Friday, January 22, 2010

ജനനേതാവായ പുരോഹിതന്‍


പുരോഹിതന്‍ ദൈവജനത്തിന്റെ നേതാവാണ്. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധ പുരോഹിത ധര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണു 'നയിക്കല്‍'.പുരോഹിതന്‍ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ 'മുമ്പില്‍ വയ്ക്കപ്പെട്ടവന്‍' എന്നാണ്. ജനത്തെ മുമ്പില്‍നിന്നു നയിക്കാനുള്ള പ്രത്യേക ഉത്തരവാദിത്വം പുരോഹിതനു ണ്ട്. എന്നാല്‍ നേതൃത്വശുശ്രൂഷാ നിര്‍വഹണത്തിലുള്ള പിഴവുകളും
പാളിച്ചകളുമാണു ക്രിസ്തീയ പൌരോഹിത്യത്തെ ലോകത്തിനു മുമ്പില്‍ പലപ്പോഴും അപഹാസ്യമാക്കുന്നത്. അധികാരഗര്‍വും അധികാരദുര്‍വി നിയോഗവും പൌരോഹിത്യത്തെ കളങ്കപ്പെടുത്തും. പുരോഹിതന്റെ അധികാരപ്രമത്തതയും അധികാരദുര്‍വിനിയോഗവും മൂലം സഭയില്‍നിന്ന് അകന്നവരും സഭ വിട്ടുപോയവരും നിരവധിയാണ്. അതുപോലെ തന്നെ പുരോഹിതന്റെ കരുണാപൂര്‍വമായ നേതൃത്വശൈലിയി ലൂടെ വിശ്വാസത്തിലേക്കു
കടന്നുവന്നവരെയും മടങ്ങിവന്നവരെയും നമുക്കു കാണാനാവും. പുരോഹിതന്റെ പ്രഭാപൂരിതമായ നേതൃത്വശൈലിയാണു സഭയുടെ മഹത്ത്വം ലോകദൃഷ്ട്യാ ഉയര്‍ത്തുന്നത്. അടിസ്ഥാനപരമായി ഉത്തമനായ അജപാലകനായിരിക്കുക എന്നതാണു വൈദികനേതൃത്വശൈലിയുടെ
കാതല്‍.

