Monday, December 28, 2009

മാനവരാശിക്കു പ്രത്യാശയേകുന്ന മഹോത്സവം


Author: ജസ്റിസ് പി. കെ. ഷംസുദ്ദീന്‍ (കേരള ഹൈക്കോടതി റിട്ട. ജസ്റിസ്)

ലോകമെമ്പാടും യേശുവിന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ആഘോഷാവസരമാണു ക്രിസ്മസ്. ലോകമെങ്ങും ശാന്തിയും സമാധാനവും നിറയുക എന്നത്, മാനവരാശിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. യേശുക്രിസ്തു സമാധാനത്തിന്റെയും ശാന്തിയുടെയും ദൂതനായിരുന്നു. ആ യേശു പിറന്നു വീണ മണ്ണില്‍, പശ്ചിമേഷ്യയില്‍ ഇന്നു സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും നടക്കുകയാണ്. ശാന്തിദായകനായ യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ ലോകസമാധാനത്തിനായുള്ള ചിന്തകള്‍ നമ്മുടെ മനസ്സില്‍ നിറയേണ്ടത് അനിവാര്യമാണ്.
നാഗരികതയുടെ സംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ പാശ്ചാത്യ എഴുത്തുകാര്‍ പറയാറുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ഒരു ഗ്രന്ഥത്തില്‍ പാശ്ചാത്യ നാഗരികതയും ഇസ്ളാമും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിനു ഭീഷണിയാണെന്നു സൂചിപ്പിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ തികച്ചും അബദ്ധജഡിലമായ ഒരു നിരീക്ഷണമാണിത്. കാരണം ഇസ്ളാമും ക്രിസ്തുമതവും ജൂതമതവുമൊക്കെ അബ്രാഹമെന്ന മഹാനായ പ്രവാചകനില്‍ വിശ്വസിക്കുവരാണ്. മുസ്ളിങ്ങള്‍ യേശുവിനെ ദൈവമോ ദൈവപുത്രനോ ആയി കരുതുന്നില്ലെങ്കിലും ഏറ്റവും മഹാനായ പ്രവാചകനായിട്ടാണു കാണുന്നത്. അദ്ദേഹത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിനു ശാന്തിയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കേണ്ടത് കടമയായി കരുതുന്നവരാണവര്‍. ഇത്തരത്തില്‍ പരസ്പര ആദരവോടുകൂടി ജീവിക്കുകയും സൌഹാര്‍ദ്ദം പങ്കിടുകയും വിശ്വാസപരമായി പൊതുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ മതാനുയായികള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല.

പിന്നെ എന്തുകൊണ്ടാണു സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് എന്ന ചോദ്യമുണ്ട്. മതങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്കും സ്വന്തകാര്യങ്ങള്‍ക്കുമായി ചിലര്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ സംഘട്ടനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. മതങ്ങളുടെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ മതദര്‍ശനങ്ങളും സ്നേഹത്തെക്കുറിച്ചാണ് ഊന്നിപ്പറയുന്നതെന്നു കാണാനാകും. സ്നേഹത്തേക്കാള്‍ മധുരതരമായ മറ്റൊരു വികാരം ഇല്ലെന്നാണ് എല്ലാ മതങ്ങളും വ്യക്തമാക്കുന്നത്. ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നു എല്ലാ മതങ്ങളും അനുശാസിക്കുന്നു. വലതുകരണത്തടിക്കുവന് ഇടതുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും പാഠമാണ് യേശു പങ്കുവച്ചത്. ഇസ്ളാം എന്നു പറഞ്ഞാല്‍, ശാന്തി സമാധാനം എന്നാണര്‍ത്ഥം. ഒരുവന്‍ അപരനെ നിഗ്രഹിച്ചാല്‍ അത് മാനവരാശിയെത്തന്നെ കൊല്ലുതിനു തുല്യമാണെന്നാണ് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത്. ഭാരതസംസ്കാരത്തിലെ ബുദ്ധമതവും ജൈന മതവുമെല്ലാം അഹിംസയെക്കുറിച്ചാണു സംസാരിക്കുക. ഇത്തരത്തില്‍ മാനവരാശിക്കുവേണ്ട അടിസ്ഥാനകാര്യം ശാന്തിയാണെന്ന് മതങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നു.

"അത്യുതങ്ങളില്‍ ദൈവത്തിനു മഹത്ത്വം ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്കു സമാധാനം'' എന്നാണ് യേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ പാടിയത്. ഇവിടെ സമാധാനമുണ്ടാകണമെങ്കില്‍ സന്‍മനസ്സ് ഉണ്ടാകണം. ആ സന്‍മനസ്സ് ഉണ്ടാകാനുള്ള മൂല്യങ്ങളാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ലോകത്തില്‍ എപ്പോഴൊക്കെ എവിടെയെല്ലാം ധര്‍മച്യുതികള്‍ ഉണ്ടായിട്ടുണ്േടാ അവിടെയൊക്കെ വഴികാട്ടികളായി ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകരോ അവതാരപുരുഷനാമാരോ ഉണ്ടായിട്ടുണ്ട്. അവര്‍ മൂല്യങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിട്ടുള്ളത്. നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാന്‍ യേശു പറഞ്ഞു. നിന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നീ വയറുനിറയെ ഭക്ഷിക്കുകയാണെങ്കില്‍ നീ എന്നില്‍പ്പെട്ടവനല്ലെന്ന് നബിവചനം. നിനക്ക് എന്തുവേണമെന്നു നീ ആഗ്രഹിക്കുന്നുവോ അതു നിന്റെ സഹോദരനു വേണമെന്നു ഇച്ഛിക്കാത്തിടത്തോളം നീ വി ശ്വാസിയായിരിക്കില്ലെന്നും പ്രവാചകന്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരു പറഞ്ഞത്, അവനവന്റെ ആത്മസുഖത്തിനായി ആചരിക്കുവ അപരന്റെ സുഖത്തിനായ് വരേണം എന്നാണ്. ഇങ്ങനെ വിവിധ മത പ്രവാചകന്മാര്‍ നല്‍കിയിട്ടുള്ള ദര്‍ശനങ്ങള്‍ മാനവരാശിക്കു വഴികാട്ടിയായും പ്രകാശ ഗോപുരമായും നിലകൊള്ളണം.

എന്നാല്‍ മതത്തിന്റെ യഥാര്‍ത്ഥ അന്തസ്സത്തയില്‍ നിന്നു മതാനുയായികള്‍ അകന്നു പോകുകയും മതമെന്നു പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്ന അവസ്ഥ ചിലയിടങ്ങളില്‍ ദൃശ്യമാണ്. ഇതേപ്പറ്റി മതനേതാക്കള്‍ ഗൌരവപൂര്‍വം ചിന്തിക്കണം. മതത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാത്ത വികലമായ പല കാഴ്ചപ്പാടുകളും കാണുന്നുണ്ട്. ഇതു മാറണം. മതസ്ഥാപകരും പ്രവാചകരും മതനേതാക്കളുമെല്ലാം എന്താണു പറഞ്ഞിട്ടുള്ളതെന്നും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും മതാനുയായികള്‍ വ്യക്തമായി മനസ്സിലാക്കണം. അപ്പോള്‍ മതത്തിന്റെ പേരില്‍ നടത്തുന്ന അനാവശ്യ സംഘര്‍ഷങ്ങളും സംവാദങ്ങളും ഒഴിവാക്കാനും യഥാര്‍ത്ഥ സംവാദങ്ങള്‍ നടത്താനും കഴിയും. ദശാബ്ദങ്ങള്‍ക്കു മുമ്പ് ആലുവയില്‍ ശ്രീനാരായണഗുരു വിളിച്ചു കൂട്ടിയ ലോകമതസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചതുപോലെ, വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമായിരിക്കണം മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും സംഭാഷണങ്ങളും.

മതങ്ങള്‍ പരസ്പരം ഭിന്നിക്കാനോ ഭിന്നിപ്പിക്കാനോ ഉള്ളതല്ല. ഒന്നിപ്പിക്കാനാണവ പരിശ്രമിക്കേണ്ടത്. ഭിന്നിപ്പിക്കുന്നതു മതമല്ലെന്നും അതു മതധര്‍മ്മത്തിനെതിരാണെന്നും ധര്‍മ്മമെന്നാല്‍ ഒന്നിപ്പിക്കലാണെന്നും നമ്മുടെ മുന്‍ രാഷ്ട്രപതി എസ്. രാധാകൃ ഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദത്തിന്റെയും ഹവ്വയുടെയും മക്കളായ മനുഷ്യര്‍ ഏകരാണ്. ഒരു മഹാവൃക്ഷത്തിന്റെ ശാഖകള്‍ പോലെ, മനോഹരമായ തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന വിവിധങ്ങളായ പുഷ്പങ്ങള്‍ പോലെ എന്ന വ്യത്യാസം മാത്രമേ അതിലുള്ളൂ, ഉണ്ടാകാന്‍ പാടുള്ളൂ. ഏകമായ ദൈവത്തിന്റെ പുത്രരോ ദാസരോ ആയ മനുഷ്യരും ഏകരാണ്. ആ മാനവികത ഓന്നാണ്. അവിടെ നമ്മെ വേര്‍തിരിക്കുന്ന മതിലുകള്‍ തട്ടിമാറ്റപ്പെടണം.

ക്രിസ്മസ് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഈവിധ ചിന്തകള്‍ നമ്മെ നയിക്കട്ടെ. ഇവിടെ നമ്മുടെ മനസ്സില്‍ ആദ്യം ഉയരേണ്ടത് യേശു എന്തിനുവേണ്ടി ഭൂമിയില്‍ അവതരിച്ചു എതാണ്. അദ്ദേഹം അവതരിപ്പിച്ച ഉത്കൃഷ്ടമായ ആശയങ്ങള്‍ എന്താണോ അതു നമ്മില്‍ പകര്‍ത്തുക. അതാണു ക്രിസ്മസില്‍ ചെയ്യേണ്ടത്. ആഘോഷത്തേക്കാളേറെ ഈ മഹത്തായ സന്ദേശം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കണം. ക്രിസ്തുവിന്റെ ജനനം അതിന്റെ പ്രസക്തി, അതാണു പ്രധാനം. ക്രിസ്തുവിന്റെ ജനനത്തിലൂടെ മാനവരാശിക്ക് വലിയൊരു പ്രതീക്ഷയും പ്രത്യാശയും സംജാതമാകുകയാണ്. അതു നമുക്കെപ്പോഴും പ്രചോദനമാകണം. ഇതാണ് ഓരോ ക്രിസ്മസും എന്നിലുണര്‍ത്തുന്ന വികാരം.

(മതാന്തരവേദികളില്‍ സജീവസാന്നിധ്യമായ കേരള ഹൈക്കോടതി റിട്ട. ജസ്റിസ് പി.കെ. ഷംസുദ്ദീന്‍, കൌസില്‍ ഫോര്‍ ദ് പാര്‍ലമെന്റ് ഓഫ് വേള്‍ഡ്സ് റിലീജിയന്‍സ് അംബാസിഡറും വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍ര്‍ റിലീ ജിയസ് കൌസില്‍ പ്രസിഡന്റുമാണ്).

Tuesday, December 22, 2009

ബലിവസ്തുവും ബലിയുമാകേണ്ട വൈദികന്‍

Author: ജസ്റിസ് കുര്യന്‍ ജോസഫ് (നിയുക്ത ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റിസ്)

ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുന്നവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതു കൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവര്‍ നിലനില്ക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇവിടത്തെ കത്തോലിക്കാസഭ, നമ്മുടെ പൊതുസമൂഹത്തിനു നല്‍കുന്ന പ്രതിച്ഛായ സമൂഹം സഭയില്‍നിന്നു പ്രതീക്ഷിക്കു നിലവാരത്തിലോ ദൈവം ആഗ്രഹിക്കുന്ന തലത്തിലോ ആണെന്നു പൂര്‍ണമായി സമ്മതിക്കാന്‍ എനിക്കു പ്രയാസമുണ്ട്. എന്റെയൊക്കെ ചെറുപ്പത്തില്‍ വൈദികരോടും വൈദികവൃത്തിയോടും ക്രൈസ്തവസഭയ്ക്കകത്തും പുറത്തും ജനങ്ങള്‍ക്കുണ്ടായിരുന്ന മ നോഭാവത്തില്‍ ഇന്നു മാറ്റം വന്നിട്ടുണ്ട്. വൈദികവൃത്തിയോട് ജനങ്ങള്‍ക്കുള്ള ആദരവില്‍ കുറവുവന്നിട്ടുണ്ട്. ഇന്നു ഭൌതികക്രമങ്ങളിലെ വൈദികരുടെ ഇടപെടലുകളുമായി ബന്ധപ്പെട്ടാണ്, സഭയ്ക്കകത്തുള്ളവര്‍ പോലും വൈദികസമൂഹത്തെ മാനിക്കുന്നത് എന്ന സ്ഥിതി വന്നുചേര്‍ിരിക്കുന്നു. സഭ നടത്തു സ്ഥാപനങ്ങളുടെ പേരില്‍ വൈദികരോടുള്ള ബഹുമാനം അവിടെ ആവശ്യപ്പെടുകയാണ്. സ്ഥാപനവുമായി ബന്ധപ്പെടാത്ത ഒരു വൈദികന് അത്രമാത്രം ആദരവു കിട്ടുന്നുണ്ടന്നു തോന്നുന്നില്ല . അതുകൊണ്ടുതന്ന വൈദികസമൂഹത്തിനുള്ളില്‍ത്തന്ന ഒരു സ്വത്വ പ്രതിസന്ധി ഉണ്െടന്നാണ് എനിക്കു തോന്നുന്നത് .

താന്‍ വിളിക്കപ്പെട്ടത് ദൈവത്തിനുവേണ്ടി മുഴുവന്‍ സമയ ശുശ്രൂഷ ചെയ്യാനാണെന്നും ദൈവജനത്തിനുവേണ്ടി ബലി യര്‍പ്പിക്കുന്ന താന്‍ ഒരു ബലിവസ്തുവും ബലിയുമായിത്തീരേണ്ടവനാണന്നുമുള്ള വലിയ സത്യം ഉള്‍ക്കൊള്ളാന്‍ ഇന്നു പല വൈദികര്‍ക്കും സാധിക്കാതെ പോകുന്നു. അതേസമയം, ഈ ലോകത്തിലെ നിലയും വിലയും കിട്ടാന്‍ വലിയ ആവേശത്തോടുകൂടിയ പരിശ്രമം ചിലരില്‍ കാണുന്നുണ്ട്. അതിനുള്ള വ്യഗ്രതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ നിലയും വിലയും ഇല്ലാതാക്കുന്നത്. പണ്ടുള്ള വൈദികര്‍ ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി സദാ സംലബ്ധരായിരുന്നു. എന്നാല്‍ ഈ ചിന്തയ്ക്കു മാറ്റം വിന്നിരിക്കുന്നു. വിശ്വാസികളെ പ്രതീക്ഷിച്ചു മുഴുവന്‍ സമയവും പള്ളിമേടയില്‍ കുത്തിയിരുന്നു ജീവിതം പാഴാക്കണോ, അതോ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റേതെങ്കിലും സേവനരംഗങ്ങളില്‍ വ്യാപരിക്കണോ എന്നു വിചാരിക്കുവരാണധികവും.

സേവനരംഗംതന്നെ പ്രാര്‍ത്ഥനയാണെന്നും അത് ആത്മീ യജീവിതവിളിയുടെ ഭാഗമാണെന്നും പലരും വ്യാഖ്യാനിക്കുന്നു. അതിനാല്‍, ദൈവജന സേവന ത്തിനായി ചിലര്‍ വാണിജ്യരംഗങ്ങളില്‍ ഏര്‍പ്പെടുന്നു, മറ്റു ചിലര്‍ സേവനരംഗത്തിലും ഇനിയും ചിലര്‍ ശുശ്രൂഷാരംഗങ്ങളിലും വ്യാപരിക്കുന്നു.
ഇന്നത്തെ ലോകം, വൈദിക സമൂഹത്തില്‍ ഈ മൂന്നു രംഗങ്ങളും കാണുന്നുണ്ട്. മുതല്‍മുടക്കി ലാഭം ഉണ്ടാക്കുന്ന വൈദികര്‍ അ ത് വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല, അതു പങ്കിട്ടെടുക്കുന്നില്ല, ലാഭത്തിനനുസരിച്ച് ജീവിതസൌകര്യങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നുമില്ല. ഇക്കാര്യത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ ലാഭം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാമൊണ് ഭൂരിപക്ഷം വൈദികരും ചിന്തിക്കുന്നത്. പക്ഷേ ഒരു ചോദ്യം ഉയരുന്നുണ്ട്. ആരാണു വൈദികന്‍? ലോകത്തെയും അതിന്റെ ആശകളെയും വലിച്ചെറിഞ്ഞ്, വെറുത്തുപേക്ഷിച്ച് ദുരാശകളെ ഉള്ളില്‍ നിന്നു പറിച്ചെറിഞ്ഞ ദൈവത്തിന്റെ നിത്യപുരോഹിതന്‍, ദൈവജനത്തിനായുള്ള നിത്യദാസന്‍. അങ്ങനെയുള്ള വ്യക്തി ഇപ്രകാരം ദൈവജനത്തിനു വേണ്ടി മുതല്‍മുടക്കി കച്ചവടം നടത്തി അതില്‍ തന്റെ ജീവിതവും സമര്‍പ്പണവും എല്ലാം നിക്ഷേപിച്ച് ലാഭം ഉണ്ടാക്കണോ, അതു ദൈവജനത്തിനായി വിനിയോഗിക്കണോ എന്ന കാര്യം പരിചിന്തിക്കണം. ഇതിനായിട്ടാണോ താന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു വൈദികന്‍ ആലോചിക്കണം. അഥവാ, ഇതിനായി വിളിക്കപ്പെട്ടവര്‍ വേറെയില്ലേ എന്നു ചിന്തിക്കണം. ഇവ്വിധം, വൈദികര്‍ക്ക് തങ്ങളുടെ വിളിയെയും ദൌത്യത്തെയും കുറിച്ചുള്ള വ്യക്തത കുറഞ്ഞു വരുന്നില്ലേ എന്നാണെന്റെ സംശയം. ഈ ലോകം വച്ചുനീട്ടുന്ന ആകര്‍ഷണങ്ങളില്‍ പെട്ടുകഴിയുമ്പോഴുണ്ടാകുന്ന ഉത്കണ്ഠകളും ആകര്‍ഷണങ്ങള്‍ നല്‍കുന്ന വ്യഗ്രതയുമാണ് ഈ അവ്യക്തത സൃഷ്ടിക്കുന്നത്. ഇതിനെ ചെറുത്തു നില്‍ക്കാനോ, ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനോ ആവശ്യമായിട്ടുള്ള ഉള്‍ക്കരുത്ത് ഇന്നു നമ്മുടെ വൈദികസമൂഹത്തിനു കുറഞ്ഞു വരുന്നു എന്നാണെന്റെ തോന്നല്‍.

