Tuesday, May 25, 2010

സ്പിരിറ്റ് ഇന്‍ ജീസസും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും

ഇന്ന് കേരള കത്തോലിക്കാസഭ നേരിടു പ്രധാന വെല്ലുവിളികളിലൊന്നു തെറ്റായ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്ന ചില വ്യാജ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുത് കത്തോലിക്കാസഭയുടേത് എന്ന വ്യാജേന സ്വയം അവതരിപ്പിക്കുന്ന 'സ്പിരിറ്റ് ഇന്‍ ജീസസ്' പ്രസ്ഥാനമാണ്. അബദ്ധപ്രചാരണങ്ങളെ സഭയുടേത് എന്ന വ്യാജേന പ്രഘോഷിക്കുന്ന ഇക്കൂട്ടര്‍ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി, മാതാവിനോടുള്ള ഭക്തി, മാര്‍പാപ്പയോടുള്ള ആദരവ് എന്നിവ മുഖംമുടിയെപോലെ അണിയുന്നു. മാര്‍പാപ്പയോട് ആദരവുണ്ടെന്നു പറയുന്നത് ശുദ്ധ നുണയാണ്. മാര്‍പാപ്പയോട് ആദരവുള്ളവര്‍ എന്തുകൊണ്ട് മാര്‍പാപ്പയുടെയും മാര്‍പാപ്പാ നിയോഗിച്ച മെത്രാന്‍മാരുടെയും പഠനങ്ങള്‍ ധിക്കരിക്കുന്നു? പ്രത്യക്ഷത്തില്‍ സഭയോടൊത്താനെന്നു ഭാവിക്കുകയും സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയമാണ് സ്പിരിറ്റ് ഇന്‍ ജീസസുകാരുടേത് എന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ പ്രസ്ഥാനത്തെ കേരളത്തിലെ സഭാദ്ധ്യക്ഷ•ാര്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.ഇവര്‍ കത്തോലിക്കാസഭയുടെ വിശ്വാസത്തിന് കടകവിരുദ്ധമായ ആശയങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സഭാംഗങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

എന്താണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം? "മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം. കഴിഞ്ഞകാലംവരെ ഇല്ലാതിരുന്ന ഈ വരം അടുത്തകാലത്ത് സ്പിരിറ്റ് ഇന്‍ ജീസസിന് ലഭിച്ചിരിക്കുന്നു. സഭയിലെ അഭിഷിക്തരുടെ അയോഗ്യതമൂലം ക്രിസ്തു ഈ ദൌത്യത്തിനായി സ്പിരിറ്റ് ഇന്‍ ജീസസിനെ തിരഞ്ഞെടുത്തിരിക്കുന്നു.''- ഇതാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനക്കാരുടെ അവകാശവാദം. (ഇതാ നിന്റെഅമ്മ, മേയ്2007). തങ്ങള്‍ മാത്രമാണ് വിശുദ്ധരെന്നും മറ്റുള്ളവരെല്ലാം പാപികളാനെന്നും ഇവര്‍ സ്ഥാപിക്കുന്നു. ക്രിസ്തു സ്വന്തം സഭയെ ഉപേക്ഷിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനത്തെ തിരഞ്ഞെടുത്തിരിക്കുന്നുവത്രെ. ഇതിന് അഹന്തയൊ ധിക്കാരമൊ, പേരിടേണ്ടിയിരിക്കുന്നുവത്രെ. ഇതിനെ ന്യായീകരിക്കാന്‍ ഇവര്‍ ഒരു വിശുദ്ധ ഗ്രന്ഥഭാഗം കൂടി അവതരിപ്പിക്കുന്നുണ്ട്. പത്രോസിനോട് ക്രിസ്തു പറയുന്നില്ലേ, "ശിമയോനെ നിന്റെ ചിന്ത ദൈവീകമല്ല മാനുഷികമാണ് '' എന്ന്. സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നു സഭയുടെ ചിന്താഗതി ദൈവികമല്ല മാനുഷികമാണ് എന്ന്. അതിനാല്‍ സഭയെ ഉപേക്ഷിച്ച് ദൈവം സ്പിരിറ്റ് ഇന്‍ ജീസസിനെ സ്വീകരിച്ചിരിക്കുന്നുവത്രെ!

ഈ പൊള്ളയായ ആശയത്തിന് വി. ഗ്രന്ഥംകൊണ്ട് പിന്തുണ കൊടുത്ത ദുര്‍വ്യാഖ്യാതാക്കള്‍ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടിയിരുന്നു. ക്രിസ്തു കുറ്റപ്പെടുത്തിയ അതേ പത്രോസിനെ ക്രിസ്തു ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, സഭയുടെ തലവനായി നിയമിക്കുകയും ചെയ്തു. ക്രിസ്തു ഒരൊറ്റ സഭയ്ക്കേ രൂപം കൊടുത്തിട്ടുള്ളൂ. ആ സഭ എന്നും ക്രിസ്തുവിന്റേതാണ്. ക്രിസ്തുവിന്റെ രക്ഷാകരദൌത്യങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുതും ക്രിസ്തുവിന്റെ സഭയിലൂടെയാണ്. സഭയുടെ ആളുകള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മുഖപത്രമായ 'ഇതാ നിന്റെ അമ്മ' എന്ന മാസികയിലൂടെ ഇന്നുവരെ ക്രിസ്തുവിന്റെ സഭയുടെ മുഖം വികൃതമാക്കി കാണിക്കുതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തിയിട്ടുള്ളത്.
പരേതാത്മാക്കളുടെ ലോകത്തെക്കുറിച്ചുള്ള സ്പിരിറ്റ് ഇന്‍ ജീസസിന്റെ പഠനങ്ങള്‍ അവര്‍ക്കു കിട്ടിയ പുതിയ വെളിപാടൊന്നുമല്ല. ഇത് യവനചിന്തകളിലും, അക്രൈസ്തവ മതാചാരങ്ങളിലും, അകത്തോലിക്കാ പ്രത്യയശാസ്ത്രങ്ങളിലും കാണപ്പെടുന്ന അതേ ആശയം തയൊണ്.

എന്തൊക്കെയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ പാളിച്ചകള്‍?

1. മരണാനന്തരജീവിതത്തെക്കുറിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പഠിപ്പിക്കുതിപ്രകാരമാണ്. 'അന്ത്യവിധി നടത്തുന്ന യേശു, ഒരാള്‍ മരിക്കുന്ന സമയത്ത് അവനെ വിധിച്ച് ശിക്ഷിക്കുന്നില്ല. ഒരുവന്റെ വിധി അന്ത്യവിധിയിലാണ് നിര്‍ണ്ണിയക്കപ്പെടുന്നത്. അന്ത്യവിധിവരെയും ഒരാള്‍ക്ക് മാനസാന്തരപ്പെടുവാന്‍ അവസരമുണ്ട്.' (ഇതാ നിന്റെ അമ്മ 2007).

എന്താണ് ഈ വിഷയത്തെക്കുറിച്ച് സഭ പഠിപ്പിക്കുത്? ഒരുവന് മരണശേഷം തനതുവിധിയും അന്ത്യവിധിയുമുണ്ട്. തനതുവിധി എന്നു പറഞ്ഞാല്‍ ഒരാള്‍ മരിച്ചാല്‍ ഉടന്‍തന്നെ അവന് സ്വര്‍ഗ്ഗമോ, നരകമോ, ശുദ്ധീകരണ സ്ഥലമോ ലഭിക്കുന്നു. അന്ത്യവിധി എന്നു പറയുന്നത് തനതുവിധിയുടെ പരസ്യപ്രഖ്യാപനം മാത്രമാണ്. തനതുവിധിയില്‍ നിന്നും വ്യത്യസ്തമായ ഒരന്ത്യവിധി ആരും പ്രതീക്ഷിക്കേണ്ടതില്ല. അന്ത്യവിധിയോടെ ശുദ്ധീകരണസ്ഥലം ഇല്ലാതാകുന്നു. പിന്നെയുള്ളത് സ്വര്‍ഗ്ഗവും നരകവും മാത്രമായിരിക്കും. വി.ഗ്രന്ഥവും സഭാ പ്രബോധനങ്ങളും ഈ സത്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. (ലൂക്കാ 16-ല്‍ ധനവാന്റെയും ലാസറിന്റേയും ഉപമ. ലൂക്കാ 23:43 'ഇന്ന് നീ എന്നോടു കൂടെ പറുദീസായിലായിരിക്കും' ഈ സുവിശേഷഭാഗങ്ങള്‍ തനതുവിധിയെക്കുറിച്ച് പഠിപ്പിക്കുന്നു. മത്തായി 25-ലെ അന്ത്യവിധി മരണശേഷം മാനസാന്തരത്തിന് അവസരമില്ലെന്ന് പഠിപ്പിക്കുന്നു). സ്പിരിറ്റ് ഇന്‍ ജീസസുകാരുടെ പഠനപ്രകാരം അന്ത്യവിധിവരെ മാനസാന്തരപ്പെടാന്‍ അവസരമുണ്ടത്രെ. തനതുവിധിയും അന്ത്യവിധിയും നടത്തുത് ദൈവമാണല്ലൊ. അന്ത്യവിധിയില്‍ ദൈവം തെറ്റുതിരുത്തണമെങ്കില്‍ തനതുവിധിയില്‍ തെറ്റ് പറ്റിയിരിക്കണമല്ലൊ. തെറ്റു പറ്റുന്ന ഒരാളാണ് ദൈവം എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണോ?

സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഈ പഠനം വരുന്നത് എവിടെ നിന്നാണെറിയേണ്േട? 16-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയില്‍ നിന്നും പിരിഞ്ഞുപോയ പ്രൊട്ടസ്റന്റ് സഭയുടെ തലവനായ മാര്‍ട്ടിന്‍ ലൂഥറിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോ കാല്‍വിന്റെയും പഠനങ്ങളാണിവ. മാര്‍ട്ടിന്‍ ലൂഥറിന്റെ അഭിപ്രായത്തില്‍ 'സകല മരിച്ചവരും അബോധാവസ്ഥയില്‍ അന്ത്യവിധി വരെ കല്ലറകളില്‍ കഴിയുകയാണ്' ജോ കാല്‍വിന്‍ പറയുത് 'മരിച്ചവരുടെ ആത്മാക്കള്‍ പൂര്‍ണ്ണബോധത്തോടെ അസ്വസ്ഥരായി അലഞ്ഞു നടക്കുകയാണൊണ്.' ഒരുകാര്യം വ്യക്തമാണ്, സ്പിരിറ്റ് ഇന്‍ ജീസസിന്റെ പഠനങ്ങള്‍ കത്തോലിക്കാസഭയുടേതല്ല, പ്രൊട്ടസ്റന്റ് സഭകളുടേതാണ്.

അന്ത്യവിധിക്ക് തനതുവിധിയില്‍ നിന്ന് മാറ്റമില്ലെങ്കില്‍ പിന്നെ എന്തിന് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം? നമ്മള്‍ പ്രാര്‍ത്ഥിക്കുത് ആര്‍ക്കുവേണ്ടിയാണ്? നരകത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയല്ല. സ്വര്‍ഗ്ഗവാസികള്‍ക്കുവേണ്ടിയുമല്ല. നമ്മള്‍ പ്രാര്‍ത്ഥിക്കുത് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയാണ്. ഇതാണ് പുണ്യവാന്‍മാരുടെ ഐക്യം എന്നു നമ്മള്‍ വിശ്വാസപ്രമാണത്തില്‍ ചൊല്ലുന്നത്. നരകമെന്നത് നിത്യനരകവും സ്വര്‍ഗ്ഗമെത് നിത്യസ്വര്‍ഗ്ഗവുമാണ്. തനതുവിധിയില്‍ നരകത്തില്‍ പോയവര്‍ക്ക് പിന്നെ മാനസാന്തരപ്പെടുവാന്‍ അവസരമില്ല.

2. രണ്ടാമത്തെ പ്രശ്നം വിശ്വാസപ്രമാണത്തിലെ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനമാണ്. സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നു 'ശ്ളീഹന്മാരുടെ വിശ്വാസപ്രമാണത്തിലുള്ള പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം നിഖ്യാ കോസ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നിന്നും സഭ എടുത്തുമാറ്റിയിരിക്കുന്നു. ശ്ളീഹന്മാരുടെ വിശ്വാസപ്രമാണത്തിലെ ഒരു പ്രധാന പ്രഖ്യാപനം എടുത്തുമാറ്റിയ നിഖ്യാ സൂനഹദോസ് പാഷാണ്ഡത സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ ഈ പാഷണ്ഡത നിറഞ്ഞ നിഖ്യാ വിശ്വാസപ്രമാണം കത്തോലിക്കാസഭയുടെ വിശുദ്ധ കുര്‍ബാനയില്‍നിന്നും എടുത്തുമാറ്റണമത്രേ' (ഇതാ നിന്റെ അമ്മ ജനുവരി 2007)

ഇത് ദൈവശാസ്ത്രം പഠിക്കാത്തതുകൊണ്ടു വിളിച്ചുപറയേണ്ടിവന്ന തെറ്റാണ്. ശ്ളീഹന്മാരുടെ വിശ്വാസപ്രമാണം ശ്ളീഹന്മാരെഴുതിയാണോ? സഭയില്‍ നിലനിന്നിരുന്ന 12 വിശ്വാസസംഹിതകളെ ക്രോഡീകരിച്ച് ആദ്യമായി രൂപപ്പെടുത്തിയത് ഏകദേശം എ.ഡി. 337-ല്‍ അന്‍സിറായിലെ ബിഷപ്പായിരു മാര്‍സെല്ലൂസാണ്. ഇതിനെ 12 ശ്ളീഹന്മാരുടെ പേരുമായി ബന്ധപ്പെടുത്തി ശ്ളീഹന്മാരുടെ വിശ്വാസപ്രമാണം എന്നു വിളിച്ചത് പ്സ്യൂഡോ അഗസ്റിന്‍ എന്ന എഴുത്തുകാരനാണ്. അല്ലാതെ ഇത് ശ്ളീഹന്മാര്‍ രൂപപ്പെടുത്തിയ വിശ്വാസപ്രമാണമാനിന്നു പറയുന്നത് അറിവുകേടാണ്.