നേതാവ് - ശുശ്രൂഷകന്‍

നേതൃത്വത്തെപ്പറ്റി ഒരു പുതിയ ദര്‍ശനം ക്രിസ്തു മാനവരാശിക്കു നല്കി. ആധിപത്യമനോഭാവത്തിലും അധികാരപ്രമത്തതയിലും അധിഷ്ഠിതമായ നേതൃത്വശൈലിയെ തകിടം മറിച്ചുകൊണ്ട്, വിനീതമായ ശുശ്രൂഷയാണു യഥാര്‍ത്ഥ നേതൃത്വമെന്ന് അവിടുന്നു പഠിപ്പിച്ചു.വിജാതീയരുടെയിടയില്‍ നിലവിലിരുന്ന അധികാരപ്രയോഗരീതിയെ അവിടുന്നു നിശിതമായി വിമര്‍ശിച്ചു. അണികളെ ചവിട്ടിമെതിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന
സര്‍വാധിപത്യ നേതൃത്വ ശൈലി അപ്രസക്തവും അപകടകരവുമാണെന്ന് അവിടുന്നു പ്രഖ്യാപനം ചെയ്തു. സെബദീപുത്രന്നമാരുടെ പദവിക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനയുടെ അസാംഗത്യം വെളിപ്പെ ടുത്തിയശേഷം യേശു ഇങ്ങനെ പഠിപ്പിച്ചു: "നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുവന്‍ നിങ്ങളുടെ ശശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുവന്‍ നിങ്ങളുടെ ദാസനുമാകണം.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുതുപോലെ തന്നെ"(മത്താ. 20:26-28). നേതാവ് ശുശ്രൂഷകനും ദാസനുമാണ്. ശുശ്രൂഷകന്‍ എന്നതിനെ കുറിക്കാന്‍ ഗ്രീക്കുഭാഷയില്‍ ഉപയോഗിക്കുന്ന 'ദിയാക്കോണോസ്' എന്ന പദം ശ്രദ്ധേയമാണ്.
ഭക്ഷണമേശയില്‍ ശ്രദ്ധാപൂര്‍വം സ്നേഹശുശ്രൂഷ ചെയ്യുവനാണു 'ദിയാക്കോണോസ്'. ശ്രദ്ധാപൂര്‍വമായ സ്നേഹവും പരിചരണവുമാണു നേതാവിന്റെ പ്രധാന ഗുണങ്ങള്‍. 'ദാസന്‍' എന്നതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന 'ദൂലോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ത്ഥം 'അടിമ' എന്നാണ്. സ്വന്തമായി യാതൊരു അവകാശങ്ങളുമില്ലാതെ യജമാനനു വേണ്ടി അടിമപ്പണി ചെയ്യുവനാണു ദാസന്‍. സ്വന്തം വ്യക്തിത്വത്തെ
വട്ടപ്പൂജ്യമാക്കുന്നിടത്തോളം ശൂന്യവത്കരണം നടത്തുവനേ ദാസനാകാന്‍ പററൂ. 'ദിയാക്കോണോസ്', 'ദൂലോസ്' എന്നീ പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നേതൃത്വദര്‍ശനം യേശു സ്വജീവിതത്തില്‍ പൂര്‍ണമായി പ്രായോഗികമാക്കി.
പരസ്യജീവിതത്തിലുടനീളം "ഇടയനില്ലാത്ത ആടുകളെപ്പോലെ നിസ്സഹായരും പരിഭ്രാന്തരുമായിക്കഴിഞ്ഞ' (മത്താ. 9:36) ജനങ്ങളെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്ന നല്ല ഇടയനായിട്ടാണ് അവിടുന്നു വര്‍ത്തിച്ചത്. പീഡാനുഭവ ആഴ്ചയില്‍ താന്‍ പഠിപ്പിച്ച നേതൃത്വദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ അവിടുന്നു ജീവിതത്തില്‍ പകര്‍ത്തി.
അടിമയെപ്പോലെ ശിഷ്യരുടെ പാദം കഴുകിയപ്പോള്‍ തന്റെ കുരിശു മരണം അവിടുന്നു പ്രതീകാത്മകമായി മുന്‍കൂട്ടി അവതരിപ്പിക്കുകയായിരുന്നു. പാദം കഴുകുന്നിട ത്തോളം സ്വയം ചെറുതാകുന്നതാണു യേശു പഠിപ്പിച്ച നേതൃത്വശൈലി. കുരിശില്‍ ഈ ശൂന്യവത്കരണം പരമകാഷ്ഠയിലെത്തിച്ചേര്‍ന്നു. പൌലോസിന്റെ ഭാഷയില്‍ "കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നത്തന്നെ താഴ്ത്തിയ'' (ഫിലി. 2:7-8) ക്രിസ്തുവാണു
ലോകത്തിലെ ഏറ്റവും വലിയ നേതാവ്. ദാസനെ പ്പോലെ ശൂന്യനായിത്തീരുമ്പോഴാണു പുരോഹിതന്‍ ക്രിസ്തുവിന്റെ ദര്‍ശനമുള്‍ക്കൊള്ളുന്ന അജപാലകനായിത്തീരുന്നത്.