വൈദികര്‍ വാണിജ്യ-കച്ചവട രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എത്ര നല്ലതാണെങ്കിലും ഈ വ്യാപാരമാണോ അവരുടെ വിളിയുടെ അടിസ്ഥാനം എന്നോര്‍മ്മിക്കേണ്ടതാണ്. ഇവിടെ നമുക്ക് ഒരു ആത്മീയ നിര്‍വൃതി ലഭിക്കുന്നുണ്േടാ, അതോ നിര്‍വൃതിക്കു പകരം നെടു വീര്‍പ്പാണോ ഉയരുന്നത്? നാം മുതല്‍മുടക്കി വിശ്രമമില്ലാതെ പണിയെടുക്കുമ്പോള്‍ നിര്‍വൃതിക്കു സമയം കുറവായിരിക്കും, നെടുവീര്‍പ്പിനു സാധ്യത കൂടുതലുമായിരിക്കും. ഈ നെടുവീര്‍പ്പുകളാണ് വൈദികരുടെ ആത്മീയജീവിതത്തിലെ ചോര്‍ച്ച, പാളിച്ച, തളര്‍ച്ച തുടര്‍ുണ്ടാകുന്ന തകര്‍ച്ച. വൈദികര്‍ ഇന്ന് ഏര്‍പ്പെട്ടിട്ടുള്ള സേവന രംഗങ്ങള്‍ വളരെയാണ്. സേവനത്തിനു തീര്‍ച്ചയായും വേതനം (കൂലി) കിട്ടും. സേവനത്തിലും അര്‍പ്പണമുണ്ട്. അര്‍പ്പണത്തോടെ ചെയ്യുന്ന ഏതു സേവനത്തിലും കുറച്ചു വേദനയും കാണും. ആ വേദന മറക്കുത്, വേതനത്തിലൂടെയാണ്. ഇവിടെയും പൊതുസമൂഹം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സേവനം ചെയ്യുന്ന മേഖലയില്‍ ഒരു വൈദികന്റെ ആത്മാര്‍പ്പണം പൂര്‍ണ്ണമാകുന്നുണ്േടാ? ബലിയര്‍പ്പകന്‍ ബലിവസ്തുവാകുന്ന പോലെ സേവനത്തിന്റെ മേഖലയില്‍ വൈദികന്‍ ബലിവസ്തു വായിത്തീരുന്നുണ്േടാ? പുറമേ നിന്നു വീക്ഷിക്കുവരുടെ അഭിപ്രായം ശ്രദ്ധിച്ചാല്‍, ഇപ്രകാരം ബലി വസ്തുവായിത്തീരാന്‍ പലരും ത യ്യാറാകുന്നില്ല എന്നതാണ്. തന്നെയേല്പിച്ചിരിക്കുന്ന ജോലി കഴിയുന്നത്ര ആത്മാര്‍ത്ഥതയില്‍ ചെയ്യുക എന്നതിനപ്പുറം, ബലിയാകാന്‍ പലരും സദ്ധരാകുന്നില്ല. സേവനം ചെയ്യുന്ന മേഖലകളില്‍ ഒരു പരിധിക്കപ്പുറത്തേയ്ക്കു വിട്ടു കൊടുക്കാന്‍ മുതിരുന്നില്ല. ഈ പരിമിതി വൈദികവൃത്തിയുടെ ശോഭയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ട്.

ശുശ്രൂഷയില്‍ അര്‍പ്പണവും സേവനവും ആത്മാര്‍പ്പണവുമുണ്ട്. അവിടെ വൈദികന്‍ തന്നത്തന്നെയാണ് മുതല്‍മുടക്കുന്നത്. ശുശ്രൂഷയില്‍ ലാഭവുമില്ല, വേതനവുമില്ല, വേദന മാത്രമാണുള്ളത്. ശുശ്രൂഷ മുറിച്ചു നല്‍കപ്പെടലായതിനാലാണ് വേദനയുണ്ടാകുന്നത്. എന്നാല്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയിലും സുഖമുണ്ട്, സന്തോഷവും നിര്‍വൃതിയുമുണ്ട്. അവിടെ നെടുവീര്‍പ്പില്ല. കച്ചവടത്തിലും സേവനത്തിലും നെടുവീര്‍പ്പ് അവശേഷിക്കുമ്പോള്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയില്‍ നെടുവീര്‍പ്പില്ല, നിര്‍വൃതി മാത്രമേയുള്ളൂ. കാരണം, അവിടെ ജീവന്‍ നല്‍കിക്കൊണ്ട് ജീവന്‍ നേടുകയാണ്. ജീവിതം ബലിയായി അര്‍പ്പിച്ചു ജീവിതത്തെ മുറിച്ചു നല്‍കി യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയും വാങ്ങാതെയും ഈ ലോകത്തെ ദൈവത്തിനായി നേടുന്നതാണ് ശുശ്രൂഷ. ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനു സഭയ്ക്കുള്ളിലും പുറത്തും ബഹുമാനവും ആദരവും ലഭിക്കുന്നു. കാരണം അദ്ദേഹത്തിനു ഹിഡന്‍ അജണ്ടകളില്ല, ജനത്തിന്റെ നനമയ്ക്കായി സ്വയം ബലിയാകാന്‍ സദ്ധനായി നില്ക്കു ദൈവികനാണ്.

വൈദികരെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ സഭയ്ക്കുള്ളിലും പുറത്തും എന്നിങ്ങനെ രണ്ടു മാനങ്ങളില്‍ കാണേണ്ടതുണ്ട്. സഭയ്ക്കു പുറത്തുള്ളവര്‍ വൈദികവൃത്തിയെ ഒരു കേവല തൊഴില്‍ ആയിട്ടാണ് ഇന്ന് പൊതുവെ കാണുന്നത്. എല്ലാ മതങ്ങളിലെയും ആത്മീയമനുഷ്യരെക്കുറിച്ച് ഈ അപകടകരമായ വീക്ഷണമുണ്ട്. സഭയ്ക്കകത്തുള്ളവരില്‍, വൈദികരോടുള്ള സമീപനത്തില്‍ ഉണ്ടായ മാറ്റം, ശ്രദ്ധിക്കേണ്ടതാണ്. വൈദികരോടുള്ള ആദരവ്, ഒരുപക്ഷേ, അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ആശ്രയിച്ചാണിരിക്കുന്നത്. അതിനപ്പുറത്ത്, ദൈവ വിചാരം ഏകവിചാരമായി കൊണ്ടു നടക്കുന്ന ഒരാത്മീയമനുഷ്യന്‍, ദൈവത്തിനായി മനുഷ്യരെ ശുശ്രൂഷിക്കുന്നവന്‍, അതിനായി തന്നത്തന്നെബലിയാക്കുന്നവന്‍, എന്നോരു കാഴ്ചപ്പാടും പ്രതിച്ഛായയും വൈദികരെക്കുറിച്ച് സഭാംഗങ്ങളില്‍ കുറവാണ്. എന്നാല്‍ ഇത്തരത്തില്‍ ദൈവത്തിന്റെയും ദൈവജനത്തിന്റെയും മധ്യേനിന്ന് എരിഞ്ഞുതീരുന്ന വൈദികരുണ്െടങ്കില്‍ അവരെക്കുറിച്ചു ദൈവജനത്തിനു വലിയ അഭിമാനമാണുള്ളത്. അവരാണ് ദൈവജനത്തിന് 'മുന്‍പേ പോകുവര്‍' - പുരോഹിതര്‍.

ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതുകൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവന്നര്‍ നിലനില്ക്കുന്നത്. കാരണം, വിശ്വാസമെന്നത്, വേദഗ്രന്ഥത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അതു കൈമാറിക്കിട്ടുന്നതുമാണ്. തലമുറകളുടെ ഈ വിശ്വാസകൈമാറ്റത്തില്‍ മധ്യവര്‍ത്തികളായി നില്‍ക്കുവരാണു വൈദികര്‍. അങ്ങനെയുള്ള വൈദികരുടെ വിശ്വാസജീവിതത്തിലെ തകര്‍ച്ചയും ആത്മീയജീവിതത്തിലെ തളര്‍ച്ചയും പുതിയ തലമുറയുടെ വിശ്വാസ ആഭിമുഖ്യങ്ങളെ ഗൌരവമായി ബാധിക്കും.

വിശുദ്ധരായ വൈദികരെ എല്ലാവര്‍ക്കും ബഹുമാനമാണ്. അവരുടെ വിശുദ്ധിയുടെ നൈര്‍മല്യം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നു. കൌദാശികശുശ്രൂഷകള്‍ മാത്രമല്ല ഒരു വൈദികനില്‍ നിന്നു ജനം പ്രതീക്ഷിക്കുത്. അദ്ദേഹം ജാതി മത ഭേദമെന്യേ എല്ലാവരുടെയും ആദരവു പിടിച്ചുപറ്റേണ്ടവനാണ്. ഏതു മതത്തിലായാലും ലളിതജീവിതവും ഉയര്‍ന്ന ചിന്തയും വിശുദ്ധമായ ജീവിതരീതികളും അനുവര്‍ത്തിക്കുന്ന വ്യക്തികളെ ജനങ്ങള്‍ ആദരിക്കും. ഈ ആദരവും ബഹുമാനവും ചോദിച്ചുവാങ്ങേണ്ടതല്ല, ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ഇത്തരത്തില്‍ മറ്റുള്ളവരുടെ ആദരവ് ആര്‍ജ്ജിച്ചെടുക്കാന്‍ വൈദികര്‍ക്കു കഴിയണം. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ പ്രകൃതിയോടും പ്രകൃതിയിലെ സര്‍വജീവജാലങ്ങളോടും ആത്മീയമായി സംവദിക്കുവനാകണം വൈദികന്‍.

ഭാരതത്തിന്റെ പശ്ചാത്തലത്തില്‍, മതേതരമായ ഒരു മാനവും തന്റെ പ്രവര്‍ത്തനമേഖലകളില്‍ കൊടുക്കാന്‍ വൈദികര്‍ ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാസഭ നടത്തുന്ന സ്ഥാപനങ്ങള്‍ ഈ മതേതരഭാവം നല്‍കാന്‍ യത്നിക്കണം. സഭാംഗങ്ങളെല്ലാം സഭാ വിശ്വാസികളായിരിക്കുന്ന പോ ലെ, നാമെല്ലാം രാജ്യത്തിന്റെ പൌരന്മാരാണെന്ന ബോധ്യവും പകര്‍ന്നു കൊടുക്കേണ്ടതാണ്. ചില ദേവാലയങ്ങളില്‍ ഒരുവശത്തു പേ ല്‍ പതാകയും മറുവശത്തു ദേശീയപതാകയും വച്ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കതില്‍ വലിയ അഭിമാനവും സന്തോഷവുമാണു തോന്നുന്നത് . ഏതു മതവിശ്വാസിയും ഈ രാജ്യത്തെ സ്നേഹിക്കാനും ഈ രാജ്യവും അതി ന്റെ ഭരണഘടനയും അനുശാസിക്കുന്ന മൌലികകര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ബാധ്യസ്ഥനാണ്. ക്രൈസ്തവവിശ്വാസി ഈ രാജ്യത്തെ ഉത്തമ പൌരനാണെന്നും ഈ നാടിന്റെ മുഖ്യധാരയില്‍ നിന്നുകൊണ്ട് നാടിനും അതിന്റെ അഭിവൃദ്ധിക്കും വേണ്ടി നില്‍ക്കേണ്ടവനുമാണ് എന്ന ചിന്തയും നാം നല്‍കണം. ആത്മീയമനുഷ്യന്‍ ലോകത്തില്‍നിന്ന് ഒളിച്ചോടേണ്ടവനല്ല, ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെ വിശുദ്ധീകരിക്കേണ്ടവനാണ്, ക്രമീകരിക്കേണ്ടവനാണ്.
മതങ്ങള്‍ക്കും അതിന്റെ സംവിധാനങ്ങള്‍ക്കും സാമൂഹികക്രമത്തെ വിശുദ്ധീകരിക്കാനും ക്രമീക രിക്കാനും കഴിയണം. അത് പ്രബോധനങ്ങളിലൂടെ മാത്രമാകരു ത്. സാമൂഹികക്രമത്തെ വിമലീക രിക്കാന്‍ പറ്റിയ പ്രബോധനങ്ങള്‍ ധാരാളമുണ്ട്. സാമൂഹികനന്‍മയ്ക്കായി കാലാകാലങ്ങളില്‍ നല്ല പ്രബോധനങ്ങള്‍ നല്‍കുക സഭയുടെ ഉത്തരവാദിത്വമാണ്. അതു നല്‍കപ്പെടുന്നുമുണ്ട്. എന്നാല്‍ അതിനൊപ്പം സമൂഹത്തെ ക്രമീകരിക്കുന്നതിലും വിശുദ്ധീകരിക്കുതിലും നമ്മുടെ പങ്ക് എന്ത് എന്ന ചോദ്യത്തിന്, നാം കുറേ സ്ഥാപനങ്ങള്‍ നടത്തുന്നു എന്നതില്‍ ഉത്തരം പൂര്‍ണമാകുന്നില്ല. അവയിലൂടെ എന്തു ത്യാഗമാണു നാം ചെയ്യുന്നതെന്നും മറ്റുള്ളവര്‍ക്ക് അതെങ്ങനെ അനുഭവപ്പെടുന്നു എന്നുമാണ് ശ്രദ്ധിക്കേണ്ടത്. ആത്മീയതയില്ലാത്ത ഗുണമേനമ സ്ഥായിയായ ഫലം ഉളവാക്കില്ല. ഗുണമേനമ ആത്മീയതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന ബോധ്യം ആദ്യം നമുക്കുതന്നെ ഉണ്ടാകണം.
ലോകം ഉപേക്ഷിച്ചുപോന്നവരാണു വൈദികരും സന്യസ്തരും. ലോകത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവര്‍ക്കും വേണ്ടി ബലിയാടുകളാകാന്‍ വിളിക്ക പ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണവര്‍. ആ വിളി ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ഇന്നത്തെ വൈദികരും സന്യസ്തരും തയ്യാറാകണം. ശുശ്രൂഷയുടെ രംഗത്ത് ജീവിതം ബലിയായി അര്‍പ്പിക്കാന്‍, ബലിജീവിതത്തിനു പൂര്‍ണമായി വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും സദ്ധരായിത്തീരുമ്പോള്‍, ഈ ലോകത്തില്‍ സഭയുടെ പ്രസക്തി പ്രസ്പഷ്ടമാകും. വേതനത്തോടുകൂടിയ സുഖത്തിനല്ല ആത്മീയമനുഷ്യര്‍ വിളിക്കപ്പെട്ടിരിക്കതും നിയോഗിക്കപ്പെ ട്ടിരിക്കുന്നതും; വേദനയിലുള്ള ആത്മസന്തോഷത്തിനാണ്. ഭാരതത്തിന്റെ മതേതര സങ്കല്പത്തില്‍, സാമൂഹികനീതി കൈവരിക്കാനുള്ള പരിശ്രമത്തില്‍ നമുക്കു നല്‍കാനുള്ള സംഭാവനയും ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, December 8, 2009

യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചു സുവിശേഷകന്മാര്‍

പ്രചോദനം : ബീമപള്ളി ഇസ്ലാമിന്റെ കുരിശ് മരണം ഖുര്‍ആനിലും ബൈബിളിലും.! എന്ന പോസ്റ്റ്‌

".. സത്യത്തില്‍ അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായതു. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപറ്റി സംശയത്തില്‍ തന്നെയാണു. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അതേപറ്റി ഒന്നുമറിയില്ല.. അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല.. ഉറപ്പ്‌..
എന്നാല്‍ അല്ലാഹു അദ്ധേഹത്തെ തന്നിലേക്ക്‌ ഉയര്‍ത്തുകയാണുണ്ടായതു. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ..." (ഖുര്‍-ആന്‍ 4:157-158)

യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചു നാല് സുവിശേഷകന്മാര്‍ (മത്തായി, മര്‍ക്കോസ് , ലൂക്കാ, യോഹന്നാന്‍ ) എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് നോക്കാം ..

മത്തായി അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
(മര്‍ക്കോസ് 15: 115: 1 ) (ലൂക്കാ 23: 123: 2 ) (യോഹന്നാന്‍ 18: 2818: 32 )
1 പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി.2 അവര്‍ അവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു.

വിചാരണയും വിധിയും
(മര്‍ക്കോസ് 15: 215: 15 ) (ലൂക്കാ 23: 323: 5 ) (ലൂക്കാ 23: 1323: 25 ) (യോഹന്നാന്‍ 18: 3318: 19 ) (യോഹന്നാന്‍ 18: 1618: 16 )
11 യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.12 പ്രധാനപുരോഹിതന്‍മാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.13 പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?14 എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.15 ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു.16 അന്ന് അവര്‍ക്ക് ബറാബ്ബാസ് എന്നുപേരുള്ള കുപ്രസിദ്ധനായ ഒരു തടവുപുള്ളിയുïണ്ടായിരുന്നു.17 അതുകൊണ്ട്, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?18 അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു.19 മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്. അവന്‍ മൂലം സ്വപ്നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്ളേശിച്ചു.20 പ്രധാനപുരോഹിതന്‍മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.21 ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?22 അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.23 അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:24 അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.25 അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!26 അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
(മര്‍ക്കോസ് 15: 1615: 20 ) (യോഹന്നാന്‍ 19: 219: 3 )
27 അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കുകൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി,28 അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു.29 ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു.30 അവര്‍ അവന്റെ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സില ടിക്കുകയും ചെയ്തു.31 അവനെ പരിഹസിച്ചതിനുശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍കൊണ്ടു പോയി.

യേശുവിനെ കുരിശില്‍ തറയ്ക്കുന്നു
(മര്‍ക്കോസ് 15: 2115: 32 ) (ലൂക്കാ 23: 2623: 43 ) (യോഹന്നാന്‍ 19: 1719: 27 )
32 അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.33 തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍ 34 അവര്‍ അവനു കയ്പുകലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ടപ്പെട്ടില്ല.35 അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.36 അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു.37 ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന ആരോപണം അവര്‍ അവന്റെ ശിരസ്സിനു മുകളില്‍ എഴുതിവച്ചു.38 അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു-ഒരുവനെ വലത്തും അപരനെ ഇടത്തും.39 അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊï് അവനെ ദുഷിച്ചു പറഞ്ഞു:40 ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക.41 അപ്രകാരംതന്നെ പ്രധാനപുരോഹിതന്‍മാര്‍ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊïു പറഞ്ഞു:42 ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം.43 ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.44 അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
(മര്‍ക്കോസ് 15: 3315: 41 ) (ലൂക്കാ 23: 4423: 49 ) (യോഹന്നാന്‍ 19: 2819: 30 )
45 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.46 ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?47 അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.48 ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.49 അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ.50 യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.51 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.52 നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.53 അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.54 യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.55 ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.56 അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.

മാര്‍ക്കോസ് അദ്ധ്യായം 15

കുരിശില്‍ തറയ്ക്കുന്നു
(മത്തായി 27: 3227: 44 ) (ലൂക്കാ 23: 2623: 43 ) (യോഹന്നാന്‍ 19: 1719: 27 )
21 അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.22 തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.23 മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല.24 പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.25 അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു.26 യഹൂദരുടെ രാജാവ് എന്ന് അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു.27 അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു.28 ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.29 അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ,30 നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങിവരുക.31 അതുപോലെതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.32 ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
(മത്തായി 27: 4527: 56 ) (ലൂക്കാ 23: 4423: 49 ) (യോഹന്നാന്‍ 19: 2819: 30 )
33 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.34 ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?35 അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.36 ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.37 യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.38 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.39 അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.41 യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

ലൂക്കാ അദ്ധ്യായം 23

യേശുവിനെ കുരിശില്‍ തറയ്ക്കുന്നു
26 അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്ധിച്ചു.27 ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.28 അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.29 എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും.30 അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും.31 പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ്് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?32 കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി.33 തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും-ക്രൂശിച്ചു.34 യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.35 ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.36 പടയാളികള്‍ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:37 നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.38 ഇവന്‍ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.39 കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!40 അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ.41 നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.42 അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!43 യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.