ആദ്യമായി ഈ വിശ്വാസപ്രമാണം രൂപപ്പെട്ടപ്പോള്‍ അതില്‍ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ആദ്യമായി ഈ പ്രഖ്യാപനം വിശ്വാസപ്രമാണത്തില്‍ ഉപയോഗിച്ചുകാണുന്നത് ഏകദേശം എ.ഡി.400-ല്‍ അക്വിലായിലെ റൂഫസാണ്. അപ്പോളിനാരിയന്‍ പാഷണ്ഡതയില്‍ യേശു മനുഷ്യനല്ലായിരുന്നു എന്നും യേശുവിന്റെ കുരിശുമരണം ഒരു പ്രഹസനം മാത്രമായിരുന്നു എന്നും പഠിപ്പിച്ചപ്പോള്‍ ഈ പാഷണ്ഡതയെ ഖണ്ഡിക്കുവാനാണ് പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം കൂട്ടിച്ചേര്‍ത്തത്. ഇതിന് യേശു മരണശേഷം നരകത്തില്‍ചെന്ന് അവിടെയുള്ള ആത്മാക്കളോട് സുവിശേഷം പ്രഘോഷിച്ച് രക്ഷിച്ചു എന്ന അര്‍ത്ഥമില്ല. ഇത് യേശുവിന്റെ മനുഷ്യത്വത്തേയും, സഹനത്തെയും, മരണത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ ഊന്നിപ്പറയുതിനുവേണ്ടിയാണ് ചേര്‍ത്തിരിക്കുന്നത്. എ.ഡി.1215ലെ ലാറ്ററന്‍ കൌസിലിലാണ് സാര്‍വ്വത്രികസഭ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തെ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അംഗീകരിച്ചത്. അല്ലാതെ ഇത് ശ്ളീഹന്മാരെഴുതിയ വിശ്വാസപ്രമാണമാനെന്നും , ഇതിന്റെ അര്‍ത്ഥം നരകാത്മാക്കളോടുള്ള സുവിശേഷപ്രഘോഷണമാണുെമൊക്കെ പറയുന്നത് അജ്ഞതകൊണ്ടാണ്. നിഖ്യാവിശ്വാസപ്രമാണത്തില്‍നിന്ന് ഒരു വിശ്വാസ സംഹിതയും എടുത്തുമാറ്റിയിട്ടില്ല. യേശുവിന്റെ മരണം വളരെ വ്യക്തമായി നിഖ്യാവിശ്വാസപ്രമാണവും ഏറ്റു പറയുന്നുണ്ട്. അന്ന് നിലവിലിരു വിശ്വാസപ്രതിസന്ധികള്‍ക്ക് കൂടുതല്‍ വ്യാഖ്യാനം നല്‍കുകയാണ് നിഖ്യാകോസ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ചെയ്തിരിക്കുത്.

സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണൊന്നാണ്. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ മാര്‍പാപ്പയുടെ പഠനങ്ങളെ ധിക്കരിക്കുന്നു? 1989 ജനുവരി 10- ന് റോമില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ വളരെ വ്യക്തമായി പഠിപ്പിച്ചു. 'പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തിലൂടെ യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നാണ് പ്രഖ്യാപിക്കുന്നത്. ഈശോ മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദര്‍ശിക്കുകയോ, അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല '. മാര്‍പാപ്പയുടെ പഠനം പോലും ശ്രദ്ധിക്കാതെയും മാനിക്കാതെയും മാര്‍പാപ്പ തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാനെന്നു പറയുന്നത് വെറും പ്രഹസനമല്ലേ?

3 സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ അവകാശപ്പെടുന്നത് അവര്‍ക്ക് മരിച്ചുപോയ ആത്മാക്കളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കട്ടെ, ഇത് ദൈവവചന വിരുദ്ധമായ പ്രവൃത്തിയാനെന്നു . നിയ. 18:9-12 പറയുന്നത് "മൃതസന്ദേശവിദ്യ ഒമ്പത് ദുരാചാരങ്ങളില്‍ ഓന്നാണൊണ്'' , പുറ. 22:18 -ല്‍ ഇത് "മരണശിക്ഷ അര്‍ഹിക്കു തെറ്റാ''നെന്നു പഠിപ്പിക്കുന്നു. ജെറെ 27: 9-10- ല്‍ " ഇത് ദൈവികവെളിപാടിന് വിരുദ്ധമാനെന്നു വചനം പറയുന്നു. അങ്ങനെയെങ്കില്‍ മൃതസന്ദേശവിദ്യ പ്രയോഗിക്കുവര്‍ ചെയ്യുന്നത് ദൈവികകാര്യമല്ല, പൈശാചിക കാര്യമാണ്.

4 വി. ഗ്രന്ഥവചനങ്ങളെ അതിന്റെ സന്ദര്‍ഭമോ അര്‍ത്ഥമോ പഠിക്കാതെ അവനവന്റെ ആശയങ്ങള്‍ സ്ഥാപിച്ചെടുക്കാനും മാറ്റുകൂട്ടുവാനുമായി അവസരവാദത്തോടെ ഉപയോഗിക്കുന്നത് വചന നിഷേധനാണ്. തങ്ങള്‍ക്കുണ്ടാകുന്ന തോലുകളെല്ലാം ദൈവിക ദര്‍ശനങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുവാന്‍ വചനത്തെ ദുരുപയോഗം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ജീസസുകാര്‍ തങ്ങള്‍ ചെയ്യുന്ന വലിയ പാപത്തിന്റെ ഗൌരവം മനസ്സിലാക്കി പിന്തിരിയുവാന്‍ വൈകരുത്.

5 മറ്റൊരു തെറ്റായ പഠനം ശാപത്തേക്കുറിച്ചാണ്. ജീവിച്ചിരിക്കുവരുടെ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂര്‍വ്വികരുടെ ആത്മാക്കള്‍ മോക്ഷം കിട്ടാതെ അലയുതിനാല്‍ അവരെ രക്ഷിച്ച് മോചനം നല്‍കുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളു. സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഈ പഠനം തെറ്റാണ്.
തലമുറകളിലേക്ക് ശാപം പടര്‍ത്തുന്ന ദൈവത്തിന്റെ ചിത്രമല്ല ബൈബിള്‍ അവതരിപ്പിക്കുന്നത്. ബൈബിള്‍ എഴുതപ്പെട്ട കാലത്തെ ചരിത്രത്തിനും ചിന്താഗതികള്‍ക്കും സംസ്കാരത്തിനും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ പ്രബലമല്ലാതിരുന്ന കാലത്ത് ജീവിച്ചിരുകാലത്തെ മനുഷ്യന്റെ ദുഷ്ടതകള്‍ക്ക് എന്തു ശിക്ഷയാണ് ലഭിക്കുക എന്ന ചിന്ത വന്നു. അതിനുള്ള ഉത്തരം അവരുടെ പാപത്തിന്റെ ശിക്ഷ മക്കളും പിന്‍തലമുറക്കാരും അനുഭവിക്കും എതായിരുന്നു. എന്നാല്‍ പിന്നീട് മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രബലമായ ചിന്താഗതികള്‍ വളര്‍തോടെ മരണശേഷം രക്ഷയുടെ സ്വര്‍ഗ്ഗവും ശിക്ഷയുടെ നരകവും ഉണ്ട് എന്ന വിശ്വാസം വളര്‍ന്നു. അതോടെ ഒരുവന്റെ ദുഷ്ടതയ്ക്ക് അവന്റെ മരണശേഷം അവന് ശിക്ഷ ലഭിക്കും എന്ന വിശ്വാസം വളര്‍ന്നു . ഈ ചിന്തയുടെ പുരോഗതി വി.ഗ്രന്ഥത്തിലും ഉണ്ട്. വി. ഗ്രന്ഥത്തിന്റെ പുരോഗതിയില്‍ തലമുറകളിലേക്ക് വ്യാപിക്കു ശാപം ഇല്ല എന്ന് തന്നെ വചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്."പാപം ചെയ്യുവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിനമയ്ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിനമയ്ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുന്നില്ല' (എസെ. 18: 20) പൂര്‍വ്വികരുടെ പാപത്തെ ജീവിതദുരന്തങ്ങള്‍ക്ക് കാരണമായി അവതരിപ്പിക്കുന്നു അപ്പസ്തോലനമാരുടെ അപക്വതയെ ക്രിസ്തുതിരുത്തുന്നില്ലേ (യോഹ. 9: 1-4). ''ഇവന്റെയോ ഇവന്റെ പൂര്‍വ്വികരുടേയോ പാപംമൂലമല്ല. പ്രത്യുത ദൈവത്തിന്റെ ഹിതം ഇവനില്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇവന്‍ അന്ധനായി പിറന്നത്''.ക്രിസ്തു നമ്മെ സകല ശാപത്തില്‍ നിന്നും പാപത്തില്‍ നിന്നുമാണ് രക്ഷിച്ചത്.

6 ദൈവമക്കലെന്നും പിശാചിന്റെ മക്കലെന്നും മനുഷ്യവര്‍ഗ്ഗത്തെ സ്പിരിറ്റ് ഇന്‍ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിന്‍തുടരുവരെ നല്ലവരെന്നും ദൈവമക്കലെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കലെന്നും തിരിക്കുവര്‍ ഒരു കാര്യം മനസ്സിലാക്കട്ടെ. ദൈവം ഒരു മനുഷ്യന്റെയും ഇടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിച്ചിട്ടില്ല. എല്ലാ മനുഷ്യരെയും ദൈവമക്കളായിത്തന്നെയൊണ് അവിട്ന്നു കാണുന്നത്.


വി.ഗ്രന്ഥത്തിലെ ഉദാഹരണങ്ങളെ കൂട്ടുപിടിച്ച് ഇക്കൂട്ടര്‍ സഭയ്ക്കെതിരേ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് ഉത്തരം അര്‍ഹിക്കാത്ത വെല്ലുവിളികളാണ്. ദൈവം ആരാനെന്നുഅറിയാത്തവനാണ് ദൈവത്തിന്റെ പേരു പറഞ്ഞ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കൊടുങ്കാറ്റിലും അഗ്നിയിലും സാന്നിദ്ധ്യം തന്ന അതേ ദൈവം ശാന്തതയിലും മന്ദമാരുതനിലും സാന്നിദ്ധ്യം തരുന്നുണ്ട്. ഏലിയായ്ക്കും പ്രവാചകനമാര്‍ക്കും ഉത്തരം കൊടുത്ത അതേ ദൈവം കുരിശില്‍ കിടന്നുകൊണ്ടുള്ള തന്റെ പ്രിയപുത്രന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിശബ്ദത പാലിക്കുന്നുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ പേര് പറഞ്ഞ് ആരും അഹങ്കരിക്കരുത്.


Authors : ഫാ. ജോസ് മണിമലത്തറപ്പേല്‍,
ഫാ. ജില്‍സ തയ്യില്‍ (താമരശ്ശേരി രൂപത)

Wednesday, May 12, 2010

സകല നിര്‍വചനങ്ങള്‍ക്കും അതീതനായ ‌ യേശു - Part2


രാഷ്‌ട്രീയാധികാരികള്‍ക്കും അവനെ മനസിലാക്കാനായില്ല. ആട്ടക്കാരിയെ തൃപ്‌തിപ്പെടുത്താന്‍ പ്രവാചകന്റെ തലയരിഞ്ഞ ഭീരുവായ ഹേറോദേസ്‌ യേശുവിനെ കണ്ടത്‌ തന്നെ വേട്ടയാടുന്ന സ്‌നാപകന്റെ പ്രേതമായിട്ടാണ്‌ (മര്‍ക്കോ.616). നാടുവിട്ടില്ലെങ്കില്‍ തട്ടിക്കളയും എന്നു ഭീഷണി മുഴക്കിയ നാടുവാഴിയോട്‌ യേശുവിന്റെ മറുപടി വിധേയത്വമുള്ള ഒരു പ്രജയുടേതായിരുന്നില്ല. ``ആ കുറുക്കനോടു ചെന്നു പറയുവിന്‍...'' (ലൂക്കാ 13:31-33). റോമാ സിംഹാസനത്തിന്റെ മുമ്പിലും കൂസലില്ലാത്ത ഈ നിലപാടാണ്‌ യേശു സ്വീകരിച്ചത്‌. നികുതി പ്രശ്‌നവുമായി വന്ന നിയമജ്ഞര്‍ക്ക്‌ അവന്‍ കൊടുത്ത മറുപടി ആദ്യമേ ദൈവത്തിന്റെ കാര്യം അന്വേഷിക്കണം എന്നായിരുന്നു (മര്‍ക്കോ. 12:13-17). സീസറും ദൈവാധികാരത്തിന്‍ കീഴിലാണെന്ന്‌ റോമന്‍ ഗവര്‍ണറെയും അവന്‍ അനുസ്‌മരിപ്പിച്ചു: ``ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല'' (യോഹ.19:11). ഐഹികമല്ലാത്ത ഒരു രാജത്വം അവകാശപ്പെട്ട യേശുവിനെ കലാപകാരിയും സാമ്രാജ്യത്തിനു ഭീഷണിയുമായേ റോമന്‍ അധികാരിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. ആ ബോധ്യമനുസരിച്ചുള്ള ശിക്ഷയും അയാള്‍ പ്രഖ്യാപിച്ചു. യഹൂദരുടെ രാജാവിനു കുരിശുമരണം. എന്നാലും തനിക്കജ്ഞാതമായ എന്തോ ഒന്നിന്റെ മുമ്പിലാണ്‌ താന്‍ നില്‍ക്കുന്നതെന്ന അവബോധം പീലാത്തോസിനുണ്ടായിരുന്നു ``എന്താണ്‌ സത്യം'' എന്ന ചോദ്യം നല്‍കുന്ന പ്രതീതിയാണത്‌.
യേശുവിനെ തിരിച്ചറിയണമെങ്കില്‍

പരസ്യജീവിതത്തിന്റെ ആരംഭം മുതലേ യേശുവിന്റെ കൂടെ ഉണ്ടായിരുന്നവരാണ്‌ അപ്പസ്‌തോലന്മാര്‍. ഗലീലി തടാകതീരത്തു തുടങ്ങിയ ആ സൗഹൃദവും സഹവാസവും അന്ത്യ അത്താഴംവരെ നീണ്ടു. മൂന്നു വര്‍ഷത്തോളം കൂടെ നടക്കുകയും യേശുവിനെ വളരെ അടുത്തു നിരീക്ഷിക്കുകയും ചെയ്‌ത ശിഷ്യന്മാര്‍ക്കും പിടികിട്ടാത്ത ഒരു വ്യക്തിത്വമായിരുന്നു അവന്റേത്‌. ``എന്നെ അനുഗമിക്കുവിന്‍'' എന്ന വിളികേട്ട്‌ എല്ലാം ഉപേക്ഷിച്ച്‌ ഇറങ്ങിത്തിരിക്കാന്‍ മാത്രം വശ്യമായിരുന്നു ആ വ്യക്തിത്വം; ശക്തമായിരുന്നു അവന്റെ ആകര്‍ഷണം. എന്നാല്‍ ആരാണ്‌ അവന്‍ എന്ന ചോദ്യത്തിനു മുമ്പില്‍ പലപ്പോഴും അവരും പകച്ചുനിന്നു. അവന്റെ ഒറ്റവാക്കില്‍ കാറ്റും കടലും അടങ്ങി നിന്നപ്പോള്‍ അത്ഭുതസ്‌തംബ്‌ധരായി അവര്‍ ചോദിച്ചുപോയി ``ഇവന്‍ ആര്‌'' (ലൂക്കാ 8:35). അവന്റെ അത്ഭുതകരമായ ആജ്ഞാശക്തിയും വിസ്‌മയാവഹമായ അധികാരപ്രയോഗവും അവരുടെ സുപരിചിതമായ ആശയതലങ്ങള്‍ക്ക്‌ അതീതമായിരുന്നു: ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌ എന്ന ചോദ്യത്തിന്‌ അവര്‍ നല്‍കിയ ഉത്തരം ഒരു യഹൂദനു നല്‍കാന്‍ പറ്റുന്നതു മാത്രമായിരുന്നു. ``നീ ക്രിസ്‌തുവാണ്‌'' (മര്‍ക്കോ. 8:29). അപൂര്‍ണ്ണവും തെറ്റിദ്ധാരണയ്‌ക്കു വഴി നല്‍കുന്നതുമാകയാല്‍ അത്‌ ആരോടും പറയരുതെന്ന്‌ യേശുതന്നെ അവരെ വിലക്കുകയും ചെയതു (ഉത്ഥാനത്തിനുശേഷം ലഭിച്ച വിശ്വാസത്തിന്റെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ വിശ്വാസപ്രഖ്യാപനമാണ്‌ മത്തായി 16:16 രേഖപ്പെടുത്തുന്നത്‌).