നേതാവ്-വളര്‍ത്തുവന്‍

ക്രിസ്തുവിന്റെ നേതൃത്വദര്‍ശനം ശുശ്രൂഷാധിഷ്ഠിത നേതൃത്വശൈലിയില്‍ മാത്രം ഒതുങ്ങുന്നതല്ല. നേതാവ് അണികളെ വളര് ത്തുവനായിരിക്കണമെന്നു അവിടുന്നു പഠിപ്പിച്ചു. പ്രധാനമായും മൂന്നു മേഖലകളെയാണു നേതാവ് വളര്‍ത്തേണ്ടത്; ദര്‍ശനം, സംഘം, വ്യക്തി. കാലത്തിനുമുമ്പേ നടക്കുന്നവനും ഭാവിയെ സംബന്ധിച്ചു വിപ്ളവകരമായ ഉള്‍ക്കാഴ്ചയുള്ളവനുമാണു നേതാവ്. 'വിഷന്‍' എന്ന ആംഗലപദത്തിനു 'ദര്‍ശനം'
എന്നാണര്‍ത്ഥം. ക്രാന്തദര്‍ശിത്വമാണു നേതാവിന്റെ മുഖമുദ്ര. താന്‍ നയിക്കുന്ന പ്രസ്ഥാനത്തെപ്പറ്റിയും സംഘടനയെപ്പറ്റിയും നല്ല ദര്‍ശനം നേതാവിനുണ്ട്. ഭാവിയില്‍ ഈ പ്രസ്ഥാനം എന്തായിത്തീരണമെന്നു മുന്‍കൂട്ടി കണ്ടുകൊണ്ടു കര്‍മ പരിപാടികള്‍ ആവിഷ്കരിക്കുന്ന ഉദ്ബുദ്ധതയെ ദര്‍ശനമെന്നുവിളിക്കാം. യേശുവിനു
വ്യക്തമായ ദര്‍ശനമുണ്ടായിരുന്നു. ദൈവരാജ്യത്തിന്റെ സംസ്ഥാപനവും മാനവകുലത്തിന്റെ സമ്പൂര്‍ണ രക്ഷയുമായിരുന്നു അവിടുന്നു വിഭാവനം ചെയ്തത്. അതു സാക്ഷാത്കരിക്കുന്നതിനു ജീവന്‍പോലും ഹോമിക്കാന്‍ അവിടുന്നു തയ്യാറായി. ദര്‍ശനമുള്ള നേതാവ് അധികനാള്‍ പ്രവര്‍ത്തിക്കണമെന്നില്ല. യേശു മൂന്നു വര്‍ഷം
മാത്രമാണല്ലോ പരസ്യജീവിതം നയിച്ചത്. ആദിമസഭയില്‍ ദര്‍ശനമുള്ള അനേകം നേതാക്കളുണ്ടായിരുന്നു. നടപടിപുസ്തകത്തില്‍ നാം കണ്ടുമുട്ടുന്ന സ്റീഫന്‍ ഇടുങ്ങിയ യഹൂദീയ ജാതിചിന്തയില്‍നിന്നു സഭയെ
മോചിപ്പിക്കാന്‍ പടപൊരുതിയ നേതാവാണ്. അതുകൊണ്ടാ ണ് അപ്പസ്തോലന്മാര്‍ക്കുമുമ്പേ അയാള്‍ രക്തസാക്ഷിയായിത്തീര്‍ന്നത്. സങ്കരവര്‍ഗക്കാരായി മുദ്രകുത്തപ്പെട്ട് അകറ്റിനിര്‍ത്തിയിരുന്ന സമരിയാക്കാരിലേക്കു സുവിശേഷസന്ദേശവുമായി കടന്നുചെല്ലാന്‍ ധൈര്യം കാട്ടിയ വ്യക്തിയാണു ഡീക്കനായ ഫിലിപ്പ്. ഷണ്ഡരെപ്പോലും
അയാള്‍ ഉപേക്ഷിച്ചില്ല. അതുകൊണ്ടാണല്ലോ എത്യോപ്യക്കാരനായ ഷണ്ഡനു വിശ്വാസത്തിലേക്കു വരാന്‍ കഴിഞ്ഞത്. പരിച്ഛേദനവാദികളില്‍നിന്നു സഭയെ ചിപ്പിച്ച പൌലോസും മറ്റുള്ളവരെ വളര്‍ത്തുന്നതില്‍ മാത്രം സാഫല്യം കണ്ടത്തിയ ബര്‍ണബാസും (നട. 9:27; 11:25) ആദിമസഭയിലെ ക്രാന്തദര്‍ശികളായ നേതാക്കളാണ്.
ഇപ്രകാരമുള്ള മഹാനേതാക്കളുടെ വിപ്ളവകരമായ കാഴ്ച പ്പാടുകളും പ്രവര്‍ത്തനശൈലിയുമാണ് ആദിമസഭയുടെ മുന്നെറ്റത്തിനു കാരണമായത്. ദര്‍ശനമുള്ള അജപാലകരെയാണ് ആധുനികലോകം ഉറ്റുനോക്കുന്നത്. സഭയെപ്പറ്റിയും ഇടവകയെപ്പറ്റിയും താന്‍ ശുശ്രൂഷ ചെയ്യുന്ന മണ്ഡലങ്ങളെപ്പറ്റിയും വ്യക്തമായ ദര്‍ശനവും കാഴ്ചപ്പാടു മുള്ള മെത്രാന്മാര്‍ക്കും വൈദികര്ക്കും അജപാലനമേഖലയില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ ഉളവാക്കാനാകും.

ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് ഒരു സംഘത്തെ വളര്‍ത്തിയെടുക്കാനും നേതാവിനു കഴിയണം. എല്ലാം താന്‍തന്നെ ചെയ്യണമെന്ന വാശി പുലര്‍ത്താതെ, തന്റെ അധികാരം അനേകര്‍ക്കു പങ്കുവച്ചുകൊടുത്തു പങ്കാളിത്തസ്വഭാവത്തോടുകൂടിയ പ്രവര്‍ത്തനശൈലി അവലംബിച്ചാല്‍ അജപാലനമേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വൈദികനു കഴിയും. ആധുനിക സാമൂഹികശാസ്ത്രവും മനഃശാസ്ത്രവും നേതാക്കളെ ഉത്തേജകന്‍ , സഹായകന്‍ , സംയോജകന്‍ എന്നോക്കെ വിളിക്കുന്നതു സാര്‍ത്ഥകമാണ്. അജഗണങ്ങളിലുള്ള സര്‍ഗശക്തി
വളര്‍ത്തിയെടുത്ത് , നല്ലൊരു സംഘത്തിന്റെ ഏകയോഗമായ സഹകരണത്തിലൂടെ നേതൃത്വശുശ്രൂഷ
ചെയ്യാന്‍ കഴിഞ്ഞാല്‍ ഇടവകകളിലും പ്രേഷിതമേഖലകളിലും സംതൃപ്തിയും സന്തോഷവും കളിയാടും. അജപാലനശുശ്രൂഷയെ പങ്കാളിത്ത ശുശ്രൂഷയായി കാണു വൈദികന്റെ ഇടവകയില്‍ അല്മായ ശുശ്രൂഷകളും പ്രസ്ഥാനങ്ങളും തഴച്ചുവളരും. യേശുവാണ് ഈ പങ്കാളിത്തനേതൃത്വശൈലി ക്ക് ഉത്തമമാതൃക. ആദ്യം പന്ത്രണ്ടു പേരെയും പിന്നീട് 72 പേരെ യും തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും തന്റെ അധികാരം അവരിലേക്കു പകരുകയും
ചെയ്തതാണു നേതൃത്വപ്രയോഗരീതിയില്‍ യേശുവിന്റെ ഏറ്റവും വലിയ വിജയം. താന്‍ തിരഞ്ഞെടുത്തു പരിശീലിപ്പിച്ച നേതാക്കളിലൂടെ ലോകം മുഴുവന്‍ കീഴടക്കാന്‍ യേശുവിനു കഴിഞ്ഞു.