യേശുവിന്റെ മരണം
44 അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.


യോഹന്നാന്‍ അദ്ധ്യായം 19

യേശുവിനെ ക്രൂശിക്കുന്നു
(മത്തായി 27: 3227: 44 ) (മര്‍ക്കോസ് 15: 2115: 32 ) (ലൂക്കാ 23: 2623: 43 )
17 അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.18 അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.19 പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.20 യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.21 യഹൂദരുടെ പുരോഹിതപ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.22 പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.23 പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.24 ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്25 പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്റെ മരണം
28 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.29 ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടാടടുപ്പിച്ചു.30 യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.

പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു
31 അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.32 അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.33 അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.34 എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.35 അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.36 അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.

For more about Bible http://www.newadvent.org/bible/

Tuesday, December 1, 2009

സ്നേഹത്തിന്റെ കാവലാള്‍

സ്വന്തവും ബന്ധവും അറ്റുപോയി തെ രുവിലായ ദൈവമക്കള്‍ക്കായുള്ള ഭവനങ്ങളാണ് സ്നേഹാശ്രമങ്ങള്‍. കട്ടപ്പനയി ല്‍ ആരംഭിച്ച് നരിയംപാറ, കുമളി, നെടുങ്കണ്ടം, തോപ്രാംകുടി, മൂലമറ്റം ഇപ്പോള്‍ തേനിയിലും പ്രവര്‍ത്തിക്കുന്ന ഏഴു സെന്ററുകളും 700-ഓളം അന്തേവാസികളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുടുംബമാണ് ഇത്.
ഈ കാലഘട്ടത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ജീവിതവും സംരക്ഷണവും ഇവിടെ നല്‍കിവരുന്നു. ഇതില്‍ തെരുവില്‍ അകപ്പെട്ടുപോയ മാനസികരോഗികള്‍, ബന്ധങ്ങള്‍ അറ്റുപോയി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അനാഥരായ കുഞ്ഞുങ്ങള്‍, ചൂഷണവിധേയരായ സ്ത്രീജനങ്ങള്‍ തുടങ്ങി നിസഹായരായ ഏവര്‍ക്കും അഭയം അരുളുന്ന സെന്ററുകളാണ് സ്നേഹാശ്രമങ്ങള്‍.

1996 മുതല്‍ കപ്പൂച്ചിന്‍ സഭാംഗം ഫാ. ഫ്രാന്‍സിസ് ഡോമിനിക് നേതൃത്വം കൊടുത്ത് ഇവര്‍ക്കായി രൂപപ്പെട്ട എഫ്.എസ്.ഡി (ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് ദി ഡസ്റിറ്റൂട്ട്) സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഈ സംരംഭം വളരുന്നു. സ്നേഹാശ്രമങ്ങള്‍ പലതുകൊണ്ടും പുതുമയുള്ളതാണ്. തെരുവില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിഞ്ഞവരെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സ്വീകരിച്ച യേശു തന്നെയാണ് സ്നേഹാശ്രമത്തിന്റെ വെളിച്ചം. ഒപ്പം കുഷ്ഠരോഗിയെ ആലിംഗനം ചെയ്തും ഭിക്ഷക്കാരനുമായി വസ്ത്രം വച്ചുമാറിയും രണ്ടാംക്രിസ്തുവോളം വളര്‍ന്ന അസീസിയിലെ വി. ഫ്രാന്‍സിസ് സ്നേഹാശ്രമങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനാണ്.

മനുഷ്യനും മനുഷ്യത്വത്തിനും വിലകൊടുത്ത് മനുഷ്യനെ സ്നേഹിക്കാന്‍ പ ഠിപ്പിക്കുന്ന സുവിശേഷത്തിന്റെ പ്രഘോഷണമാണ് സ്നേഹാശ്രമങ്ങള്‍. സ്വാര്‍ത്ഥതയുടെ തോട്ടം പൊളിച്ച് മനുഷ്യരുമായി പങ്കുവയ്പ്പിക്കുവാന്‍ പ്രേരകമായി സ് നേഹാശ്രമങ്ങള്‍ നിലനില്‍ക്കുന്നു. സ്നേ ഹാശ്രമങ്ങള്‍ എല്ലാം ജനങ്ങളുടെ സഹകരണത്തില്‍ നിലനില്‍ക്കുന്നു. രോഗികളെ ശുശ്രൂഷിച്ചും അവരുമായി സൌ ഹൃദം പങ്കുവച്ചും ഈ പ്രസ്ഥാനങ്ങളുമായി സഹകരിച്ചും മനുഷ്യോചിതമായ ആധ്യാത്മികത രൂപപ്പെടുത്താന്‍ സ്നേ ഹാശ്രമങ്ങള്‍ക്കു കഴിയുന്നു.

എവിടെയെല്ലാം നമ്മുടെ ഇടയില്‍ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ അവഗണിക്കപ്പെട്ട മനുഷ്യരുണ്േടാ അവര്‍ക്ക് സംരക്ഷണവും ജീവിതവും നേടിക്കൊടുക്കുക ഓരോ മനുഷ്യന്റെയും പ്രത്യേകിച്ച് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്.

സാധാരണ ജനത്തിന് അല്‍പം ഭയവും അകല്‍ച്ചയും തോന്നിപ്പിക്കുന്ന ജനസേവകരാണ് പോലിസ്. എന്നാല്‍ അവരുടെ ജനമൈത്രി പ്രോഗ്രാമിന്റെ ഭാഗമായി കട്ടപ്പന സ്നേഹാശ്രമ ഓഡിറ്റോറിയത്തില്‍ അന്തേവാസികളും പോലിസ് ഉദ്യോഗസ്ഥരും ഒരുമിച്ചു ഭക്ഷണം കഴിച്ചത് വാര്‍ത്തയായി. കട്ടപ്പന ഡി.വൈ.എസ്.പി എ.സി തോമസ്, സി.ഐ എ.എം.ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ശമ്പളം സ്വരൂപിച്ച് ഭക്ഷണമുണ്ടാക്കി അന്തേവാസികള്‍ക്ക് കൊ ണ്ടുവന്ന് വിളമ്പിക്കൊടുത്ത് ഒരുമിച്ചു ഭ ക്ഷിക്കുകയായിരുന്നു. കട്ടപ്പന പോലിസ് സ്റേഷനിലെ എല്ലാ പോലിസുകാരും ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഒരുമിച്ചു ചേര്‍ന്നത് എല്ലാവര്‍ക്കും വലിയ സന്തോഷം നല്‍കി.

സ്നേഹാശ്രമങ്ങളുടെ ആരംഭംമുതല്‍ ഇന്നുവരെയുള്ള അതിന്റെ വളര്‍ച്ചയില്‍ ത്രിതല പഞ്ചായത്തുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, മര്‍ച്ചന്‍സ് അസോസിയേഷന്‍, പോലിസ് അധികാരികള്‍ തുടങ്ങിയവരുടെയെല്ലാം വലിയ സംഭാവനകളും സഹകരണങ്ങളും ലഭിക്കുന്നതായി ആശ്രമം പ്രവര്‍ത്തകര്‍ പറഞ്ഞു.

:: പി. കെ ആഞ്ചലോ ::

ശരീരത്തിലൂടെ ആത്മാവിലേക്ക്

"ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു,''(അപ്പ.പ്ര.16:34.)

കണ്ണിന് കാന്‍സര്‍ ബാധിച്ച ലക്ഷ്മിയും തലയില്‍ കാ ന്‍സര്‍ ബാധിച്ച ശിവാനന്ദനും ആനന്ദത്തിലാണ്. യേശുഭവന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോയോട് അവര്‍ പറഞ്ഞത് ജീവിതം തിരിച്ചുനല്‍കിയ ദൈവത്തിന്റെ അനന്തകൃപകളെക്കുറിച്ചാണ്.

ക്രിസ്തുമതത്തെക്കുറിച്ച് യേശുഭവനിലെ അന്തേവാസികള്‍ക്ക് ഒരിക്കലും ക്ളാസ് നല്‍കിയിട്ടില്ല. തങ്ങളുടെ മതം മാറാന്‍ ആര്‍ക്കും ഒരു ചെറിയ പ്രേരണപോലും സിസ്റേഴ്സ് നല്‍കിയിട്ടില്ല. എന്നിട്ടും ലക്ഷ്മിയും ശിവാനന്ദനും ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇവരുടെ ഈ വിശ്വാസത്തിന് പിന്നില്‍ വി.ഔസേപ്പിന്റെ ആശുപത്രി സഹോദരിമാരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും പിന്‍ബലമുണ്ട്.

1944-ല്‍ മോണ്‍.ജോസഫ് പഞ്ഞിക്കാരന്‍ സ്ഥാപിച്ച എം.എസ്.ജെ. സന്യാസ സമൂഹത്തിന്റെ താമരശേരി രൂപതയിലെ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ 2004 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യംകാന്‍സര്‍ രോഗികളെ മാത്രമാണ് പരിചരിച്ചിരുന്നതെങ്കിലും പിന്നീട് മാറാരോഗികള്‍, കിടപ്പിലായവര്‍ തുടങ്ങിയവരെയും പ്രവേശിപ്പിക്കാന്‍ തുടങ്ങി. ഇതിനോടകം 258 ആളുകളെ യേശുഭവനില്‍ ശുശ്രൂഷിച്ചു. ഇവരില്‍ 128 പേര്‍ മരിച്ചു. ഇപ്പോള്‍ 38 പേരുണ്ട്. ഇവരില്‍ ആറുപേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍. ചികിത്സ നല്‍കി സുഖം പ്രാപിച്ച ബാക്കി ആളുകള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങി.

ഇനി ലക്ഷ്മിയുടെ കഥയിലേക്ക് മടങ്ങിവരാം. ലക്ഷ്മിയുടെ ഏക ആശ്രയമായിരുന്ന മകന്‍, രോഗബാധിതയായതോടെ അവരെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. യേശുഭവനെക്കുറിച്ച് അറിയാമായിരുന്ന അ യല്‍ക്കാരിയാണ് ലക്ഷ്മിയെ ഇവിടെയെത്തിച്ചത്. അ പ്പോള്‍ ഒരു കണ്ണിനു മാത്രമേ കാന്‍സര്‍ബാധ ഉണ്ടായിരുന്നുള്ളൂ. ചികിത്സയും പരിചരണവും കൊണ്ട് രോ ഗശമനമുണ്ടായില്ല. പക്ഷേ തനിക്ക് ലഭിച്ച സ്നേഹവും പരിഗണനയും അവര്‍ക്ക് ഒത്തിരി ആന്തരികസമാധാനം നല്‍കി. ഒപ്പം, താനേറെ സ്നേഹിച്ച് കഷ്ടപ്പെട്ട് വളര്‍ ത്തിയ മകനോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ചുവരികയും ചെയ്തു. ലക്ഷ്മിയെ പരിചരിക്കുന്ന സിസ്റര്‍ ഡോ. റാണിയും മറ്റുള്ളവരും ഇത് മനസിലാക്കിയപ്പോള്‍ മകനോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

തന്നെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ ഒരു തരത്തിലും കടപ്പാടൊന്നുമില്ലാത്ത ഈ സഹോദരിമാരുടെ സ്നേഹവും ശുശ്രൂഷയും അവരെ വളരെ ആകര്‍ഷിച്ചു. ഇതിനിടെ മറ്റേ കണ്ണിനും കാന്‍സര്‍ ബാധിച്ചു.

യേശുഭവനിലെ അന്തേവാസികള്‍ക്ക് ശാലോം ടെലിവിഷന്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ക്ഷമിക്കു ന്ന സ്നേഹത്തെക്കുറിച്ചുള്ള ഒരു ക്ളാസ് കേള്‍ക്കാനിടയായ ലക്ഷ്മിയുടെ ഹൃദയത്തില്‍ അത് ചലനമുണ്ടാക്കി. ഒപ്പം, ഈ കഷ്ടപ്പാടുകള്‍ക്കുശേഷം രക്ഷയുടെ അനുഭവം സ്വന്തമാക്കാന്‍ സ്വന്തം മകനോട് ക്ഷമിച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണെന്ന് സിസ്റേഴ്സ് പറയുകയും ചെയ്തതോടെ ലക്ഷ്മി മകനോട് ക്ഷമിച്ചു.

ഏതു നിമിഷവും മരിച്ചേക്കാവുന്ന തന്നെ പ്രതിഫലമേതും കൂടാതെ ഏറ്റവും വേണ്ടപ്പെട്ട ഒരാളെപ്പോലെ പരിഗണിച്ച് സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ ഈ സഹോദരിമാരെ പ്രേരിപ്പിക്കുന്നതെന്താണ്?

ലക്ഷ്മി തന്നോടും മറ്റുള്ളവരോടും ഈ ചോദ്യം പലതവണ ചോദിച്ചു. സ്നേഹംതന്നെയായ യേശുവിലുള്ള വിശ്വാസവും സ്വയം പങ്കുവെച്ചു നല്‍കുന്ന അവന്റെ സ്നേഹവുമാണ് അതിനുള്ള പ്രേരണയെന്ന് കണ്െടത്തിയ ലക്ഷ്മി ആ സ്നേഹക്കൂട്ടായ്മയില്‍ അംഗമാകണമെന്ന് ആഗ്രഹിച്ചു. മാമ്മോദീസാ നല്‍കാന്‍ സിസ്റേ ഴ്സ് തയ്യാറായില്ലെങ്കിലും യേശുവിനെ സ്തുതിച്ചുകൊ ണ്ട് തികച്ചും സമാധാനത്തിലും സന്തോഷത്തിലുമാണ് ലക്ഷ്മി ഈ ഭൂമിയില്‍ നിന്നും യാത്രയായത്.

ആരോഗ്യമുള്ള കാലത്ത് അടിപൊളിയായി ജീവിച്ച ശിവാനന്ദന്‍. രോഗബാധിതനായപ്പോള്‍ ആരുമില്ല. യേ ശുഭവനില്‍ ശിവാനന്ദനും നിസ്വാര്‍ത്ഥമായ നിറസ്നേഹത്തിന്റെ അനുഭവത്തില്‍ സ്വയം വെളിപ്പെട്ട ദൈവ ത്തെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. തല മുഴുവന്‍ പഴു ത്തു നാറി അറപ്പും വെറുപ്പുമുളവാക്കുന്ന അവസ്ഥയില്‍ തന്നെ പരിചരിച്ചു സഹോദരിമാര്‍ നല്‍കിയ സാന്ത്വനം ഹൃദയത്തില്‍ വര്‍ഷിച്ച സ്നേഹത്തിന്റെ കുളിര് ശരീരത്തിന്റെ അതികഠോരമായ വേദനയെ അതിശയിക്കുന്നതായിരുന്നു.

അറപ്പും വെറുപ്പും അസഹ്യതയുമൊന്നും കാണിക്കാതെ ദിവസം രണ്ടുനേരം ശിവാനന്ദന്റെ തലയില്‍ നിന്ന് പഴുപ്പ് വടിച്ചുമാറ്റി ഡ്രസ് ചെയ്യുന്ന സിസ്റര്‍ ഹോപ്പിന്റെയും മറ്റു സഹോദരിമാരുടെയും സ്പര്‍ശം ദൈവത്തിന്റെ കരങ്ങള്‍കൊണ്ടുള്ളതുതന്നെയായിട്ടാണ് ശി വാനന്ദന് അനുഭവപ്പെട്ടത്. തന്നെ സ്വന്തമാക്കിയ ദൈവത്തോട് ഒന്നാകാനുള്ള അപ്രതിരോധ്യമായ അഭിലാഷം കൊണ്ടാണ് അയാളും ക്രിസ്തുവിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത്.

തെരുവില്‍നിന്നും കൊണ്ടുവന്നവരും മെഡിക്കല്‍ കോ ളജില്‍നിന്നും മറ്റ് ആശുപത്രികളില്‍ നിന്നും കൊണ്ടുവന്നവരുമായി യേശുഭവനില്‍ പരിചരിക്കപ്പെടുന്നവരെല്ലാം അനുഭവിക്കുന്ന സമാധാനവും ശാന്തതയും ഏറെ ശ്രദ്ധേയമാണ്. സമൂഹവും സ്വന്തക്കാരുമൊക്കെ വിലകെട്ടവരായി തള്ളിക്കളഞ്ഞവര്‍ സ്നേഹാര്‍ഹരും വിലയുള്ളവരുമായി പരിഗണിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്.

മലയാളമറിയാത്ത, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് പറയുന്നത് യേശുഭവനില്‍ സാധാരണ കാഴ്ചയാണ്. കര്‍ണാടകക്കാരന്‍ നടരാജന്‍ മാതാവിന്റെ പാട്ടുകള്‍ പാടുമായിരുന്നു. 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് ഉരുവിട്ടുകൊണ്ടാണ് അയാള്‍ ശാന്തമായി മരിച്ചത്. ശാ ലോം ടെലിവിഷന്റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന നടരാജന്റെയും മറ്റു പലരുടെയും കഥകള്‍ പ്രചോദനാത്മകമാണ്.

ശാലോം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്ന തളര്‍ന്നു കിടക്കുന്നവരുടെയും മാറാരോഗികളുടെയും ദൈവാനുഭവത്തെക്കുറിച്ചുള്ള പരിപാടികള്‍ ഇവിടുത്തെ അന്തേവാസികളില്‍ പലര്‍ക്കും വളരെ സമാശ്വാസവും സന്തോഷവും നല്‍കുന്നതായി അവര്‍ സാ ക്ഷ്യപ്പെടുത്തുന്നു.

അരയ്ക്കു താഴേക്ക് തളര്‍ന്നുപോയ റോസമ്മക്ക് ആ ണ്‍മക്കള്‍ മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങള്‍പോലും കിടക്കയില്‍ നിര്‍വഹിക്കേണ്ടതുകൊണ്ട് യേശുഭവനില്‍ അഭയം തേടിയതാണ്. ശാലോം ടെലിവിഷനില്‍ കേള്‍ ക്കുന്ന പാട്ടുകള്‍ ബുക്കില്‍ എഴുതി സൂക്ഷിക്കുകയും പാടുകയും പിന്നെ ഈശോയുടെയും അല്‍ഫോന്‍സാമ്മയുടെയും മാതാവിന്റെയും ചിത്രങ്ങള്‍ വരക്കുകയും ചെയ്ത് ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തിലും ഉത്സാഹത്തിലും കഴിയുന്ന റോസമ്മ ജീവിതത്തെ പ്രസന്നതയോടെ നോക്കിക്കാണുവാന്‍ മറ്റ് അന്തേവാസികളെ പ്രചോദിപ്പിക്കുന്ന ഒരാളാണ്.

പത്രവാര്‍ത്തകളും മറ്റും കണ്ട് തെരുവില്‍ നിന്നും ആശുപത്രികളില്‍ നിന്നും ആളുകളെ യേശുഭവനിലേക്ക് കൊണ്ടുവരികയും മറ്റു ശുശ്രൂഷകളില്‍ സഹകരിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്യന്‍ വളവനാനി യേശുഭവന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചുവരുന്നതായി സിസ്റേഴ്സ് പറഞ്ഞു.

