Author: ജസ്റിസ് കുര്യന്‍ ജോസഫ് (നിയുക്ത ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റിസ്)
ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുന്നവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതു കൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവര്‍ നിലനില്ക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇവിടത്തെ കത്തോലിക്കാസഭ, നമ്മുടെ പൊതുസമൂഹത്തിനു നല്‍കുന്ന പ്രതിച്ഛായ സമൂഹം സഭയില്‍നിന്നു പ്രതീക്ഷിക്കു നിലവാരത്തിലോ ദൈവം ആഗ്രഹിക്കുന്ന തലത്തിലോ ആണെന്നു പൂര്‍ണമായി സമ്മതിക്കാന്‍ എനിക്കു പ്രയാസമുണ്ട്. എന്റെയൊക്കെ ചെറുപ്പത്തില്‍ വൈദികരോടും വൈദികവൃത്തിയോടും ക്രൈസ്തവസഭയ്ക്കകത്തും പുറത്തും ജനങ്ങള്‍ക്കുണ്ടായിരുന്ന മ നോഭാവത്തില്‍ ഇന്നു മാറ്റം വന്നിട്ടുണ്ട്. വൈദികവൃത്തിയോട് ജനങ്ങള്‍ക്കുള്ള ആദരവില്‍ കുറവുവന്നിട്ടുണ്ട്. ഇന്നു ഭൌതികക്രമങ്ങളിലെ വൈദികരുടെ ഇടപെടലുകളുമായി ബന്ധപ്പെട്ടാണ്, സഭയ്ക്കകത്തുള്ളവര്‍ പോലും വൈദികസമൂഹത്തെ മാനിക്കുന്നത് എന്ന സ്ഥിതി വന്നുചേര്‍ിരിക്കുന്നു. സഭ നടത്തു സ്ഥാപനങ്ങളുടെ പേരില്‍ വൈദികരോടുള്ള ബഹുമാനം അവിടെ ആവശ്യപ്പെടുകയാണ്. സ്ഥാപനവുമായി ബന്ധപ്പെടാത്ത ഒരു വൈദികന് അത്രമാത്രം ആദരവു കിട്ടുന്നുണ്ടന്നു തോന്നുന്നില്ല . അതുകൊണ്ടുതന്ന വൈദികസമൂഹത്തിനുള്ളില്‍ത്തന്ന ഒരു സ്വത്വ പ്രതിസന്ധി ഉണ്െടന്നാണ് എനിക്കു തോന്നുന്നത് .
താന്‍ വിളിക്കപ്പെട്ടത് ദൈവത്തിനുവേണ്ടി മുഴുവന്‍ സമയ ശുശ്രൂഷ ചെയ്യാനാണെന്നും ദൈവജനത്തിനുവേണ്ടി ബലി യര്‍പ്പിക്കുന്ന താന്‍ ഒരു ബലിവസ്തുവും ബലിയുമായിത്തീരേണ്ടവനാണന്നുമുള്ള വലിയ സത്യം ഉള്‍ക്കൊള്ളാന്‍ ഇന്നു പല വൈദികര്‍ക്കും സാധിക്കാതെ പോകുന്നു. അതേസമയം, ഈ ലോകത്തിലെ നിലയും വിലയും കിട്ടാന്‍ വലിയ ആവേശത്തോടുകൂടിയ പരിശ്രമം ചിലരില്‍ കാണുന്നുണ്ട്. അതിനുള്ള വ്യഗ്രതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ നിലയും വിലയും ഇല്ലാതാക്കുന്നത്. പണ്ടുള്ള വൈദികര്‍ ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി സദാ സംലബ്ധരായിരുന്നു. എന്നാല്‍ ഈ ചിന്തയ്ക്കു മാറ്റം വിന്നിരിക്കുന്നു. വിശ്വാസികളെ പ്രതീക്ഷിച്ചു മുഴുവന്‍ സമയവും പള്ളിമേടയില്‍ കുത്തിയിരുന്നു ജീവിതം പാഴാക്കണോ, അതോ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റേതെങ്കിലും സേവനരംഗങ്ങളില്‍ വ്യാപരിക്കണോ എന്നു വിചാരിക്കുവരാണധികവും.