നേതാവ്-കാരുണികന്‍

ഉത്കൃഷ്ട നേതാവ് കാരുണ്യ ത്തിന്റെ മൂര്‍ത്തീഭാവമാണ്. കേന്ദ്രത്തിലെ സുഖഭോഗാവസ്ഥ വെടിഞ്ഞ്, പ്രാന്തങ്ങളില്‍ പാര്‍ക്കു അധഃസ്ഥിതരോടു കൂട്ടുചേരു ജീവിതശൈലിയാണു കാരുണ്യം. യേശുവാണു കാരുണ്യത്തിന്റെ ഏറ്റവും വലിയ മാതൃക. സമ്പനായിരുന്നിട്ടും നമുക്കു വേണ്ടി ദരിദ്രനായിത്തീര്‍ന്ന യേശു (2 കോറി. 8:9) സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന പാവപ്പെട്ട ജനതതിയുടെ പക്ഷം ചേര്ന്ന‍ു
പ്രവര്‍ത്തിക്കുതാണു സുവിശേഷങ്ങളില്‍ നാം കാണുന്നത്. പാപികളും ചുങ്കക്കാരും തൊഴിലാളികളും കര്‍ഷകരും രോഗികളും പീഡിതരുമടങ്ങുന്ന സാധാരണ ജനങ്ങളോടൊപ്പം യേശു വസിച്ചു. അവരുടെ സൌഖ്യവും രക്ഷയും മോചനവുമായിരുന്നു അവിടുത്തെ പ്രധാന ലക്ഷ്യം. ധനികരെ നോക്കി 'ഹാ കഷ്ടം!' എന്നു പ്രഖ്യാപിക്കാനും പ്രമാണികളായ ഫരിസേയരെയും സദൂക്യരെയും പുരോഹിതരെയും നിശിതമായി വിമര്‍ശിക്കാനും അവിടുന്നു മടിച്ചില്ല.
വിശന്നുവലഞ്ഞ ജനങ്ങളെ അപ്പം വര്‍ദ്ധിപ്പിച്ചു പോറ്റുവാന്‍ ആ കരുണാമയന്‍ തയ്യാറായി. കുരുടരെയും മുടന്തരെയും ഊമരെയും കുഷ്ഠരെയും പിശാചുബാധിതരെയും സഹനങ്ങളില്‍ നിന്നു മോചിപ്പിച്ചപ്പോള്‍ ദൈവരാജ്യം കരുണയുടെ ഭരണമാണ്െ അവിടുന്നു പ്രഖ്യാപിച്ചു. പാപികളും വേശ്യകളും പുറന്തള്ളപ്പെട്ടവരും ആ കരുണയുടെ ചിറകില്‍ അഭയം തേടി. നിലവിലിരുന്ന പീഡനപരമായ നേതൃത്വശൈലിയെ തകിടംമറിച്ച്, കരുണാര്‍ദ്രമായ
പുതിയ നേ തൃത്വശൈലി പുലര്‍ ത്തിയതുകൊണ്ടാണു യേശുവിനു ഭാരമുള്ള കുരിശു വഹിക്കേണ്ടി വന്നത്. അവിടുത്തെ നിസ്സീമമായ കാരുണ്യത്തിന്റെ സ്വാഭാവികമായ പരിണതിയാണു കുരിശുമരണം. കുരിശുമരണത്തിലൂടെ ബലിവസ്തുവായിത്തീര്‍പ്പോള്‍ യേശുവിന്റെ കാരുണ്യം പരമകാഷ്ഠയി ലെത്തി. അപ്പോഴാണ ല്ലോ ബലിയര്‍പ്പകനും
ബലിവസ്തുവും ഒന്നായിത്തീരുന്ന പുതിയ നിയമ പൌരോഹിത്യം പിറന്നുവീഴുന്നത്. ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ ദുഃഖങ്ങള്‍ പേറുന്ന കോടിക്കണക്കിനു മനുഷ്യരെ നാം ചുറ്റുപാടും കാണുന്നു. യേശുവിന്റെ കരുണാമസൃണമായ ഹൃദയത്തോടെ ഈ ദുഃഖിതര്‍ക്കു സാന്ത്വനവും സമാശ്വാസവുമരുളാന്‍ ശ്രമിക്കുമ്പോഴാണു വൈദികന്‍ യഥാര്‍ത്ഥ നേതാവായിത്തീരുന്നത്. ക്രിസ്തീയപൌരോഹിത്യം അനുഷ്ഠാനാധിഷ്ഠി
ത പൌരോഹിത്യമല്ല, കാരുണ്യാധിഷ്ഠിത പൌരോഹിത്യമാണ്.

