ക്രിസ്തു കാല്‍വരിയിലെ കുരിശില്‍നിന്നും രക്ഷപ്പെട്ട് കാശ്‌മീര്‍ താഴ്‌വരയിലെത്തിയെന്നും അവിടെ സാധാരണ മരണം പ്രാപിച്ച് കബറടങ്ങി എന്നുമുള്ള ദീര്‍ഘകാലമായി നടക്കുന്ന ദുഷ്‌പ്രചാരണത്തിനു പിന്നില്‍ ടൂറിസം ലോബിയാണെ ന്ന് കണ്ടെത്തല്‍. പ്രശസ്‌ത പത്രപ്രവര്‍ത്തകനും ബ്രിട്ടീഷ് ടെലിവിഷന്‍ സംവിധായകനുമായ സാം മില്ലറാണ് കൃത്യമായ തെളിവുകള്‍ സ ഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഈയിടെ `ലോണ്‍ലി പ്ലാനെറ്റ്' എന്ന അന്താരാഷ്‌ട്ര ടൂറിസം ഗൈഡില്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഈ കബറും സൂചിപ്പിക്കപ്പെട്ടതോടെ സാം മില്ലര്‍ കാശ്‌മീരിലെത്തി വിശദമായ അന്വേഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കണ്ടെത്താന്‍ വളരെ വിഷമിച്ച ആ സ്ഥലം ഇത്തവണ വളരെ വേഗം കണ്ടുപിടിക്കാനായതുതന്നെ അദ്ദേഹത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തി.
ദശാബ്‌ദങ്ങളായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ടൂറിസ്റ്റുകള്‍ കൈവിട്ട കാശ്‌മീരിനെ ഉ യര്‍ത്തിക്കൊണ്ടുവരാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ പ്രശ്‌നം ഇടയ്‌ക്കിടെ കുത്തിപ്പൊക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. `ക്രിസ്‌തു മരിച്ചത് കാശ്‌മീരില്‍' എന്ന പുസ്‌തകമെഴുതി അന്താരാഷ്‌ട്ര വിവാദത്തിനു തിരികൊളുത്തിയ വ്യക്തി തന്നെ ഇസ്ലാമില്‍നിന്നു മാനസാന്തരപ്പെട്ട് ക്രൈസ്‌തവനായിട്ടും വിഷയം കെടാതെ ജ്വലിക്കുന്നതിനു പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളാണുള്ളത്. ഇസ്ലാമിലെ `അഹ്‌മദിയ്യ' എന്ന വിഭാഗമാണ് ഈ പുസ്‌തകവും ആശയവും പ്രധാനമായി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ `ന്യു ഏജ് ക്രിസ് ത്യാനി'കളും `ഡാവിന്‍ചി കോഡ്' നോവലിന്റെ ആരാധകരുമൊക്കെ ചേര്‍ന്ന് ഇപ്പോള്‍ ഇത് വലിയൊരു ടൂറിസം ബിസിനസായി മാറ്റിയിരിക്കുകയാണെന്ന് മില്ലര്‍ വിശദീകരിക്കുന്നു. സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കുറച്ചു കാലമായി ഈ കബറിടം അടച്ചിട്ടിരിക്കുകയാണ്. എങ്കിലും ടൂറിസ്റ്റുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇത് യൂസാ ആസാഫ് എന്ന മധ്യകാല ഇസ്ലാം മതപ്രചാരകന്റെ അന്ത്യവിശ്രമസ്ഥാനമാണ്. പക്ഷേ, മധ്യകാല ചരിത്രത്തിന്റെ പുകമറ ഉപയോഗിച്ച് ക്രിസ്‌തുവിനെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. എങ്കിലും ഇസ്ലാം മതസ്ഥരടക്കമുള്ള ഒരൊറ്റ ചരിത്ര പണ്‌ഡിതനും ഇതിനോട് ഇതുവരെ യോജിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
``ഏതോ അരപ്പിരിയന്‍ പ്രഫസര്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളാണ് ഈ പ്രചാരണം തുടങ്ങിയത്. പിന്നീട് ഇസ്ലാമിലെ ഒരു വിഭാഗക്കാര്‍ ആസൂത്രിതമായി ഇത് ഏറ്റുപിടിക്കുകയായിരുന്നു,'' ഈ കബറിനടുത്തു താമസിക്കുന്ന റിയാസിനെ ഉദ്ധരിച്ചുകൊണ്ട് സാംമില്ലര്‍ എഴുതുന്നു. ഇന്ന്, ക്രൈസ്‌തവ വചനപ്രഘോഷണ വേദികള്‍ക്കു സമീപവും മറ്റും തമ്പടിച്ച് ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്‌തകങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത് പതിവാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലെ ബിസിനസ്/സാമ്പത്തിക താല്‍പര്യങ്ങളിലേക്ക് ഇതു വിരല്‍ചൂണ്ടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണ് എന്നത് ഇതിനെ മുതലെടുക്കാന്‍ ബിസിനസുകാരെ പ്രേരിപ്പിക്കുന്നു. അന്താരാഷ്‌ട്ര ടൂറിസം ഗൈഡുകളില്‍വരെ ഇത് കുത്തിത്തിരുകാന്‍ അവരെ പ്രേരിപ്പിക്കുന്നതും കേവലം കച്ചവട താല്‍പര്യമല്ലാതെ മറ്റെന്താണ്?
