Wednesday, October 14, 2009

'ബസാലേലി'ലെ വൈദികനും 'ആമേനി'ലെ കന്യാസ്ത്രീയും


സ്നേഹിക്കാന്‍ ആരു മില്ലാതിരിക്കുക. ആരാലും സ്നേഹിക്കപ്പെടാതിരിക്കുകയും ചെയ്യുക. ഇവ രണ്ടും അസഹനീയമായ മനോവേദന സൃഷ്ടിക്കുന്ന മനുഷ്യാ വസ്ഥകളാണ്. ഇത്തരക്കാര്‍ ക്കുവേണ്ടി ഒരു ദിനമുണ്ട്; ഏപ്രില്‍ പതിനാല്. തെക്കന്‍ കൊറിയയിലാണ് ഈ ദിനം ആഘോഷിക്കുത്. ദുഃഖത്തിന്റെ നിറം കറുപ്പാണൊണു പൊതുവേയുള്ള വിശ്വാസം. അതുകൊ ണ്ടാണല്ലോ, ആളുകള്‍ മരിക്കുമ്പോള്‍ ദുഃഖസൂചകമായി നാം കറുത്ത ബാഡ്ജുകള്‍ ധരിക്കുത്. കൊറിയയില്‍ സ്നേഹം നിഷേധിക്ക പ്പെട്ടവര്‍ക്കും അതു കണ്ട ത്താന്‍ പറ്റാതെ പോയവര്‍ക്കുംവേണ്ടി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ദിനമാണ് ഏപ്രില്‍ പതിനാല്. അ ദിവസം കറുത്ത ഉടുപ്പുകളാണ് അത്തരക്കാര്‍ ധരിക്കുന്നത്. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുന്നതു വിശിഷ്ട വിഭവങ്ങളാണല്ലോ. ചൈനീസ് രീതിയിലുള്ള ന്യൂഡില്‍സാണു കൊറിയക്കാര്‍ക്കു കൂടുതലിഷ്ടം. അലങ്കരിച്ച മേശപ്പുറത്തു നിരത്തിവച്ചിരി ക്കുന്ന പ്ളേറ്റുകളില്‍ ഏറ്റവും സ്വാദിഷ്ടമായ ന്യൂഡില്‍സാണ് പൊതുവേ വിളമ്പാറുളളത്. അതിനുശേഷം കറുത്ത നിറമുള്ള കൊഴുത്ത സോസ് ഉപയോഗിച്ചു ന്യൂ ഡില്‍സ് അലങ്കരിക്കും. ഇനിയാണ് ആഘോഷത്തിന്റെ പ്രധാന ഭാഗം അരങ്ങേറുന്നത്. കറുത്ത സോസ്കൊണ്ട് അലങ്കരിച്ച പ്ളേറ്റുകളുടെ മുകളിലേക്കു കദനഭാരത്താല്‍ കുനിഞ്ഞ മുഖം നീ ട്ടിപ്പിടിച്ചുകൊണ്ടു പൊട്ടിക്കരയുകയാണ് ഓരോരുത്തരും ചെയ്യുക.
സ്നേഹം കിട്ടാത്തതിന്റെ ദുഃഖം കറുത്ത ന്യൂഡില്‍സ് പ്ളേറ്റുകളിലേക്ക് അണപൊട്ടിയൊഴുകുമ്പോള്‍, അവരുടെ മനസ്സിന്റെ ഭാരം കുറയുന്നു; ദുഃഖത്തിനു ശമനമുണ്ടാകുന്നു. കണ്ടു നില്ക്കുവരില്‍ സങ്കടവും സഹാനുഭൂതിയും സൃഷ്ടിക്കുന്ന ഈ കൊറിയന്‍ ആ ചാരത്തിന്റെ അനുകരണങ്ങള്‍ മറ്റെവിടെയെങ്കിലുമുന്ദൊയെന്ന് അറിയില്ല.