നേതാവ്-സമത്വോപാസകന്‍

അണികള്‍ക്ക് ഉപരിയായിനിന്ന് അവരെ ഭരിക്കുന്ന നേതൃത്വരീതിയല്ല, മറിച്ച് അണികളോടൊപ്പം നിന്ന് അവരെ ശുശ്രൂഷിക്കുന്ന നേതൃത്വശൈലിയാണു യേശു പഠിപ്പിച്ചത്. യേശുവിന്റെ കാഴ്ചപ്പാടില്‍ നേതാവും അണികളും തുല്യരാണെര്‍ത്ഥം. നേതാവ് താന്‍ നേതാവാണൊ വലിയവനാണൊന്ന ചിന്തിക്കേണ്ട. കാരണം ദൈവവും അവിടുത്തെ മിശിഹായും മാത്രമാണു നേതാവ്. ഭൂമിയിലെ സകല മനുഷ്യരും അവിടുത്തെ അനുയായികളാണ്. ആകയാല്‍ എല്ലാവരും തുല്യരാണ്; സ ഹോദരീസഹോദരന്മാരാണ്. "നിങ്ങള്‍ നേതാക്കന്മാര്‍ എന്നു
വിളിക്കപ്പെടരുത്. എന്തെന്നാല്‍ ക്രിസ്തുവാണു നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം'' (മത്താ. 23:10). താനും ക്രിസ്തുവിന്റെ അജഗണത്തില്‍പ്പെട്ട എളിയവന്‍ മാത്രമാണെ ചിന്തയാണു പുരോഹിതനെ നിരന്തരം ഭരിക്കേണ്ടത്. അപ്പോള്‍ അണികളോടു കോപിക്കാനോ, അവരെ ചൂഷണം ചെയ്യാനോ അവരുടെമേല്‍ ആധിപത്യം പുലര്‍ത്താനോ പുരോഹിതന്‍ മുതിരില്ല-അയാള്‍ സമത്വോപാസകനും
എളിയ മാര്‍ഗദര്‍ശിയുമായി വര്‍ത്തിക്കും.

നേതാവ്-വിളിക്കപ്പെട്ടവന്‍

ബൈബിളിന്റെ വീക്ഷണത്തില്‍, നേതാക്കള്‍ വിളിക്കപ്പെട്ടവരാണ്. ദൈവം ബലഹീനരായ വ്യക്തികളെ തിരഞ്ഞെടുത്തു നേതൃത്വശുശ്രൂഷയ്ക്കു നിയോഗിക്കുന്നു. അബ്രാഹം, മോശ, ജോഷ്വാ, ന്യായാധിപന്മാര്‍, സാമുവല്‍, ദാവീദ്, ഏശയ്യാ, ജെറെമിയ, എസക്കിയേല്‍, ഇതര പ്രവാചകന്മാര്‍ മുതലായവരെല്ലാം ദൈവത്താല്‍ പ്രത്യേകം
വിളിക്കപ്പെട്ടവരായിരുന്നു. അവരുടെ 'ദൈവവിളി വിവരണങ്ങള്‍' ബൈബിളില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തില്‍ മാതാവും അപ്പസ്തോലന്മാരും വി. പൌലോസും ഇതര ശുശ്രൂഷകരും പ്രത്യേക ദൈവവിളി സ്വീകരിച്ചവരാണ്. അവരാരും സ്വമേധയാ നേതൃത്വം പിടിച്ചെടുത്തവരല്ല. മറിച്ച്, ദൈവാത്മാവിനാല്‍ നേതാക്കളായി
നിയോഗിക്കപ്പെട്ടവരാണ്. ദൈവമാണു നേതൃ ത്വത്തിലേക്കുള്ള വിളി നല്കുതെന്ന ബോദ്ധ്യം നേതാക്കളെ വിനീതരാക്കും; ദൈവത്തില്‍ നിരന്തരം ആശ്രയിച്ചു ജീവിക്കാനും പ്രാര്‍ത്ഥനയില്‍ കുതിര്‍ന്ന പ്രവര്‍ത്തനശൈലി രൂപപ്പെടുത്താനും സഹായിക്കും. ശുശ്രൂഷാപൌരോഹിത്യം പ്രത്യേ ക ദൈവവിളിയാണ്. വലിയ പണ്ഡിതരെയോ കുലീനരെയോ അല്ല, മറിച്ചു 'ലോകത്തിലെ വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ എളിയവരെ'യാണു (1 കോറി. 1 :
27) മിക്കപ്പോഴും ദൈവം തിരഞ്ഞെടുക്കുന്നത്. വി. ജോണ്‍ മരിയ വിയാനിയുടെ വീരോചിതജീവിതം ഇതിന് ഉത്തമ നിദര്‍ശനമാണല്ലോ. വിളിയെപ്പറ്റിയുള്ള ഈ അവബോധം ദൈവാശ്രയബോധത്തോടെ ശുശ്രൂഷ ചെയ്യാന്‍ അജപാലകരെ സഹായിക്കും.

