ല .

1917 ഒക്ടോബര്‍ 17

ഇത് അവസാന ദര്‍ശനമാണ്."ഞാന്‍ ജപമാലരാജ്ഞിയാണ്" എന്ന് അവള്‍ വെളിപ്പെടുത്തി .ഒക്ടോബര്‍ മാസമായപ്പോഴേക്കും ഫാത്തിമാ സംഭവങ്ങള്‍ പോര്‍ട്ടുഗല്‍ മുഴുവനെയും ഇളക്കി മറിച്ചു .പത്രങ്ങളും മാസികകളും ഫാത്തിമ ദര്‍ശനത്തിനു വളരെയധികം പ്രാധാന്യം നല്‍കി .ഒക്ടോബറില്‍ വലിയൊരു അത്ഭുതം നടക്കും എന്ന വാര്‍ത്ത കേട്ട് റിപ്പോര്‍ട്ടര്‍മാരും ഫോട്ടോ ഗ്രാഫര്‍മാരും ഓടിക്കൂടി .അങ്ങനെ എഴുപതിനായിരത്തോളം ആളുകള്‍ ഫാത്തിമായില്‍ ഒരുമിച്ചുകൂടി .12 ആം തിയതി രാത്രി മുഴുവനും 13 ആം തിയതി പ്രഭാതത്തിലും കനത്ത മഴയായിരുന്നു .13 ആം തിയതി പതിവുപോലെ കുട്ടികള്‍ക്ക് മാത്രം മാതാവിന്റെ ദര്‍ശനമുണ്ടായി .ഒരു ചാപ്പല്‍ പണിയാന്‍ നിര്‍ദേശിക്കുന്നു.അവസാനം മുന്‍പ് അറിയിച്ചിരുന്ന അത്ഭുതം അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും കാണപ്പെട്ടു .സംഭവസ്ഥലത്തിനും കിലോമീറ്ററുകള്‍ക്കപ്പുറം നിന്നിരുന്നവരും ഈ അത്ഭുതം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അത്ഭുതം (click here for WIKI details..)


ദിവ്യകന്യക തന്റെ കൈകള്‍ വിടര്‍ത്തുകയും അതില്‍ നിന്നും പ്രകാശകിരണങ്ങള്‍ സൂര്യന് നേരെ പ്രവഹിക്കുകയും ഉണ്ടായി .ക്രമേണ സൂര്യന്‍ മങ്ങി ഒരു വെള്ളിത്തളിക പോലെ ആയി .കണ്ണുകള്‍ മറയ്ക്കാതെ ആര്‍ക്കും നേരിട്ട് സൂര്യനെ നോക്കാന്‍ കഴിയുമായിരുന്നു .വിവിധ കളറുകളിലുള്ള പ്രകാശം സൂര്യനില്‍നിന്നും പ്രവഹിക്കാനാരംഭിച്ചു .തുടര്‍ന്ന് സൂര്യന്‍ കറങ്ങാന്‍ തുടങ്ങി .ഭീമാകാരമായ ഒരു അഗ്നിചക്രം പോലെ അത് കാണപ്പെട്ടു അതിനു ശേഷം അത് ചലിക്കാന്‍ തുടങ്ങി.സൂര്യന്‍ നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെട്ടു .സൂര്യന്‍ അതിന്റെ ഭ്രമണപഥത്തില്‍ നിന്നും വിട്ടുപോയതുപോലെയാണ് അപ്പോള്‍ എല്ലാവര്ക്കും തോന്നിയത് .ഭൂമിയെ ഇടിച്ചു തകര്‍ക്കാന്‍ പോകുന്നതുപോലെ അത് പെട്ടന്ന് ഭൂമിയുടെ നേരെ പാഞ്ഞുവന്നു .ലോകം അവസാനിക്കാന്‍ പോകുന്നു എന്നാണു എല്ലാവരും കരുതിയത്‌. അല്പസമയത്തിനകം എല്ലാം പൂര്‍വ്വസ്ഥിതിയിലായി .എല്ലാം ശാന്തമായി .

Columnist Avelino de Almeida of O Século (Portugal's most influential newspaper, which was pro-government in policy and avowedly anti-clerical), reported the following: "Before the astonished eyes of the crowd, whose aspect was biblical as they stood bare-headed, eagerly searching the sky, the sun trembled, made sudden incredible movements outside all cosmic laws - the sun 'danced' according to the typical expression of the people."

Eye specialist Dr. Domingos Pinto Coelho, writing for the newspaper Ordem reported "The sun, at one moment surrounded with scarlet flame, at another aureoled in yellow and deep purple, seemed to be in an exceeding fast and whirling movement, at times appearing to be loosened from the sky and to be approaching the earth, strongly radiating heat".