കഴിഞ്ഞ ദിവസം ഡി.സി. ബുക്സിന്റെ വില്പനശാല യില്‍ പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ കറു ത്ത പുറംചട്ടയുള്ള ഒരു പുസ്തകം ശ്രദ്ധയില്‍പ്പെട്ടു. കറുത്ത ഉടുപ്പിട്ട ഒരു കര്‍മ്മലീത്താ കന്യാസ്ത്രീയുടെ മുഖമാണു കവര്‍ചിത്രം. പുസ്ത കത്തിന്റെ പേര് "ആമേന്‍.'' കേരളത്തിലെ ഒരു വിഭാഗം പത്രക്കാരും ടെലിവിഷന്‍ ചാനലുകാരും വളരെയധികം ആഘോഷിച്ച 'ആമേന്‍' ഉടന്‍തന്നെ വാങ്ങി. പുസ്ത കം വായിച്ചുകൊണ്ടിരുപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞ ചിത്രങ്ങളാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. കറുത്ത ഉടുപ്പു ധരിച്ചു കൊണ്ടു കറുത്ത പുറംചട്ടയുള്ള പുസ്തകത്തി•ല്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന ഒരു കന്യാസ്ത്രീയുടെ ചിത്രമാണു മനസ്സില്‍ തെളി ഞ്ഞത്.

ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്‍ഭിത്തികള്‍ നല്കിയ സുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനുശേഷം അതുപേക്ഷിച്ചു പുറംലോ കത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കു പടിയിറങ്ങിയ ഒരു കന്യാസ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാലം കെട്ടിക്കിടിന്നിരുന്ന സ്നേഹനിഷേധങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട വികാരവിക്ഷോഭങ്ങളുടെയും മലവെള്ളപ്പാച്ചിലാണ് "ആമേന്‍.'' ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ കെട്ടിക്കിടി രുന്ന വെള്ളത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന മല ശാന്തമാവുകയും മല വെള്ളം പാഞ്ഞൊഴുകുന്ന പ്രദേശങ്ങളില്‍ വസിക്കു വര്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു പ്രകൃതിനിയമമാണ്.

കോളജദ്ധ്യാപികയായിരുന്ന സിസ്റര്‍ ജെസ്മി കഠിനമായ മനോവേദനയ്ക്കൊടുവിലാണു മഠംവിട്ടു പുറത്തുപോകാന്‍ തീരുമാനിച്ച ത്. അസഹനീയമായ ആത്മസംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും അനുഭവിച്ചുകൊണ്ട്, വൈരാഗ്യബുദ്ധിയോടെ മഠത്തില്‍ കഴിയു തിനേക്കാള്‍ അത്യന്തം ശ്ളാഘനീയമായ ഒരു പ്രവൃത്തിയാണ്, അവിടെയുള്ള ജീവിതം ഉപേക്ഷിച്ചു പുറത്തിറങ്ങുന്നത്. വി. ഡോ ബോസ്കോ സെമിനാരിയില്‍ ചേര്‍ സമയത്ത്, അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതിപ്രകാര മായിരുന്നു: "മകനേ, നിന്നെ ഒരു വൈദികന്റെ വേഷത്തില്‍ കാണുന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പക്ഷേ, എനിക്കു നിന്നൊട് ഒരപേക്ഷയു ണ്ട്. എപ്പോഴെങ്കിലും സന്യാസജീവിതത്തെപ്പറ്റി സംശയം തൊന്നിയാല്‍ അപ്പോള്‍ത്ത നീ നിന്റെ വൈദികവൃത്തി ഉപേക്ഷിക്കണം. കാരണം, ഒട്ടും ആ ത്മാര്‍ത്ഥതയില്ലാത്ത ഒരു വൈദികനായി നി കാ ണുതിനേക്കാള്‍ എനിക്കേറെയിഷ്ടം പാവപ്പെട്ട ഒരു കൃഷീവലനായി നിന്നെ കാണുന്നതാണ്.'' തിയ ഡോര്‍ മെയ്നാര്‍ഡ് എഴുതി യ 'സെയ്ന്റ്സ് ഫോര്‍ ഔര്‍ ടൈംസ്' എ പുസ്തക ത്തിലാണ് ഈ ചരിത്രസംഭ വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തി ക്കുമ്പോള്‍ സിസ്റര്‍ ജെസ്മി യുടെ തീരുമാനം ഉചിതവും അഭിനന്ദനാര്‍ഹവുമാണ്.