വ്യത്യസ്‌തനായ ഗുരു

കൂടെ നടന്നവര്‍ ഭൗതിക സ്വപ്‌നങ്ങള്‍ മെനഞ്ഞിരുന്നു; അധികാരക്കസേരയിലായിരുന്നു അവരുടെ കണ്ണുകള്‍ (മര്‍ക്കോ.10:35-37; ലൂക്കാ 22:24). മരണത്തിനുശേഷവും യേശുവിനെക്കുറിച്ചുള്ള ഈ പ്രതീക്ഷകള്‍ അവര്‍ പൂര്‍ണമായും കൈവെടിഞ്ഞിരുന്നില്ല. ഇസ്രായേലിനെ മോചിപ്പിക്കാനിരുന്നവന്‍ അവനാണെന്നായിരുന്നു അവരുടെ പ്രതീക്ഷ (ലൂക്കാ 24:21). ഇസ്രായേലിന്‌ അവന്‍ രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കും എന്ന്‌ അപ്പസ്‌തോലന്മാര്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു (അപ്പ.1:6). ഒരു ഭാഗത്തുനിന്ന്‌ ദൈവം അയച്ച മിശിഹായാണ്‌ എന്ന്‌ ഏറ്റുപറയുമ്പോഴും മറുഭാഗത്തുനിന്നു നോക്കുമ്പോള്‍ അവന്റെ വ്യക്തിത്വം ശിഷ്യന്മാര്‍ക്ക്‌ അളക്കാനാവാത്ത ആഴമുള്ളതായിരുന്നു. മാതാവിനെയും പിതാവിനെയുംകാള്‍, എന്നല്ല സ്വന്തം ജീവനേക്കാള്‍ അധികമായി തന്നെ സ്‌നേഹിക്കാത്തവന്‍, തന്നെ അനുഗമിക്കാന്‍ വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധനാകാത്തവന്‍, തനിക്കു യോഗ്യനല്ല എന്ന യേശുവിന്റെ പ്രഖ്യാപനം അമ്പരപ്പുളവാക്കുന്നതായിരുന്നു. വിടവാങ്ങലിന്റെ ഭാഗമായി ആചരിച്ച അത്താഴവിരുന്നില്‍ അവന്‍ ചെയ്‌തതും പറഞ്ഞതും അവരുടെ ബുദ്ധിക്കും യുക്തിക്കും തികച്ചും അതീതമായിരുന്നു. ഗുരുശിഷ്യരുടെ മുമ്പില്‍ മുട്ടുകുത്തി പാദം കഴുകിയതും അപ്പം മുറിച്ച്‌ അതു തന്റെ ശരീരമാണെന്നു പറഞ്ഞ്‌ ഭക്ഷിക്കാന്‍ കൊടുത്തതും ഏതു കാഴ്‌ചപ്പാടിലൂടെയാണവര്‍ ഗ്രഹിക്കുക! ഇതിനെല്ലാം ശേഷം കുരിശില്‍ നിന്നുയര്‍ന്ന പരിത്യക്തന്റെ നിലവിളി വീണ്ടും ദുരൂഹതയുടെ ആഴങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അവരുടെ മുന്നറിവിന്റെ സകല സീമകളെയും ലംഘിക്കുന്നതായിരുന്നു യേശുവിന്റെ വ്യക്തിത്വം.

പുതിയ വിശ്വാസത്തില്‍

പന്തക്കുസ്‌താ ദിവസമുണ്ടായ പുതിയ അനുഭവത്തിനുശേഷമാണ്‌ ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക്‌ കുറച്ചൊരു വെളിച്ചം അവര്‍ക്കു ലഭിച്ചത്‌. ആ വെളിച്ചത്തില്‍ യേശുവിനെ അവര്‍ പുതുതായി കണ്ടു; ആ പുതിയ അറിവ്‌ വിശ്വാസസത്യമായി അവര്‍ പ്രഘോഷിച്ചു. യഹൂദരുടെ ദൈവസങ്കല്‍പത്തെ തിരുത്തി കുറിക്കുന്നതായിരുന്നു ആ പുതിയ അറിവും വിശ്വാസവും. യേശു എന്ന പേരിന്റെ അര്‍ത്ഥം കൂടുതല്‍ വ്യക്തമായി. ``യാഹ്‌വേ രക്ഷകന്‍'' എന്ന നാമം ധരിച്ചവന്‍ മാംസം ധരിച്ചു വന്ന ദൈവം തന്നെയാണ്‌ എന്ന്‌ അവര്‍ ഏറ്റുപറഞ്ഞു. രോഗവും മരണവും അവയ്‌ക്കെല്ലാം അടിസ്ഥാനകാരണമായി നില്‍ക്കുന്ന പാപവും മാറ്റി നിത്യജീവന്‍ നല്‍കുന്ന രക്ഷകനായി യേശുവിനെ അവര്‍ തിരിച്ചറിഞ്ഞു.
പുതിയ പുതിയ പേരുകള്‍ അതോടെ യേശുവിനു നല്‍കപ്പെട്ടു. ``ദൈവപുത്രന്‍'' എന്ന്‌ ഏറ്റുപറഞ്ഞപ്പോള്‍ ഇസ്രായേല്‍ ജനത്തിനു പൊതുവിലും രാജാവിനു പ്രത്യേകിച്ചും നല്‍കിയിരുന്നതില്‍നിന്നു തികച്ചും വ്യത്യസ്‌തമായ ഒരു അര്‍ത്ഥം ആ വിശ്വാസപ്രഖ്യാപനത്തിനുണ്ടായിരുന്നു. മോശയ്‌ക്കു വെളിപ്പെടുത്തിയ പേരാണ്‌ ``യാഹ്‌വേ.'' അതിന്റെ വിവര്‍ത്തനമാണ്‌ ``കര്‍ത്താവ്‌.'' ശിഷ്യന്മാര്‍ യേശുവിനെ ``കര്‍ ത്താവ്‌'' എന്നു വിളിക്കുമ്പോള്‍ ദൈവത്തോടുള്ള അ വിടുത്തെ തുല്യത, അഥവാ ദൈവത്വം ഏറ്റുപറയുകയാണ്‌. ഈ ഉത്ഥാനാനന്തര വിശ്വാസത്തിന്റെ വെളിച്ചത്തിലാണ്‌ പുതിയ നിയമ ഗ്രന്ഥങ്ങള്‍ എല്ലാം എഴുതപ്പെട്ടത്‌. അതിനാല്‍ സുവിശേഷങ്ങളില്‍ ജീവിതകാലത്ത്‌ യേശുവിന്റെ ദൈവത്വം ഏറ്റുപറയുന്ന ശിഷ്യന്മാരുടെ വാക്കുകളില്‍ ഈ വിശ്വാസത്തിന്റെ പ്രതിധ്വനി കേള്‍ക്കാം. ``എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' (യോഹ.20:28) എന്ന തോമാശ്ലീഹായുടെ നിലവിളി ശിഷ്യസമൂഹം രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിന്റെ ഏറ്റം ഹ്രസ്വമായ രൂപമാണ്‌.

പൂര്‍ത്തീകരിക്കപ്പെട്ട വാഗ്‌ദാനം

വി. മത്തായിയും വി. ലൂക്കായും രചിച്ച ബാല്യകാല സുവിശേഷങ്ങളില്‍ ഈ വിശ്വാസം പ്രകടമാകുന്നുണ്ട്‌. ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന, വാഗ്‌ദാനങ്ങളുടെ പൂര്‍ത്തീകരണമായ അബ്രാഹത്തിന്റെ പുത്രനും ദാവീദിന്റെ പുത്രനായ രാജാവുമാണ്‌ യേശു (മത്താ.1:1). ജനത്തെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കുന്ന രക്ഷകന്‍ എന്നാണ്‌ പേരിന്റെ അര്‍ത്ഥം (മത്താ.1:21). യേശു മനുഷ്യരുടെ മധ്യേയുള്ള ദൈവികസാന്നിധ്യമാണ്‌. ദൈവം നമ്മോടുകൂടെ എന്ന്‌ അര്‍ത്ഥമുള്ള ``എമ്മാനുവേല്‍'' എന്ന്‌ അവന്‍ വിളിക്കപ്പെട്ടു (മത്താ. 1:23). കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ അവനെ ദൈവമായി ആരാധിച്ചു (മത്താ. 2:11). യുഗാന്തംവരെ നമ്മോടൊത്തു വസിക്കുന്ന ദൈവമാണ്‌ യേശു എന്ന വിശ്വാസപ്രഖ്യാപനത്തോടെയാണ്‌ മത്തായി തന്റെ വിവരണം സമാപിക്കുന്നത്‌ (മത്താ. 28:20).
ലൂക്കായുടെ വിവരണങ്ങളും ഇതേ ശൈലി അവലംബിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവര്‍ത്തനത്താല്‍ കന്യകയില്‍ നിന്നു ജനിച്ചവന്‍ അത്യുന്നതന്റെ പുത്രനായിരിക്കും (ലൂക്കാ 1:35). പരിശുദ്ധന്‍, (ലൂക്കാ 1:35), കര്‍ത്താവ്‌ (ലൂക്കാ 1:43; 1:76), രക്ഷകന്‍ (ലൂക്കാ 1:69; 2:11-31) മുതലായ, പഴയനിയമത്തില്‍ ദൈവത്തിനുമാത്രം ഉപയോഗിച്ചിരുന്ന വിശേഷങ്ങള്‍ യേശുവിന്‌ നല്‍കുന്നതിലൂടെ തന്റെയും ശിഷ്യസമൂഹം മുഴുവന്റെയും വിശ്വാസം ഏറ്റുപറയുകയാണ്‌ മൂന്നാം സുവിശേഷകന്‍ ചെയ്യുന്നത്‌.

യേശുവിന്റെ വ്യക്തിത്വം

എത്ര വിശേഷണങ്ങള്‍ നല്‍കിയാലും അതൊന്നും യേശുവിന്റെ വ്യക്തിത്വത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാനോ പ്രകാശിപ്പിക്കാനോ അപര്യാപ്‌തമാണ്‌. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ തികച്ചും പുതിയ പേരുകളും വിശേഷണങ്ങളും നല്‍കി ആ വ്യക്തിത്വത്തിന്റെ ആഴങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു. ആദിയിലേ ദൈവത്തോടൊന്നിച്ചുണ്ടായിരുന്നവന്‍, ദൈവം തന്നെ ആയവന്‍, ദൈവത്തിന്റെ സ്വയം പ്രകാശനമായ വചനം, മാംസമായി മാറിയ വചനം (യോഹ.1:1-2.14) അന്ധകാരത്തിനു ഗ്രസിക്കാന്‍ കഴിയാത്ത പ്രകാശം (യോഹ.1:4), ദൈവത്തോടു ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതന്‍ (1:18) എന്നിങ്ങനെ സുവിശേഷത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശേഷണങ്ങളും സ്ഥാനപ്പേരുകളും ഉദാഹരണങ്ങളാണ്‌. ജീവന്റെ അപ്പം (യോഹ.6:35), ലോകത്തിന്റെ പ്രകാശം (8:12), ജീവനിലേക്കു തുറക്കുന്ന വാതില്‍ (10:9), നല്ല ഇടയന്‍ (10:14), വഴിയും സത്യവും ജീവനും (14:6) ജീവനും പുനരുത്ഥാനവും (11:25) എന്നിങ്ങനെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന പേരുകള്‍ നിരവധിയാണ്‌. ``ഞാനും പിതാവും ഒന്നാണ്‌'' (10:30) തുടങ്ങിയ പ്രസ്‌താവനകള്‍ ആ വ്യക്തിത്വത്തിന്റെ നിഗൂഢതലങ്ങളിലേക്കു വെളിച്ചം വീശുന്നു.
ദൈവികതയ്‌ക്ക്‌ ഊന്നല്‍ നല്‍കുമ്പോള്‍ മനുഷ്യത്വം മറക്കരുത്‌ എന്ന്‌ യേശുവിനു നിര്‍ബന്ധമുണ്ടായിരുന്നു. ശിഷ്യന്മാര്‍ അതു മനസിലാക്കുകയും ചെയ്‌തിരുന്നു. അതിനാലാണ്‌ യേശു സ്വയം വിശേഷിപ്പിക്കാന്‍ ``മനുഷ്യപുത്രന്‍'' എന്ന പേര്‌ സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. നാലു സുവിശേഷകന്മാരും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്‌. യേശു മാത്രമേ ഈ പേര്‌ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമത്രേ. അത്യുന്നതന്‍ താഴ്‌ന്നിറങ്ങി, അമര്‍ത്യന്‍ മര്‍ത്യനായി, ദൈവം മനുഷ്യനായി. ഒരേസമയം ദൈവവും മനുഷ്യനുമായവന്റെ വ്യക്തിത്വത്തെ ആര്‍ക്കു നിര്‍ണയിക്കാനാവും!