The special reporter for the 17 October 1917 edition of the Lisbon daily, O Dia, reported the following, "...the silver sun, enveloped in the same gauzy purple light was seen to whirl and turn in the circle of broken clouds...The light turned a beautiful blue, as if it had come through the stained-glass windows of a cathedral, and spread itself over the people who knelt with outstretched hands...people wept and prayed with uncovered heads, in the presence of a miracle they had awaited. The seconds seemed like hours, so vivid were they."

ഇതോടെ ഫാത്തിമായിലെ ദര്‍ശനങ്ങള്‍ അവസാനിക്കുന്നു ..

ദര്‍ശങ്ങള്‍ക്ക് ശേഷം

ഫ്രാന്‍സിസ്ക്കോയും ജസീന്തായും യഥാക്രമം 1919 ലും 1920 ലും പകര്‍ച്ചവ്യാതിമൂലം അന്തരിച്ചു.13 May 2000 നു മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി . ലൂസി sisters of saint Dorothe എന്നാ സന്യാസിനി സഭയില്‍ ചേര്‍ന്നു .തുടര്‍ന്ന് 1947 ല്‍ പോര്‍ച്ചുഗലില്‍ തന്നെയുള്ള കൊയിബ്രയിലെ Discalced Carmelite സഭയില്‍ അംഗമായി . ലൂസിക്ക് തുടര്‍ന്നും ദര്‍ശനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു .ദര്‍ശനത്തില്‍ പറഞ്ഞിരുന്നതിന്‍ പ്രകാരം അതികം താമസിയാതെ തന്നെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു .എന്നാല്‍ ലോകം മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞില്ലെന്കില്‍ ആദ്യത്തേതിനേക്കാള്‍ ഭയാനകമായ ഒരു യുദ്ധം വീണ്ടും ഉണ്ടാകുമെന്നും,യുദ്ധം ,ക്ഷാമം,പീഡനം ഇവയിലൂടെയുള്ള സഭയുടെയും ലോകത്തിന്റെയും ശുദ്ധീകരനത്ത്തിനു മുന്നോടിയായി ദൈവം ഒരു അടയാളം നല്‍കുമെന്നും മാതാവ് 1917 ജൂലൈ 13 ന് വെളിപ്പെടുത്തിയിരുന്നു . പറഞ്ഞിരുന്നതിന്‍ പ്രകാരം 1938 ജനുവരി 25-26 തിയതികളില്‍ യൂറോപ്പിലും അമേരിക്കയിലും രാത്രിയില്‍ അസാധാരണമായ ഒരു വെളിച്ചം കാണപ്പെട്ടു .അത്യപൂര്‍വ്വമായ ഈ പ്രകാശത്തെ ശാസ്ത്രഞ്ന്‍മാര്‍ 'ഓറോറ ബോറിയാലിസ്‌' എന്ന പേരിലാണ് വിളിക്കുന്നത് .1709 നു ശേഷം ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂഭാഗങ്ങളില്‍ അനുഭവപ്പെട്ട ഒന്നായിരുന്നു അത്. ദര്‍ശനത്തില്‍ മാതാവ് പ്രവചിച്ച അടയാളം ഇതായിരുന്നു എന്ന് തുടര്‍ന്ന് ലൂസി തന്റെ രൂപത മെത്രാന് എഴുതി . 1939 സെപ്റ്റംബര്‍ 1 നു ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ചതോടുകൂടി രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.

1929 ജൂണ്‍ 13 ന് ലൂസിക്ക് മാതാവിന്റെ മറ്റൊരു ദര്‍ശനമുണ്ടായി .റഷ്യയെ തന്റെ വിമല ഹൃദയത്തിനു പ്രതിഷ്ടികാനുള്ള സമയമായി എന്ന് നിര്‍ദേശിക്കുന്നു("But in the end, My Immaculate Heart will triumph. The Holy Father (and the remaining bishops) will consecrate Russia to Me. Russia will be converted and a period of peace will be given to mankind") .ഇതേ തുടര്‍ന്ന് ലൂസി തന്റെ ആത്മീയ പിതാവായ ഫാ:ജോസ്‌ ബര്‍ണാര്‍ഡോ കാല്വിസിനെ ഈ സന്ദേശം അറിയിച്ചു .അദ്ദേഹം അത് ലീറായിലെ മെത്രാന് കൈമാറി .പക്ഷെ 11 ആം പീയൂസ്‌ മാര്‍പാപ്പയ്ക്ക് കിട്ടിയതായി യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല .പിന്നീട് സന്ദേശം റോമിലെത്തിയെങ്കിലും റഷ്യയെ മാതാവിന് പ്രതിഷ്ടിച്ചില്ല .സോവ്യറ്റ് യൂണിയനിലാകട്ടെ കമ്യൂണിസം അതിന്റെ എല്ലാ ഭീകരതകളോടും കൂടി താന്ധവമാടുകയും ചെയ്തു .