അവിടെ മരിക്കുന്ന അന്തേവാസികളെ താമരശേരി പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു ആദ്യം സംസ്കരിച്ചിരുന്നത് . ജാതിമത ഭേദമെന്യേ എല്ലാവരെയും പ്രാര്‍ത്ഥിച്ചാണ് സംസ്കരിക്കുന്നത്. ഫാ. സെബാസ്റ്യന്‍ വളവനാനിയോടൊപ്പം ജോസ് മാഞ്ചേരി, സാബു ഓണശേരി എന്നിവരും സഹകരിക്കാറുണ്ട്.

അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോ, സിസ്റര്‍ ഹോപ്, സിസ്റര്‍ ഡോ.റാണി എന്നിവരെ കൂടാതെ സി സ്റര്‍ ലിയ, സിസ്റര്‍ അനൂജ, സിസ്റര്‍ അക്ഷയ, സിസ്റര്‍ ഗോണ്‍സാഗ എന്നിവരും യേശുഭവനില്‍ ശുശ്രൂഷ ചെയ്യുന്നു.

പേര് അന്വര്‍ത്ഥമാക്കുംവിധം യേശുവിന്റെ ഭവനത്തില്‍ വസിക്കുന്ന അനുഭവമാണ് യേശുഭവനിലെ അന്തേവാസികള്‍ക്കുള്ളത്.

:: ഇ.എം.പോള്‍ ::

Wednesday, November 18, 2009

ദൈവത്തിന്റെ പുരോഹിതന്‍

പുരോഹിതനില്ലെങ്കില്‍ കുര്‍ബാനയില്ല; കുര്‍ബാന യില്ലെങ്കില്‍ സഭയില്ല. കുര്‍ബാനയുടെ ആദ്ധ്യാത്മികതയനുസരിച്ചു ദൈവജനത്തെ രൂപീകരിക്കാനും കുര്‍ബാനയര്‍പ്പണത്തിലൂടെ ദൈവജനത്തെ പവിത്രീകരിച്ചു നയിക്കാനുമുള്ള ശ്രേഷ്ഠമായ ധര്‍മമാണ് ക്രിസ്തീയ പുരോഹിതനില്‍ നിക്ഷിപ്തമായിരിക്കുത്. ക്രിസ്തുവിനെപ്പോലെ ദൈനംദിനജീവിതത്തില്‍ ദൈവജനത്തിനു വേണ്ടി ബലിയായിത്തീര്ന്ന‍ാലേ പുരോഹിതനു കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ദൈവജനത്തെ രൂപപ്പെടുത്താനാവൂ. ഇതാണു പുരോഹിതന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ക്രിസ്തീയ പൌരോഹിത്യത്തിന്റെ മഹത്ത്വവും ധര്‍മവും ധ്യാനവിഷയമാക്കുന്ന പുരോഹിതവര്‍ഷം സമസ്ത മാനവരാശിക്കും ബലിപരമായ സ്നേഹത്തിന്റെ മാധുര്യം പകര്‍ുകൊടുക്കുന്ന പവിത്രവത്സരമാണ്. പൌരോഹിത്യവും ബലിയും തമ്മിലുള്ള ബന്ധത്തിനു മാനവരാശിയോളം പഴക്കമുണ്ട്. ബലിയെപ്പറ്റി പരമ്പരാഗതമായി നിലവിലിരു കാഴ്ചപ്പാടുകള്‍ക്കു സമൂലം പരിവര്‍ത്തനം വരുത്തി, ബലിയുടെ കാതല്‍ ആത്മദാനപരമായ സ്നേഹമാണെന്നു വെളിപ്പെടുത്തിയതാണു ക്രിസ്തു, പൌരോഹിത്യചരിത്ര ത്തിനു നല്കിയ ഏറ്റവും വലിയ സംഭാവന. പുരോഹിതനെയും ബലിയെയും താദാത്മ്യപ്പെടുത്തിക്കൊണ്ടു പുരോഹിതന്‍ ആത്മാര്‍പ്പണപരമായ സ്നേഹത്തിന്റെ പാരമ്യമായി വിരാജിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ക്രിസ്തു മനുഷ്യകുലത്തെ പഠിപ്പിച്ചു. പുരോഹിതന്‍ ബലിവസ്തു വായിത്തീരുന്നിടത്തോളമെത്തുതാണു ക്രിസ്തുവിന്റെ പൌരോഹിത്യം. കാല്‍വരിയിലെ ആത്മയാഗത്തിലൂടെ ഈ സത്യം അവിടുന്നു പ്രായോഗികമാക്കി. അങ്ങനെ ബലിക്കും പൌരോഹിത്യത്തിനും നൂതനമായ അര്‍ത്ഥം നല്കിയ ക്രിസ്തുവിന്റെ പൌരോഹിത്യത്തിലുള്ള പങ്കുചേരലും അതിന്റെ തുടര്‍ച്ചയുമാണു തിരുസ്സഭയില്‍ നിലവിലിരിക്കുന്ന പൊതു പൌരോഹിത്യവും ശുശ്രൂഷാപൌരോഹിത്യവും. തിരുസ്സഭ ഒരു പുരോഹിതജനമാണ്. ഈ പുരോഹിതജനത്തിനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ക്രിസ്തുവിന്റെ ശുശ്രൂഷകരും (റോമ. 15:16) വിശ്വസ്തതയുടെയും കരുണയുടെയും കാര്യസ്ഥരുമാണ് (ഹെബ്രാ. 2:17; 1 കോറി. 4:1) ഇടയസ്ഥാനം വഹിക്കുന്ന ശുശ്രൂഷാപുരോഹിതര്‍. ഹെബ്രായര്‍ക്കുള്ള ലേഖനത്തിലാണു ക്രിസ്തീയപൌരോഹിത്യത്തിന്റെ ഈ പുതുമ സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുത്. ഹെബ്രായര്‍ക്കുള്ള ലേഖനത്തെ അടിസ്ഥാനമാക്കി സഭയിലെ ശുശ്രൂഷാപൌരോഹിത്യത്തിന്റെ അര്‍ത്ഥമാനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.


ഹെബ്രായലേഖനത്തിന്റെ സവിശേഷതകള്‍

ഹെബ്രായലേഖനം വായിച്ചു പോകുവാന്‍ അത്ര എളുപ്പമുള്ള കൃതിയല്ല. ഈ ഗ്രന്ഥത്തിന്റെ സാഹിത്യ രൂപം നിര്‍ണയിക്കുകയാണ് ഏറ്റവും ദുഷ്കരം. ഇതു ലേഖനമാണോ പ്രസംഗമാണോ താര്‍ക്കികപ്രബന്ധ മാണോ വിവിധ സാഹിത്യ രൂപങ്ങള്‍ ചേര്‍ സമ്മിശ്ര രചനയാണോ എതിനെ പ്പറ്റി ബൈബിള്‍ വ്യാഖ്യാതാ ക്കളുടെയിടയില്‍ വ്യത്യ സ്ത അഭിപ്രായങ്ങളുണ്ട്. ദൈവശാസ്ത്രപ്രമേയവും അജപാലനോപദേശങ്ങളും മാറിമാറി ഇടകലര്‍ത്തി രചി ക്കപ്പെട്ടിരിക്കു അപൂര്‍വ കൃതികളില്‍ ഓണിത്. ഗ്രന്ഥകര്‍ത്താവ് ദൈവജന ത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കുചേരു നല്ല ഇടയനാ ണ്. തന്റെ ശുശ്രൂഷയ്ക്കു ഭര മേല്പിക്കപ്പെട്ടിരിക്കു ദൈവജനത്തെ സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും അപഭ്രംശങ്ങളില്‍നിന്നു രക്ഷിക്കാനും അത്യധികം ശ്രദ്ധിക്കുന്ന ഒരു ഉത്തമപുരോഹിതനെത്തയൊണ് ഈ ലേഖനത്തില്‍ നാം കണ്ടുമുട്ടുന്നത്. ദൈവികജ്ഞാനത്തോടെ ക്രിസ്തീയതയുടെ ശ്രേഷ്ഠപാഠങ്ങള്‍ തന്റെ ജനത്തെ പഠിപ്പിക്കുകയാണദ്ദേഹം. പീഡനങ്ങളിലൂടെ കടന്നുപോകുന്ന തന്റെ ജനത്തിനു സമാശ്വാസം നല്കുവാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ഒട്ടേറെ രചനാസങ്കേതങ്ങള്‍ അദ്ദേഹം കൃതിയില്‍ ഉപയോഗിക്കുന്നുണ്ട്. പഴയനിയമഗ്രന്ഥങ്ങളിലെ ദൈവശാസ്ത്രാഭിമുഖ്യങ്ങളെപ്പറ്റി ആഴമായ അവഗാഹം അദ്ദേഹത്തിനുണ്ട്. പഴയനിയമപാഠങ്ങളെല്ലാം ക്രിസ്തുവില്‍ പൂര്‍ത്തിയായി എതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രമേയം. ഗ്രന്ഥകര്ത്താവു വലിയൊരു പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമാണെതില്‍ തര്‍ക്കമില്ല.

വി. പൌലോസ് ശ്ളീഹയാണ് ഈ ലേഖനത്തിന്റെ കര്‍ത്താവ് എന്ന അഭിപ്രായം ഇന്നാരും സ്വീകരിക്കുന്നില്ല. ആദി മസഭയിലെ അപ്പസ്തോലികപാരമ്പര്യത്തില്‍ന്ന്നു ഉളവായ ഈ കൃതി അപ്പസ്തോലമാരുടെ ശിഷ്യരില്‍ ആരെങ്കിലുമോ ആദിമസഭയിലെ ഏതെങ്കിലും സുവിശേഷപ്രസം ഗകനോ അജപാലകനോ രചിച്ചതായിരിക്കാനാണു സാദ്ധ്യത എന്നു മിക്ക പണ്ഡിതനമാരും ഇന്ന് അംഗീകരിക്കുന്നു. യേശുക്രിസ്തു മഹത്ത്വപൂര്‍ണനായ പുത്രനും നിത്യനായ ശ്രേഷ്ഠപുരോഹിതനുമാണെതാണ് ഈ കൃതിയിലെ മുഖ്യപ്രമേയം. ഏഴു മുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളിലാണു പൌരോഹിത്യസംബന്ധിയായ പാഠങ്ങള്‍ പ്രധാനമായും പ്രതിപാദിക്കുത്.


മെല്‍ക്കിസദേക്കിന്റെ ക്രമമനുസരിച്ചുള്ള പൌരോഹിത്യവും

ഹെബ്രായലേഖനം ഏഴാമത്തെ അദ്ധ്യായം ഒരു മിദ്രാഷ് ആണ്. ബൈബിള്‍ പാഠങ്ങളെ അടിസ്ഥാനമാക്കി യഹൂദ റബ്ബിമാര്‍ നല്കുന്ന പ്രബോധനപരമായ വ്യാഖ്യാനമാണു മിദ്രാഷ്. ദാരാഷ് എന്ന ഹീബ്രു ക്രിയാപദത്തില്‍നിന്നാണു മിദ്രാഷ് എന്ന പദം ഉത്ഭവിക്കുന്നത്. ദാരാഷ് എന്ന പദത്തിന്റെ അര്‍ത്ഥം അന്വേഷിക്കുക, ചൂഴ്ന്നിറങ്ങി അനു ധ്യാനം ചെയ്തു കണ്ടത്തുക എന്നോക്കെയാണ്. പഴയ നിയമവാക്യങ്ങള്‍ക്കു സമകാലികമായ വ്യാഖ്യാനം നല്കാനുള്ള റബ്ബിമാരുടെ ശ്രമങ്ങളുടെ ക്രോഡീകരണമാണു മിദ്രാഷ്. ഹെബ്രായലേഖകന്‍ മെല്‍ക്കിസദേക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ് എന്ന സങ്കീര്‍ത്തനവാക്യമാണു (സങ്കീ. 110:4) മിദ്രാഷ് എന്ന സങ്കേതമനുസരിച്ചു വ്യാഖ്യാനം ചെയ്യുന്നത്. ആരാണു മെല്‍ക്കിസദേക്ക്? ഉത്പത്തിപ്പുസ്തകം 14:17-20-ല്‍ ഈ കഥാ പാത്രം പ്രത്യക്ഷപ്പെടുന്നു. അബ്രാഹമിനെ അനുഗ്രഹിക്കാനെത്തു സാലെം രാജാവും അത്യുത ദൈവത്തിന്റെ പുരോഹിതനുമാണു മെല്‍ക്കിസദേക്ക്. സാലേം എന്ന പദത്തിനു സമാധാനം എന്നാണര്‍ത്ഥം. സെദക്ക് എന്ന പദത്തിനു ധാര്‍മ്മികത എന്നും. സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും രാജാവാണു (മല്‍ക്ക = രാജാവ്) മെല്‍ക്കിസദേക്ക്. ക്രിസ്തുവിന്റെ പഴയനിയമത്തിലെ പ്രതി രൂപമാണു മെല്‍ക്കിസദേക്ക്. മെല്‍ക്കിസദേക്ക് അബ്രാഹാമില്‍നിന്നു ദശാംശം സ്വീകരിച്ചു. മെല്‍ക്കിസദേക്ക് അബ്രാഹമിനെ അനുഗ്രഹിച്ചു. ഹെബ്രായലേഖകന്റെ ചിന്താധാരയനുസരിച്ചു അബ്രാഹമിന്റെ വംശപരമ്പരയില്‍പ്പെട്ട ലേവിയും ലേവിയുടെ വംശ പരമ്പരയില്‍പ്പെട്ട ലേവായപുരോഹിതരും അബ്രാഹത്തിലൂടെ മെല്‍ക്കിസദേക്കിനു ദശാംശം കൊടുക്കുകയായിരുന്നു. ദശാംശം സ്വീകരിക്കുവനാണു ദശാംശം കൊടുക്കുവനേക്കാള്‍ ശ്രേഷ്ഠന്‍. അനുഗ്രഹദാതാവാണു അനുഗ്രഹ സ്വീകര്‍ത്താവിനേക്കാള്‍ ശ്രേഷ്ഠന്‍. ഇക്കാരണത്താല്‍ മെല്‍ക്കിസദേക്കു ലേവായ പുരോഹിതന്മാരേ ക്കാള്‍ ശ്രേഷ്ഠനാന്നു ഹെബ്രായലേഖനകര്‍ത്താവു സ്ഥാപിക്കുന്നു. മെല്‍ക്കിസദേക്കിന്റെ ക്രമമനുസരിച്ചുള്ള പുതിയ പൌരോഹിത്യവും ലേവായ പൌരോഹിത്യത്തേക്കാള്‍ ശ്രേഷ്ഠമാനിന്നു വ്യക്തം. മെല്‍ക്കിസദേക്കിന്റെ പൂര്‍വചരിത്രമോ വംശാവലിയോ ഉത്പത്തിപ്പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല. നിയമഗ്രന്ഥത്തില്‍ പ്രതിപാദിക്കാത്തതോന്നും നിലനില്ക്കുന്നില്ല എന്ന റബ്ബികളുടെ വ്യാഖ്യാനതത്ത്വമനുസരിച്ചു മെല്‍ക്കിസദേക്കിന് ആരംഭമോ അവസാനമോ ഇല്ല. നിത്യനായ പുരോഹിതന്റെ പ്രതിരൂപമാണു മെല്‍ക്കിസദേക്ക്.

ലേവായപൌരോഹിത്യം അപര്യാപ്തമായതിനാലാണു പുതിയൊരു പൌരോഹിത്യം ആവശ്യമായി വന്നത്. പാപങ്ങള്‍ സമ്പൂര്‍ണ്ണമായി നീക്കിക്കളയാനോ, മനുഷ്യനെ ദൈവവുമായി പൂര്‍ണമായി രമ്യപ്പെടുത്താനോ ലേവായ പൌരോഹിത്യത്തിനു സാധിച്ചില്ല. ലേവായ പുരോഹിതന്മാരുടെ ബലി അപൂര്‍ണമായിരുന്നു. അവര്‍ സമര്‍പ്പിച്ചിരുന്ന മൃഗബലികള്‍ക്കു മനുഷ്യരുടെ പാപങ്ങള്‍ ഉനമൂലനം ചെയ്യുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. തന്‍നിമിത്തം ഈ ബലികള്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവരുടെ പൌരോഹിത്യം നിത്യം നിലനി ല്ക്കുതായിരുന്നില്ല. പുരോഹിതന്റെ മരണത്തോടെ പൌരോഹിത്യവും അവസാനിക്കും. തന്‍നിമിത്തം വംശപരമ്പരയിലേക്കു പൌരോഹിത്യം കൈമാറിക്കൊടുക്കുവാന്‍ ലേവായ പുരോ ഹിതന്‍ നിര്‍ബന്ധിതനായിത്തീര്‍ു.

ലേവായപൌരോഹിത്യത്തിന്റെ അപര്യാപ്തതയ്ക്കു പരിഹാരമൊണമാണു പുതിയൊരു പൌരോഹിത്യം ശപഥത്തിലൂടെ ദൈവം വാഗ്ദാനം ചെയ്തത്. സങ്കീര്‍ത്തനം 110:4-ല്‍ ഈ വാഗ്ദാനമാണു നാം കാണുന്നത്. ഈ വാഗ്ദാനത്തിലൂടെ ലേവീഗോത്രത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ പുരോഹിതരാകാന്‍ പാടുള്ളൂ എന്ന പഴയ ഉടമ്പടിയിലെ നിയമം ദൈവം റദ്ദാക്കി. യൂദാ ഗോത്രത്തില്‍നിന്നു ജനിച്ച യേശുക്രിസ്തുവിലാണു മെല്‍ക്കിസദേക്കിന്റെ ക്രമ പ്രകാരമുള്ള പുതിയ പൌരോഹിത്യത്തെപ്പറ്റിയുള്ള വാഗ്ദാനം നിറവേറ്റിയത്. മെല്‍ക്കിസദേക്കിന്റേതുപോലെ നിത്യം നിലനില്ക്കുതാണു ക്രിസ്തുവിന്റെ പൌരോഹിത്യം. മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുറ്റേ ക്രിസ്തു എന്നും നിലനില്ക്കുന്നു. അവിടുത്തെ പൌരോഹിത്യത്തിന് അവസാനമില്ല. അതു ശാശ്വതമാണ്. തനിക്കു മരണമില്ലാത്തതിനാല്‍ തന്റെ പൌരോഹിത്യം സന്തതിപരമ്പരയിലേക്കു കൈമാറേണ്ടതുമില്ല. തന്റെ ഏകബലിയര്‍പ്പണത്തിലൂടെ മനുഷ്യകുലത്തിന്റെ പാപങ്ങള്‍ എന്നെയ്ക്കുമായി അവിടുന്നു നിര്‍മാര്‍ജ്ജനം ചെയ്തു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുള്ളിയിരുന്നുകൊണ്ടു പുരോഹിതശുശ്രൂഷ തുടരുന്ന യേശുവിലൂടെ ആത്മധൈര്യത്തോടെ ദൈവസിംഹാസനത്തെ സമീപിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കും.