ശിഷ്യനായി മാറിയ പീഡകന്‍

ഇതേ അവബോധവും വിശ്വാസവുമാണ്‌ വി. പൗലോസ്‌ തന്റെ ലേഖനങ്ങളില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്‌. ഡമാസ്‌കസിലേക്കുള്ള വഴിയില്‍ വച്ചു കണ്ടുമുട്ടിയ നിമിഷം മുതല്‍ യേശു സാവൂളിന്റെ നാഥനായി; സാവൂള്‍ പൗലോസായി; പീഡകന്‍ ശിഷ്യനായി. വ്യക്തിബന്ധത്തിലൂടെയാണ്‌ പൗലോസ്‌ യേശുവിനെ അറിഞ്ഞത്‌. ഒരു വിളിയും മറുപടിയും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ ബന്ധം- ഒരു ഗുരു ശിഷ്യബന്ധം. പൗലോസിന്റെ ജീവിതത്തെ സമൂലം തിരുത്തിക്കുറിച്ച ആ ബന്ധം യേശുവിനെ കൂടുതല്‍ അടുത്തും ആഴത്തിലും അറിയാന്‍ ഇട നല്‍കി. ``എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌'' (ഫിലി.1:21); ``ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌'' (ഗലാ.2:20) തുടങ്ങിയ ആത്മപ്രകാശനങ്ങള്‍ ആ ആഴമേറിയ അറിവിന്റെ പ്രകടനങ്ങളാണ്‌.

യേശുവിന്റെ വ്യക്തിത്വത്തിന്റെ ഔന്നത്യത്തിലേക്കും അഗാധതലങ്ങളിലേക്കും കടക്കുമ്പോഴും (എഫേ.1:15-23; കൊളോ.1:15-20) ഈ വ്യക്തിബന്ധത്തിനും ഗാഢമായ സ്‌നേഹത്തിനും പൗലോസ്‌ ഊന്നല്‍ നല്‍കുന്നു. ആ സ്‌നേഹത്തില്‍നിന്ന്‌ ഒന്നിനും നമ്മെ വേര്‍പ്പെടുത്താനാവില്ല (റോമാ. 8:31-39); അതിന്റെ ആഴവും ഉയരവും വീതിയും നീളവും ഊഹാതീതമത്രെ (എഫേ.3:18). അവനുവേണ്ടിയാണ്‌ നാം ജീവിക്കുന്നത്‌, അവനിലേക്കാണ്‌ നാം മരിക്കുന്നത്‌ (റോമാ.14:8).
ജീവിതത്തിലുടനീളം കൈപിടിച്ചു നടത്തുകയും മരണത്തിനപ്പുറത്ത്‌ സ്വഭവനത്തിലേക്കു നമ്മെ സ്വീകരിക്കുകയും ചെയ്യുന്നവനാണ്‌ യേശു എന്ന്‌ ശിഷ്യസമൂഹം ഗ്രഹിച്ചു, വിശ്വസിച്ചു; (യോഹ.14:1-3; ലൂക്കാ 23:43; 2 കോറി.5:8-9). സ്വര്‍ഗാരോഹണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സുവിശേഷകന്മാര്‍ അവിടുത്തെ മഹത്വീകരണത്തിന്‌ ഊന്നല്‍ നല്‍കുമ്പോള്‍ അതു വിവരിക്കാത്ത മത്തായിയും യോഹന്നാനും എന്നും നമ്മുടെ മധ്യേയുള്ള യേശുവിന്റെ സാന്നിധ്യത്തെ എടുത്തുകാട്ടുന്നു. നമുക്കുവേണ്ടി മരിച്ച്‌ ഉയിര്‍ത്തവന്‍ എന്നും നമ്മോടൊന്നിച്ചു വസിക്കുന്നു എന്ന്‌ അവര്‍ ഏറ്റുപറയുകയാണ്‌.

യേശുവിന്റെ വ്യക്തിത്വത്തിന്റെ മഹത്വവും പ്രാഭവവും ഏറ്റം അധികം വ്യക്തമാക്കുന്ന ഗ്രന്ഥമാണ്‌ വെളിപാടു പുസ്‌തകം. ലോകരക്ഷയ്‌ക്കുവേണ്ടി സ്വയം യാഗമായിത്തീര്‍ന്നവന്‍ പാപത്തെയും മരണത്തെയും ജയിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റു. കൊല്ലപ്പെട്ടതായി തോന്നുന്നതും ദൈവസിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുന്നതുമായ കുഞ്ഞാട്‌ (വെളി.5:6) യേശുതന്നെയാണ്‌. പീഡിതയായ സഭയെ കൈകളില്‍ താങ്ങുകയും നിരന്തരം സഭാമധ്യേ വസിക്കുകയും ചെയ്യുന്ന മഹത്വീകൃതനായ മനുഷ്യപുത്രനാണ്‌ യേശു (വെളി.1:12-13). അവന്‍ രാജാവും പുരോഹിതനും അതേസമയം ദൈവവുമാണ്‌. പിതാവായ ദൈവത്തോടൊന്നിച്ച്‌ സിംഹാസനത്തില്‍ ഇരിക്കുകയും സകല സൃഷ്‌ടികളുടെയും ആരാധന സ്വീകരിക്കുകയും ചെയ്യുന്ന അവന്‍ (വെളി.5:11-14) ആദിയും അന്തവുമാണ്‌ (22:13). എല്ലാം അവനില്‍ തുടങ്ങുന്നു, എല്ലാം അവനില്‍ അടങ്ങുന്നു. രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും സര്‍വാധിപനും (വെളി.17:14; 19:16) ആയ അവനാണ്‌ ഈ ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌, ചരിത്രത്തെ നയിക്കുന്നത്‌; തിന്മയെ ഉന്മൂലനം ചെയ്‌ത്‌ നന്മയെ പൂര്‍ണവിജയത്തിലെത്തിക്കുന്നത്‌.

പേരുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതനാണ്‌ അവന്‍. ഒരു പേരും പൂര്‍ണമല്ല; ഒരു വിശേഷണവും പര്യാപ്‌തമല്ല. ഓരോ പേരും ഓരോ വിശേഷണവും ആ മഹാരഹസ്യത്തിന്റെ ഓരോ വശം വെളിപ്പെടുത്താന്‍ സഹായിക്കും എന്നു മാത്രം. ദൈവത്തിന്റെ നീതിയും കരുണയും സ്‌നേഹവും കരുതലും മൂര്‍ത്തരൂപം ധരിച്ചതാണ്‌ യേശു. നീതിക്കുവേണ്ടി ഗര്‍ജിക്കുന്ന പ്രവാചകനാണവന്‍; അധര്‍മ്മത്തില്‍ അടിയുറച്ച സിംഹാസനങ്ങളെയും സാമ്രാജ്യങ്ങളെയും തകിടം മറിക്കുന്ന വിപ്ലവകാരിയാണവന്‍. മനുഷ്യനെ അടിമയാക്കുന്ന സകല മാമൂലുകളെയും പിഴുതെറിയുന്ന നിഷേധിയുമാണ്‌ അവന്‍. മനുഷ്യമനസുകളില്‍ കുടിയിരിക്കുന്ന അജ്ഞതയുടെ അന്ധകാരമകറ്റുന്ന ജഗദ്‌ഗുരുവാണവന്‍; ലോകത്തിന്റെ പ്രകാശം. രോഗിക്കു സൗഖ്യം, പാപിക്കു മോചനം, ദുഃഖിതര്‍ക്ക്‌ ആശ്വാസം, അശരണര്‍ക്കു പ്രത്യാശ, പുറന്തള്ളപ്പെട്ടവര്‍ക്ക്‌ അഭയം, മരിച്ചവര്‍ക്ക്‌ ജീവന്‍. ആ ജീവന്‍ മരണത്തിനപ്പുറത്തേക്ക്‌, നിത്യതയിലേക്ക്‌ നീളുന്നു. സ്വയം എരിഞ്ഞ്‌ പ്രകാശമായവന്‍, സ്വയം മുറിഞ്ഞ്‌ ഭക്ഷണമായവന്‍, ലോകത്തിന്റെ മുഴുവന്‍ ദുഃഖവും പാപവും ഏറ്റുവാങ്ങി ബലിയായവന്‍; യേശു ജീവിക്കുന്നു. ഇന്നും എന്നും എന്നിലും നിന്നിലും സര്‍വോപരി എന്റെ സഹായം തേടിവരുന്ന സഹോദരനിലും; ദൈവമായി, ശക്തിയായി, സാന്ത്വനമായി, ആഹ്വാനമായി, വെല്ലുവിളിയായി, ദൗത്യമായി. വിളികേട്ട്‌ പിന്നാലെ പോകാന്‍ തയ്യാറാകുന്നവനേ അവനെ തിരിച്ചറിയാന്‍ കഴിയൂ. ശിഷ്യത്വത്തിലൂടെ മാത്രമേ യേശുവിനെ അറിയാനാകൂ!
``എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും- അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും'' (യോഹ.14:23).
(അവസാനിച്ചു)

Author: ഫാ. മൈക്കിള്‍ കാരിമറ്റം

Tuesday, May 11, 2010

സകല നിര്‍വചനങ്ങള്‍ക്കും അതീതനായ ‌ യേശു - Part1

യേശുക്രിസ്‌തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അന്ധന്മാര്‍ ആനയെ ``കണ്ട'' കഥയാണ്‌ ഓര്‍മ്മ വരുന്നത്‌. ആനയെ തൊട്ടറിഞ്ഞവരില്‍ ഒരാള്‍ പറഞ്ഞു ആന തൂണുപോലെയാണ്‌; മറ്റൊരാള്‍ക്ക്‌ ആന ചൂലുപോലെയാണ്‌. വേറൊരുവന്‌ ആന കുന്തംപോലെ. ഇനിയും നാലാമന്‌ ആന മുറംപോലെ. നാലുപേരും പറഞ്ഞതു ശരിയാണ്‌. കാരണം ആനയുടെ കാല്‌ തൂണുപോലെയും വാല്‌ ചൂലൂപോലെയും കൊമ്പ്‌ കുന്തംപോലെയും ചെവി മുറംപോലെയും ആണെന്നതു സത്യമാണല്ലോ. എന്നാല്‍ മേല്‍പറഞ്ഞതൊന്നും ആനയല്ല; ഈ വിവരണങ്ങള്‍ എല്ലാം കൂട്ടിവച്ചാലും ആനയാവുകയുമില്ല എന്ന്‌ ആനയെ കണ്ടിട്ടുള്ളവര്‍ക്ക്‌ അറിയാം.

യേശുക്രിസ്‌തുവിനെക്കുറിച്ച്‌ വൈവിധ്യമാര്‍ന്നതും പലപ്പോഴും പരസ്‌പരവിരുദ്ധമെന്നു തോന്നാവുന്നതുമായ അനേകം ചിത്രങ്ങള്‍ നിലവിലുണ്ട്‌. അവയില്‍ പലതും യേശുവിനെ നേരില്‍ കണ്ടവര്‍ രേഖപ്പെടുത്തിയിട്ടുള്ളതും കണ്ടവരുടെയും അവരെ കേട്ടവരുടെയും സാക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയുമാണ്‌. പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കള്‍ തന്നെ വൈവിധ്യമാര്‍ന്ന യേശുചിത്രങ്ങളാണ്‌ വരച്ചുകാട്ടുന്നത്‌. അവയില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട വിശ്വാസ സമൂഹങ്ങളും വ്യക്തികളും വീണ്ടും പുതിയ ചിത്രങ്ങള്‍ വരച്ചു; ഇന്നും വരച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്നാണ്‌ യേശു എന്നു പറയാനാവില്ല; ഈ ചിത്രങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തുവച്ചാലും യേശുവിനെ അവന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാനോ ഗ്രഹിക്കാനോ കഴിയില്ല. എന്നാലും പുതിയ നിയമഗ്രന്ഥങ്ങളില്‍ പ്രകടമാകുന്ന യേശുചിത്രങ്ങള്‍ ചുരുക്കമായി അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം, ചിത്രം പൂര്‍ണമാവില്ല എന്ന മുന്നറിവോടുകൂടെത്തന്നെ.

``എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം'' യേശുവിനു ദൈവം നല്‍കി എന്ന്‌ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വി. പൗലോസ്‌ പ്രഖ്യാപിക്കുമ്പോള്‍ (ഫിലി. 2:9) വിരല്‍ചൂണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്‌. സകല നിര്‍വചനങ്ങള്‍ക്കും അതീതനാണ്‌ യേശു. പേര്‌ സംക്ഷിപ്‌തമായ ഒരു നിര്‍വചനമാണല്ലോ. അതുകൊണ്ടുതന്നെയാണല്ലോ ദൈവം തന്റെ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്‌ (ഉല്‍പ. 32:29; പുറ.6:3). മോശയ്‌ക്കു വെളിപ്പെടുത്തിയ പേരാകട്ടെ ``ഞാന്‍'' എന്നുമാത്രമാണ്‌. ഒരു നിര്‍വചനത്തിന്റെ ചിമിഴില്‍ ഒതുങ്ങുന്നവനല്ല ദൈവം; മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട്‌ ഗ്രഹിക്കാനോ നിര്‍വചിക്കാനോ കഴിയുന്നവനുമല്ല അവിടുന്ന്‌. ഏതാണ്ട്‌ അതുപോലെതന്നെയാണ്‌ യേശുവിനെ സംബന്ധിച്ചും. എല്ലാ നാമങ്ങള്‍ക്കും ഉപരിയായവന്‍; എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതന്‍. എന്നിരുന്നാലും അപരിമേയനായവന്‍ പരിമിതികള്‍ സ്വീകരിച്ചു; പരിമിതമായ ബുദ്ധിക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ സ്വയം ചുരുങ്ങി. അപ്പോള്‍ അവന്‌ അനേകം പേരുകള്‍ ലഭിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന മുന്നറിവിന്റെ വെളിച്ചത്തിലാണ്‌ ഓരോരുത്തരും യേശുവിനു പേരുകള്‍ നല്‍കുക.
ഗലീലിയിലെ ഒരു കുഗ്രാമമായ നസ്രത്തിലാണ്‌ അവന്‍ ജീവിച്ചിരുന്നത്‌. അയല്‍ക്കാര്‍ക്ക്‌ അവന്‍ ആശാരി ഔസേപ്പിന്റെ മകന്‍ ആശാരി യേശു ആയിരുന്നു (മത്താ. 13:55 ; ലൂക്കാ 4:22). ഔസേപ്പ്‌ നേരത്തെ മരിച്ചുപോയതിനാലാവാം, പലരും അവനെ മറിയത്തിന്റെ മകനായ തച്ചന്‍ (മര്‍ക്കോ. 6:3) ആയിട്ടാണ്‌ കണ്ടത്‌. എന്നാല്‍ ജീവിതത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ അവന്‍ പണിശാല വിട്ടിറങ്ങി, മറ്റൊരു രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അയല്‍ക്കാര്‍ വിസ്‌മയഭരിതരായി. ``ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്‌? എത്ര വലിയ കാര്യങ്ങളാണ്‌ ഇവന്റെ കരങ്ങള്‍ വഴി സംഭവിക്കുന്നത്‌!'' (മര്‍ക്കോ. 6:2). അയല്‍ക്കാരുടെ വിസ്‌മയം കൂടുതല്‍ അന്വേഷണത്തിലേക്കോ വിശ്വാസത്തിലേക്കോ അല്ല അവരെ നയിച്ചത്‌. മറിച്ച്‌ തങ്ങള്‍ക്ക്‌ സുപരിചിതനായവനെ ഒരു ആശാരിയുടെ ലേബലിനപ്പുറം വിലയിരുത്താന്‍ തയ്യാറാകാത്ത അവര്‍ അവനെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുകയാണ്‌ ചെയ്‌തത്‌. ``ഇവന്‍ ആര്‌'' എന്ന ചോദ്യം യേശു ചെന്നിടത്തെല്ലാം ഉയര്‍ന്നു. ഓരോരുത്തരും താന്താങ്ങളുടെ അനുഭവവും മനോധര്‍മ്മവും അനുസരിച്ച്‌ മറുപടിയും നല്‍കി.