സേവനരംഗംതന്നെ പ്രാര്‍ത്ഥനയാണെന്നും അത് ആത്മീ യജീവിതവിളിയുടെ ഭാഗമാണെന്നും പലരും വ്യാഖ്യാനിക്കുന്നു. അതിനാല്‍, ദൈവജന സേവന ത്തിനായി ചിലര്‍ വാണിജ്യരംഗങ്ങളില്‍ ഏര്‍പ്പെടുന്നു, മറ്റു ചിലര്‍ സേവനരംഗത്തിലും ഇനിയും ചിലര്‍ ശുശ്രൂഷാരംഗങ്ങളിലും വ്യാപരിക്കുന്നു.
ഇന്നത്തെ ലോകം, വൈദിക സമൂഹത്തില്‍ ഈ മൂന്നു രംഗങ്ങളും കാണുന്നുണ്ട്. മുതല്‍മുടക്കി ലാഭം ഉണ്ടാക്കുന്ന വൈദികര്‍ അ ത് വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല, അതു പങ്കിട്ടെടുക്കുന്നില്ല, ലാഭത്തിനനുസരിച്ച് ജീവിതസൌകര്യങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നുമില്ല. ഇക്കാര്യത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ ലാഭം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാമൊണ് ഭൂരിപക്ഷം വൈദികരും ചിന്തിക്കുന്നത്. പക്ഷേ ഒരു ചോദ്യം ഉയരുന്നുണ്ട്. ആരാണു വൈദികന്‍? ലോകത്തെയും അതിന്റെ ആശകളെയും വലിച്ചെറിഞ്ഞ്, വെറുത്തുപേക്ഷിച്ച് ദുരാശകളെ ഉള്ളില്‍ നിന്നു പറിച്ചെറിഞ്ഞ ദൈവത്തിന്റെ നിത്യപുരോഹിതന്‍, ദൈവജനത്തിനായുള്ള നിത്യദാസന്‍. അങ്ങനെയുള്ള വ്യക്തി ഇപ്രകാരം ദൈവജനത്തിനു വേണ്ടി മുതല്‍മുടക്കി കച്ചവടം നടത്തി അതില്‍ തന്റെ ജീവിതവും സമര്‍പ്പണവും എല്ലാം നിക്ഷേപിച്ച് ലാഭം ഉണ്ടാക്കണോ, അതു ദൈവജനത്തിനായി വിനിയോഗിക്കണോ എന്ന കാര്യം പരിചിന്തിക്കണം. ഇതിനായിട്ടാണോ താന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു വൈദികന്‍ ആലോചിക്കണം. അഥവാ, ഇതിനായി വിളിക്കപ്പെട്ടവര്‍ വേറെയില്ലേ എന്നു ചിന്തിക്കണം. ഇവ്വിധം, വൈദികര്‍ക്ക് തങ്ങളുടെ വിളിയെയും ദൌത്യത്തെയും കുറിച്ചുള്ള വ്യക്തത കുറഞ്ഞു വരുന്നില്ലേ എന്നാണെന്റെ സംശയം. ഈ ലോകം വച്ചുനീട്ടുന്ന ആകര്‍ഷണങ്ങളില്‍ പെട്ടുകഴിയുമ്പോഴുണ്ടാകുന്ന ഉത്കണ്ഠകളും ആകര്‍ഷണങ്ങള്‍ നല്‍കുന്ന വ്യഗ്രതയുമാണ് ഈ അവ്യക്തത സൃഷ്ടിക്കുന്നത്. ഇതിനെ ചെറുത്തു നില്‍ക്കാനോ, ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനോ ആവശ്യമായിട്ടുള്ള ഉള്‍ക്കരുത്ത് ഇന്നു നമ്മുടെ വൈദികസമൂഹത്തിനു കുറഞ്ഞു വരുന്നു എന്നാണെന്റെ തോന്നല്‍.