മെല്‍ക്കിസദേക്ക് ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുന്ന ഒരു പ്രതിരൂപം മാത്രമാണ്. ഒരു കാര്യത്തില്‍ മാത്രമേ ക്രിസ്തുവും മെല്‍ക്കിസദേക്കും തമ്മില്‍ സാധര്‍മ്യമുള്ളൂ. മെല്‍ക്കിസദേക്കിന് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ, ക്രിസ്തുവും ആദ്യന്തവിഹീനനാണ്; അവിടുത്തെ പൌരോ ഹിത്യം സനാതനമാണ്. അതിനപ്പുറത്തു ക്രിസ്തുവിന്റെ പൌരോഹിത്യവും മെല്‍ക്കിസദേക്കിന്റെ പൌരോഹിത്യവും തമ്മില്‍ സാധര്‍മ്യമില്ല. പൌരോഹിത്യ ധര്‍മാനുഷ്ഠാനത്തില്‍ ദൈവപുത്രനായ ക്രിസ്തു മെല്‍ക്കിസദേക്കിനേക്കാളും ലേവായ പുരോഹിതന്മാരേക്കാളും വ്യത്യസ്തനും ഉതനുമാണ്. കാരണം തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ടു ബലിയര്‍പ്പകനെയും ബലിവസ്തുവിനെയും താദാത്മ്യപ്പെടുത്താന്‍ ചരിത്രത്തില്‍ മറ്റൊരു പുരോഹിതനും കഴിഞ്ഞിട്ടില്ല.


ക്രിസ്തുവിന്റെ പൌരോഹിത്യവും സഭയിലെ പൌരോഹിത്യശുശ്രൂഷയും

പുരോഹിതന്‍ ബലിയര്‍പ്പിച്ചേ മതിയാവൂ. ക്രിസ്തു എന്ന പുരോഹിതന്‍ അര്‍പ്പിച്ച ബലിവസ്തു തന്റെത വ്യക്തിത്വമാണ്. ബലിയര്‍പ്പകനും ബലിവസ്തുവും ഓന്നായിത്തീര്‍ന്ന അത്യസാധാരണമായ സംഭവമാണു ക്രിസ്തുവിന്റെ പൌരോഹിത്യജീവിതത്തില്‍ നാം കാണുന്നത്. കാല്‍വരി യാഗം യേശുവിന്റെ പൌരോഹിത്യത്തിന്റെ പ്രകാശനമായ ഏക ബലിസമര്‍പ്പണമായിരുന്നു. എന്നേയ്ക്കുമുള്ള ഏക ബലിയാല്‍ അവിടുന്നു മനുഷ്യരക്ഷ സാധിച്ചുവന്നു ഹെബ്രായലേഖനകര്‍ത്താവു പല പ്രാവശ്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ആ ബലിയാകട്ടെ തന്നെത്തന്നെ ഒരിക്കല്‍ കാല്‍വരിയിലെ മരക്കുരിശില്‍ ഹോമബലിയായി സ മര്‍പ്പിച്ച ചരിത്രസംഭവമാണ്. ഈ ഒറ്റ ബലിയിലൂടെ മനുഷ്യരക്ഷ സാധിച്ചതിനാല്‍ ലേവായപുരോഹിതന്മാരെപ്പോലെ ഇനിയും ആവര്‍ത്തിച്ചു ബലിയര്‍പ്പിക്കേണ്ട കാര്യമില്ല.

യേശുവിന്റെ ബലി നിത്യബലിയാണ്; ഏക ബലിയാണ്; ആവര്‍ത്തിക്കാനാവാത്ത പൂര്‍ണബലിയാണ്. ഈ ബലിയുടെ പുനരവതരണവും പുനരാവിഷ്കാരവുമാണു വി. കുര്‍ബാന. ക്രിസ്തുവിന്റെ കുരിശിലെ യാഗത്തിന്റെ ആവര്‍ത്തനമല്ല, മറിച്ചു കൌദാശികപ്രതീകങ്ങളിലൂടെയുള്ള പുനരവതരണവും അനുസ്മരണവും അനുഷ്ഠാനവും ആഘോഷവുമാണത്. ഇതു നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ എന്ന കര്‍ത്താവിന്റെ കല്പനയനുസരിച്ച് അവിടുത്തെ പെസഹാരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും അള്‍ത്താരയില്‍ പുനരവതരിപ്പിക്കുകയും അതില്‍ വിശ്വാസികള്‍ പങ്കുചേരുകയുമാണു വി. കുര്‍ബാനയര്‍പ്പണത്തില്‍ സംഭവിക്കുന്നത്. അക്കാരണത്താല്‍ വി. കുര്‍ബാന യഥാര്‍ത്ഥ ബലിയാണ്. ഇത് അര്‍പ്പിക്കുതിനു നേതൃത്വം നല്കുക എന്നതാണു സഭയിലെ അഭിഷിക്തരായ പുരോഹിതരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. പുരോഹിതനില്ലെങ്കില്‍ കുര്‍ബാനയില്ല; കുര്‍ബാനയില്ലെങ്കില്‍ സഭയില്ല. കുര്‍ബാനയുടെ ആദ്ധ്യാത്മികതയനുസരിച്ചു ദൈവജനത്തെ രൂപീകരിക്കാനും കുര്‍ബാനയര്‍പ്പണത്തിലൂടെ ദൈവജനത്തെ പവിത്രീകരിച്ചു ന യിക്കാനുമുള്ള ശ്രേഷ്ഠമായ ധര്‍മമാണ് ക്രിസ്തീയപുരോഹിതനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ക്രിസ്തുവിനെപ്പോലെ ദൈനംദിന ജീവിതത്തില്‍ ദൈവജനത്തിനു വേണ്ടി ബലിയായിത്തീര്ന്ന‍ാലേ പുരോഹിതനു കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ദൈവജനത്തെ രൂപപ്പെടുത്താനാവൂ. ഇതാണു പുരോഹിതന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മഹാപുരോഹിതനായ ക്രിസ്തു സഹനത്തിലൂടെയാണു പരിപൂര്‍ണനായിത്തീര്ന്ന‍ത് എന്നു ഹെബ്രായ ലേഖനകര്‍ത്താവു സമര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ക്രിസ്തു സഹനംവഴി പരിപൂര്‍ണനാക്കപ്പെട്ട രക്ഷകനാണ് (ഹെബ്രാ. 2:10; 5:8-9). നിയമത്തിനുശേഷം വന്ന ശപഥത്തിന്റെ വചനം പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ പുരോഹിതനായി നിയമിച്ചിരിക്കുന്നു (ഹെബ്രാ. 7:28). തന്റെ ഏക ബലിസമര്‍പ്പണം വഴി മനുഷ്യരെ പരിപൂര്‍ണരാക്കാന്‍ അവിടുത്തേയ്ക്കു കഴിയും (ഹെബ്രാ. 10:14). പരിപൂര്‍ണനാക്ക പ്പെട്ടതുവഴി തന്ന അനുസരിക്കുവര്‍ക്കെല്ലാം അവന്‍ നിത്യരക്ഷയുടെ ഉറവിടമായി (ഹെബ്രാ. 5:9).

പരിപൂര്‍ണത എന്ന പദത്തിനു ലേഖനകര്‍ത്താവു വളരെയേറെ പ്രാധാന്യം കൊടുക്കുന്നു. തെലെയ്ഊന്‍ എതാണ് ലേഖകന്‍ ഉപോയോഗിക്കുന്ന ഗ്രീക്ക് ക്രിയാപദം. പൂര്‍ണനാകുക എര്‍ത്ഥം. ക്രിസ്തുവിന് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല, അവിടുന്നു പൂര്‍ണനാക്കപ്പെട്ടത്. ഒരു ധര്‍മം നിറവേറ്റാന്‍ യോജിച്ച വിധത്തില്‍ ഒരാളെ പര്യാപ്തനാക്കുക എന്നാണിതിന്റെ അര്‍ത്ഥം. മനുഷ്യരക്ഷ നിറവേറ്റാന്‍ തക്കവിധം യേശു അനുയോജ്യമായ ഉപകരണമായിത്തീര്‍ന്നു. മനുഷ്യസ്വഭാവം സ്വീകരിക്കുകയും മനുഷ്യദുഃഖങ്ങളില്‍ സമ്പൂര്‍ണമായി ഭാഗഭാക്കാകുകയും ചെയ്തപ്പോഴാണു യേശു മനുഷ്യരക്ഷ നിറവേറ്റാന്‍ പര്യാപ്തനായ ഉപകരണമായിത്തീര്ന്ന‍ത്. മനുഷ്യന്റെ സഹനങ്ങളില്‍ ആഴമായി പങ്കുപറ്റിയതിലൂടെ സഹിക്കുന്ന മനുഷ്യരെ സാന്ത്വനപ്പെടുത്താന്‍ യേശുവിനു കഴിയും. മനുഷ്യദുഃഖങ്ങളുമായി താദാത്മ്യപ്പെട്ടതാണു യേശുവിന്റെ പൌരോഹിത്യത്തിന്റെ അനന്യത. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ടു പരീക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ അവനു കഴിയും (ഹെബ്രാ. 2:18). നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ ക്കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ (ഹെബ്രാ. 4:15-16). അതിനാല്‍ അവനില്‍നിന്നു കരുണയും കൃപാവരവും നമുക്കു ലഭിക്കും.

കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായ യേശുവിന്റെ പൌരോഹിത്യത്തെയാണു ഗ്രന്ഥകാരന്‍ ഇവിടെ പ്രശംസിക്കു ത്. സഹിക്കു മനുഷ്യന്റെ സഹനത്തില്‍ പങ്കുചേരുന്നതാണു കാരുണ്യം. ക്രിസ്തുവിന്റെ ജീവിതത്തിലാണു കാരുണ്യം പരിപൂര്‍ണതയില്‍ പ്രകാശിതമായത്. ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ മുഖം സമൂഹത്തില്‍ പ്രതിഫലിപ്പിക്കുക എതാണു ശുശ്രൂഷാപുരോഹിതന്റെ സര്‍വപ്രധാനമായ ധര്‍മം. ദരിദ്രരും രോഗികളും പീഡിതരും ചൂഷിതരുമായ പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലേ കരുണയുടെ പ്രതിബിംബമാകാന്‍ പുരോഹിതനു കഴിയൂ. മുറിപ്പെട്ട ആധുനികലോകത്തില്‍ കരുണയുടെ ഔഷധമായി ശുശ്രൂഷ ചെയ്യാനുള്ള സമര്‍പ്പണമാണു പുരോഹിതനില്‍നിന്നു ക്രിസ്തു പ്രതീക്ഷിക്കുന്നത്.

യേശു വിശ്വസ്തനായ പുരോഹിതനാണ്. ദൈവഹിതം പൂര്‍ണമായി നിറവേറ്റിയതിലൂടെയാണ് അവിടുന്നു വിശ്വസ്തനായ പുരോഹിതനായിത്തീര്‍ന്നത്. കുരിശുമരണത്തോളം അനുസരണമുള്ളവനായി ജീവിച്ച പുത്രന്‍ പിതാവിന്റെ ഹിതം സമ്പൂര്‍ണമായി നിറവേറ്റി. തന്റെ ശരീരം എന്നെയ്ക്കുമായി ഒരിക്കല്‍ സമര്‍പ്പിച്ചതിലൂടെ (ഹെബ്രാ. 10:10) ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂര്‍ണ സാക്ഷ്യം വഹിച്ചു. യേശുവിന്റെ ദര്‍ശനത്തില്‍ ദൈവഹിതത്തിനുള്ള സമ്പൂര്‍ണവിധേയത്വമാണു ബലി. സഹനത്തിലൂടെ അനുസരണം അഭ്യസിച്ച (ഹെബ്രാ. 5:8) ഈ പുത്രനാണു സഭയിലെ പുരോഹിതര്‍ക്കു മാതൃക. വിശ്വസ്തനായ ക്രിസ്തു വും വിശ്വസ്തരായ പുരോഹിതരും എന്ന ആപ്തവാക്യത്തിന്റെ പൊരുള്‍ ഇവിടെ വ്യക്തമാകുകയാണ്. ജീവിതത്തിന്റെ സകല സാഹചര്യങ്ങളിലും ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കുക എളുപ്പമല്ല. പരാജയപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദൈവഹിതത്തിന് ആമേന്‍ പറയാന്‍ സാധിക്കുമോ? മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കയ്പേറിയതാണെങ്കിലും അവ സ്വീകരിച്ചുകൊണ്ടു ദൈവഹിതം സാക്ഷാത്കരിക്കാന്‍ കഴിയുമോ? എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനോടും സഭയോടും വിശ്വസ്തത പുലര്‍ത്തി ദൈവഹിതത്തിന്റെ ഉപാസകരാകാന്‍ സാധിക്കുമോ? ദൈനംദിനജീവിതത്തില്‍ വെളിപ്പെടു ദൈവഹിതത്തിനു വിധേയപ്പെട്ട് അനുസരണം പാലിക്കുക യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണം തന്നെയാണ്

മഹാപുരോഹിതനായ യേശു പാപരഹിതമായ ജീവി തത്തിലൂടെയാണു പൌരോഹിത്യധര്‍മം നിറവേറ്റിയത്. പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനുമായ (ഹെബ്രാ. 7:26) പുരോഹിതനാണ് അവിട്ന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത (ഹെബ്രാ. 4:15) മഹാപുരോഹിതനാണ് അവിട്ന്നു. പുതിയനിയമ പൌരോഹിത്യത്തിന്റെ പ്രധാന സവിശേഷതയാണ് ഈ പാപരാഹിത്യം. ക്രിസ്തുവിന്റെ ഏകപൌരോഹിത്യത്തില്‍ പങ്കുചേരുന്ന സഭയിലെ ശുശ്രൂഷാപുരോഹിതന്‍ വിശുദ്ധിയുടെ നിതാന്തസാക്ഷ്യമായി ജീവിച്ചേ മതിയാവൂ. വിശുദ്ധരഹസ്യങ്ങള്‍ അനുദിനം കൈകാര്യം ചെയ്യുന്ന പുരോഹിതന്റെ വിശുദ്ധിയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം.

പിതാവായ ദൈവം ചെയ്ത ശപഥത്തിലൂടെയാണു ക്രിസ്തു പുരോഹിതനായി ഉയര്‍ത്തപ്പെട്ടത്; ലേവായ പുരോഹിതരെപ്പോലെ വംശപാരമ്പര്യമനുസരിച്ചുള്ള ജഡികജനനത്താലല്ല. ഇക്കാരണത്താല്‍ ക്രിസ്തീയപൌരോഹിത്യത്തെ ആത്മീയപൌരോഹിത്യമെന്നു വിളിക്കാം. ലേവായ പൌരോഹിത്യമാകട്ടെ ജഡികപൌരോഹിത്യവും. ക്രിസ്തീയദര്‍ശനത്തില്‍ പൌരോഹിത്യം ഒരു ഉദ്യോഗമല്ല, ഒരു വിളിയാണ്. ദൈവത്തിന്റെ പ്രത്യേക വിളി കിട്ടുന്നവര്‍ക്കേ പുരോഹിതനാകാനാവൂ. ഈ വിളിയാകട്ടെ ജഡികമായി ജീവിക്കാതെ ആത്മീയനായി ജീവിക്കാനുള്ള ഉത്തരവാദിത്വമാണു പുരോഹിതരെ നിരന്തരം ഓര്‍മപ്പെടുത്തുത്.


യേശുവിന്റെ പൌരോഹിത്യം നിത്യമാണ് എന്നു പ്രഖ്യാപിക്കുതാണു ഹെബ്രായലേഖനത്തിന്റെ പ്രധാന സന്ദേശം. ശാരീരികമായ ജനനക്രമമനുസരിച്ചല്ല, അക്ഷയമായ ജീവന്റെ ശക്തിയിലൂടെയാണു യേശു പുരോഹിതനായത് (ഹെബ്രാ. 7:16). അതിനാല്‍ ഈ പൌരോഹിത്യം ഒരിക്കലും ക്ഷയിക്കുകയോ നശിക്കുകയോ ഇല്ല. അതു ശാശ്വതമായി നിലകൊള്ളും. വിശ്വാസികളെ എപ്പോഴും രക്ഷിക്കാന്‍ ക്രിസ്തുവിനു സാധിക്കുന്നത് അവിടുന്നു നിത്യപുരോഹിത നായതുകൊണ്ടാണ്. അവിടുത്തേയ്ക്കു പിന്‍ഗാമിയോ സന്തതിപരമ്പരയോ ആവശ്യമില്ല. ക്രിസ്തുവിന്റെ ഈ ഏകവും ശാശ്വതവുമായ പൌരോഹിത്യത്തിലുള്ള പങ്കാളിത്തമാണു വിശ്വാസികളുടെയും ഇടയന്മാരുടെയും പൌരോഹിത്യം. തിരുപ്പട്ടസ്വീ കരണത്തിലൂടെ ശുശ്രൂഷാ പുരോഹിതരായിത്തീരുന്നവന്‍ ക്രിസ്തുവിന്റെ നിത്യ പൌരോഹിത്യത്തെ പ്രതിഫലിപ്പിക്കുവാനാണു ശ്രമിക്കേണ്ടത്. തന്നെതതന്നെ ഉ യര്‍ത്തിക്കാട്ടാനോ, പ്രശംസയും ഖ്യാതിയും പിടിച്ചു പറ്റാനോ ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ ശാശ്വത പൌരോഹിത്യത്തിനെതിരായി നാം തെറ്റു ചെയ്യുന്നു. ക്രിസ്തു മാത്രമാണു പുരോഹി തന്‍. നാം അവിടുത്തോടു ചേര്‍ുനില്ക്കുന്ന ശുശ്രൂഷകര്‍ മാത്രം എന്നതാണു പുതിയനിയമ പൌരോഹിത്യത്തിന്റെ അന്തസ്സത്ത. അഹന്തയ്ക്കോ ആത്മപ്രശംസയ്ക്കോ നാട്യപ്രകടന ങ്ങള്‍ക്കോ ക്രിസ്തീയ പൌരോഹിത്യത്തില്‍ സ്ഥാനമി ല്ല. ഏറ്റവും എളിയ ജീവിതം നയിക്കാനാണു ക്രിസ്തീയ പുരോഹിതന്‍ ശ്രദ്ധിക്കുക. ശൂന്യവത്കരണമാണ് അദ്ദേഹത്തെ നയിക്കുന്ന ദര്‍ശനം.

ക്രിസ്തുവിന്റെ പൌരോഹിത്യത്തിലെ നിത്യത മറ്റൊന്നുകൂടി നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്റെ സകല സാഹചര്യങ്ങളിലും പുരോഹിതസത്ത വെളിപ്പെടുത്തി ജീവിക്കാനുള്ള ഉത്തരവാദിത്വമാണത്. പട്ടത്വത്തിലൂടെ ദൈവത്തിനും ദൈവജനത്തിനുമായി നീക്കിവയ്ക്കപ്പെടു ശുശ്രൂഷാപുരോഹിതന്റെ മുഴുജീവിതവും മുഴുസമയവും ബലിപരവും പുരോഹിതപരവുമായിരിക്കണമെന്നു ചുരുക്കം.
ഹെബ്രായലേഖകന്റെ ദൈവശാസ്ത്രമനുസരിച്ചു ക്രിസ്തു വിശ്വാസികളെ വാഗ്ദത്ത നാട്ടിലേക്ക്, അഥവാ സ്വര്‍ഗസൌഭാഗ്യമാകുന്ന നിത്യരക്ഷയിലേക്കു നയിക്കുകയാണ്. സ്വര്‍ഗത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനു അവിടുന്നു നേതൃ ത്വം നല്കുന്നു. സ്വര്‍ഗീയ കൂടാരത്തില്‍ വിശ്വാസികള്‍ക്കു വേണ്ടി നിത്യപിതാവിന്റെ സിധിയില്‍ അവിടുന്നു മാദ്ധ്യസ്ഥം വഹിക്കുന്നു (ഹെബ്രാ. 7:25), തന്റെ ശരീരമാകു വിരിയിലൂടെ അവിടുന്നു നമുക്കു നവീനവും സനാതനവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു (ഹെബ്രാ. 10:20). അവന്‍ വേണ്ട സമയത്തു കരുണയും കൃപാവരവും നമ്മുടെ മേല്‍ വര്‍ഷിക്കും (ഹെബ്രാ 4:16). സ്വര്‍ഗോനമുഖമായ തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ക്കു നേതൃത്വം കൊടുക്കുന്ന നല്ല ഇടയന്റെ ധര്‍മംതന്നെയാണു ശുശ്രൂഷാപുരോഹിതന്‍ ഇന്നു നിര്‍വഹിക്കേണ്ടത്.