ജോര്‍ദ്ദാന്‍ നദി ചാവുകടലില്‍ ചെന്നു ലയിക്കുന്ന യൂദാ മരുഭൂമിയുടെ ഓരങ്ങളില്‍ മാനസാന്തരത്തിനുള്ള ആഹ്വാനമായി സ്‌നാപകവചനം മുഴങ്ങിയപ്പോള്‍ സ്‌നാനം ഏല്‍ക്കാന്‍ പോയവരുടെ കൂടെ നസ്രത്തില്‍ നിന്നുള്ള ആശാരിയും ഉണ്ടായിരുന്നു. സ്‌നാനത്തിനുശേഷം ഏറെ താമസിയാതെ യേശുവും പ്രസംഗം ആരംഭിച്ചു. ``പ്രതീക്ഷയുടെ സമയം, ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന രക്ഷയുടെ സമയം, പൂര്‍ത്തിയായി; ദൈവം തന്റെ ഭരണം ഈ ഭൂമിയില്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നു. ഈ സത്യം വിശ്വസിച്ച്‌ ദൈവഭരണത്തിനു സ്വയം വിധേയരാകാന്‍ വേണ്ടി ഹൃദയം ഒരുക്കുവിന്‍'' ഇതായിരുന്നു പ്രസംഗത്തിന്റെ സംഗ്രഹം. ഏറെ താമസിയാതെ സ്‌നാപകന്റെ ജീവിതം ഹേറോദോസ്‌ അന്തിപ്പാസിന്റെ തടവറയില്‍ എരിഞ്ഞടങ്ങി; യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമായി.

ഗലീലിയില്‍ ഉടനീളം യേശുവിന്റെ ശബ്‌ദം പ്രതിധ്വനിച്ചു. അനേകായിരങ്ങള്‍ അവനിലേക്ക്‌ ഓടിയടുത്തു. അവനിലൂടെ ദൈവത്തിന്റെ ശക്തി പ്രവഹിച്ചു. കുരുടര്‍ കണ്ടു; ബധിരര്‍ കേട്ടു; ഊമരുടെ നാവിന്റെ കെട്ടഴിഞ്ഞു. ശരീരം തളര്‍ന്നുപോയവര്‍ എണീറ്റു നടന്നു; മുടന്തര്‍ ഊന്നുവടികള്‍ ദൂരെയെറിഞ്ഞ്‌ കുതിച്ചുചാടി. കുഷ്‌ഠരോഗികള്‍ ശുദ്ധരായി. പോരാ, മരിച്ചവര്‍ ശവമഞ്ചത്തില്‍ എണീറ്റിരുന്നു സംസാരിച്ചു. അത്ഭുത സ്‌തബ്‌ധരായ ജനം ആര്‍ത്തുവിളിച്ചു: പ്രവാചകന്‍! (ലൂക്കാ 7:16). മാനസാന്തരത്തിനുള്ള ആഹ്വാനത്തില്‍ സ്‌നാപകശബ്‌ദം കേട്ടവര്‍ പറഞ്ഞു, സ്‌നാപകന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു (ലൂക്കാ 9:7-9. 19). വിധവയുടെ മകന്‌ ജീവന്‍ വീണ്ടുകിട്ടിയപ്പോള്‍, അധാര്‍മ്മികതയ്‌ക്കെതിരെ സിംഹഗര്‍ജ്ജനം പോലെ അവന്റെ സ്വയം ഉയര്‍ന്നപ്പോള്‍ അനേകര്‍ പറഞ്ഞു: ഏലിയാപ്രവാചകന്‍ മടങ്ങിവന്നിരിക്കുന്നു (ലൂക്കാ 9:8). ജനക്കൂട്ടത്തിന്‌ യേശു പ്രവാചകനായിരുന്നു-ഗലീലിയിലെ നസ്രത്തില്‍ നിന്നുള്ള പ്രവാചകന്‍ (മത്താ. 21:11). തന്റെ ജീവിതരഹസ്യങ്ങള്‍ മനസിലാക്കിയവനെ സമരിയാക്കാരിയും (യോഹ. 4:19) തനിക്കു കാഴ്‌ച തന്നവനെ കുരുടനും (യോഹ. 9:17) പ്രവാചകനായി ഏറ്റുപറഞ്ഞു. അന്നാസിന്റെ അകത്തളത്തില്‍വച്ച്‌ മുഖം മൂടിക്കെട്ടിയശേഷം അവനെ പ്രഹരിച്ചു വിനോദിച്ച പടയാളികള്‍ക്കും അവന്‍ പ്രവാചകനായിരുന്നു (മര്‍ക്കോ. 14:65).

വിജനപ്രദേശത്തുവച്ച്‌ അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ച്‌ അനേകായിരങ്ങളെ സംതൃപ്‌തരാക്കിയപ്പോള്‍, അപ്പം തിന്ന്‌ വയര്‍ നിറഞ്ഞവര്‍ ഉറക്കെ പ്രഖ്യാപിച്ചു: ``ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്‌'' (യോഹ. 6:14). ആവേശംകൊണ്ടു ജനം അവനെ രാജാവാക്കാന്‍ ശ്രമിച്ചു (യോഹ.6:15). കാരണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മിശിഹാ രാജാവാണ്‌ അവന്‍ എന്ന്‌ അവര്‍ കരുതി. യേശുവിനെ അളന്നു നിര്‍വചിക്കാന്‍ സമകാലികര്‍ ഉപയോഗിച്ച മറ്റൊരു നാമമാണ്‌ ``ക്രിസ്‌തു'' അഥവാ ``മിശിഹാ.'' അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്ന്‌ അര്‍ത്ഥം. വിദേശാധിപത്യത്തില്‍നിന്ന്‌ തങ്ങളെ രക്ഷിക്കാന്‍ ദാവീദിന്റെ ഗ്രോത്രത്തില്‍നിന്ന്‌ ഒരു രാജാവു വരും എന്ന പ്രതീക്ഷ യേശുവിന്റെ കാലത്ത്‌ യഹൂദരുടെ ഇടയില്‍ വളരെ ശക്തമായിരുന്നു. യേശുവിന്റെ വാക്കും പ്രവൃത്തിയും ഈ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായി കണ്ടവര്‍ ആര്‍ത്തുവിളിച്ചു: ``ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന ഇസ്രായേലിന്റെ രാജാവ്‌ വാഴ്‌ത്തപ്പെട്ടവന്‍'' (യോഹ. 12:13). പരസ്യജീവിതത്തിന്റെ അന്ത്യത്തിലാണ്‌ ഈ രാജകീയ സ്വീകരണം. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍- തങ്ങളെ രക്ഷിക്കാന്‍ ദൈവമായ കര്‍ത്താവ്‌ അയച്ച രാജാവ്‌ ആണ്‌ യേശു എന്ന്‌ അവര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

ദാവീദിന്റെ പുത്രന്‍ എന്നാണ്‌ അനേകര്‍ അവനെ വിശേഷിപ്പിച്ചത്‌. പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതു കണ്ട ജനക്കൂട്ടം ചോദിച്ചു. ``ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍'' (മത്താ. 12:23). പിശാചുബാധിതയായ മകളെ സുഖപ്പെടുത്തണമേ എന്നു യാചിച്ച കാനാന്‍കാരിക്കും യേശു ദാവീദിന്റെ പുത്രനായിരുന്നു (മത്താ. 15:22). ജെറീക്കോയിലെ വഴിയോരത്തു ഭിക്ഷയ്‌ക്കുവേണ്ടി കാത്തിരുന്ന കുരുടന്‍ ബര്‍ത്തിമേയൂസ്‌ ഹൃദയം പൊട്ടി നിലവിളിച്ചു: ``ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ'' (മര്‍ക്കോ 10:47). ആയിരങ്ങളുടെ അകമ്പടിയോടെ കഴുതപ്പുറത്ത്‌ ജറുസലേമിലേക്കു പ്രവേശിച്ചവനെ ദാവീദിന്റെ പുത്രനായ രാജാവായാണ്‌ ജനം എതിരേറ്റത്‌. ``വരാനിരുന്നവന്‍'' വന്നു കഴിഞ്ഞു എന്ന്‌ യേശുവിനെ കണ്ടവര്‍ ഉദ്‌ഘോഷിച്ചു. പിതാക്കന്മാര്‍ക്കു ലഭിച്ചതും പ്രവാചകന്മാര്‍ ആവര്‍ത്തിച്ചതുമായ സകല വാഗ്‌ദാനങ്ങളും നിറവേറ്റുന്നവനായി ജനക്കൂട്ടം യേശുവിനെ കണ്ടു.
ജനത്തിന്റെ പ്രതീക്ഷകളും ഗ്രഹണശക്തിയും പഴയ നിയമത്തിന്റെ ചുറ്റുവട്ടത്തില്‍ ഒതുങ്ങിനിന്നു; എന്നാല്‍ അതിനുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല യേശുവിന്റെ വ്യക്തിത്വം. തങ്ങള്‍ക്കു പരിചിതമായ പേരുകളില്‍ യേശുവിനെ വിളിച്ചവര്‍ക്കും ഈ യാഥാര്‍ത്ഥ്യം ബോധ്യമായിരുന്നു. അതിനാല്‍ യേശുവിന്റെ സാന്നിധ്യത്തില്‍ അവര്‍ വിസ്‌മയം കൂറിനിന്നു, ആരാണ്‌ ഇവന്‍ എന്ന ചോദ്യവുമായി. അവന്റെ ഒറ്റവാക്കില്‍ തളര്‍വാതരോഗി എണീറ്റു നടന്നപ്പോള്‍, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ക്കു പരിചിതമായ മേഖലയുടെ അപ്പുറത്താണ്‌ അവന്‍ നില്‍ക്കുന്നതെന്ന്‌ അവര്‍ക്കു തോന്നി. ``നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു'' എന്ന വാക്ക്‌ അവന്റെ നാവില്‍നിന്നു വീണപ്പോള്‍ കേട്ടവര്‍ നടുങ്ങി. ദൈവത്തിനുമാത്രം ഉച്ചരിക്കാവുന്ന ഈ വാക്കുകള്‍ ഉച്ചരിക്കുന്ന ഇവന്‍ ആര്‌? (മര്‍ക്കോ 2:7-12).

സമകാലികരുടെ സകല സങ്കല്‍പങ്ങളെയും മറികടക്കുന്നതായിരുന്നു യേശുവിന്റെ പല വാക്കും പ്രവൃത്തിയും. ഉടമ്പടിയിലൂടെ നല്‍കപ്പെട്ടതും പിതാക്കന്മാര്‍ പരിപാവനമായി കരുതി കൈമാറി വന്നതുമായ നിയമങ്ങളും പാരമ്പര്യങ്ങളും അവന്‍ കൂസലില്ലാതെ ലംഘിക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക്‌ അവനെ മനസിലാക്കാനായില്ല. ``സാബത്തു മനുഷ്യനുവേണ്ടിയാണ്‌, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌'' (മര്‍ക്കോ 2:27-28) എന്ന മഹാവാക്യം അമ്പരപ്പുളവാക്കുക മാത്രമല്ല, എതിര്‍പ്പിനും കാരണമായി. ഭക്ഷണകാര്യത്തില്‍ എന്നല്ല, സകല വ്യാപാരങ്ങളിലും ശരീരശുദ്ധി പാലിക്കാന്‍ ദത്തശ്രദ്ധരായിരുന്നവര്‍ക്ക്‌ അവന്റെ നിലപാട്‌ ഒരു പ്രതിഷേധവും സമൂഹത്തിനു മുഴുവന്‍ എതിരെയുള്ള ഒരു വെല്ലുവിളിയുമായേ കാണാന്‍ കഴിഞ്ഞുള്ളൂ (മര്‍ക്കോ 7:1-23).

യഹൂദനേതാക്കന്മാര്‍ക്ക്‌ അവന്‍ ആരംഭംമുതലേ ഒരു നോട്ടപ്പുള്ളിയായിരുന്നു; നിയമനിഷേധിയും ജനത്തെ വഴി തെറ്റിക്കുന്ന കലാപകാരിയും. ആദ്യമാദ്യം അവര്‍ അവനെ സൂക്ഷ്‌മ നിരീക്ഷണത്തിനു വിധേയനാക്കി; അവന്റെ വാക്കുകളും പ്രവൃത്തികളും ജനമധ്യത്തില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങളും സശ്രദ്ധം പരിശോധിച്ചു. അതിന്റെ വെളിച്ചത്തില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി: ഇവന്‍ ദൈവദൂഷകനാണ്‌, കഴിയുന്നതും വേഗം നിശബ്‌ദനാക്കി, ഒഴിവാക്കേണ്ട അപകടകാരി (മര്‍ക്കോ 2:7-16.24;3,6). ജനമധ്യത്തില്‍ അവനെ തേജോവധം ചെയ്യാന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. അവനെതിരെ ദുഷ്‌പ്രചരണത്തിന്റെ ഒരു വേലിയേറ്റംതന്നെ അഴിച്ചുവിട്ടു. അവന്‍ നിയമനിഷേധകനാണ്‌, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പരസ്യ പാപികളുടെയും കൂട്ടുകാരനുമാണ്‌ (ലൂക്കാ 7:34); അവന്‍ സമരിയാക്കാരനാണ്‌ (യോഹ. 8:48) ; അവന്‌ സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നു (മര്‍ക്കോ 3:21) ; അവനു പിശാചു ബാധിച്ചിരിക്കുന്നു (യോഹ. 8:48) ; സാത്താനുമായി അവന്‍ സഖ്യത്തിലാണ്‌ (മര്‍ക്കോ 3:22). പഴയ നിയമത്തില്‍ തഴങ്ങിയ അവരുടെ കാഴ്‌ചപ്പാടുകള്‍ക്ക്‌ യേശുവിനെ മനസിലാക്കാന്‍ കഴിഞ്ഞില്ല; അതിനാല്‍ത്തന്നെ അംഗീകരിക്കാനും സാധിച്ചില്ല. ജറുസലേമിലേക്കു നടത്തിയ രാജകീയ പ്രവേശനവും ദൈവാലയത്തില്‍ ചുഴറ്റിയ ചാട്ടവാറും യേശുവിനെ ഉന്മൂലനം ചെയ്യാനുള്ള അവരുടെ തീരുമാനത്തെ അരക്കിട്ടുറപ്പിച്ചു.
(തുടരും)

Author : ഫാ. മൈക്കിള്‍ കാരിമറ്റം

Saturday, May 8, 2010

ദൈവവുമായി മല്‍പ്പിടുത്തം നടത്തുന്നവന്‍ !