കത്തോലിക്കാസഭയിലെ സന്യസ്തരുടെ ജീവിതം ഇ തിവൃത്തമാക്കിയെഴുതിയ മറ്റൊരു പുസ്തകമാണു "ബസാലേല്‍.'' ബിജു മഠത്തിക്കുന്നെല്‍േ എന്ന വൈദികനെഴുതിയ 'ബസാലേല്‍' ഇ തിവൃത്തത്തിന്റെ പ്രത്യേകതകൊണ്ടും ആഖ്യാനശൈലിയുടെ സവിശേഷതകൊണ്ടും അത്യന്തം ഹൃദയഹാരിയായ ഒരു നോവലാണ്. ആത്മകഥാംശം ഏറെയുള്ള ഒരു നോവല്‍. തികച്ചും യാദൃച്ഛികമയിതൊന്നാവുന്ന പല സമാനതകളും ആമേനിലും ബസാലേലിലും വായനക്കാരനു കാണാന്‍ പറ്റും. രണ്ടു പുസ്തകങ്ങളു ടെയും ഓംന്നാ അദ്ധ്യായം ആരംഭിക്കുതു തീവണ്ടി യാത്രയുടെയും ദില്ലിയുടെയും പശ്ചാത്തലത്തിലാണ്. രണ്ടു ഗ്രന്ഥങ്ങളിലെയും ക ഥാനായകര്‍, വൈദികനും കന്യാസ്ത്രീയും - സന്യാസജീവിതത്തോടു വിടപറയാന്‍ തീരുമാനിച്ചവര്‍. രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം സന്യാസവ്രതം സ്വീകരിച്ചവര്‍. വൈദികന്‍ ഡിഗ്രി പഠനത്തിനുശേഷവും ക ന്യാസ്ത്രീ പ്രശസ്തമായ നിലയില്‍ പ്രീഡിഗ്രി പാസ്സാ യതിനുശേഷവുമാണ് ദൈവവിളിയുടെ തിരിച്ചറിവില്‍ സന്യാസത്തിലേക്കു തിരിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണവര്‍ സ്വന്തം തീരുമാന ങ്ങളില്‍ ഉറച്ചുനിന്നത്.

പക്ഷേ, കാലം ഇരുവരുടെയും മനസ്സില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു. നിര്‍മ്മലമായ മനസ്സും ശരീരവും മരണംവരെ കാത്തുസൂക്ഷി ക്കാന്‍ തങ്ങള്‍ക്കു കഴിയുമോ എന്ന ചിന്ത രണ്ടുപേരെയും വേട്ടയാടാന്‍ തുടങ്ങി.
അത് അവരുടെ വാക്കുകള്‍ പ്രകടമാക്കാന്‍ തുടങ്ങിയതു സുഹൃത്തുക്കളുമായുള്ള സംഭാഷണമദ്ധ്യേയാണ്.

ബസാലേലിന്റെ ആത്മ സുഹൃത്താണു ഹോസിയ. കോളജ് ജീവിതത്തിനുശേ ഷം വളരെക്കാലം കഴിഞ്ഞാ ണ് അവര്‍ തമ്മില്‍ കണ്ടു മുട്ടുന്നത്. ഡല്‍ഹിയില്‍ കുത്തബ് മീനാറിന്റെ പുറകിലുള്ള മൈതാനത്തിരുന്നുകൊണ്ടു ഹോസിയായോടു ബസാലേല്‍ എന്ന വൈദി കന്‍ ഹൃദയം തുറന്നു സംസാരിക്കാനാരംഭിച്ചതിങ്ങനെയാണ്.

"ഐ ആം തിങ്കിംഗ് ഓഫ് ലീവിംഗ്.''

"ലീവിംഗ് വാട്ട്?''

"പ്രീസ്റ്ഹൂഡ്.''

"ആര്‍ യൂ ജോക്കിംഗ്?''

"നോ.''

ബസാലേലിന്റെ വെളി പ്പെടുത്തല്‍ കേട്ടു ഹോസി യ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തുടര്‍ന്ന്, പൌരോഹിത്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹോസിയ, ബസാലേലിനെ ഉപദേശിക്കുതിങ്ങനെയാണ്: "കയ്യിലിരിക്കുന്ന കളി പ്പാട്ടങ്ങളുടെ മൂല്യമറിയാതെ നിറമുള്ളതും കൌതുകമുളവാക്കുതുമായ എന്തിനെങ്കിലും പകരമായി ഏറ്റവും വിലപിടിച്ചതുപോലും കൈ മാറുകയും അല്പം കഴിഞ്ഞു നഷ്ടമായതിന്റെ മൂല്യം തിരിച്ചറിഞ്ഞു വിലപി ക്കുകയും ചെയ്യു കൊച്ചു കുട്ടികളാണു മനുഷ്യര്‍. സ്വ യം അറിയുവന്‍ ആര്‍ജ്ജിക്കുതില്‍ അമിതതാത്പ ര്യം കാട്ടുകയില്ല. ജയിക്കു തിനെക്കുറിച്ച് ആകുലപ്പെ ടുകയുമില്ല. ജീവിതം നേട്ട ങ്ങളുടെയോ ജയങ്ങളുടെയോ അല്ല. ഉപേക്ഷിക്കലുകളുടെയും പൊരുത്തപ്പെടലു കളുടേതുമാണ്... ഉപേക്ഷി ക്കുവയെക്കുറിച്ചുള്ള അവബോധമാണു തിരഞ്ഞെടുപ്പു ശ്രേഷ്ഠമാക്കുന്നത്.''