പൌരോഹിത്യത്തിന്റെ എല്ലാ നനമകളും തന്നില്‍ സാക്ഷാത്കരിച്ച നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പ്രതിനിധികളും പ്രതിപുരുഷന്മാരും വിനീതദാസരുമായി വര്‍ത്തിക്കുകയാണു ശുശ്രൂഷാപുരോഹിതരുടെ ധര്‍മം. ഹെബ്രായലേഖനകര്‍ത്താവു പഠിപ്പിക്കുന്നതുപോലെ, ഇന്നലെയും ഇന്നും എന്നും അനന്യനായ (ഹെബ്രാ. 13:8) ക്രിസ്തുവിലേക്ക് ഉറ്റുനോക്കി പൌരോഹിത്യജീവിതം നിരന്തരം നവീകരിച്ചാലേ ക്രിസ്തീയപൌരോഹിത്യത്തിന് ആധുനികലോ കത്തില്‍ പ്രസക്തിയുണ്ടാകൂ.

സത്യദീപം

Wednesday, November 11, 2009

Unknown Saint

Mariam Thresia took to standing in a crucified position, and blood appeared spontaneously on her hands and feet — the stigmata of Christian lore


She died 70 years before Mother Teresa, in the unremarkable Kerala village of Puthenchira, far from the flashbulbs of a conscience-stricken press. Another Servant of God, another woman who found her calling in ministering to the sick and dying, another unforgettable heroine to the forgotten. But there was no state funeral for her, no Nobel Peace Prize, not even a profile in the big-city papers. Mother Mariam Thresia Chiramel Mankidiyan died, aged 50, of a banal wound that would not heal because of her untreated diabetes.

Seventy-four years later, she was beatified in St Peter’s Square by Pope John Paul II, the penultimate step towards sainthood. I sat shivering under a grey Roman sky in the Vatican, amongst tens of thousands thronging the square for the outdoor ceremony. The atmosphere was a cross between a baptism and an Oscar Awards presentation. Five venerable servants of the Church were to be beatified, and as their names were called out, raucous cheers rose from their supporters in the crowd, many of whom were draped in scarves bearing the colours of their would-be saint. There was a particularly noisy Latin American contingent, and a surprisingly voluble Swedish group bearing the blue and white of their national flag (fortified rather unfairly, I thought, with a large number of Indian nuns wearing Swedish colours). When Mariam Thresia’s name was announced, a ragged little round of applause emerged from the handful of desis sporting the orange-and-yellow scarves of her party.

Then the Pope shuffled in, and the pomp and magnificence of the Vatican took over, as the organ music swelled and sonorous Latin chants melded with the raised voices of the congregation singing the praises of their Lord. And then the curtains parted to unveil five immense tapestries hanging from the Vatican balconies, the last of a stern Mariam Thresia in her nun’s robes, clutching a crucifix and regarding the worshipers with an ascetic eye.

How did this woman transcend the obscurity of her geography and genealogy to receive beatification at the hands of the Pope in the Jubilee Year 2000, only the fourth Indian ever to have been beatified? The story of Mariam Thresia is a remarkable one. Born in 1876 into a family in straitened circumstances — the result of a grandfather having had to sell off all his property to get seven daughters married — Mariam Thresia was one of three daughters.

Her father and a brother reacted to adversity by turning to drink; Mariam Thresia turned instead to faith. Moved at an early age by intense visions of the Virgin Mary, she took to prayer and night vigils, scourging herself in penitence, donning a barbed wire belt to mortify her own flesh, forsaking meat and ‘‘mixing bitter stuff in my curry’’ (as she later confessed in a brief spiritual autobiography). She took to standing in a crucified position, and blood appeared spontaneously on her hands and feet — the stigmata of Christian lore. Like Saint Teresa of Avila centuries earlier, she suffered seizures during which she levitated: neighbours would come to her family home on Fridays to see her suspended high against the wall in a crucified pose. The Catholic Church was initially suspicious; the local bishop wondered if she was a ‘‘plaything of the devil’’, and in her late 20s she was repeatedly exorcised to rid her of demons.

But nothing shook her faith, and soon enough her exorcist, the parish priest of Puthenchira, became her spiritual mentor and ally. Before she turned 40 she was allowed to found her own Order — the Congregation of the Holy Family — with three companions. By the time she died in 1926 the 3 had grown to 55; today there are 1,584 Sisters in the Order, serving not only in Kerala but in north India, Germany, Italy and Ghana.

Mariam Thresia was driven not only by her intense visions of the other world but by an equally strong sense of responsibility for the present one. She made it a point to seek out the sick, the deformed, the dying, and tend to them. She bravely nursed victims of smallpox and leprosy at a time when they were shunned even by their own families, caring for people whose illnesses were hideously disfiguring and dangerously contagious. In a caste-ridden society she insisted on going to the homes of the lowest of the low, the poorest of the poor, and sharing her food with them.

When these outcasts died, she buried them and took charge of the care of their orphaned children. Her devotion to good works won her a devoted following: it was said she emanated an aura of light and a sweet odour, and that her touch could heal. But she could not heal herself of a wound caused by a falling object. She died just as her tireless work was achieving visible results in the growth of her congregation.


Shashi Tharoor


Thursday, October 22, 2009

ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി സുഗതകു മാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തില്‍ (ആഗസ്റ് 1-15) എഴുതിയ ആവേശജന കമായ ഒരു കത്തില്‍, ഹിന്ദുക്കള്‍ ചെയ്യു സേവനങ്ങളെ ആദരിച്ചശേഷം ഇങ്ങനെ തുടരുന്നു

"...ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍.എസ്.എസ്സും, എസ്. എന്‍.ഡി.പി. യോഗവും, അതായതു ഹിന്ദുക്കള്‍, ആതുര സേവനരംഗത്തു ക്രിസ്ത്യാനിയെ കണ്ടു പഠിക്കട്ടേ എന്നു ഞാന്‍ പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

"മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂ ത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ? മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? "ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയസ്ഥാപനങ്ങളല്ലാതെ? "അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കൊണ്‍വെന്റുകള്‍ അല്ലാതെ?

"അയല്‍നാടുകളില്‍നിന്നു പാവപ്പെട്ട കുട്ടികളെ കേരളത്തില്‍, പ്രത്യേകിച്ചു കൊച്ചിയില്‍ കൊണ്ടുവന്നു വില്ക്കാറുണ്ട്. അവര്‍ തെരുവില്‍ ഭിക്ഷാടനം ചെയ്തും മോഷണം നടത്തിയും പോക്കറ്റടിക്കാനും ശരീരം വില്ക്കാനും പരിശീലിക്കപ്പെട്ട് അലയുന്നു . നമ്മുടെ മാന്യനമാര്‍ അവരെ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നു. പൊലീസിന്റെ പിടിയിലാവുന്ന ഇത്തരം നൂറുകണക്കിനു കുട്ടികളുണ്ട്. അധികവും ആന്ധ്രാ, തമിഴ്നാട് പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവരെ ഏറ്റെടുത്തു രക്ഷിക്കുന്നത്, ഇവര്‍ക്കുവേണ്ടി കേസ് നടത്തുത്, കോടതിയെ സഹായിക്കുത് ആര്? ചൈല്‍ഡ് ലൈന്‍, ഡോണ്‍ബോസ്കോ മുതലായ ക്രിസ്തീയസംഘടനകളല്ലാതെ?

"എയിഡ്സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ? അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കുംവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ?

"ഹാ! സംരക്ഷിച്ചുപോന്ന ഒറ്റമകള്‍ മരിച്ച് അനാഥാവസ്ഥയിലായ, ഓര്‍മ നശിച്ച, ഒരു 85 കഴിഞ്ഞ അമ്മയ്ക്കുവേണ്ടി ഞാനിപ്പോള്‍ ഇടംതേടി നടക്കുകയാണ്. ആര്‍ക്കും സൌകര്യമില്ല. സിസ്റര്‍മാര്‍ നടത്തു സ്ഥാപനങ്ങള്‍ക്കല്ലാതെ.''' "ഞാന്‍ ഇതൊക്കെ മാത്രമേ പറഞ്ഞുള്ളൂ. കോടി ക്കണക്കിനു രൂപാ ചെലവാക്കി നിങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടി ചെയ്യുന്ന വിപുലമായ യത്നങ്ങളെ ചെറുതാക്കി കാണിക്കുവാന്‍ ഞാനാര്?''

അഗതിസേവനത്തിന്റെ അളന്നാല്‍ത്തീരാത്ത പ്രാധാന്യമാണു കവി സൂചിപ്പിച്ചത്. കവയത്രി പരാമര്‍ശിച്ച അഗതിസേവനങ്ങള്‍ക്കു പുറമേ, മനുഷ്യമക്കള്‍ക്കു വിദ്യയും വിജ്ഞാനവും വിവേകവും സംസ്കാരവും നല്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും രോഗികളെ സേവിക്കുവാന്‍ ആതുരാലയങ്ങളും അവശര്‍ക്കും ആലംബഹീനര്‍ക്കും തലചായ്ക്കാനിടമില്ലാത്തവര്‍ക്കും വേണ്ടി സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളും ക്രിസ്ത്യാനികള്‍ നടത്തുന്നുണ്ട്.

പക്ഷേ, ക്രിസ്തു തന്റെ മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തില്‍, അന്ധര്‍, ബധിരര്‍, ഊമര്‍, കുഷ്ഠരോഗികള്‍, മൃതര്‍, തളര്‍വാതക്കാര്‍, കാറ്റിലും അപകടത്തിലുംപെട്ടവര്‍, പീഡിതര്‍, രോഗികള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ ഇവര്‍ ക്കെല്ലാം ശാന്തിയും സൌഖ്യവും നല്കാനാണു കൂടുതല്‍ സമയവും വിനിയോഗിച്ചത്. ക്രിസ്ത്യാനി മുഴുവന്‍ സമയ സേവകനായിരിക്കണം. ഈ സത്യമാണു കവയത്രി സുഗ തകുമാരി ടീച്ചര്‍ മനോഹരമായി വിശദീകരിച്ചിരിക്കുന്നത്. ഈ നനമപ്രവൃത്തികളുടെയെല്ലാം വിധ്വംസനംകൊണ്ടെ തങ്ങളുടെ ലക്ഷ്യം സാദ്ധ്യമാകൂവന്നു വിശ്വസിക്കുന്ന ഭൌതികവാദികളുടെയും തങ്ങള്‍ നടത്തു സുവിശേഷവിശദീകരണം മാത്രമാണു ക്രിസ്തീയതയെന്നും കരുതുന്ന സഭാ വിഭാഗങ്ങളുടെയും സെക്ടുകളുടെയും കണ്ണു തുറപ്പിക്കുവാന്‍ കവയത്രിയുടെ വാക്കുകള്‍ പ്രേരകമായിരുന്നെങ്കില്‍...!

Thursday, October 15, 2009

ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്റെ പ്രസംഗവും ചില കൊലഹലങളും !

കുറെ വര്‍ഗീയ വാദികളും ചില തുരപ്പന്‍ മാധ്യമങളും (സമകാലിക മലയാളം ,മാതൃഭുമി പത്രം തുടങിയ) വിവരദോഷികളായ കോഴിക്കോട്ടെ ബാര്‍ കൌണ്‍സില്‍ അഗങളും വായിച്ചു പഠിക്കാന്‍ വിവാദമാക്കിയ ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങള്‍ ...

പലപ്പോഴും അല്മായര്‍ക്കിടയില്‍ ഉയര്‍ുകേള്‍ക്കുന്ന ഒരാവശ്യം ഹയരാര്‍ക്കി തങ്ങളെ വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണ്. എനിക്കിതേപ്പറ്റി വളരെ വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അല്മായര്‍ക്കുള്ള അംഗീകാരം അവര്‍ ആര്‍ജ്ജിക്കേണ്ടതാണ്. അവരുടെ പ്രവൃത്തിയിലൂടെ, ചിന്തയിലൂടെ, സ്വഭാവത്തിലൂടെ, വിശുദ്ധിയിലൂടെ അവര്‍ ആര്‍ജ്ജിക്കേണ്ടതാണ് അംഗീകാരം. അല്ലാതെ, മെത്രാനമാരോ അച്ചന്മാരോ കന്യാസ്ത്രീകളോ ഈ അംഗീകാരം അവര്‍ക്കുമേല്‍ വച്ചുകൊടുക്കേണ്ടതല്ല. അതു സ്വാഭാവികമായി വരേണ്ടതാണ്. അല്മായനേതൃത്വം അവരില്‍നുന്നു ഉയര്‍ുന്നു വരേണ്ടതാണ്. അല്മായരുടെ മേല്‍ ഹയരാര്‍ക്കി നേതാക്കന്മാരെ അടിച്ചേല്പിച്ചാല്‍ ആ നേതാക്കന്മാര്‍ക്ക് ആയുസ്സ് വളരെ കുറവായിരിക്കും. നേരെ മറിച്ചു പ്രവര്‍ത്തനത്തിലൂടെ അല്മായരില്‍നിന്നു നേതൃത്വം ഉയര്ന്നു‍വരണം.

സഭാനേതൃത്വം (ഹയരാര്‍ക്കി) ഇല്ലെങ്കില്‍ അല്മായനില്ല; അല്മായനില്ലെങ്കില്‍ ഹയരാര്‍ക്കിയില്ല. അല്മായനും ഹയരാര്‍ക്കിയുമില്ലെങ്കില്‍ സഭയുമില്ല. ഇതു നാം ഓര്‍മിച്ചുവയ്ക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ സഭയില്‍ എന്തെങ്കിലും പ്രശ്നമുണ്ങ്കില്‍ അതിനു കാരണം സഭയുടെ ഐഡിയോളജിയോ സഭയുടെ ഘടനയോ അല്ല. മറിച്ചു സഭയെയും സഭാസ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്ന വ്യക്തികളുടെ പോരായ്മകളും പരാജയങ്ങളുമാണ്. ഇതും നാം മനസ്സിലാക്കണം.

അല്മായരോട് എനിക്കു ചിലതു പറയാനുണ്ട്. ചിലര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു; പക്ഷേ, സംഘടിതസഭയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന്. ഇതു തികച്ചും യു ക്തിരഹിതമായ സമീപനവും കാഴ്ചപ്പാടുമാണ്. യേശുക്രിസ്തുവില്‍ വി ശ്വസിക്കുവനു യേശുക്രിസ്തു സ്ഥാപിച്ച സഭയില്‍ വിശ്വസിക്കാതി രിക്കാന്‍ സാധിക്കുകയില്ല. മറ്റു ചിലര്‍ പറയും, സഭയെ ഞാന്‍ സ്നേഹിക്കുന്നു; പക്ഷേ, ഹയരാര്‍ക്കിയെ സ്നേഹിക്കാന്‍ എനിക്കു വയ്യ. അതും എന്റെ അഭിപ്രായ ത്തില്‍ യുക്തിക്കു നിരക്കാത്ത പ്രസ്താവനയാണ്. കാരണം, സഭയെ സ്നേഹിക്കുവനു ഹയരാര്‍ക്കിയെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല. ഹയരാര്‍ക്കിയെ സ്നേ ഹിക്കുന്നു എന്നത്, സഭയെ സ്നേഹിക്കുതിന്റെ ഭാഗമാണ്. സഭയെയും സഭാപിതാക്കന്മാരെയും വൈദികരെയും സ്യസ്തരെയും സ്നേഹിക്കുവരായിരിക്കണം അല്മായര്‍. അത് 2009-ലായാലും 2030-ലായാലും അങ്ങനെതയൊയിരിക്കണം. സഭയോടുള്ള സ്നേഹത്തിന്റെ ഭാഗമായി ഇതിനെ കാണുന്ന അല്മായരെയാണു സഭയ്ക്കാവശ്യം.

ക്ഷമിക്കാനും ത്യാഗം ചെയ്യാനും തയ്യാറാകാത്തതു സ്നേഹമല്ല. സ്നേഹമുണ്ടങ്കില്‍ അവിടെ മറക്കാനും പൊറുക്കാനും ത്യാഗം ചെയ്യാനുമൊക്കെയുള്ള ശ്രമങ്ങള്‍ ഉണ്ടാകും. അതു ഭാര്യാ-ഭര്‍ത്തൃബന്ധത്തിലും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും മാതാപിതാ ക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും കേവലം സൌഹൃദത്തിലാണെങ്കില്‍പ്പോലും സ്നേഹം നിര്‍ബന്ധമായും ആവശ്യപ്പെടുതു ത്യാഗമാണ്. സഭയെ സ്നേഹിക്കുന്ന അല്മായന്‍ അവരുടെ സ്നേഹം യഥാര്‍ത്ഥ മാണെങ്കില്‍ എവിടെയെങ്കിലും കുറ്റം കുറവുകള്‍ ഉണ്ടായാല്‍ അതു ക്ഷമിക്കാനുള്ള സ•നസ്സുള്ളയാളായിരി ക്കണം. 2009-ലാണെങ്കിലും 2030-ലാണെങ്കിലും സഭയ്ക്കാവശ്യമായിട്ടുള്ളത്, സഭയോടൊത്തു ചിന്തിക്കുകയും സഭയോടൊത്തു പ്രവര്‍ത്തിക്കുകയും സഭയോടൊത്തു നിലപാടെടുക്കുകയും ചെയ്യുന്ന അല്മായരെയാണ്. അങ്ങനെയുള്ള അല്മായരുണ്െടങ്കിലേ സഭ കൂടുതല്‍ ശക്തമാകുകയുള്ളൂ.