ചരിത്രവഴിയില്‍ ഇസ്രായേലിന്റെ പര്യായമായി മാറുന്നു യാക്കോബ്‌. വ്യക്തി ഒരു ജനതയുടെ നാമമായി മാറുന്നത്‌ അസാധാരണ നിയോഗം. യാക്കോബില്‍ നിന്നു ഇസ്രായേലിലേക്കുള്ള വളര്‍ച്ചയില്‍ ഒരു സമര്‍പ്പണവും ദൈവസ്‌പര്‍ശവുമുണ്ട്‌. ഈ പൂര്‍വ്വപിതാവിന്റെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ നമ്മുടെ മനസിന്റെ അടിക്കാടുകളെ വല്ലാതെ ഉലയ്‌ക്കും. `സ്ഥാനം തട്ടിയെടുക്കുന്നവന്‍' എന്ന അര്‍ത്ഥമാണ്‌ യാക്കോബ്‌ എന്ന ഹെബ്രായനാമത്തിനുള്ളത്‌. പേ രിന്റെ അര്‍ത്ഥം അയാളുടെ ജീവിതാരംഭത്തില്‍തന്നെ യാഥാര്‍ത്ഥ്യമാകുന്നതു കാണാം.

പോരാട്ടങ്ങള്‍
ഏസാവും യാക്കോബും ഇരട്ടക്കുട്ടികളായിരുന്നു. ആദ്യം പിറന്നുവീണ ഏസാവിന്റെ കുതികാലില്‍ പിടിമുറുക്കിയാണ്‌ അനുജന്‍ യാക്കോബ്‌ രംഗപ്രവേശം ചെയ്യുന്നത്‌. ജ്യേഷ്‌ഠന്റെ അവകാശഭൂമിയിലേക്കുള്ള അനുജന്റെ കടന്നുകയറ്റത്തിന്റെ തുടക്കമായിരുന്നു അത്‌. പിന്നീട്‌ സ്ഥാനം തട്ടിയെടുക്കല്‍ നാടകം അരങ്ങേറുന്നത്‌ വഞ്ചനയുടെ

വഴികളിലൂടെയാണ്‌. അപ്പനും അമ്മയും മക്കളോടു കാണിച്ച സ്‌നേഹവ്യത്യാസങ്ങള്‍ വഞ്ചനയ്‌ക്കും യുദ്ധങ്ങള്‍ക്കും പശ്ചാത്തലമൊരുക്കി. മൂപ്പവകാശം സ്വന്തമാക്കാന്‍ ഇളയമകന്‍ അവന്റെ വിശക്കുന്ന വയറിനു പായസം നല്‍കി വാക്കുനേടുന്നു. പിന്നീടൊരു വേളയില്‍ അന്ധനായ പിതാവിനെ നാടകീയമായി കബളിപ്പിച്ച്‌ അനുഗ്രഹം സ്വന്തമാക്കുന്നു. അധികാരത്തിനുവേണ്ടിയുള്ള എക്കാലത്തെയും മത്സരങ്ങള്‍ കുടുംബങ്ങളില്‍തന്നെയാണ്‌ മുളപൊട്ടുന്നതെന്നു നാം മറന്നുകൂടാ.

കുടുംബത്തകര്‍ച്ചകളിലേക്കു നയിക്കുന്ന അപ്പന്‍ചേരിയും അമ്മച്ചേരിയും ഇന്നിന്റെ പ്രതിഭാസമാണ്‌. കുടുംബവേദിയെ അടരുകളായി തിരിച്ചുനിര്‍ത്തുന്ന ദുര്‍ഭഗാവസ്ഥ. ഇതിനു മാതാപിതാക്കള്‍ക്കു മക്കളോടുള്ള സ്‌നേഹവൈജാത്യങ്ങള്‍ കാരണമാകുന്നില്ലേ? എല്ലാ യുദ്ധങ്ങളും കുടുംബങ്ങളിലാണു ജനിക്കുന്നത്‌; ഇതിന്റെ വിത്തു വീഴുന്നതു വ്യക്തിയുടെ മനസിലും. കുടുംബത്തിന്റെ ഭൂമികയില്‍ അപ്പനും അമ്മയും അങ്കക്കുറി നടത്തി നോക്കിനില്‍ക്കുന്നിടത്താണ്‌ വന്‍ ദുരന്തമുണ്ടാകുന്നത്‌. അവര്‍ ബോധപൂര്‍വ്വം ചില സമദൂരങ്ങള്‍ പാലിക്കാതെ തരമില്ല. മക്കളുടെ ലിംഗഭേദങ്ങളും സ്വഭാവപ്രത്യേകതകളുമെല്ലാം ചേരിപ്പോരിന്റെ മാനദണ്ഡമായിത്തീരുന്നതു ദുഃഖകരം. ഇവിടെ അപ്പന്റെ ഭാര്യയെന്ന ശത്രുവും അമ്മയുടെ ഭര്‍ത്താവെന്ന എതിരാളിയും മക്കളുടെ മനസില്‍ രൂപപ്പെടുന്നു. ഇങ്ങനെയാണ്‌ സമൂഹത്തകര്‍ച്ചയുടെ ഒന്നാംപാഠം കുടുംബത്തില്‍ ആരംഭിക്കുന്നത്‌.

ബൂമറാങ്‌
യാക്കോബിലേക്കു തിരികെ നടക്കാം. യഹൂദപാരമ്പര്യത്തില്‍ മൂപ്പുസ്ഥാനം വിലപ്പെട്ടതാണ്‌. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ഭരണനേതൃത്വം, അവകാശങ്ങളുടെ ഇരട്ടിപങ്ക്‌, പൗരോഹിത്യപദവി തുടങ്ങിയവയെല്ലാം മൂത്തവന്റെ മുതല്‍ക്കൂട്ടാണ്‌. അപ്പന്‍ കഴിഞ്ഞാല്‍ പിന്നെ അവനാണ്‌ കുടുംബത്തലവന്‍. അധികാരസ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റിയ യാക്കോബ്‌ ദൈവം വച്ചുനീട്ടിയ നിയോഗങ്ങള്‍ക്കു കാത്തുനില്‌ക്കുന്നില്ല. തന്നിഷ്ടങ്ങളുടെ വഴിതേടിയതായിരുന്നു അയാളുടെ പിഴവ്‌. നേട്ടങ്ങള്‍ക്കുവേണ്ടി കുത്സിതതന്ത്രങ്ങള്‍ മെനയുന്ന ഇതിന്റെ പതിപ്പായിത്തീരുന്നു യാക്കോബ്‌. വിജയത്തിലേക്കു പിടിച്ചുകയറാന്‍ ജ്യേഷ്‌ഠന്റെയും അപ്പന്റെയും ബലഹീനത മുതലെടുക്കുന്നതില്‍ ആത്മവഞ്ചനയുണ്ട്‌.
എന്നാല്‍ വഞ്ചിച്ചു സ്ഥാനം സ്വന്തമാക്കിയവന്‍ മറ്റൊരു വേളയില്‍ വഞ്ചിതനാകുന്നതും നാം കാണും. ഇതൊരു ബൂമറാങ്‌ ഇഫക്ട്‌. വിതയ്‌ക്കുന്നതു മാത്രമേ കൊയ്‌തെടുക്കാനാവൂ. ലാബാന്റെ മകള്‍ റാഹേലിനെ പ്രണയിച്ച യാക്കോബ്‌ മൂത്തവളെ വരിച്ചു വഞ്ചിതനാകുന്നു. സൗന്ദര്യം തുടിക്കുന്ന റാഹേലിനു പകരം വിരൂപയായ ലെ യായെ അയാള്‍ക്കു ഭാര്യയായി ലഭിക്കുന്നു. റാഹേലിനെ ലഭിക്കാന്‍ നീണ്ട ഏഴുവര്‍ഷങ്ങള്‍ക്കൂടി യാക്കോബിന്‌ അടിമപ്പണിചെയ്യേണ്ടിവരുന്നു. എന്നാല്‍ എവിടെയും ദൈവത്തിന്റെ മനസു തിരയുന്ന യാക്കോബ്‌ തിരിച്ചറിവിലേക്കെത്തുന്നുണ്ട്‌. ഇതുതന്നെയാണ്‌ അയാളുടെ മഹത്വവും.

പായസക്കോപ്പകള്‍
ഒരു കപ്പു പായസത്തിനുവേണ്ടി മൂപ്പവകാശം വിറ്റുകളഞ്ഞ ഏ സാവ്‌ ക്ഷണികസുഖത്തിലാണ്‌ വഴുതിവീണത്‌. അയാളുടെ ചിന്തയും മനസും അന്ധമായി. ആലോചനകള്‍ക്കിടം നല്‍കാത്ത തീരുമാനങ്ങളാണയാളെ തകര്‍ത്തത്‌. വിശപ്പ്‌ പലരെയും അന്ധമാക്കുന്നുണ്ട്‌. വിശപ്പിനെ ശരീരത്തിന്റെ തൃക്ഷ്‌ണകളുമായി ബന്ധപ്പെടുത്തിയാണ്‌ നാം മനസിലാക്കേണ്ടതിവിടെ. ബോധ്യങ്ങള്‍ ഉടയുന്നതും മൂല്യങ്ങള്‍ കുത്തനെ മറയുന്നതും തൃഷ്‌ണകളിലുടക്കിയാണ്‌ പലപ്പോഴും തകരുന്ന ധാര്‍മ്മികതയുടെ പ്രതീകമാവുകയാണ്‌ ഏസാവ്‌. മോഹിപ്പിക്കുന്ന പായസക്കോപ്പകള്‍ക്കു മുമ്പിലാണ്‌ നമ്മുടെ നിലപാടുകളുടെ ബലമളക്കാനാവുന്നത്‌. മദിപ്പിക്കുന്ന ഭൗതികാകര്‍ഷണ വലയങ്ങളില്‍ ഇടറാതെ ഉറച്ചനിലപാടുകളുള്ളവനാണ്‌ ക്രിസ്‌തു ശിഷ്യന്‍. പായസക്കോപ്പകളില്‍ തെന്നിവീഴുന്ന ജീവിതങ്ങളാണ്‌ പിന്നീടേതൊക്കെയോ കണ്ണീര്‍പ്പുഴകളില്‍ മുങ്ങിത്താഴു ന്നതെന്ന്‌ ചരിത്രം സാക്ഷ്യം. നമ്മുടെ കൈപ്പിടിയിലുള്ള കൊച്ചുകുടങ്ങളില്‍ ജീവിതത്തെ ഒതുക്കി ചിന്തിക്കുന്നത്‌ മൗഢ്യമാണ്‌. ശുദ്ധജലം നിറഞ്ഞ മഹാനദിയും ജലാശയവും മുമ്പിലുള്ളത്‌ നാം പലപ്പോഴും മറക്കുന്നു. ജലാലുദ്ദീന്‍ റൂമി കുറിക്കുന്നു: ``നിന്റെ കുടത്തിലെ ജലം ചെളിനിറഞ്ഞതും നില താഴ്‌ന്നിരിക്കുന്നതുമാണ്‌. കുംഭമുടയ്‌ക്കുക. നദിയിലേക്കു വരിക.''
യുവത്വത്തിന്റെ കുതിപ്പില്‍ നമ്മള്‍ വഴുതിവീണത്‌ ക്ഷണികമധുരങ്ങളുടെ കോപ്പകളിലേക്കായിരുന്നു. ഇതൊരു തിരിച്ചറിവാണ്‌. ഇത്തരം അവബോധങ്ങളാണ്‌ നമ്മുടെ സ്വകാര്യസുവിശേഷം. പരാജയങ്ങളെല്ലാം വിജയത്തിലേക്കു നയിക്കുമെന്നതാണ്‌ ക്രിയാത്മകചിന്ത. പരാജയങ്ങളുടെ വക്കില്‍ പാദമൂന്നിയാണ്‌ നാം വിജയത്തിലേക്കു ചുവടു വയ്‌ക്കുന്നത്‌. The only failure in your life is your failure to learn from your failures എന്നു പറയുന്നത്‌ വില്യം ജെയിംസാണ്‌. പരാജയങ്ങളുടെ പിന്നിലാണ്‌ വിജയരഹസ്യം വിളമ്പുന്ന ഗുരു മറഞ്ഞിരിക്കുന്നുതെന്ന ചിന്തയില്‍ ജ്ഞാനമുണ്ട്‌. സുഹൃത്തേ, പരാജയങ്ങളിലും വഴിതെളിക്കുന്ന ദൈവസാന്നിദ്ധ്യമാണ്‌ നമ്മുടെ വഴിവിളക്ക്‌. ഈ വഴിയില്‍ നമുക്കു പ്രണമിക്കാം.