അതേസമയം, ഈ കബറിടത്തില്‍നിന്നും ഉത്തര ശ്രീനഗറിലേക്കുള്ള വഴിമധ്യേയുള്ള നശിച്ചുപോയൊരു ബുദ്ധവിഹാരത്തില്‍ ക്രിസ്‌തു സന്ദര്‍ശിച്ച് പഠനം നടത്തിയതായി മറ്റൊരു വാദവും നിലനില്‍ക്കുന്നു. ബുദ്ധമത തത്വങ്ങളും സുവിശേഷവും തമ്മില്‍ ചിലയിടങ്ങളില്‍ കാണുന്ന സാമ്യമാണ് ഈ വാദത്തിനു പിന്നില്‍. പരസ്യജീവിതത്തിനു മുന്‍പുള്ള വളര്‍ച്ചയുടെ കാലത്ത് യേശു ഇവിടെ പഠിച്ചിരുന്നു എന്നാണ് വാദം.
എന്നാല്‍, സമീപത്തുതന്നെയുള്ള ഈ കേന്ദ്രത്തെക്കുറിച്ച് ടൂറിസം ഗൈഡുകള്‍ മൗനം പാലി ക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കാന്‍ തീവ്രവാദ മതഗ്രൂപ്പുകളോ ടൂറിസം ലോബിയോ ഇല്ല എന്നതാണ് കാരണം എന്ന് മില്ലര്‍ നിരീക്ഷിക്കുന്നു. അമേരിക്ക ആസ്ഥാനമായ `ചര്‍ച്ച് യൂണിവേഴ്‌സല്‍ ആന്റ് ട്രയംഫന്റ്' എന്ന ഗ്രൂപ്പ് ഈ വിഷ യം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ക്രൈസ്‌തവമെന്ന് പേരിലെങ്കിലും അവകാശപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളൊക്കെ ഒളിഞ്ഞും തെളിഞ്ഞും സാത്താന്‍ ആരാധന നടത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
Author: പി.വി. ആല്‍ബി
2 comments:
ക്രിസ്തു കുരിശില്‍നിന്നു രക്ഷപ്പെട്ട് കാശ്‌മീര്‍ താഴ്‌വരയിലെത്തിയെന്നും അവിടെ സാധാരണ മരണം പ്രാപിച്ച് കബറടങ്ങി ഏന്നുമുള്ള ചരിത്ര വസ്തുത ടൂറിസ്റ്റ് ലോബിയുടെ പ്രചാരണമാണെന്നുപറയുന്നത് തികച്ചും അടിസ്ഥന രഹിതമെന്നു പറയാതെ വയ്യ. മാത്രമല്ല പോസ്റ്റില്‍ പറയപ്പെട്ടപോലെ " 'ക്രിസ്‌തു മരിച്ചത് കാശ്‌മീരില്‍' എന്ന പുസ്‌തകമെഴുതി അന്താരാഷ്‌ട്ര വിവാദത്തിനു തിരികൊളുത്തിയ വ്യക്തി തന്നെ ഇസ്ലാമില്‍നിന്നു മാനസാന്തരപ്പെട്ട് ക്രൈസ്‌തവനായിട്ടും..." എന്നുള്ള പ്രസ്താവന അതിലേറെ വാസ്തവ വിരുദ്ധമാണ്.
"ഈ തൊഴുത്തില്‍പ്പെടാത്ത വേറെയും ആടുകള്‍ എനിക്കുണ്ട്. അവയേയും ഞാന്‍ നടത്തേണ്ടതാകുന്നു. അവ എന്‍റെ ശബ്ദം കേള്‍ക്കും ഒരാട്ടിന്‍ക്കൂട്ടവും ഒരിടയനുമാകും" എന്ന് യോഹന്നാന്‍ 10 :16 ല്‍ പറഞ്ഞതുപോലെ, ക്രിസ്തു കുരിശു മരണത്തില്‍ നിന്നു രക്ഷ പ്രാപിച്ച്, ഇസ്രായേല്‍ ഗോത്രത്തിലെ കാണാതെപോയ മറ്റു ഗോത്രങ്ങളെ തേടി കശ്മീരില്‍ എത്തി എന്നുള്ള വസ്തുത ആദ്യമായി ലോകത്തിനു മുന്‍പില്‍ കൊണ്ടുവന്നത്, നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഹ്‌മദിയ്യ പ്രസ്താനത്തിന്‍റെ സ്ഥപകന്‍ മിര്‍സാ ഗുലാം അഹ്‌മദ് ആണ്. നൂറുവര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ടൂറിസ്റ്റ് ലോബികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു എന്നാണോ?
i agree with sathyanweshi. Can the author of this post answer him?
Post a Comment