പലപ്പോഴും അല്മായര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരാവശ്യം ഹയരാര്‍ക്കി തങ്ങളെ വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണ്. എനിക്കിതേപ്പറ്റി വളരെ വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അല്മായര്‍ ക്കുള്ള അംഗീകാരം അവര്‍ ആര്‍ജ്ജിക്കേ ണ്ടതാണ്. അവരുടെ പ്രവൃത്തിയിലൂടെ, ചിന്തയിലൂടെ, സ്വഭാവത്തിലൂടെ, വിശുദ്ധിയിലൂടെ അവര്‍ ആര്‍ജ്ജിക്കേണ്ടതാണ് അംഗീകാരം. അല്ലാതെ, മെത്രാന്മാരോ അച്ച•ന്മാരോ കന്യാസ്ത്രീകളോ ഈ അംഗീകാരം അവര്‍ക്കുമേല്‍ വച്ചുകൊടുക്കേണ്ടതല്ല. അതു സ്വാഭാവികമായി വരേണ്ടതാണ്. അല്മാ യനേതൃത്വം അവരില്‍നിന്നു ഉയര്‍ുവരേണ്ടതാണ്. അല്മായരുടെ മേല്‍ ഹയരാര്‍ക്കി നേതാക്ക•ന്മാരെ അടിച്ചേല്പിച്ചാല്‍ ആ നേതാക്കന്മാര്‍ക്ക് ആയുസ്സ് വളരെ കുറവായിരിക്കും. നേരെ മറിച്ചു പ്രവര്‍ത്തനത്തിലൂടെ അല്മായരില്‍നിന്നും നേതൃത്വം ഉയര്‍ന്നുവരണം. അങ്ങനെയുള്ള നേതാക്ക•ന്മാര്ക്കായിരിക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

മുമ്പൊക്കെ നേതൃസ്ഥാനങ്ങളിലേക്കു വരാന്‍ ആഗ്രഹിക്കു വ്യക്തികള്‍ അവര്‍ ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുനന്നുവോ ആ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പഠിക്കാനും മനസ്സിലാക്കാനും അതു മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കാനുമുള്ള പരിശീലനവും ആര്‍ജ്ജിച്ചിരുന്നു. ഇന്ന്, സഭയെപ്പറ്റി പറയുമ്പോള്‍, സഭയുടെ പ്ര ബോധനങ്ങളെക്കുറിച്ചു പഠിക്കുകയും സഭയുടെ ആനുകാലികപ്രശ്നങ്ങളിലെ സമീപനം എന്താണ് എന്നു മനസ്സിലാക്കുകയും അത് ഈ സഭയുടെ കാഴ്ചപ്പാടിനോടു കൂ റുപുലര്‍ത്തിക്കൊണ്ടു മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്യാനുള്ള ബൌദ്ധികമായ കഴിവ് അല്മായ നേതാക്കള്‍ക്കുണ്ടാകണം. ഇങ്ങനെയുള്ള കഴിവ് ആര്‍ജ്ജിക്കുതിന് എത്ര അല്മായര്‍ പരിശ്രമിക്കുരുണ്ട് എന്ന് ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. അതു സാധിക്കുന്നില്ലെങ്കില്‍, സഭയ്ക്കുവേണ്ടി ഫലപ്രദമായി പ്രേഷിതപ്രവര്‍ ത്തനം നടത്തുതിനു സാധിക്കാതെ വരും. നമുക്കു നമ്മുടെ ക്രൈസ്തവസാക്ഷ്യം ഫലപ്രദമായി നടത്താന്‍ സാധിക്കാതെ വരും. അതുകൊണ്ട്, പ്രത്യേകിച്ചും നമ്മുടെ യുവജനപ്രസ്ഥാനങ്ങളില്‍ പ്രാമുഖ്യം നല്കേണ്ടത്, നേതൃത്വ പരിശീലനത്തിനൊപ്പംതന്നെയൊ അതിലുപരിയായോ പ്രത്യയ ശാസ്ത്രപരമായ പരിശീലനത്തിനാണ്.
എന്റെ വീക്ഷണത്തില്‍ ഓരോ ക്രൈ സ്തവനും ഓരോ ദിവസവും തന്നൊടുതന്നെ ചോദിക്കേണ്ട മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്, ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാ നിയായിരിക്കുന്നു? രണ്ട്, എന്തുകൊണ്ടു ഞാനൊരു ക്രിസ്ത്യാനിയായി തുടരുന്നു? ഇപ്പോള്‍ ക്രൈസ്തവനാകാനോ ആകാതിരിക്കാനോ ഉള്ള സ്വാതന്ത്യ്രം എനിക്കുണ്ട്. എനിക്ക് ഏഴു ദിവസം പ്രായമുള്ളപ്പോള്‍ എന്റെ മാതാപിതാക്കളോ അടുത്ത ബന്ധു ക്കളോ എന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ മുക്കിയപ്പോള്‍ ഞാന്‍ കത്തോലിക്കനായി. പക്ഷേ, ഇന്ന് എനിക്കു കത്തോലിക്കനായി തുടരണോ വേണ്ടയോ എന്ന് ആലോചിക്കാം. വേണമെങ്കില്‍ തുടരാം, തുടരാതിരിക്കാം. അതിനുള്ള സ്വാത ന്ത്യ്രമുണ്ട്. അതാണു ഞാന്‍ പറഞ്ഞത്, എന്തുകൊണ്ടു ഞാനൊരു ക്രിസ്ത്യാനിയായി തുടരുന്നു എനു ചോദിക്കണ. അതിനുള്ള ഉത്തരവും കണ്െടത്തണം. ഞാന്‍ ഒരു ക്രൈസ്തവനായി തുടരുന്നതിനു പിന്നിലെ കാരണം അറിയണം. അത്തരത്തില്‍ ഉത്തരം പറയാന്‍ കഴിയുന്നവര്‍ക്കേ യഥാര്‍ത്ഥ ക്രൈസ്തവരായി ജീവിക്കാനാകൂ. മൂന്നാമത്തെ ചോദ്യം ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഞാന്‍ എന്താണു ചെയ്യേണ്ടത് എന്നാണ്. എന്താണ് എന്റെ കടമ, എന്റെ പങ്ക്? എന്നു ചോദിക്കണം. ഇത് ഓരോ ദിവസവും ചോദിക്കണം. ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഇന്നു ഞാന്‍ എന്താണു ചെയ്യേണ്ടത്? ഓരോ ദിവസവും ഈ മൂന്നു ചോദ്യങ്ങള്‍ ചോദിക്കുകയും അതിനു തൃപ്തികരമായ ഉത്തരങ്ങള്‍ കണ്െടത്തുകയും അതിനനുസൃതം പ്രതികരിക്കുകയും ചെയ്യുമ്പോഴാണു നാം യഥാര്‍ത്ഥ ക്രൈസ്തവരായിത്തീരുന്നത്.

1963 മുതല്‍ 1988 വരെയാണു ഞാന്‍ സംഘടനകളിലൂടെ സജീവമായി അല്മാ യ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. അതിനുശേഷം ഔദ്യോഗികമായ കാരണങ്ങളാല്‍ എനിക്കു സജീവമായി പ്രവര്‍ത്തി ക്കാനായിട്ടില്ല. എന്നാല്‍ ആദ്യകാലത്ത് എ നിക്കുണ്ടായിട്ടുള്ള സഭയോടുള്ള സ്നേഹത്തിനും കൂറിനും ഒരു കുറവും വിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കൊക്കെ വേണ്ടി സഭയോടുള്ള കൂറും സ്നേഹവും പറയുടെ കീഴില്‍ കമിഴ്ത്തിവയ്ക്കേണ്ട ഓന്നാണ്ന്നു എനിക്കു തൊന്നിയിട്ടില്ല.

സ്വന്തം മതത്തെക്കുറിച്ചും സ്വന്തം വിശ്വാസത്തെക്കുറിച്ചും അഭിമാനം തൊന്നുക എന്നുള്ളത് ഏതൊരു പൌരന്റെയും അവകാശമാണ്. സ്വന്തം സമുദായത്തെയും സ്വന്തം സമൂഹത്തെയും സ്നേഹിക്കുക എന്നതും അവന്റെ അവകാശമാണ്. പക്ഷേ, സ്വന്തം മതത്തെക്കുറിച്ച് അഭിമാനം ഉണ്ടാകുന്നതു പോലെതന്നെ അന്യമതങ്ങളെ ആദരിക്കുതിനും അവയുടെ നല്ല മൂല്യങ്ങ ളെ സ്വാംശീകരിക്കുതിനുമുള്ള വിശാല മനസ്കതകൂടി ഓരോ മതാനുയായിക്കും ഉണ്ടാകണം. ഒരു യഥാര്‍ത്ഥ മതാനുയായിക്ക് അന്യമതങ്ങളെ ആദരിക്കുതിനും അതിലെ നല്ല മൂല്യങ്ങളെ, നല്ല ആശയങ്ങളെ സ്വാംശീകരിക്കുതിനുമുള്ള ഹൃദയവിശാ ലതയും സന്മനസ്സും വേണം...

മതത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചും അഭിമാനവും സ്നേഹവുമുള്ളതുപോലെതന്നെ സ്വന്തം രാജ്യത്തെക്കുറിച്ചും അഭിമാനവും കൂറും സ്നേഹവും പുലര്‍ത്താന്‍ ഒരു നല്ല മതാനുയായിക്കു കഴിയണം. ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരു നല്ല പൌരനായിരിക്കാന്‍ സാധിക്കും എന്നു മാത്രമല്ല, ഒരു നല്ല ക്രിസ്ത്യാനി ഒരു നല്ല പൌരനും കൂടിയായിരിക്കണം. ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരു നല്ല പൌരനായിരിക്കാനുള്ള ബാദ്ധ്യതയുണ്ട്. ആ ബാദ്ധ്യത നിര്‍വഹിക്കാന്‍ നമുക്കു സാധിക്കണം. നമ്മുടെ വിശ്വാസത്തെക്കുറിച്ചു നമ്മുടെ മതത്തെക്കുറിച്ചു നമ്മുടെ പാരമ്പര്യ ത്തെക്കുറിച്ചു നമുക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. അതു നമ്മുടെ അവകാശമാണ് എതു ശരിയാണ്. എന്നാല്‍, അതോടൊപ്പംതന്നെ അന്യമതങ്ങളെ ആദരിക്കുതിനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നവരുടെ സ്വാതന്ത്യ്രം അംഗീകരിക്കുന്നതിനും സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനം തൊന്നുന്നതിനും ആ രാജ്യത്തോടു കൂറുപുലര്‍ത്തുതിനുമുള്ള സന്നദ്ധതയു മുണ്ടാകണം. അപ്പോഴാണു നാം യഥാര്‍ത്ഥ അല്മായപ്രേഷിതരാകുന്നത്, ക്രൈസ്തവരാകുന്നത്.

ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ നമുക്കു വേണ്ട കാഴ്ചപ്പാട് എന്താണ്? "ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക'' എന്നു നാം കേട്ടിട്ടുണ്ട്. പക്ഷേ, ഒരു ക്രൈസ്തവന്‍ അതുകൊണ്ടു തൃപ്തിപ്പെടാന്‍ പാടില്ല. കാരണം, നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ അനുയായികളാണു നാം. നമ്മുടെ കടമ, "ജീവിക്കുക, ജീവിക്കാന്‍ സഹായി ക്കുക'' എതാണ്. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക എന്നല്ല, അവരെ ജീവിക്കാന്‍ സഹായിക്കുക എതാണു നമ്മുടെ കര്‍ത്തവ്യം. അതായിരിക്കണം ഒരു ക്രൈസ്തവന്റെ കാഴ്ചപ്പാട്.

Wednesday, October 14, 2009

'ബസാലേലി'ലെ വൈദികനും 'ആമേനി'ലെ കന്യാസ്ത്രീയും


സ്നേഹിക്കാന്‍ ആരു മില്ലാതിരിക്കുക. ആരാലും സ്നേഹിക്കപ്പെടാതിരിക്കുകയും ചെയ്യുക. ഇവ രണ്ടും അസഹനീയമായ മനോവേദന സൃഷ്ടിക്കുന്ന മനുഷ്യാ വസ്ഥകളാണ്. ഇത്തരക്കാര്‍ ക്കുവേണ്ടി ഒരു ദിനമുണ്ട്; ഏപ്രില്‍ പതിനാല്. തെക്കന്‍ കൊറിയയിലാണ് ഈ ദിനം ആഘോഷിക്കുത്. ദുഃഖത്തിന്റെ നിറം കറുപ്പാണൊണു പൊതുവേയുള്ള വിശ്വാസം. അതുകൊ ണ്ടാണല്ലോ, ആളുകള്‍ മരിക്കുമ്പോള്‍ ദുഃഖസൂചകമായി നാം കറുത്ത ബാഡ്ജുകള്‍ ധരിക്കുത്. കൊറിയയില്‍ സ്നേഹം നിഷേധിക്ക പ്പെട്ടവര്‍ക്കും അതു കണ്ട ത്താന്‍ പറ്റാതെ പോയവര്‍ക്കുംവേണ്ടി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ദിനമാണ് ഏപ്രില്‍ പതിനാല്. അ ദിവസം കറുത്ത ഉടുപ്പുകളാണ് അത്തരക്കാര്‍ ധരിക്കുന്നത്. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുന്നതു വിശിഷ്ട വിഭവങ്ങളാണല്ലോ. ചൈനീസ് രീതിയിലുള്ള ന്യൂഡില്‍സാണു കൊറിയക്കാര്‍ക്കു കൂടുതലിഷ്ടം. അലങ്കരിച്ച മേശപ്പുറത്തു നിരത്തിവച്ചിരി ക്കുന്ന പ്ളേറ്റുകളില്‍ ഏറ്റവും സ്വാദിഷ്ടമായ ന്യൂഡില്‍സാണ് പൊതുവേ വിളമ്പാറുളളത്. അതിനുശേഷം കറുത്ത നിറമുള്ള കൊഴുത്ത സോസ് ഉപയോഗിച്ചു ന്യൂ ഡില്‍സ് അലങ്കരിക്കും. ഇനിയാണ് ആഘോഷത്തിന്റെ പ്രധാന ഭാഗം അരങ്ങേറുന്നത്. കറുത്ത സോസ്കൊണ്ട് അലങ്കരിച്ച പ്ളേറ്റുകളുടെ മുകളിലേക്കു കദനഭാരത്താല്‍ കുനിഞ്ഞ മുഖം നീ ട്ടിപ്പിടിച്ചുകൊണ്ടു പൊട്ടിക്കരയുകയാണ് ഓരോരുത്തരും ചെയ്യുക.
സ്നേഹം കിട്ടാത്തതിന്റെ ദുഃഖം കറുത്ത ന്യൂഡില്‍സ് പ്ളേറ്റുകളിലേക്ക് അണപൊട്ടിയൊഴുകുമ്പോള്‍, അവരുടെ മനസ്സിന്റെ ഭാരം കുറയുന്നു; ദുഃഖത്തിനു ശമനമുണ്ടാകുന്നു. കണ്ടു നില്ക്കുവരില്‍ സങ്കടവും സഹാനുഭൂതിയും സൃഷ്ടിക്കുന്ന ഈ കൊറിയന്‍ ആ ചാരത്തിന്റെ അനുകരണങ്ങള്‍ മറ്റെവിടെയെങ്കിലുമുന്ദൊയെന്ന് അറിയില്ല.

കഴിഞ്ഞ ദിവസം ഡി.സി. ബുക്സിന്റെ വില്പനശാല യില്‍ പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ കറു ത്ത പുറംചട്ടയുള്ള ഒരു പുസ്തകം ശ്രദ്ധയില്‍പ്പെട്ടു. കറുത്ത ഉടുപ്പിട്ട ഒരു കര്‍മ്മലീത്താ കന്യാസ്ത്രീയുടെ മുഖമാണു കവര്‍ചിത്രം. പുസ്ത കത്തിന്റെ പേര് "ആമേന്‍.'' കേരളത്തിലെ ഒരു വിഭാഗം പത്രക്കാരും ടെലിവിഷന്‍ ചാനലുകാരും വളരെയധികം ആഘോഷിച്ച 'ആമേന്‍' ഉടന്‍തന്നെ വാങ്ങി. പുസ്ത കം വായിച്ചുകൊണ്ടിരുപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞ ചിത്രങ്ങളാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. കറുത്ത ഉടുപ്പു ധരിച്ചു കൊണ്ടു കറുത്ത പുറംചട്ടയുള്ള പുസ്തകത്തി•ല്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന ഒരു കന്യാസ്ത്രീയുടെ ചിത്രമാണു മനസ്സില്‍ തെളി ഞ്ഞത്.

ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്‍ഭിത്തികള്‍ നല്കിയ സുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനുശേഷം അതുപേക്ഷിച്ചു പുറംലോ കത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കു പടിയിറങ്ങിയ ഒരു കന്യാസ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാലം കെട്ടിക്കിടിന്നിരുന്ന സ്നേഹനിഷേധങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട വികാരവിക്ഷോഭങ്ങളുടെയും മലവെള്ളപ്പാച്ചിലാണ് "ആമേന്‍.'' ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ കെട്ടിക്കിടി രുന്ന വെള്ളത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന മല ശാന്തമാവുകയും മല വെള്ളം പാഞ്ഞൊഴുകുന്ന പ്രദേശങ്ങളില്‍ വസിക്കു വര്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു പ്രകൃതിനിയമമാണ്.

കോളജദ്ധ്യാപികയായിരുന്ന സിസ്റര്‍ ജെസ്മി കഠിനമായ മനോവേദനയ്ക്കൊടുവിലാണു മഠംവിട്ടു പുറത്തുപോകാന്‍ തീരുമാനിച്ച ത്. അസഹനീയമായ ആത്മസംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും അനുഭവിച്ചുകൊണ്ട്, വൈരാഗ്യബുദ്ധിയോടെ മഠത്തില്‍ കഴിയു തിനേക്കാള്‍ അത്യന്തം ശ്ളാഘനീയമായ ഒരു പ്രവൃത്തിയാണ്, അവിടെയുള്ള ജീവിതം ഉപേക്ഷിച്ചു പുറത്തിറങ്ങുന്നത്. വി. ഡോ ബോസ്കോ സെമിനാരിയില്‍ ചേര്‍ സമയത്ത്, അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതിപ്രകാര മായിരുന്നു: "മകനേ, നിന്നെ ഒരു വൈദികന്റെ വേഷത്തില്‍ കാണുന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പക്ഷേ, എനിക്കു നിന്നൊട് ഒരപേക്ഷയു ണ്ട്. എപ്പോഴെങ്കിലും സന്യാസജീവിതത്തെപ്പറ്റി സംശയം തൊന്നിയാല്‍ അപ്പോള്‍ത്ത നീ നിന്റെ വൈദികവൃത്തി ഉപേക്ഷിക്കണം. കാരണം, ഒട്ടും ആ ത്മാര്‍ത്ഥതയില്ലാത്ത ഒരു വൈദികനായി നി കാ ണുതിനേക്കാള്‍ എനിക്കേറെയിഷ്ടം പാവപ്പെട്ട ഒരു കൃഷീവലനായി നിന്നെ കാണുന്നതാണ്.'' തിയ ഡോര്‍ മെയ്നാര്‍ഡ് എഴുതി യ 'സെയ്ന്റ്സ് ഫോര്‍ ഔര്‍ ടൈംസ്' എ പുസ്തക ത്തിലാണ് ഈ ചരിത്രസംഭ വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തി ക്കുമ്പോള്‍ സിസ്റര്‍ ജെസ്മി യുടെ തീരുമാനം ഉചിതവും അഭിനന്ദനാര്‍ഹവുമാണ്.

കത്തോലിക്കാസഭയിലെ സന്യസ്തരുടെ ജീവിതം ഇ തിവൃത്തമാക്കിയെഴുതിയ മറ്റൊരു പുസ്തകമാണു "ബസാലേല്‍.'' ബിജു മഠത്തിക്കുന്നെല്‍േ എന്ന വൈദികനെഴുതിയ 'ബസാലേല്‍' ഇ തിവൃത്തത്തിന്റെ പ്രത്യേകതകൊണ്ടും ആഖ്യാനശൈലിയുടെ സവിശേഷതകൊണ്ടും അത്യന്തം ഹൃദയഹാരിയായ ഒരു നോവലാണ്. ആത്മകഥാംശം ഏറെയുള്ള ഒരു നോവല്‍. തികച്ചും യാദൃച്ഛികമയിതൊന്നാവുന്ന പല സമാനതകളും ആമേനിലും ബസാലേലിലും വായനക്കാരനു കാണാന്‍ പറ്റും. രണ്ടു പുസ്തകങ്ങളു ടെയും ഓംന്നാ അദ്ധ്യായം ആരംഭിക്കുതു തീവണ്ടി യാത്രയുടെയും ദില്ലിയുടെയും പശ്ചാത്തലത്തിലാണ്. രണ്ടു ഗ്രന്ഥങ്ങളിലെയും ക ഥാനായകര്‍, വൈദികനും കന്യാസ്ത്രീയും - സന്യാസജീവിതത്തോടു വിടപറയാന്‍ തീരുമാനിച്ചവര്‍. രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം സന്യാസവ്രതം സ്വീകരിച്ചവര്‍. വൈദികന്‍ ഡിഗ്രി പഠനത്തിനുശേഷവും ക ന്യാസ്ത്രീ പ്രശസ്തമായ നിലയില്‍ പ്രീഡിഗ്രി പാസ്സാ യതിനുശേഷവുമാണ് ദൈവവിളിയുടെ തിരിച്ചറിവില്‍ സന്യാസത്തിലേക്കു തിരിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണവര്‍ സ്വന്തം തീരുമാന ങ്ങളില്‍ ഉറച്ചുനിന്നത്.