1984 ല്‍ ജോണ് പോള്‍ രണ്ടാമന്റെ അടുത്ത സുഹൃത്തും മോസ്ക്കൊയുടെ സ്ഥാനിക മെത്രാനുമായ ബിഷപ്‌ പോള്‍ എം ഞിലിക്ക റഷ്യയിലെത്തി .ക്രെംലിനിലെ വിശുദ്ധ മിഖായേലിന്റെ ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 15 ആം തിയതി റഷ്യയെ മറിയത്തിന്റെ വിമല ഹൃദയത്തിനായി പ്രതിഷ്ടിച്ചു .1984 മാര്‍ച്ച് 15 ന് പരിശുദ്ധ പിതാവ് സഭയിലെ ഭൂരിപക്ഷം മേത്രാന്മാരുമായി ചേര്‍ന്ന് മാതാവിന്റെ വിമലഹൃദയത്തിനു റഷ്യയെ കാഴ്ചവച്ചു .1989 ല്‍ കമ്യുണിസ്റ്റു സാമ്രാജ്യത്തിന്റെ തകര്‍ച്ച ആരംഭിചു. ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സോവ്യറ്റ് പ്രസിഡന്‍റ് വത്തിക്കാനിലെത്തി പോപ്‌ ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചു .

ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം (Three Secrets of Fatima)

നരകത്തിന്റെ ദര്‍ശനം ,റഷ്യയെ വിമലഹൃദയത്തിനു സമര്‍പ്പിക്കുക തുടങ്ങിയ രഹസ്യങ്ങള്‍ അതാത് കാലത്ത് തന്നെ വെളിപ്പെടുത്തി എങ്കിലും മൂന്നാമത്തെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശമാണ് ലൂസിക്ക് ലഭിച്ചത് .


The first secret was a vision of Hell, which Lúcia describes in her Third Memoir, as follows:

"Our Lady showed us a great sea of fire which seemed to be under the earth. Plunged in this fire were demons and souls in human form, like transparent burning embers, all blackened or burnished bronze, floating about in the conflagration, now raised into the air by the flames that issued from within themselves together with great clouds of smoke, now falling back on every side like sparks in a huge fire, without weight or equilibrium, and amid shrieks and groans of pain and despair, which horrified us and made us tremble with fear. The demons could be distinguished by their terrifying and repulsive likeness to frightful and unknown animals, all black and transparent. This vision lasted but an instant. How can we ever be grateful enough to our kind heavenly Mother, who had already prepared us by promising, in the first Apparition, to take us to heaven. Otherwise, I think we would have died of fear and terror."

The second secret included Mary's instructions on how to save souls from Hell and convert the world to the Roman Catholic faith, also revealed by Lúcia in her Third Memoir:

"You have seen hell where the souls of poor sinners go. To save them, God wishes to establish in the world devotion to my Immaculate Heart. If what I say to you is done, many souls will be saved and there will be peace. The war is going to end: but if people do not cease offending God, a worse one will break out during the Pontificate of Pius XI. When you see a night illuminated by an unknown light, know that this is the great sign given you by God that he is about to punish the world for its crimes, by means of war, famine, and persecutions of the Church and of the Holy Father. To prevent this, I shall come to ask for the consecration of Russia to my Immaculate Heart, and the Communion of reparation on the First Saturdays. If my requests are heeded, Russia will be converted, and there will be peace; if not, she will spread her errors throughout the world, causing wars and persecutions of the Church. The good will be martyred; the Holy Father will have much to suffer; various nations will be annihilated. In the end, my Immaculate Heart will triumph. The Holy Father will consecrate Russia to me, and she shall be converted, and a period of peace will be granted to the world."