'ബസാലേലി'ന്റെ രചയിതാവ് ബിജു മഠത്തിക്കുന്നെലിന്റെ വൈദികപരിശീലന കാലത്തും ഇത്തരം ഒരു പ്രതിസന്ധിഘട്ടം ഉണ്ടായിരുന്നു. ഒരു ദിവസം പോസ്റില്‍ രണ്ടു കത്തുകള്‍ അദ്ദേഹ ത്തിനു ലഭിച്ചു. ഓന്നാമത്തേത്, അമേരിക്കയിലുള്ള അമ്മാവന്‍ അയച്ചത്. വീട്ടിലെ വിഷമാവസ്ഥ പരിഹരിക്കുതിനു വേണ്ടി, പൌരോഹി ത്യപഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്കു പോരാനുള്ള ആഹ്വാനമായിരുന്നു കത്തിന്റെ ഉള്ളടക്കം. ബിജു അല്പനേരം ആലോചിച്ചു. ശരിയാണ്. എന്തിനാണു മറ്റുള്ളവരുടെ വെറുപ്പു സമ്പാ ദിച്ച്, കഴിവുകളും നഷ്ടപ്പെടുത്തി ഇങ്ങനെ മുന്നൊട്ടു പോകുന്നത്? അമേരിക്ക വശ്യതയോടെ മാടി വിളിക്കുന്നു. കുടുംബത്തിന്റെ കഷ്ട പ്പാടുകള്‍ ഇപ്പുറത്തു നിന്നു പോകാന്‍ പറയുന്നു. ഇളകി മറിയുന്ന മനസ്സ്. രണ്ടാമ ത്തെ കത്തു പൊട്ടിച്ചു. കോ ളജില്‍ പഠിപ്പിച്ച മാഷിന്റേതാണ്. കത്തിന്റെ പ്രസക്ത ഭാഗമിതാണ്, "ആബേല്‍, എന്നും ഞാന്‍ ഓര്‍ത്തു പ്രാര്‍ത്ഥിക്കാറുണ്ട്. ഞാനും കുറേക്കാലം സെമിനാരിയില്‍ ഉണ്ടായിരുന്നയാളാണ്. തിയോളജി പഠനകാലത്താണ് ഉപേക്ഷിച്ചു പോന്നത്. പക്ഷേ, ഇന്നു തൊന്നുന്നു അതു വേണ്ടായിരുന്നെന്ന്. ആബേല്‍, നീ എന്തു വിലകൊടുത്തും ഒരു വൈദി കനാകണം... ദൈവത്തില്‍ ആശ്രയമര്‍പ്പിക്കുക. ദൈവമാണു നിന്നെ വിളിച്ചതെങ്കില്‍ ഒരു ശക്തിക്കും നിന്നെ പിന്തിരിപ്പിക്കാനാവില്ല. ദൈവമല്ല വിളിച്ചതെങ്കില്‍, നീ എത്ര ശ്രമിച്ചാലും നിനക്കതില്‍ നിലനില്ക്കാന്‍ കഴിയില്ല.'' ഗ്രന്ഥകര്‍ത്താവ് അ മ്മാവന്റെ കത്തു കീറിക്കളഞ്ഞു. മാഷിന്റെ കത്തിനു മറുപടിയുമെഴുതി.