മല്‍പ്പിടുത്തം

"ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്ക് എന്ന കടവു കടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു. തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു. യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി. കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്നു തെറ്റി. അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബു മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല. അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാക്കോബിനെ അനുഗ്രഹിച്ചു. ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു. അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു. അവിടുന്ന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടിയ തുകൊണ്ട് തുടയും അരയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നായു ഇസ്രായേല്‍ക്കാര്‍ ഇന്നും ഭക്ഷിക്കാറില്ല. "(ഉലപ്പത്തി 32:22-32)

ഒരു മല്‍പ്പിടുത്തത്തിലൂടെ തിരിച്ചറിവിലേക്കെത്തുന്ന വ്യക്തിയാണ്‌ യാക്കോബ്‌. ഏസാവിനെ ഭയന്ന്‌ നാടുവിട്ടവന്‍ തന്റെ തെറ്റുകള്‍ മനസിലാക്കി വിനീതനാകുന്നു. മാപ്പിരക്കാന്‍ മനസുവയ്‌ക്കുന്നു. പരിഹാരം ചെയ്യണമെന്നതായിരുന്നു അയാളുടെ ആഗ്രഹം. സമ്മാനങ്ങളുമായി ഏസാവിനെ സമീപിക്കുന്ന വേളയില്‍ ഒരു പുഴയോരത്തു വച്ചാണ്‌ യാക്കോബ്‌ ദൈവത്തെ കണ്ടുമുട്ടുന്നത്‌. മാപ്പിരക്കാനും പ്രായശ്ചിത്തമനുഷ്‌ഠിക്കാനും തയ്യാറാകുന്ന വിനീതസമര്‍പ്പണത്തിന്റെ വേളയിലാണ്‌ തമ്പുരാന്‍ ഇറങ്ങിവരുന്നത്‌. ഒരു മല്‍പ്പിടുത്തത്തിലൂടെ ദൈവമയാളെ സ്വന്തമാക്കുന്നു. അനുഗ്രഹം തരാതെ വിടില്ലെന്നു ദൈവത്തോടു ശഠിക്കുന്ന യാക്കോബ്‌ വിജയം വരിക്കുന്നുണ്ട്‌. തന്നോടു മല്ലടിക്കുന്നവന്‍ ദൈവമാണെന്ന്‌ ആദ്യമയാള്‍ തിരിച്ചറിയുന്നില്ല. പക്ഷേ അയാളുടെ അന്വേഷണവും സമരവും ശരിദിശയിലായിരുന്നു. ദൈവത്തോടു ഗുസ്‌തിപിടിച്ചു ജയിച്ചയാള്‍ക്കു ക്ഷതമേല്‌ക്കുന്നതു നാം കാണുന്നു. അരക്കെട്ടില്‍ പരിക്കേറ്റു മുടന്തനാവുന്ന യാക്കോബ്‌ ഇസ്രായേലായി രൂപാന്തരം പ്രാപിക്കുന്നു. അനുഗ്രഹത്തിന്റെ മുടന്ത്‌ അയാളുടെ മാറ്റത്തിന്റെ അടയാളമാണ്‌.

അന്തര്‍സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ്‌ യാക്കോബ്‌ യുദ്ധം നടത്തുന്നതെന്നോര്‍ക്കണം. ദൈവം സാക്ഷിയും പ്രതിയുമായ പോരാട്ടത്തില്‍ നന്മ ജയിക്കുന്നു. ദൈവസ്‌പര്‍ശത്തില്‍ മനസ്സാക്ഷിയുടെ സ്വരത്തിനു പൂര്‍ണമായി കാ തോര്‍ത്ത അയാള്‍ തന്നിഷ്ടങ്ങളുടെ വഴികള്‍ വെടിയുന്നു. പുലര്‍ച്ചവരെ ദൈവത്തോടു ഗുസ്‌തി പിടിക്കുന്ന യാക്കോ ബ്‌ ഒരു തിരിച്ചറിവിന്റെ തീരത്തണയുകയാണ്‌. കഴിഞ്ഞ കാലത്തിന്റെ കാപട്യങ്ങളും വഞ്ചനകളുമാണയാളെ വേട്ടയാടുന്നത്‌. എല്ലാമൊന്നു പറഞ്ഞുതീര്‍ത്ത്‌ അസ്‌തിത്വപരമായ പുതിയ രൂപഭാവങ്ങള്‍ നേടുന്നതിന്റെ നൊമ്പരം അ യാള്‍ക്കുണ്ട്‌. ക്ഷതമേറ്റവന്റെ മുടന്ത്‌. കണ്ണീരൊഴുക്കി നി ല്‍ക്കുന്ന യാക്കോബിന്റെ ഉ ള്ളിലെ ദൈവപക്ഷം വിജയിക്കുന്നു. ആന്തരികതലങ്ങളി ലെ യുദ്ധം നമ്മിലും അനിവാര്യമാണ്‌. തിന്മയുടെ ആവരണങ്ങളുപേക്ഷിക്കാന്‍ നമ്മു ടെ ഉള്ളിലെ നന്മയുടെ ദൈവപക്ഷം ശക്തമാകണം.

പ്രാര്‍ത്ഥന
ഒരു പ്രതിസന്ധിയിലും അ കന്നു മാറാതെ ദൈവത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നവനാണ്‌ യാക്കോബ്‌. അയാളുടെ ജീവിതത്തിലെ തീവ്രമായ പ്രാര്‍ത്ഥനാനുഭവം കൂടിയാണിത്‌. തന്റെ സമ്പ ത്തും കുടുംബബന്ധങ്ങളും പുഴയുടെ മറുകരയില്‍ എ ത്തിച്ചശേഷം ഇങ്ങേക്കരയി ല്‍ തനിച്ചായിരിക്കുന്ന വേളയിലാണ്‌ ദൈവം യാക്കോബിനെ സന്ദര്‍ശിക്കുന്നത്‌. ലൗകിക ബന്ധങ്ങള്‍ മറുകരയിലാക്കി സ്വയം മറക്കുന്ന മൗനനിമിഷങ്ങളില്‍ പ്രാര്‍ത്ഥ ന ജനിക്കുന്നു. ദൈവമുഖം ദര്‍ശിച്ച യാക്കോബ്‌ കൃപകൊണ്ടുനിറയുന്നു. തീക്ഷ്‌ണമായ പ്രാര്‍ത്ഥനാനുഭവം അ യാളുടെ ചിന്തകളെയും കാ ഴ്‌ചപ്പാടുകളെയും മാറ്റിമറിക്കുന്നു. അയാള്‍ ദൈവജനത്തിന്റെ പ്രതീകമായി മാറുന്നു. ഇസ്രായേല്‍! ജ്യേഷ്‌ഠനെ കണ്ടുമുട്ടുമ്പോള്‍ യാക്കോബിനു പറയാനൊന്നേയുള്ളൂ: ``ദൈവത്തിന്റെ മുഖം കണ്ടാലെന്നതുപോലെയാണ്‌ ഞാന്‍ അങ്ങയുടെ മുഖം കാണുന്നത്‌'' (ഉല്‍പ. 33:10). തന്റെ സമ്പാദ്യത്തിലൊരു വലിയൊരു പങ്ക്‌ ഏസാവിനു സമര്‍പ്പിച്ചു പരിഹാരമനുഷ്‌ഠിക്കണമെന്നത്‌ അയാള്‍ക്കു നിര്‍ബന്ധമാണ്‌.

പ്രതിസന്ധികളില്‍ ഇടറാതെ മനുഷ്യന്‍ ദൈവത്തെ മുറുകെപ്പിടിക്കുന്ന അവസ്ഥയാണ്‌ പ്രാര്‍ത്ഥന. സ്വതന്ത്രമായ ഒരു മല്‍പ്പിടുത്തം. ഏകാകിയായി മൗനത്തിന്റെ പുഴക്കരയില്‍ ദൈവദര്‍ശനത്തിനു കാത്തുനില്‍ക്കുന്ന ഒരവസ്ഥ. ഭാരപ്പെടുത്തുന്നവയൊക്കെ മറുകരയില്‍ ഇറക്കിവച്ചിട്ട്‌ ഇങ്ങേക്കരയില്‍ ആത്മദാഹത്തോടെ ആയിരിക്കുമ്പോള്‍ ഉടയവന്‍ നമ്മെ സന്ദര്‍ശിക്കും. ദൈവസന്നിധിയില്‍ ഹൃ ദയം തുറക്കുമ്പോഴുള്ള ആത്മസംഘര്‍ഷങ്ങളും തിരിച്ചറിവുകളുമാണ്‌ നമ്മെ രൂപാന്തരപ്പെടുത്തുന്നത്‌. അവിടെ ഉള്ളു വിമലീകരിക്കപ്പെടുന്നു. അന്ധതയുടെ ആവരണങ്ങള്‍ തിരോഭവിക്കുന്നു. കണ്ടുമുട്ടുന്നവരില്‍ ദൈവമുഖം ദര്‍ശിക്കാനാവുന്നു. സ്‌നേഹത്തിന്റെ സമര്‍പ്പണങ്ങളായിരിക്കും പിന്നീടയാളുടെ ഭാവങ്ങള്‍. ഉള്ളതൊക്കെ പങ്കുവയ്‌ക്കുന്ന വിശാലതയുടെ ആകാശത്തിലേക്ക്‌ അയാളുടെ മനസും ഹൃദയവും വളരുന്നു.

പെനുവേല്‍
ദൈവത്തെ മുഖാമുഖം കണ്ട സ്ഥലത്തിന്‌ യാക്കോബ്‌ അതേ അര്‍ത്ഥം വരുന്ന പേരിട്ടു. പെനുവേല്‍! ദൈവത്തെ കണ്ടറിഞ്ഞ മനുഷ്യന്റെ ഹൃദയത്തുടിപ്പുകളാണത്‌. പെനുവേല്‍ ആശ്രമത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഇവിടെ കുറിക്കുന്നു. മാനസികരോഗികള്‍ ക്കായുള്ള ഒരു ശുശ്രൂഷാകേന്ദ്രം. വഴിയിറമ്പുകളിലൂടെ നിരാധാരരായി നടന്നുനീങ്ങുന്ന മാനസികരോഗികളെപ്പറ്റിയുള്ള ചിന്ത ബഹു. വെച്ചൂക്കരോട്ടച്ചനെ വ്യാകുലപ്പെടുത്തി. ഈ സങ്കടം പങ്കുവച്ചപ്പോള്‍ സമാനചിന്തകളുള്ളവര്‍ ഒത്തുചേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപതയില്‍ തമ്പലക്കാട്‌ ഒരു ശുശ്രൂഷാഭവനവും മിനിസ്‌ട്രിയും രൂപപ്പെട്ടു. നൂറിലധികം മാനസികരോഗികള്‍ ഇന്നിവിടെ സംരക്ഷിക്കപ്പെടുന്നു. ഏറെപ്പേര്‍ സുഖം പ്രാപിക്കുന്നു. പലരും തിരികെ സ്വന്തം വീട്ടിലെത്തുന്നു. ഇതുപോലെത്രയോ `പെനുവേലുകള്‍' സഭയിലുണ്ട്‌. യാക്കോബിനെ ഇസ്രായേലാക്കിമാറ്റിയ `പെനുവേല്‍ അനുഭവം' നമ്മെയും ദൈവജനമാക്കണം. ദൈവഹിതം തിരിച്ചറിഞ്ഞ്‌ വാഗ്‌ദാനഭൂമിയിലേക്കു യാത്രചെയ്യുന്ന വിശ്വസ്‌തതയുള്ള ജനം.

ദൈവസന്നിധിയില്‍ വിശ്വസ്‌തരായിരിക്കുമ്പോള്‍ അവിടുത്തെ കരുണയും കരുതലും കണ്‍മുമ്പില്‍ തെളിയുമെന്നോര്‍ക്കുക. കടന്നുപോകുന്ന വഴിത്താരകളിലെവിടെയും ദൈവമുഖം തിരിച്ചറിയുവാന്‍ കഴിയുന്ന സിദ്ധിയാണ്‌ നമ്മെ ക്രിസ്‌തുശിഷ്യരാക്കുന്നത്‌. ശിഷ്യത്വവീഥിയില്‍ പിന്നിടാനിനിയും ദൂരമേറെയില്ലേ സുഹൃത്തേ നമുക്ക്‌? യാക്കോബില്‍നിന്നും ഇസ്രായേലിലേക്കുള്ള യാത്രാദൂരം. ഇതിനിടയില്‍ നമുക്കാവശ്യം ഒരു മുടന്തിന്റെ ആത്മബലവും...



Jacob wiki Link

Author : റവ.ഡോ. ജോസ്‌ എ. പുളിക്കല്‍

Friday, May 7, 2010

ലോനപ്പന്‍ നമ്പാടന്‍റെ അപസര്‍പ്പക ആത്മകഥ!

കൊള്ളക്കാര്‍, കൊലപാതകികള്‍, അഴിമതിവീരന്മാര്‍, അഭിസാരികമാര്‍, അമ്പലം വിഴുങ്ങികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഇനിയും ആത്മകഥകള്‍ എഴുതാനുണ്ട്. അവര്‍ക്കു മുമ്പേ നമ്പാടന്‍ മാഷ് സ്വന്തം കഥയെഴുതി നവയുഗ ആത്മകഥാകൃത്തുക്കളുടെ നിരയിലിടം പിടിച്ചത് വിനയം കൊണ്ടാകാനേ തരമുള്ളൂ.

ലൈംഗികതൊഴിലാളി നളിനി ജമീലയ്ക്കും കള്ളന്‍ മണിയന്‍പിള്ളയ്ക്കും (മുന്‍ കന്യാ)സ്ത്രീ ജെസ്മിക്കും ശേഷം ഇപ്പോഴിതാ ലോനപ്പന്‍ നമ്പാടനും ആത്മകഥയെഴുതിയിരിക്കുന്നു. കാലുമാറ്റക്കാരനാണ്, അതിന്റെ ഒറ്റുകാശായി കിട്ടിയ വകുപ്പില്ലാമന്ത്രിസ്ഥാനവുമായി അഞ്ചു കൊല്ലം ഊരുചുറ്റിയവനാണ്, കരയിപ്പിക്കുന്ന കോമഡികള്‍ പറയാറുണ്ട് എന്നീ നിസ്സാരകാര്യങ്ങള്‍ ഒഴിച്ചാല്‍ ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച്, ആത്മകഥയെഴുതാന്‍ മാത്രം പാതകമെന്തെങ്കിലും ചെയ്തിട്ടുള്ളയാളാണ് നമ്പാടന്‍ മാഷെന്നു ശത്രുക്കള്‍ പോലും പറയില്ല. കൊള്ളക്കാര്‍, കൊലപാതകികള്‍, അഴിമതിവീരന്മാര്‍, അഭിസാരികമാര്‍, അമ്പലം വിഴുങ്ങികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഇനിയും ആത്മകഥകള്‍ എഴുതാനുണ്ട്. അവര്‍ക്കുമുമ്പേ നമ്പാടന്‍ മാഷ് സ്വന്തം കഥയെഴുതി നവയുഗ ആത്മകഥാകൃത്തുക്കളുടെ നിരയിലിടം പിടിച്ചത് വിനയം കൊണ്ടാകാനേ തരമുള്ളൂ.