1957 ല്‍ പരിശുദ്ധ സിംഹാസനം മൂന്നാം രഹസ്യം എഴുതിയ കടലാസ് ആവശ്യപ്പെട്ടു .അതുവരെയും ആ സന്ദേശം സീല്‍ ചെയ്ത കവറില്‍ ലിയറായിലെ മേത്രാസന അരമനയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു .സഹായ മെത്രാനായിരുന്ന ബിഷപ്‌ സെന്റൊയ്ക്ക് ഈ രേഖ ലിയറായില്‍ നിന്നും എത്തിച്ചുകൊടുത്തു. സീല്‍ ചെയ്ത കവര്‍ 1957 ഏപ്രില്‍ ആറിന് റോമിലെത്തി . അത് "പരിശുദ്ധ സിംഹാസനത്തിനുള്ള രഹസ്യം " എന്നെഴുതിയ കുറിപ്പോടെ ഒരു ചെറിയ പെട്ടിയില്‍ മാര്‍പാപ്പയുടെ ഓഫീസില്‍ സൂക്ഷിക്കപ്പെട്ടു . എന്നാല്‍ 12 ആം പീയൂസ് മാര്‍പാപ്പ ആ സന്ദേശം വായിച്ചില്ല എന്നാണു കരുതുന്നത്. കാരണം 1959 ല്‍ 23 ആം യോഹന്നാന്‍ മാര്‍പാപ്പ ആ സന്ദേശം വായിക്കാനായി എടുത്തപ്പോഴും അതിന്റെ കവര്‍ മുദ്ര പൊട്ടിക്കാത്ത നിലയിലായിരുന്നു. പരിശുദ്ധ പിതാവും തിരുസിംഹാസനത്തിന്റെ പ്രിഫെക്റ്റ്‌ ആയിരുന്ന കര്‍ദ്ദിനാള്‍ ഒറ്റൊവിയാനിയും സന്ദേശം വായിച്ചെങ്കിലും അതിന്റെ ഉള്ളടക്കം പുറത്ത് വിട്ടില്ല .1960 ഫെബ്രുവരി എട്ടിന് ഒരു പോര്‍ട്ടുഗീസ്‌ വാര്‍ത്താ ഏജന്‍സി വഴി പുറത്ത് വന്ന വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വായിക്കാന്‍ കഴിഞ്ഞത്. ഫാത്തിമായിലെ ദര്‍ശനങ്ങള്‍ സഭ അഗീകരിക്കുന്നുവെങ്കിലും മൂന്നു ഇടയബാലികമാരുടെ വാക്കുകളുടെ ആധികാരികയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നുമാണ് .ജോണ്‍ 23 ആമനും ജോണ്‍ പോള്‍ രണ്ടാമനും ഈ രഹസ്യം പുറത്തു വിട്ടില്ല .1984 ആഗസ്റ്റില്‍ കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍ പറഞ്ഞു "ക്രൈസ്തവ ജീവിതത്തെയും വിശ്വാസത്തെയും ഭീഷണിപ്പെടുത്തുന്ന അപകടങ്ങളെക്കുറിച്ചാണ് ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം "


Third Secret

The third secret, a vision of the death of the Pope and other religious figures, was transcribed by the Bishop of Leiria and reads:

"After the two parts which I have already explained, at the left of Our Lady and a little above, we saw an Angel with a flaming sword in his left hand; flashing, it gave out flames that looked as though they would set the world on fire; but they died out in contact with the splendour that Our Lady radiated towards him from her right hand: pointing to the earth with his right hand, the Angel cried out in a loud voice: ‘Penance, Penance, Penance!' And we saw in an immense light that is God: ‘something similar to how people appear in a mirror when they pass in front of it' a Bishop dressed in White ‘we had the impression that it was the Holy Father'. Other Bishops, Priests, Religious men and women going up a steep mountain, at the top of which there was a big Cross of rough-hewn trunks as of a cork-tree with the bark; before reaching there the Holy Father passed through a big city half in ruins and half trembling with halting step, afflicted with pain and sorrow, he prayed for the souls of the corpses he met on his way; having reached the top of the mountain, on his knees at the foot of the big Cross he was killed by a group of soldiers who fired bullets and arrows at him, and in the same way there died one after another the other Bishops, Priests, Religious men and women, and various lay people of different ranks and positions. Beneath the two arms of the Cross there were two Angels each with a crystal aspersorium in his hand, in which they gathered up the blood of the Martyrs and with it sprinkled the souls that were making their way to God."

2005 ഫെബ്രുവരി 13 നു തന്‍റെ 97 മത്തെ വയസില്‍ ലൂസി അന്തരിച്ചു .

Related URLs..

THE MESSAGE
OF FATIMA -CONGREGATION FOR THE DOCTRINE OF THE FAITH

Our Lady of Fatima
Official Vatican Statement releasing the Third Secret of Fátima"


Images..

1. Statue of 'our Lady of Fatima'
2. Lúcia Santos and her cousins, siblings Francisco Marto and Jacinta
3. Page from Ilustração Portuguesa, 29 October 1917, showing the crowd looking at the miracle of the sun during the Fátima apparitions attributed to the Virgin Mary.
4. Lúcia with Pope John Paul II
5. Pope Benedict XVIth visites to 'Sanctuary of Our Lady of Fátima' On 12 and 13 May 2010

1 comment:

Seejo Joy said...

സ്നേഹിതാ ബൈബിളില്‍ ഇല്ലാത്ത മരിയന്‍ ദര്‍ശനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വചനത്തിനു എതിരാണ്.ഇതെല്ലാം അനാചാരങ്ങലാണ് ,സത്യ വചനത്തിലേക്കു തിരിയുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. http://www.sinaivoice.com/