'ആമേനി'ല്‍ ഇത്തരം ഇടപെടലുകള്‍ ഒന്നുംതന്നെ കാണുന്നില്ല. അതിന്റെ ഫലമാണു സി. ജെസ്മിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നു തൊന്നുന്നു. പകരം പെന്‍പോരിന്റെ ഒരു പരമ്പരയാണു വായനക്കാരനു കാണാന്‍ പറ്റുത്. ഫെമിനിസ്റുകള്‍ ക്ഷമിക്കുക. കന്യാസ്ത്രീയായാലും കുടുംബിനിയായാലും കഴിവും മിടുക്കുമുള്ളവരെ താഴ്ത്തിക്കെട്ടി കാണിക്കാനും ഒഴിവാക്കാനുമുളള മാനുഷികമായ വാസന, ഒരു തര ത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ പ്രകടിപ്പിക്കപ്പെടുന്നതിന്റെ തുടര്‍ക്കഥയാണ് 'ആമേന്‍' എന്നു തൊന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

പാപവും പാപസാഹച ര്യങ്ങളും മനുഷ്യനെ വേട്ടയാടാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. അവയെ അതിജീവിക്കുന്നതിനും ചെറു ത്തുതോല്പിക്കുതിനുമുള്ള കരുത്താണ് ആദ്ധ്യാത്മികജീവിത പരിശീലനകാ ലത്തു നാം ആര്‍ജ്ജിക്കേണ്ടത്. ഇംഗ്ളീഷ് സാഹിത്യത്തില്‍ നല്ല പരിജ്ഞാനമുള്ള സി. ജെസ്മിക്ക്, കത്തോലിക്കാ എഴുത്തുകാരന്‍ എന്നു പരക്കെ അറിയപ്പെടുന്ന , ഗ്രഹാം ഗ്രീന്‍ എഴുതിയ 'പവര്‍ ആന്‍ഡ് ഗ്ളോറി' പരിചിതമാണുന്നു കരുതുന്നു. പ്രസ്തുത നോവലിലെ കഥാനായകനായ കത്തോലി ക്കാ പുരോഹിതന്‍ നന്മയും പുണ്യപ്രവൃത്തികളും മാത്രം ചെയ്യാന്‍ ആഗ്രഹിക്കുയാളാണ്. പക്ഷേ, സാഹചര്യങ്ങള്‍ അദ്ദേഹത്തെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അദ്ദേഹം പാപത്തില്‍ വീണുപോവുകയും ചെയ്യുന്നു. തെറ്റു ചെയ്തുവെന്നു മനസ്സിലാക്കു അദ്ദേഹം പശ്ചാത്താപവിവശനാകുകയും മേലില്‍ പാപം ചെയ്യില്ലെന്നുള്ള പ്രതിജ്ഞയോടെ ഉള്ളിലെ പാപഭാരവും ചുമന്നുകൊണ്ടു ജീവിതം തള്ളി നീക്കുകയും ചെയ്യുന്നു. ഇതിനോടു സാമ്യമുള്ള ഒരു അനുഭവം ബാംഗ്ളൂരില്‍വച്ചു സി. ജെസ്മിക്ക് ഉണ്ടായതിനെക്കുറിച്ച്, ആത്മകഥയില്‍ വിവരിക്കുതു സത്യമാണെങ്കില്‍ ഗ്രഹാം ഗ്രീനിന്റെ 'പവര്‍ ആന്‍ഡ് ഗ്ളോറി'യി ലെ നായകനും സി. ജെസ്മി യും തമ്മിലുള്ള അകലം വളരെ കുറച്ചു മാത്രമേയുള്ളൂ. അതിനാല്‍ മികച്ച സാഹിത്യഗ്ര ന്ഥങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന പുരോഗമന സാഹിത്യ ശിരോമണികളെ അത്യധികം ആകര്‍ഷിക്കാനിടയുള്ള ഒരു പുസ്ത കമാണ് 'ആമേന്‍'. കന്യാസ്ത്രീ മഠത്തിലെ ജീവിതവുമായി ബന്ധ പ്പെട്ട നഗ്നസത്യങ്ങള്‍ സി. ജെ സ്മി, മറനീക്കി പുറത്തു കാട്ടിയതിനുള്ള പ്രതിഫലമായിട്ടായിരി ക്കും, അവാര്‍ഡ് നല്കുക. ആസന്നഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു കാര്യമാണിത്.