വൈദികര്‍ വാണിജ്യ-കച്ചവട രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എത്ര നല്ലതാണെങ്കിലും ഈ വ്യാപാരമാണോ അവരുടെ വിളിയുടെ അടിസ്ഥാനം എന്നോര്‍മ്മിക്കേണ്ടതാണ്. ഇവിടെ നമുക്ക് ഒരു ആത്മീയ നിര്‍വൃതി ലഭിക്കുന്നുണ്േടാ, അതോ നിര്‍വൃതിക്കു പകരം നെടു വീര്‍പ്പാണോ ഉയരുന്നത്? നാം മുതല്‍മുടക്കി വിശ്രമമില്ലാതെ പണിയെടുക്കുമ്പോള്‍ നിര്‍വൃതിക്കു സമയം കുറവായിരിക്കും, നെടുവീര്‍പ്പിനു സാധ്യത കൂടുതലുമായിരിക്കും. ഈ നെടുവീര്‍പ്പുകളാണ് വൈദികരുടെ ആത്മീയജീവിതത്തിലെ ചോര്‍ച്ച, പാളിച്ച, തളര്‍ച്ച തുടര്‍ുണ്ടാകുന്ന തകര്‍ച്ച. വൈദികര്‍ ഇന്ന് ഏര്‍പ്പെട്ടിട്ടുള്ള സേവന രംഗങ്ങള്‍ വളരെയാണ്. സേവനത്തിനു തീര്‍ച്ചയായും വേതനം (കൂലി) കിട്ടും. സേവനത്തിലും അര്‍പ്പണമുണ്ട്. അര്‍പ്പണത്തോടെ ചെയ്യുന്ന ഏതു സേവനത്തിലും കുറച്ചു വേദനയും കാണും. ആ വേദന മറക്കുത്, വേതനത്തിലൂടെയാണ്. ഇവിടെയും പൊതുസമൂഹം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സേവനം ചെയ്യുന്ന മേഖലയില്‍ ഒരു വൈദികന്റെ ആത്മാര്‍പ്പണം പൂര്‍ണ്ണമാകുന്നുണ്േടാ? ബലിയര്‍പ്പകന്‍ ബലിവസ്തുവാകുന്ന പോലെ സേവനത്തിന്റെ മേഖലയില്‍ വൈദികന്‍ ബലിവസ്തു വായിത്തീരുന്നുണ്േടാ? പുറമേ നിന്നു വീക്ഷിക്കുവരുടെ അഭിപ്രായം ശ്രദ്ധിച്ചാല്‍, ഇപ്രകാരം ബലി വസ്തുവായിത്തീരാന്‍ പലരും ത യ്യാറാകുന്നില്ല എന്നതാണ്. തന്നെയേല്പിച്ചിരിക്കുന്ന ജോലി കഴിയുന്നത്ര ആത്മാര്‍ത്ഥതയില്‍ ചെയ്യുക എന്നതിനപ്പുറം, ബലിയാകാന്‍ പലരും സദ്ധരാകുന്നില്ല. സേവനം ചെയ്യുന്ന മേഖലകളില്‍ ഒരു പരിധിക്കപ്പുറത്തേയ്ക്കു വിട്ടു കൊടുക്കാന്‍ മുതിരുന്നില്ല. ഈ പരിമിതി വൈദികവൃത്തിയുടെ ശോഭയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ട്.