നേതാവ്-ധാര്‍മികപ്രഭാവന്‍

യേശുവിന്റെ ധാര്‍മികശക്തിയാണ് അനേകരെ അവിടുത്തെ പക്കലേയ്ക്ക് ആകര്‍ഷിച്ചത്. "അങ്ങു ദൈവത്തില്‍നിന്നു വന്ന ഗുരുവാണെന്ന് '' (യോഹ. 3:2) ഏറ്റു പറയുന്ന നിക്കദേമൂസും അവിടുത്തെ കാണാന്‍ തീവ്രമായി ആഗ്രഹിച്ചു മരത്തില്‍ കാത്തിരുന്ന സക്കേവൂസും (ലൂക്കാ 19:1-10) ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനാണ്'' (മര്‍ക്കോ 15:39) എന്നു വിളിച്ചുപറയുന്ന ശതാധിപനും യേശുവിന്റെ ധാര്‍മികവ്യക്തിത്വത്തെയാണു
വാഴ്ത്തുന്നത്. "നി ങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും'' (യോഹ. 8:46) എന്നു ധൈര്യപൂര്‍വം ചോദിക്കാന്‍ യേശുവിനേ കഴിയൂ. യേശുവിന്റെ പ്രതിനിധിയായി വിളി ക്കപ്പെട്ടിരിക്കുന്ന പുരോഹിതന്റെ പവിത്രമായ ജീവിതവും കളങ്കരഹിതമായ വ്യക്തിത്വവുമാണ് അദ്ദേഹത്തെ ആധികാരികതയുള്ളവനാക്കി മാറ്റുന്നത്.
മോഹം, ദുര, അഹന്ത എന്നീരീതികളില്‍നിന്നുള്ള മോചനം ധാര്‍മിക പ്രഭാവത്തോടെ ജീവിക്കാന്‍ നമ്മെ സഹാ യിക്കും. താന്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുന്ന ബ്രഹ്മചര്യത്തോടുള്ള വിശ്വസ്തതയിലൂടെ ദുര്‍മോഹത്തിനെതിരെ പടപൊരുതുന്ന വൈദികന്‍ ധാര്‍മിക തേജസ്സോടെ ജ്വലിച്ചുനില്ക്കും. ജനത്തോടും ഭൌതികവിഭവങ്ങളോടുമുള്ള ആര്
ത്തിയില്‍ നിന്നു വിടുതല്‍ പ്രാപിച്ചു ലളിതജീവിതം നയിക്കുകയും പങ്കുവയ്ക്കലിലൂടെ സ്നേഹത്തിന്റെ സുഗന്ധം പരത്തുകയും സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധതയും സുതാര്യതയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്റെ
ധാര്‍മികശക്തിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. സ്ഥാനമാനങ്ങളോടും പദവികളോടും ആസക്തി പുലര്‍ത്താതെ വിനീത സേവനത്തിന്റെയും ശൂന്യവത്കര ണത്തിന്റെയും പാത പിന്തുടരുന്ന വൈദികന് അമരതേജസ്സോടെ അജപാലനം നിര്‍വഹിക്കാനാവും.