'ബസാലേ'ലിലെ നായകനെ പ്രണയിച്ചിരുന്ന റൂത്ത് എന്ന പെന്‍കുട്ടിയുടെ കഥ വായിക്കുമ്പോഴാണ്, 'ആമേനി'ലെയും 'ബസാലേലി' ലെയും നായകര്‍ തമ്മിലുള്ള അന്തരം വായനക്കാരനു ബോദ്ധ്യമാകുന്നത്. തെറ്റു ചെയ്യാനുള്ള പ്രേരണ തികച്ചും മാനുഷികമാണ്. ഇതു തികച്ചും വ്യക്തിപരവുമാണ്. ബസാലേലിലെ കഥാനായകനായ വൈദികന്റെ വാക്കുകള്‍ ഇതിനു തെളിവാണ്. അതിപ്രകാരമാണ്: "വയ്യ; തെറ്റുകളിലും വീഴ്ചകളിലും ഞാനെന്റെ മാനുഷികതയെ സ്നേഹിച്ചോട്ടെ. മരുപ്പച്ചകള്‍ കണ്ടു ഞാനാന്നിടറിയാല്‍ ആര്‍ക്കാണു ചേതം? എന്റെ ജീവിതത്തിന്റെ സങ്കടങ്ങള്‍ എന്റേതു മാത്രമാണ്.'' ഹെന്റി പാര്‍ക്കര്‍ എന്ന കര്‍മ്മലീത്താ വൈദികന്‍ എഴുതിയ 'ബസാലേല്‍' എന്ന പുസ്തകവും ഫാ. എലിഷ്വായുടെ ഉപദേശങ്ങളും 'ബസാലേല്‍' എന്ന നോവലിലെ നായകന്റെ മനസ്സിനെ ശാന്തമാക്കുകയും പൌരോഹിത്യ പദവിയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു.

പക്ഷേ, 'ആമേനി'ല്‍ സി. ജെസ്മിക്കു തുണയായി വന്നവരൊക്കെ ആത്മാര്‍ത്ഥതയുടെ മൂടുപടം മാത്രം ധരിച്ച കപടവേഷധാരിക ളായിരുന്നുവെന്ന ബോദ്ധ്യമാണു വായനക്കാരനു ലഭിക്കുന്നത്. അതുപോലെതന്നെ പ്രീഡിഗ്രി, ഡിഗ്രി, പി.ജി., എം.ഫില്‍ കോഴ്സു കള്‍ ഉയര്‍ റാങ്കില്‍ പാസ്സായ മിടുമിടുക്കിയായ ഒരു കന്യാസ്ത്രീയെന്ന അഹങ്കാരം ഉള്ളിന്റെയു ള്ളില്‍ കൊണ്ടുനടന്നിരുന്നു, അ ല്പം പുരോഗമനവാദിയായ ഒരു സിനി-നന്‍ (സിനിമാകമ്പക്കാരി യായ കന്യാസ്ത്രീ) 'ആമേന്റെ താ ളുകള്‍ക്കുള്ളില്‍ മൂടുപടമിട്ട് ഒളിഞ്ഞിരിപ്പില്ലേ എന്ന സംശയവും വായനക്കാരനു തൊന്നാനിടയുണ്ട്.

സി. ജെസ്മി, തന്റെ നിഷ്കളങ്കതയും ദൈവഭക്തിയും നിര്‍വ്യാജമാനെന്നു തെളിയിക്കേണ്ട സമയമാണ് ഇനിയുള്ളത്. തെറ്റുകളും വീഴ്ചകളും മനുഷ്യസഹജമാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറാ യിരു ഡോ. എ.ടി. ദേവസ്യാ എഴുതിയ 'വി. സാത്താന്‍' എന്ന ഗ്രന്ഥത്തില്‍ റഷ്യയില്‍ പണ്ടു നിലനിന്നിരുന്ന കിലിസ്തി സഭക്കാരെപ്പറ്റി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത്. കിലിസ്തികളുടെ വിശ്വാസങ്ങള്‍ വിചിത്രമായിരുന്നു. പശ്ചാ ത്തപിക്കാത്തവനു സ്വര്‍ഗ്ഗരാജ്യമില്ല. പാപം ചെയ്യാതെ പശ്ചാത്തപി ക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട്, പാപം ചെയ്യുക; പശ്ചാത്തപിക്കുക. സ്വര്‍ഗ്ഗത്തിനര്‍ഹരാകുക ഇതായിരുന്നു അവരുടെ തത്ത്വശാ സ്ത്രം. ബൈബിളും വേദവാക്യങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കപടസുവിശേഷകരുടെ ഉത്സവകാലമാണിത്. ജെസ്മി ഇപ്രകാരം ലേബല്‍ ചെയ്യപ്പെടാതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

"ഈശോയെ, ഈ സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ്'' എന്നു വിലപിക്കു സി. ജെ സ്മി, ഈശോയുടെ വിളിയും ആഹ്വാനവും അനുസരിച്ചു പ്രവര്‍ ത്തിക്കാന്‍ ഇനി ഒട്ടും വൈകരുത്.