പക്ഷേ, കാലം ഇരുവരുടെയും മനസ്സില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു. നിര്‍മ്മലമായ മനസ്സും ശരീരവും മരണംവരെ കാത്തുസൂക്ഷി ക്കാന്‍ തങ്ങള്‍ക്കു കഴിയുമോ എന്ന ചിന്ത രണ്ടുപേരെയും വേട്ടയാടാന്‍ തുടങ്ങി.
അത് അവരുടെ വാക്കുകള്‍ പ്രകടമാക്കാന്‍ തുടങ്ങിയതു സുഹൃത്തുക്കളുമായുള്ള സംഭാഷണമദ്ധ്യേയാണ്.

ബസാലേലിന്റെ ആത്മ സുഹൃത്താണു ഹോസിയ. കോളജ് ജീവിതത്തിനുശേ ഷം വളരെക്കാലം കഴിഞ്ഞാ ണ് അവര്‍ തമ്മില്‍ കണ്ടു മുട്ടുന്നത്. ഡല്‍ഹിയില്‍ കുത്തബ് മീനാറിന്റെ പുറകിലുള്ള മൈതാനത്തിരുന്നുകൊണ്ടു ഹോസിയായോടു ബസാലേല്‍ എന്ന വൈദി കന്‍ ഹൃദയം തുറന്നു സംസാരിക്കാനാരംഭിച്ചതിങ്ങനെയാണ്.

"ഐ ആം തിങ്കിംഗ് ഓഫ് ലീവിംഗ്.''

"ലീവിംഗ് വാട്ട്?''

"പ്രീസ്റ്ഹൂഡ്.''

"ആര്‍ യൂ ജോക്കിംഗ്?''

"നോ.''

ബസാലേലിന്റെ വെളി പ്പെടുത്തല്‍ കേട്ടു ഹോസി യ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തുടര്‍ന്ന്, പൌരോഹിത്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹോസിയ, ബസാലേലിനെ ഉപദേശിക്കുതിങ്ങനെയാണ്: "കയ്യിലിരിക്കുന്ന കളി പ്പാട്ടങ്ങളുടെ മൂല്യമറിയാതെ നിറമുള്ളതും കൌതുകമുളവാക്കുതുമായ എന്തിനെങ്കിലും പകരമായി ഏറ്റവും വിലപിടിച്ചതുപോലും കൈ മാറുകയും അല്പം കഴിഞ്ഞു നഷ്ടമായതിന്റെ മൂല്യം തിരിച്ചറിഞ്ഞു വിലപി ക്കുകയും ചെയ്യു കൊച്ചു കുട്ടികളാണു മനുഷ്യര്‍. സ്വ യം അറിയുവന്‍ ആര്‍ജ്ജിക്കുതില്‍ അമിതതാത്പ ര്യം കാട്ടുകയില്ല. ജയിക്കു തിനെക്കുറിച്ച് ആകുലപ്പെ ടുകയുമില്ല. ജീവിതം നേട്ട ങ്ങളുടെയോ ജയങ്ങളുടെയോ അല്ല. ഉപേക്ഷിക്കലുകളുടെയും പൊരുത്തപ്പെടലു കളുടേതുമാണ്... ഉപേക്ഷി ക്കുവയെക്കുറിച്ചുള്ള അവബോധമാണു തിരഞ്ഞെടുപ്പു ശ്രേഷ്ഠമാക്കുന്നത്.''

'ബസാലേലി'ന്റെ രചയിതാവ് ബിജു മഠത്തിക്കുന്നെലിന്റെ വൈദികപരിശീലന കാലത്തും ഇത്തരം ഒരു പ്രതിസന്ധിഘട്ടം ഉണ്ടായിരുന്നു. ഒരു ദിവസം പോസ്റില്‍ രണ്ടു കത്തുകള്‍ അദ്ദേഹ ത്തിനു ലഭിച്ചു. ഓന്നാമത്തേത്, അമേരിക്കയിലുള്ള അമ്മാവന്‍ അയച്ചത്. വീട്ടിലെ വിഷമാവസ്ഥ പരിഹരിക്കുതിനു വേണ്ടി, പൌരോഹി ത്യപഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്കു പോരാനുള്ള ആഹ്വാനമായിരുന്നു കത്തിന്റെ ഉള്ളടക്കം. ബിജു അല്പനേരം ആലോചിച്ചു. ശരിയാണ്. എന്തിനാണു മറ്റുള്ളവരുടെ വെറുപ്പു സമ്പാ ദിച്ച്, കഴിവുകളും നഷ്ടപ്പെടുത്തി ഇങ്ങനെ മുന്നൊട്ടു പോകുന്നത്? അമേരിക്ക വശ്യതയോടെ മാടി വിളിക്കുന്നു. കുടുംബത്തിന്റെ കഷ്ട പ്പാടുകള്‍ ഇപ്പുറത്തു നിന്നു പോകാന്‍ പറയുന്നു. ഇളകി മറിയുന്ന മനസ്സ്. രണ്ടാമ ത്തെ കത്തു പൊട്ടിച്ചു. കോ ളജില്‍ പഠിപ്പിച്ച മാഷിന്റേതാണ്. കത്തിന്റെ പ്രസക്ത ഭാഗമിതാണ്, "ആബേല്‍, എന്നും ഞാന്‍ ഓര്‍ത്തു പ്രാര്‍ത്ഥിക്കാറുണ്ട്. ഞാനും കുറേക്കാലം സെമിനാരിയില്‍ ഉണ്ടായിരുന്നയാളാണ്. തിയോളജി പഠനകാലത്താണ് ഉപേക്ഷിച്ചു പോന്നത്. പക്ഷേ, ഇന്നു തൊന്നുന്നു അതു വേണ്ടായിരുന്നെന്ന്. ആബേല്‍, നീ എന്തു വിലകൊടുത്തും ഒരു വൈദി കനാകണം... ദൈവത്തില്‍ ആശ്രയമര്‍പ്പിക്കുക. ദൈവമാണു നിന്നെ വിളിച്ചതെങ്കില്‍ ഒരു ശക്തിക്കും നിന്നെ പിന്തിരിപ്പിക്കാനാവില്ല. ദൈവമല്ല വിളിച്ചതെങ്കില്‍, നീ എത്ര ശ്രമിച്ചാലും നിനക്കതില്‍ നിലനില്ക്കാന്‍ കഴിയില്ല.'' ഗ്രന്ഥകര്‍ത്താവ് അ മ്മാവന്റെ കത്തു കീറിക്കളഞ്ഞു. മാഷിന്റെ കത്തിനു മറുപടിയുമെഴുതി.

'ആമേനി'ല്‍ ഇത്തരം ഇടപെടലുകള്‍ ഒന്നുംതന്നെ കാണുന്നില്ല. അതിന്റെ ഫലമാണു സി. ജെസ്മിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നു തൊന്നുന്നു. പകരം പെന്‍പോരിന്റെ ഒരു പരമ്പരയാണു വായനക്കാരനു കാണാന്‍ പറ്റുത്. ഫെമിനിസ്റുകള്‍ ക്ഷമിക്കുക. കന്യാസ്ത്രീയായാലും കുടുംബിനിയായാലും കഴിവും മിടുക്കുമുള്ളവരെ താഴ്ത്തിക്കെട്ടി കാണിക്കാനും ഒഴിവാക്കാനുമുളള മാനുഷികമായ വാസന, ഒരു തര ത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ പ്രകടിപ്പിക്കപ്പെടുന്നതിന്റെ തുടര്‍ക്കഥയാണ് 'ആമേന്‍' എന്നു തൊന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

പാപവും പാപസാഹച ര്യങ്ങളും മനുഷ്യനെ വേട്ടയാടാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. അവയെ അതിജീവിക്കുന്നതിനും ചെറു ത്തുതോല്പിക്കുതിനുമുള്ള കരുത്താണ് ആദ്ധ്യാത്മികജീവിത പരിശീലനകാ ലത്തു നാം ആര്‍ജ്ജിക്കേണ്ടത്. ഇംഗ്ളീഷ് സാഹിത്യത്തില്‍ നല്ല പരിജ്ഞാനമുള്ള സി. ജെസ്മിക്ക്, കത്തോലിക്കാ എഴുത്തുകാരന്‍ എന്നു പരക്കെ അറിയപ്പെടുന്ന , ഗ്രഹാം ഗ്രീന്‍ എഴുതിയ 'പവര്‍ ആന്‍ഡ് ഗ്ളോറി' പരിചിതമാണുന്നു കരുതുന്നു. പ്രസ്തുത നോവലിലെ കഥാനായകനായ കത്തോലി ക്കാ പുരോഹിതന്‍ നന്മയും പുണ്യപ്രവൃത്തികളും മാത്രം ചെയ്യാന്‍ ആഗ്രഹിക്കുയാളാണ്. പക്ഷേ, സാഹചര്യങ്ങള്‍ അദ്ദേഹത്തെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അദ്ദേഹം പാപത്തില്‍ വീണുപോവുകയും ചെയ്യുന്നു. തെറ്റു ചെയ്തുവെന്നു മനസ്സിലാക്കു അദ്ദേഹം പശ്ചാത്താപവിവശനാകുകയും മേലില്‍ പാപം ചെയ്യില്ലെന്നുള്ള പ്രതിജ്ഞയോടെ ഉള്ളിലെ പാപഭാരവും ചുമന്നുകൊണ്ടു ജീവിതം തള്ളി നീക്കുകയും ചെയ്യുന്നു. ഇതിനോടു സാമ്യമുള്ള ഒരു അനുഭവം ബാംഗ്ളൂരില്‍വച്ചു സി. ജെസ്മിക്ക് ഉണ്ടായതിനെക്കുറിച്ച്, ആത്മകഥയില്‍ വിവരിക്കുതു സത്യമാണെങ്കില്‍ ഗ്രഹാം ഗ്രീനിന്റെ 'പവര്‍ ആന്‍ഡ് ഗ്ളോറി'യി ലെ നായകനും സി. ജെസ്മി യും തമ്മിലുള്ള അകലം വളരെ കുറച്ചു മാത്രമേയുള്ളൂ. അതിനാല്‍ മികച്ച സാഹിത്യഗ്ര ന്ഥങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന പുരോഗമന സാഹിത്യ ശിരോമണികളെ അത്യധികം ആകര്‍ഷിക്കാനിടയുള്ള ഒരു പുസ്ത കമാണ് 'ആമേന്‍'. കന്യാസ്ത്രീ മഠത്തിലെ ജീവിതവുമായി ബന്ധ പ്പെട്ട നഗ്നസത്യങ്ങള്‍ സി. ജെ സ്മി, മറനീക്കി പുറത്തു കാട്ടിയതിനുള്ള പ്രതിഫലമായിട്ടായിരി ക്കും, അവാര്‍ഡ് നല്കുക. ആസന്നഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു കാര്യമാണിത്.

'ബസാലേ'ലിലെ നായകനെ പ്രണയിച്ചിരുന്ന റൂത്ത് എന്ന പെന്‍കുട്ടിയുടെ കഥ വായിക്കുമ്പോഴാണ്, 'ആമേനി'ലെയും 'ബസാലേലി' ലെയും നായകര്‍ തമ്മിലുള്ള അന്തരം വായനക്കാരനു ബോദ്ധ്യമാകുന്നത്. തെറ്റു ചെയ്യാനുള്ള പ്രേരണ തികച്ചും മാനുഷികമാണ്. ഇതു തികച്ചും വ്യക്തിപരവുമാണ്. ബസാലേലിലെ കഥാനായകനായ വൈദികന്റെ വാക്കുകള്‍ ഇതിനു തെളിവാണ്. അതിപ്രകാരമാണ്: "വയ്യ; തെറ്റുകളിലും വീഴ്ചകളിലും ഞാനെന്റെ മാനുഷികതയെ സ്നേഹിച്ചോട്ടെ. മരുപ്പച്ചകള്‍ കണ്ടു ഞാനാന്നിടറിയാല്‍ ആര്‍ക്കാണു ചേതം? എന്റെ ജീവിതത്തിന്റെ സങ്കടങ്ങള്‍ എന്റേതു മാത്രമാണ്.'' ഹെന്റി പാര്‍ക്കര്‍ എന്ന കര്‍മ്മലീത്താ വൈദികന്‍ എഴുതിയ 'ബസാലേല്‍' എന്ന പുസ്തകവും ഫാ. എലിഷ്വായുടെ ഉപദേശങ്ങളും 'ബസാലേല്‍' എന്ന നോവലിലെ നായകന്റെ മനസ്സിനെ ശാന്തമാക്കുകയും പൌരോഹിത്യ പദവിയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു.

പക്ഷേ, 'ആമേനി'ല്‍ സി. ജെസ്മിക്കു തുണയായി വന്നവരൊക്കെ ആത്മാര്‍ത്ഥതയുടെ മൂടുപടം മാത്രം ധരിച്ച കപടവേഷധാരിക ളായിരുന്നുവെന്ന ബോദ്ധ്യമാണു വായനക്കാരനു ലഭിക്കുന്നത്. അതുപോലെതന്നെ പ്രീഡിഗ്രി, ഡിഗ്രി, പി.ജി., എം.ഫില്‍ കോഴ്സു കള്‍ ഉയര്‍ റാങ്കില്‍ പാസ്സായ മിടുമിടുക്കിയായ ഒരു കന്യാസ്ത്രീയെന്ന അഹങ്കാരം ഉള്ളിന്റെയു ള്ളില്‍ കൊണ്ടുനടന്നിരുന്നു, അ ല്പം പുരോഗമനവാദിയായ ഒരു സിനി-നന്‍ (സിനിമാകമ്പക്കാരി യായ കന്യാസ്ത്രീ) 'ആമേന്റെ താ ളുകള്‍ക്കുള്ളില്‍ മൂടുപടമിട്ട് ഒളിഞ്ഞിരിപ്പില്ലേ എന്ന സംശയവും വായനക്കാരനു തൊന്നാനിടയുണ്ട്.

സി. ജെസ്മി, തന്റെ നിഷ്കളങ്കതയും ദൈവഭക്തിയും നിര്‍വ്യാജമാനെന്നു തെളിയിക്കേണ്ട സമയമാണ് ഇനിയുള്ളത്. തെറ്റുകളും വീഴ്ചകളും മനുഷ്യസഹജമാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറാ യിരു ഡോ. എ.ടി. ദേവസ്യാ എഴുതിയ 'വി. സാത്താന്‍' എന്ന ഗ്രന്ഥത്തില്‍ റഷ്യയില്‍ പണ്ടു നിലനിന്നിരുന്ന കിലിസ്തി സഭക്കാരെപ്പറ്റി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത്. കിലിസ്തികളുടെ വിശ്വാസങ്ങള്‍ വിചിത്രമായിരുന്നു. പശ്ചാ ത്തപിക്കാത്തവനു സ്വര്‍ഗ്ഗരാജ്യമില്ല. പാപം ചെയ്യാതെ പശ്ചാത്തപി ക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട്, പാപം ചെയ്യുക; പശ്ചാത്തപിക്കുക. സ്വര്‍ഗ്ഗത്തിനര്‍ഹരാകുക ഇതായിരുന്നു അവരുടെ തത്ത്വശാ സ്ത്രം. ബൈബിളും വേദവാക്യങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കപടസുവിശേഷകരുടെ ഉത്സവകാലമാണിത്. ജെസ്മി ഇപ്രകാരം ലേബല്‍ ചെയ്യപ്പെടാതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

"ഈശോയെ, ഈ സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ്'' എന്നു വിലപിക്കു സി. ജെ സ്മി, ഈശോയുടെ വിളിയും ആഹ്വാനവും അനുസരിച്ചു പ്രവര്‍ ത്തിക്കാന്‍ ഇനി ഒട്ടും വൈകരുത്.

'ആമേന്‍' സി. ജെസ്മിയുടെ മനസ്സിലെ ഉരുള്‍പൊട്ടലിന്റെ ഫലമായുണ്ടായതാണ്. ഉരുള്‍വെള്ളം കുത്തിയൊഴുകിപ്പോകുന്ന വഴി യില്‍, കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന നിരപരാധികളുടെയും നിഷ്കളങ്കരുടെയും രോദനം കൂടി കേള്‍ക്കാന്‍ സി. ജെസ്മി ശ്രദ്ധിച്ചാല്‍ ന‍നായിരുന്നു. കേരളത്തിലെ കന്യാസ്ത്രീമഠങ്ങളിലെല്ലാം പലതരം പീഡനമുറകളാണ് അരങ്ങേറിക്കൊണ്ടിരിക്കുത് എന്ന ചിന്തയാണു വായനക്കാരനു ലഭിക്കുന്നത്. പക്ഷേ, കന്യാമഠത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നു സ്വര്‍ഗ്ഗീയസുഗന്ധം പരത്തുന്ന എത്രയോ വിശുദ്ധകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. സി. ജെസ്മിയുടെ ന്യായവാദങ്ങള്‍, എത്രമാത്രം ശരിയാണുന്നു ബാഹ്യലോകത്തിനറിയി ല്ല. ഇപ്പോള്‍ സി. ജെസ്മിക്കും 'ആമേനും' ഓശാന പാടാനും ജയ് വിളിക്കാനും സഭാവിരോധികള്‍ മ ത്സരിച്ചുകൊണ്ടിരിക്കുകയാണ്. പ ക്ഷേ, ഇതു ക്ഷണികമാണ്. അവരുടെ ആവശ്യം കഴിഞ്ഞതിനുശേ ഷം, സി. ജെസ്മിയെ അവര്‍ പാടെ അവഗണിക്കും. അപ്പോള്‍ 'ആമേന്‍' വിറ്റുകിട്ടിയ പണംകൊണ്ടു 'കുശവന്റെ പറമ്പു വാങ്ങാന്‍' സി. ജെസ്മിക്ക് ഇടവരാതിരിക്കട്ടെ.

മനുഷ്യപുത്രന്റെ പീഡാനുഭവ ചരിത്രത്തിന്റെ തനിയാവര്‍ത്തന ങ്ങള്‍ മാനവചരിത്രത്തില്‍ എക്കാലവും അരങ്ങേറിക്കൊണ്ടിരിക്കും. സ്ഥലവും കാലവും വ്യക്തികളും വ്യത്യസ്തങ്ങളായിരിക്കുമെന്നു മാത്രം. കാലം സി. ജെസ്മിയുടെ നിലപാടുകള്‍ക്കു സാധുത നല്ക ട്ടെ. മേമിയെ മഠത്തിനുള്ളിലേക്കു വിളിച്ചുകയറ്റി സി. ജെസ്മിയാക്കുകയും അതിനുശേഷം അവളെ മഠത്തിനു വെളിയിലേക്കു വിളിച്ചിറക്കുകയും ചെയ്ത ഈശോതന്നെ, അവര്‍ക്കു തുണയായിരിക്കട്ടെ. ആമേന്‍.



Author: ഡോ. ഇ.എം. തോമസ്