ഉപസംഹാരം

നേതൃത്വപ്രതിസന്ധിയാണ് ഈ കാലഘട്ടത്തില്‍ നാം നേരിടു ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങള്‍ ദാഹത്തോടെ നല്ല നേതാക്കളെ തേടുന്നു. എന്നാല്‍ അഴിമതിയുടെ കറപുരണ്ട നേതൃനിരയെ കണ്ട് അവര്‍ ഞെട്ടിത്തരിച്ചു നില്ക്കുന്നു. ഇവിടെ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു: ക്രിസ്തുവിന്റെ അഭിഷിക്തരായ പുരോഹിതര്‍ക്ക് ഉത്തമ നേതൃത്വ
ശൈലിയുടെ മാതൃകകളായി വിരാജിക്കാനാവുമോ? ക്രിസ്തു ലോകത്തെ പഠിപ്പിച്ച പുതിയ നേതൃത്വ മാതൃക അജപാലകരായ വൈദികരിലൂടെ സമൂഹത്തെ മുഴുവന്‍ രൂപാന്തരപ്പെടുത്തുന്ന രാസത്വരകമായിത്തീര്‍ന്നെങ്കില്‍... നേതൃത്വം ഒരു 'കാരിസ' (പരിശുദ്ധാത്മദാനം)മാണെന്ന് വി. പൌലോസ് പറഞ്ഞുവയ്ക്കുന്നു. ആത്മാവില്‍ നിറഞ്ഞ നേതാവിന്റെ പ്രധാന അടയാളം തീക്ഷ്ണതയാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു (റോമാ 12:8).
തീക്ഷ്ണതയും ഉദ്ബുദ്ധതയും പ്രതിബദ്ധതയും ശുശ്രൂഷാ മനോഭാവവും കരുണാര്‍ദ്രതയും ശൂന്യവത്കരണചൈതന്യവുമുള്ള നല്ല നേതാക്കളായി അജപാലകര്‍ വര്‍ത്തിക്കുമ്പോള്‍ "നല്ല ഇട യനെ''പ്പറ്റിയുള്ള യേശുവിന്റെയും ദൈവജനത്തിന്റെയും സ്വപ്നം പൂവണിയും.


Author: ഫാ : തോമസ്‌ വള്ളിയാനിപ്പുരം

1 comment:

Johny said...

നേതൃത്വശുശ്രൂഷാ നിര്‍വഹണത്തിലുള്ള പിഴവുകളും പാളിച്ചകളുമാണു ക്രിസ്തീയ പൌരോഹിത്യത്തെ ലോകത്തിനു മുമ്പില്‍ പലപ്പോഴും അപഹാസ്യമാക്കുന്നത്. അധികാരഗര്‍വും അധികാരദുര്‍വി നിയോഗവും പൌരോഹിത്യത്തെ കളങ്കപ്പെടുത്തും. പുരോഹിതന്റെ അധികാരപ്രമത്തതയും അധികാരദുര്‍വിനിയോഗവും മൂലം സഭയില്‍നിന്ന് അകന്നവരും സഭ വിട്ടുപോയവരും നിരവധിയാണ്. അതുപോലെ തന്നെ പുരോഹിതന്റെ കരുണാപൂര്‍വമായ നേതൃത്വശൈലിയി ലൂടെ വിശ്വാസത്തിലേക്കു
കടന്നുവന്നവരെയും മടങ്ങിവന്നവരെയും നമുക്കു കാണാനാവും. പുരോഹിതന്റെ പ്രഭാപൂരിതമായ നേതൃത്വശൈലിയാണു സഭയുടെ മഹത്ത്വം ലോകദൃഷ്ട്യാ ഉയര്‍ത്തുന്നത്. അടിസ്ഥാനപരമായി ഉത്തമനായ അജപാലകനായിരിക്കുക എന്നതാണു വൈദികനേതൃത്വശൈലിയുടെ കാതല്‍.