'ആമേന്‍' സി. ജെസ്മിയുടെ മനസ്സിലെ ഉരുള്‍പൊട്ടലിന്റെ ഫലമായുണ്ടായതാണ്. ഉരുള്‍വെള്ളം കുത്തിയൊഴുകിപ്പോകുന്ന വഴി യില്‍, കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന നിരപരാധികളുടെയും നിഷ്കളങ്കരുടെയും രോദനം കൂടി കേള്‍ക്കാന്‍ സി. ജെസ്മി ശ്രദ്ധിച്ചാല്‍ ന‍നായിരുന്നു. കേരളത്തിലെ കന്യാസ്ത്രീമഠങ്ങളിലെല്ലാം പലതരം പീഡനമുറകളാണ് അരങ്ങേറിക്കൊണ്ടിരിക്കുത് എന്ന ചിന്തയാണു വായനക്കാരനു ലഭിക്കുന്നത്. പക്ഷേ, കന്യാമഠത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നു സ്വര്‍ഗ്ഗീയസുഗന്ധം പരത്തുന്ന എത്രയോ വിശുദ്ധകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. സി. ജെസ്മിയുടെ ന്യായവാദങ്ങള്‍, എത്രമാത്രം ശരിയാണുന്നു ബാഹ്യലോകത്തിനറിയി ല്ല. ഇപ്പോള്‍ സി. ജെസ്മിക്കും 'ആമേനും' ഓശാന പാടാനും ജയ് വിളിക്കാനും സഭാവിരോധികള്‍ മ ത്സരിച്ചുകൊണ്ടിരിക്കുകയാണ്. പ ക്ഷേ, ഇതു ക്ഷണികമാണ്. അവരുടെ ആവശ്യം കഴിഞ്ഞതിനുശേ ഷം, സി. ജെസ്മിയെ അവര്‍ പാടെ അവഗണിക്കും. അപ്പോള്‍ 'ആമേന്‍' വിറ്റുകിട്ടിയ പണംകൊണ്ടു 'കുശവന്റെ പറമ്പു വാങ്ങാന്‍' സി. ജെസ്മിക്ക് ഇടവരാതിരിക്കട്ടെ.

മനുഷ്യപുത്രന്റെ പീഡാനുഭവ ചരിത്രത്തിന്റെ തനിയാവര്‍ത്തന ങ്ങള്‍ മാനവചരിത്രത്തില്‍ എക്കാലവും അരങ്ങേറിക്കൊണ്ടിരിക്കും. സ്ഥലവും കാലവും വ്യക്തികളും വ്യത്യസ്തങ്ങളായിരിക്കുമെന്നു മാത്രം. കാലം സി. ജെസ്മിയുടെ നിലപാടുകള്‍ക്കു സാധുത നല്ക ട്ടെ. മേമിയെ മഠത്തിനുള്ളിലേക്കു വിളിച്ചുകയറ്റി സി. ജെസ്മിയാക്കുകയും അതിനുശേഷം അവളെ മഠത്തിനു വെളിയിലേക്കു വിളിച്ചിറക്കുകയും ചെയ്ത ഈശോതന്നെ, അവര്‍ക്കു തുണയായിരിക്കട്ടെ. ആമേന്‍.



Author: ഡോ. ഇ.എം. തോമസ്

1 comment:

Johny said...

ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്‍ഭിത്തികള്‍ നല്കിയ സുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനുശേഷം അതുപേക്ഷിച്ചു പുറംലോ കത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കു പടിയിറങ്ങിയ ഒരു കന്യാസ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാലം കെട്ടിക്കിടിന്നിരുന്ന സ്നേഹനിഷേധങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട വികാരവിക്ഷോഭങ്ങളുടെയും മലവെള്ളപ്പാച്ചിലാണ് "ആമേന്‍.'' ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ കെട്ടിക്കിടി രുന്ന വെള്ളത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന മല ശാന്തമാവുകയും മല വെള്ളം പാഞ്ഞൊഴുകുന്ന പ്രദേശങ്ങളില്‍ വസിക്കു വര്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു പ്രകൃതിനിയമമാണ്.