ശുശ്രൂഷയില്‍ അര്‍പ്പണവും സേവനവും ആത്മാര്‍പ്പണവുമുണ്ട്. അവിടെ വൈദികന്‍ തന്നത്തന്നെയാണ് മുതല്‍മുടക്കുന്നത്. ശുശ്രൂഷയില്‍ ലാഭവുമില്ല, വേതനവുമില്ല, വേദന മാത്രമാണുള്ളത്. ശുശ്രൂഷ മുറിച്ചു നല്‍കപ്പെടലായതിനാലാണ് വേദനയുണ്ടാകുന്നത്. എന്നാല്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയിലും സുഖമുണ്ട്, സന്തോഷവും നിര്‍വൃതിയുമുണ്ട്. അവിടെ നെടുവീര്‍പ്പില്ല. കച്ചവടത്തിലും സേവനത്തിലും നെടുവീര്‍പ്പ് അവശേഷിക്കുമ്പോള്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയില്‍ നെടുവീര്‍പ്പില്ല, നിര്‍വൃതി മാത്രമേയുള്ളൂ. കാരണം, അവിടെ ജീവന്‍ നല്‍കിക്കൊണ്ട് ജീവന്‍ നേടുകയാണ്. ജീവിതം ബലിയായി അര്‍പ്പിച്ചു ജീവിതത്തെ മുറിച്ചു നല്‍കി യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയും വാങ്ങാതെയും ഈ ലോകത്തെ ദൈവത്തിനായി നേടുന്നതാണ് ശുശ്രൂഷ. ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനു സഭയ്ക്കുള്ളിലും പുറത്തും ബഹുമാനവും ആദരവും ലഭിക്കുന്നു. കാരണം അദ്ദേഹത്തിനു ഹിഡന്‍ അജണ്ടകളില്ല, ജനത്തിന്റെ നനമയ്ക്കായി സ്വയം ബലിയാകാന്‍ സദ്ധനായി നില്ക്കു ദൈവികനാണ്.
വൈദികരെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ സഭയ്ക്കുള്ളിലും പുറത്തും എന്നിങ്ങനെ രണ്ടു മാനങ്ങളില്‍ കാണേണ്ടതുണ്ട്. സഭയ്ക്കു പുറത്തുള്ളവര്‍ വൈദികവൃത്തിയെ ഒരു കേവല തൊഴില്‍ ആയിട്ടാണ് ഇന്ന് പൊതുവെ കാണുന്നത്. എല്ലാ മതങ്ങളിലെയും ആത്മീയമനുഷ്യരെക്കുറിച്ച് ഈ അപകടകരമായ വീക്ഷണമുണ്ട്. സഭയ്ക്കകത്തുള്ളവരില്‍, വൈദികരോടുള്ള സമീപനത്തില്‍ ഉണ്ടായ മാറ്റം, ശ്രദ്ധിക്കേണ്ടതാണ്. വൈദികരോടുള്ള ആദരവ്, ഒരുപക്ഷേ, അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ആശ്രയിച്ചാണിരിക്കുന്നത്. അതിനപ്പുറത്ത്, ദൈവ വിചാരം ഏകവിചാരമായി കൊണ്ടു നടക്കുന്ന ഒരാത്മീയമനുഷ്യന്‍, ദൈവത്തിനായി മനുഷ്യരെ ശുശ്രൂഷിക്കുന്നവന്‍, അതിനായി തന്നത്തന്നെബലിയാക്കുന്നവന്‍, എന്നോരു കാഴ്ചപ്പാടും പ്രതിച്ഛായയും വൈദികരെക്കുറിച്ച് സഭാംഗങ്ങളില്‍ കുറവാണ്. എന്നാല്‍ ഇത്തരത്തില്‍ ദൈവത്തിന്റെയും ദൈവജനത്തിന്റെയും മധ്യേനിന്ന് എരിഞ്ഞുതീരുന്ന വൈദികരുണ്െടങ്കില്‍ അവരെക്കുറിച്ചു ദൈവജനത്തിനു വലിയ അഭിമാനമാണുള്ളത്. അവരാണ് ദൈവജനത്തിന് 'മുന്‍പേ പോകുവര്‍' - പുരോഹിതര്‍.
ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതുകൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവന്നര്‍ നിലനില്ക്കുന്നത്. കാരണം, വിശ്വാസമെന്നത്, വേദഗ്രന്ഥത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അതു കൈമാറിക്കിട്ടുന്നതുമാണ്. തലമുറകളുടെ ഈ വിശ്വാസകൈമാറ്റത്തില്‍ മധ്യവര്‍ത്തികളായി നില്‍ക്കുവരാണു വൈദികര്‍. അങ്ങനെയുള്ള വൈദികരുടെ വിശ്വാസജീവിതത്തിലെ തകര്‍ച്ചയും ആത്മീയജീവിതത്തിലെ തളര്‍ച്ചയും പുതിയ തലമുറയുടെ വിശ്വാസ ആഭിമുഖ്യങ്ങളെ ഗൌരവമായി ബാധിക്കും.
വിശുദ്ധരായ വൈദികരെ എല്ലാവര്‍ക്കും ബഹുമാനമാണ്. അവരുടെ വിശുദ്ധിയുടെ നൈര്‍മല്യം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നു. കൌദാശികശുശ്രൂഷകള്‍ മാത്രമല്ല ഒരു വൈദികനില്‍ നിന്നു ജനം പ്രതീക്ഷിക്കുത്. അദ്ദേഹം ജാതി മത ഭേദമെന്യേ എല്ലാവരുടെയും ആദരവു പിടിച്ചുപറ്റേണ്ടവനാണ്. ഏതു മതത്തിലായാലും ലളിതജീവിതവും ഉയര്‍ന്ന ചിന്തയും വിശുദ്ധമായ ജീവിതരീതികളും അനുവര്‍ത്തിക്കുന്ന വ്യക്തികളെ ജനങ്ങള്‍ ആദരിക്കും. ഈ ആദരവും ബഹുമാനവും ചോദിച്ചുവാങ്ങേണ്ടതല്ല, ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ഇത്തരത്തില്‍ മറ്റുള്ളവരുടെ ആദരവ് ആര്‍ജ്ജിച്ചെടുക്കാന്‍ വൈദികര്‍ക്കു കഴിയണം. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ പ്രകൃതിയോടും പ്രകൃതിയിലെ സര്‍വജീവജാലങ്ങളോടും ആത്മീയമായി സംവദിക്കുവനാകണം വൈദികന്‍.
ഭാരതത്തിന്റെ പശ്ചാത്തലത്തില്‍, മതേതരമായ ഒരു മാനവും തന്റെ പ്രവര്‍ത്തനമേഖലകളില്‍ കൊടുക്കാന്‍ വൈദികര്‍ ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാസഭ നടത്തുന്ന സ്ഥാപനങ്ങള്‍ ഈ മതേതരഭാവം നല്‍കാന്‍ യത്നിക്കണം. സഭാംഗങ്ങളെല്ലാം സഭാ വിശ്വാസികളായിരിക്കുന്ന പോ ലെ, നാമെല്ലാം രാജ്യത്തിന്റെ പൌരന്മാരാണെന്ന ബോധ്യവും പകര്‍ന്നു കൊടുക്കേണ്ടതാണ്. ചില ദേവാലയങ്ങളില്‍ ഒരുവശത്തു പേ ല്‍ പതാകയും മറുവശത്തു ദേശീയപതാകയും വച്ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കതില്‍ വലിയ അഭിമാനവും സന്തോഷവുമാണു തോന്നുന്നത് . ഏതു മതവിശ്വാസിയും ഈ രാജ്യത്തെ സ്നേഹിക്കാനും ഈ രാജ്യവും അതി ന്റെ ഭരണഘടനയും അനുശാസിക്കുന്ന മൌലികകര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ബാധ്യസ്ഥനാണ്. ക്രൈസ്തവവിശ്വാസി ഈ രാജ്യത്തെ ഉത്തമ പൌരനാണെന്നും ഈ നാടിന്റെ മുഖ്യധാരയില്‍ നിന്നുകൊണ്ട് നാടിനും അതിന്റെ അഭിവൃദ്ധിക്കും വേണ്ടി നില്‍ക്കേണ്ടവനുമാണ് എന്ന ചിന്തയും നാം നല്‍കണം. ആത്മീയമനുഷ്യന്‍ ലോകത്തില്‍നിന്ന് ഒളിച്ചോടേണ്ടവനല്ല, ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെ വിശുദ്ധീകരിക്കേണ്ടവനാണ്, ക്രമീകരിക്കേണ്ടവനാണ്.
മതങ്ങള്‍ക്കും അതിന്റെ സംവിധാനങ്ങള്‍ക്കും സാമൂഹികക്രമത്തെ വിശുദ്ധീകരിക്കാനും ക്രമീക രിക്കാനും കഴിയണം. അത് പ്രബോധനങ്ങളിലൂടെ മാത്രമാകരു ത്. സാമൂഹികക്രമത്തെ വിമലീക രിക്കാന്‍ പറ്റിയ പ്രബോധനങ്ങള്‍ ധാരാളമുണ്ട്. സാമൂഹികനന്‍മയ്ക്കായി കാലാകാലങ്ങളില്‍ നല്ല പ്രബോധനങ്ങള്‍ നല്‍കുക സഭയുടെ ഉത്തരവാദിത്വമാണ്. അതു നല്‍കപ്പെടുന്നുമുണ്ട്. എന്നാല്‍ അതിനൊപ്പം സമൂഹത്തെ ക്രമീകരിക്കുന്നതിലും വിശുദ്ധീകരിക്കുതിലും നമ്മുടെ പങ്ക് എന്ത് എന്ന ചോദ്യത്തിന്, നാം കുറേ സ്ഥാപനങ്ങള്‍ നടത്തുന്നു എന്നതില്‍ ഉത്തരം പൂര്‍ണമാകുന്നില്ല. അവയിലൂടെ എന്തു ത്യാഗമാണു നാം ചെയ്യുന്നതെന്നും മറ്റുള്ളവര്‍ക്ക് അതെങ്ങനെ അനുഭവപ്പെടുന്നു എന്നുമാണ് ശ്രദ്ധിക്കേണ്ടത്. ആത്മീയതയില്ലാത്ത ഗുണമേനമ സ്ഥായിയായ ഫലം ഉളവാക്കില്ല. ഗുണമേനമ ആത്മീയതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന ബോധ്യം ആദ്യം നമുക്കുതന്നെ ഉണ്ടാകണം.
ലോകം ഉപേക്ഷിച്ചുപോന്നവരാണു വൈദികരും സന്യസ്തരും. ലോകത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവര്‍ക്കും വേണ്ടി ബലിയാടുകളാകാന്‍ വിളിക്ക പ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണവര്‍. ആ വിളി ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ഇന്നത്തെ വൈദികരും സന്യസ്തരും തയ്യാറാകണം. ശുശ്രൂഷയുടെ രംഗത്ത് ജീവിതം ബലിയായി അര്‍പ്പിക്കാന്‍, ബലിജീവിതത്തിനു പൂര്‍ണമായി വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും സദ്ധരായിത്തീരുമ്പോള്‍, ഈ ലോകത്തില്‍ സഭയുടെ പ്രസക്തി പ്രസ്പഷ്ടമാകും. വേതനത്തോടുകൂടിയ സുഖത്തിനല്ല ആത്മീയമനുഷ്യര്‍ വിളിക്കപ്പെട്ടിരിക്കതും നിയോഗിക്കപ്പെ ട്ടിരിക്കുന്നതും; വേദനയിലുള്ള ആത്മസന്തോഷത്തിനാണ്. ഭാരതത്തിന്റെ മതേതര സങ്കല്പത്തില്‍, സാമൂഹികനീതി കൈവരിക്കാനുള്ള പരിശ്രമത്തില്‍ നമുക്കു നല്‍കാനുള്ള സംഭാവനയും ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Tuesday, December 22, 2009
ബലിവസ്തുവും ബലിയുമാകേണ്ട വൈദികന്
Subscribe to:
Post Comments (Atom)
No comments:
Post a Comment