വില്പനയ്ക്കു വയ്ക്കാന്‍ പോകുന്ന പുസ്തകത്തിലെ ഏറ്റവും സംഭ്രമജനകമായ അദ്ധ്യായങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരണത്തിനു നല്‍കി, പണച്ചിലവില്ലാതെ പരസ്യമുണ്ടാക്കുന്നതും നാട്ടുനടപ്പാണ്. ഇതനുസരിച്ച് മാഷും നല്‍കി ഒരദ്ധ്യായം. തൃശൂര്‍ മുന്‍ ആര്‍ച്ചുബിഷ പ് ജോസഫ് കുണ്ടു കുളം ആഫ്രിക്കയില്‍ വച്ചു മരണപ്പെട്ടതില്‍ ദുരൂഹതയുണ്െടന്നത്രെ ഈ അദ്ധ്യായത്തിലെ വെളിപ്പെടുത്തല്‍. ഈഴവസമുദായത്തിനും മുസ്ളിം സമുദായത്തിനും ക്രൈസ്തവസമുദായത്തോടുള്ള മൈത്രി പ്രകടിപ്പിക്കാന്‍ അക്ഷീണം യത്നിക്കുന്ന രണ്ടു പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുക യും ചെയ്തു. പക്ഷേ, നമ്പാടന്‍ മാഷിന്റെ കോമഡികള്‍ ജനം ആദ്യമായി കേള്‍ക്കുകയല്ലല്ലോ. അതുകൊണ്ടാവാം സംഗതി അത്രയ്ക്കങ്ങോട്ടു കയറി കത്തിയില്ല.

മൂന്നു വര്‍ഷം മുമ്പു മരണമടഞ്ഞ ഒരു ബന്ധു നല്‍കിയ സൂചനകളനുസരിച്ചാണു പത്തു വര്‍ഷം മുമ്പു മരണമടഞ്ഞ കുണ്ടുകുളം പിതാവിനെ കുറിച്ചു ചില കഥകള്‍ മാഷ് തട്ടിവിട്ടിരിക്കുന്നത്. രണ്ടു പേരും മരിച്ചവരാണല്ലോ എന്നതായിരുന്നു ധൈര്യം. പക്ഷേ എന്തു ചെയ്യാം, മരണസമയത്തു പിതാവിനോടൊപ്പമുണ്ടായിരുന്ന സെക്രട്ടറി ജീവിച്ചിരിക്കുകയാണ്, ഫാ.വര്‍ഗീസ് പാലത്തിങ്കല്‍. പല തവണ പറഞ്ഞു കഴിഞ്ഞതാണെങ്കിലും പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അദ്ദേഹം പിന്നെയും പറഞ്ഞു.


ദുബൈയില്‍ നിന്നു കൊട്ടക്കണക്കിനു സ്വര്‍ണം പിരിച്ചെടുത്ത്, അതുരുക്കിയുണ്ടാക്കിയ വമ്പനൊരു സ്വര്‍ണക്കുരിശും കഴുത്തിലണിഞ്ഞ്, പെട്ടിക്കണക്കിനു പണവുമായാണു പിതാവ് ആഫ്രിക്കയിലെത്തിയതെ ന്നും ആരേയുമറിയിക്കാതെ ഘോരമായ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നടത്തിയ നിഗൂഢ യാത്രക്കിടയില്‍ മരണം സംഭവിച്ചുവെന്നും സ്വര്‍ണക്കുരിശും പണവും എവിടെ പോയെന്ന് അറിയില്ലെന്നുമാണ് അപസര്‍പ്പകകഥ. സ്വര്‍ണത്തിനും പണത്തിനും വേണ്ടി പിതാവിനെ ആരോ കൊന്നതാണെന്നു വ്യംഗ്യം.

കെനിയയിലേയ്ക്കുള്ള വിമാനം ദുബൈ വഴി പോയെന്നല്ലാതെ അവിടെയിറങ്ങി സന്ദര്‍ശനവും പിരിവും നടത്തിയ ശേഷമായിരുന്നില്ല കെനിയന്‍ യാത്രയെന്നു ഫാ.പാലത്തിങ്കല്‍ വിശദീകരിച്ചതോടെ 'കോണ്‍സ്പിറസി തിയറിയുടെ' സിംഹഭാഗവും ഭസ്മമായി. ആഫ്രിക്കയിലെ യാത്ര നല്ല ഒന്നാന്തരം ഹൈവേയിലൂടെയായിരുന്നുവെന്നും മുപ്പതോളം നിര്‍മ്മലദാസി കന്യാസ്ത്രീകളുമായി സംസാരിച്ചു നടക്കുമ്പോള്‍, പട്ടാപ്പകലായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതോടെ 'മര്‍ഡര്‍ മിസ്ററി' യും പുകയായി. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നു പ്രൈമറി സ്കൂളില്‍ പണ്ടു പഠിച്ച ഓര്‍മ്മകൊണ്ടാകണം, ആഫ്രിക്കയിലെത്തുന്നവര്‍ക്കൊക്കെ വനാന്തരങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന് മാഷ് സങ്കല്പിച്ചുകളഞ്ഞത്. അതു ക്ഷമിക്കാവുന്നതേയുള്ളൂ.

ഗള്‍ഫില്‍ പിരിവു നടത്തി സ്വര്‍ണവും പണവുമുണ്ടാ ക്കി എന്നതാണു വരികള്‍ക്കിടയിലൂടെയുള്ള മറ്റൊരു വെളിപ്പെടുത്തല്‍. വേറെയേതോ സന്ദര്‍ഭത്തിലായിരുന്നു ഇതെന്നല്ലാതെ പിരിവിന്റെ കാര്യം ആരും നിഷേധിച്ചിട്ടില്ല. കുണ്ടുകുളം പിതാവ് ഗള്‍ഫില്‍ പോയിട്ടുണ്െടങ്കില്‍ പിരിവും നടത്തിയിട്ടുണ്ടാകും എന്ന കാര്യത്തില്‍ മറ്റാര്‍ ക്കൊക്കെ സംശയമുണ്ടായാലും പിതാവിനെ അറിയുന്നവര്‍ക്ക് സംശയമുണ്ടാകാനിടയില്ല. സ്വന്തം നിലയും വില യും മറന്നു കണ്ടവരുടെ മുമ്പിലൊക്കെ കൈനീട്ടിയാണു പിതാവ്, പാവങ്ങളുടെ പിതാവായത്. നീട്ടിയ കരങ്ങളില്‍ വീണ സ്വര്‍ണവും പണവുമാണ് തൃശൂരില്‍ എയ്ഡ്സ് രോഗികളെ പരിചരിക്കുന്ന മാര്‍ കുണ്ടുകുളം കോംപ്ളക്സാ യും മറ്റ് അഗതിമന്ദിരങ്ങളായും രൂപമെടുത്തിരിക്കുന്നത്. ശൂന്യതയില്‍ നിന്നു അനാഥാലയങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ആള്‍ദൈവമൊന്നുമായിരുന്നില്ല, വെറുമൊരു ആര്‍ച്ചുബിഷപ്പു മാത്രം. ഇടവകകളില്‍ സ്വീകരണം തരുമ്പോള്‍ മാലയ്ക്കു പകരം തന്നെ സാരി അണിയിക്കണം എന്നു ശഠിക്കുകയും അതു ശേഖരിച്ചു പാവപ്പെട്ടവര്‍ക്കു കൊടുക്കുകയും ചെയ്തി രുന്ന ഒരു ആര്‍ച്ചുബിഷപ്. അവസാനകാലത്ത്, അവസരവും ഔചിത്യവും നോക്കാതെ, കിട്ടിയ വേദികളിലെല്ലാം എയ്ഡ് സ് രോഗികളുടെ സംരക്ഷണത്തിനായി വാദിച്ചുകൊണ്ടിരുന്ന പിതാവിനെ തൃശൂര്‍ക്കാര്‍ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല. അവര്‍ക്കിടയില്‍ തന്റെ പുസ്തകം വില്ക്കാനാണെങ്കില്‍ "പിതാവ് പിരിവു നടത്തിയില്ല'' എന്നൊരു ടോര്‍പിഡോയാണ് മാഷ് പൊട്ടിക്കേണ്ടിയിരുന്നത്. എങ്കില്‍ മാപ്ളമാര്‍ അതു വാങ്ങി വായിച്ചു നോക്കിയേനെ. "ദെന്തൂട്ട്ണ് ഷ്ടാ മ്പടെ പിതാവിനെ പ്പറ്റി ഒര് പുത്യേ കാര്യം'' എന്നറിയണമല്ലോ.
തന്റെ ആത്മകഥ പ്രതീക്ഷിച്ചപോലെ വിവാദമാകുന്നില്ല എന്നു കണ്ടപ്പോള്‍, ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രതികരിക്കണം എന്നൊരു പ്രസ്താവനയിറക്കി, നമ്പാടന്‍ മാഷ്. ആര്‍ച്ചുബിഷപ് പ്രതികരിച്ചാല്‍ മേജര്‍ ആര്‍ച്ചുബിഷപ് പ്രതികരിക്കണമെന്നും അദ്ദേഹവും പ്രതികരിച്ചാല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ പ്രതികരിക്കണമെന്നും ആവശ്യപ്പെടാവുന്നതാണ്. ഏതായാലും ഫാ. പാലത്തിങ്കല്‍ പ്രതികരിച്ചതു തന്നെ മാഷോടു കാണിച്ച വലിയ കാരുണ്യമാണ്. തൃശൂരില്‍ ഒരു കത്തോലിക്കനായി ജനിച്ചു വളര്‍ന്ന മാഷ് അത്രയ്ക്കുള്ള കാരുണ്യമൊക്കെ കത്തോലിക്കാസഭയില്‍ നിന്ന് അര്‍ഹിക്കുന്നുണ്ട്.

ഒരു ദേശത്തിന്റെ കഥയില്‍ എസ്.കെ.പൊറ്റെക്കാട്, ഒരു തമിഴ് നാടോടിയെ പരിചയപ്പെടുത്തുന്നുണ്ട്. "ആറ്റെയും കാറ്റെയും നമ്പലാം, അന്ത ചേല കെട്ടിയ മാതരെ നമ്പലാ'' എന്നു പാടിക്കൊണ്ടു നടക്കുന്ന നാടോടി. ഈരടികളുടെ അര്‍ത്ഥം നാടോടി കൊച്ചുശ്രീധരനു വിശദീകരിച്ചുകൊടുക്കുന്നുണ്ട്: ആറ്റയും കാറ്റയും കിളികളാണ്. കിളികള്‍ ചിലയ്ക്കുന്നതു പോലും വിശ്വസിക്കാം. എന്നാല്‍ അതേ പോലെ വസ്ത്രം ധരിച്ച സ്ത്രീകളെ വിശ്വസിച്ചു കൂടാ.

നാടോടിയും അയാളെ സൃഷ്ടിച്ച പൊറ്റെക്കാട്ടും ആ ഈരടികള്‍ പടച്ച കവിയും ആണ്‍കോയ്മാപന്നികളാണെന്നു (മെയില്‍ ഷോവനിസ്റ് പിഗ്) വാദിക്കാനാണു വേറൊരവസരത്തിലാണെങ്കില്‍ ഇഷ്ടം. പക്ഷേ ഇപ്പോഴത് ഓര്‍ക്കാന്‍ കാരണം നമ്പുക എന്ന ശബ്ദത്തെകുറിച്ച ചിന്തയാണ്. നമ്പലാം എന്നാല്‍ വിശ്വസിക്കാം എന്നും നമ്പലാ എന്നാല്‍ വിശ്വസിക്കരുത് എന്നുമര്‍ത്ഥം. നമ്പാടന്‍ എന്ന പദത്തെ വിഗ്രഹിച്ചു വ്യാഖ്യാനിച്ചാല്‍ വിശ്വാസവുമായി യാത്ര ചെയ്യുന്നവന്‍, അഥവാ വിശ്വാസതീര്‍ത്ഥാടകന്‍ എന്നര്‍ത്ഥം കല്‍പിക്കാം. വിശ്വസിക്കാനാകാത്തവന്‍ എന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പേരുകാരന്റെ ചെയ്ത്തനുസരിച്ചായിരിക്കണം പേരിന്റെ വ്യാഖ്യാനം.

വിരാമതിലകം: മുപ്പത്തിമൂന്നു ദിവസം മാത്രം മാര്‍പാപ്പാ പദവിയിലിരുന്ന ശേഷം മരണമടഞ്ഞ കാര്‍ഡിനല്‍ അല്‍ബിനോ ലുസിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ മരണം കൊലപാതകമാണെന്നാരോപിക്കുന്ന "ഇന്‍ ദ നെയിം ഓഫ് ഗോഡ്'' എന്ന ഗ്രന്ഥം എണ്‍പതുകളില്‍ നാല്‍പത്തഞ്ചു ലക്ഷം കോപ്പിയാണു വിറ്റഴിഞ്ഞത്. ജമീലയുടെ പുസ്തകം അഞ്ചു പതിപ്പുകളും ജെസ്മിയുടെ പുസ്ത കം പതിനഞ്ചു പതിപ്പുകളും ഇതിനകം വില്‍ക്കപ്പെട്ടു. ഈ വായനാവര്‍ദ്ധനവില്‍ അക്ഷരവ്യവസായികള്‍ക്കു സന്തോഷിക്കാം. അക്ഷരപ്രേമികള്‍ക്കോ?

Author:ലേഖാറോസ്

Saturday, May 1, 2010

ക്രിസ്‌തു - കാശ്‌മീര്‍ വിവാദം: പിന്നില്‍ ടൂറിസം ലോബി?

ക്രിസ്‌തു കാല്‍വരിയിലെ കുരിശില്‍നിന്നും രക്ഷപ്പെട്ട്‌ കാശ്‌മീര്‍ താഴ്‌വരയിലെത്തിയെന്നും അവിടെ സാധാരണ മരണം പ്രാപിച്ച്‌ കബറടങ്ങി എന്നുമുള്ള ദീര്‍ഘകാലമായി നടക്കുന്ന ദുഷ്‌പ്രചാരണത്തിനു പിന്നില്‍ ടൂറിസം ലോബിയാണെ ന്ന്‌ കണ്ടെത്തല്‍. പ്രശസ്‌ത പത്രപ്രവര്‍ത്തകനും ബ്രിട്ടീഷ്‌ ടെലിവിഷന്‍ സംവിധായകനുമായ സാം മില്ലറാണ്‌ കൃത്യമായ തെളിവുകള്‍ സ ഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌.

ഈയിടെ `ലോണ്‍ലി പ്ലാനെറ്റ്‌' എന്ന അന്താരാഷ്‌ട്ര ടൂറിസം ഗൈഡില്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഈ കബറും സൂചിപ്പിക്കപ്പെട്ടതോടെ സാം മില്ലര്‍ കാശ്‌മീരിലെത്തി വിശദമായ അന്വേഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ താന്‍ കണ്ടെത്താന്‍ വളരെ വിഷമിച്ച ആ സ്ഥലം ഇത്തവണ വളരെ വേഗം കണ്ടുപിടിക്കാനായതുതന്നെ അദ്ദേഹത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തി.

ദശാബ്‌ദങ്ങളായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ടൂറിസ്റ്റുകള്‍ കൈവിട്ട കാശ്‌മീരിനെ ഉ യര്‍ത്തിക്കൊണ്ടുവരാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ്‌ ഈ പ്രശ്‌നം ഇടയ്‌ക്കിടെ കുത്തിപ്പൊക്കുന്നതെന്ന്‌ അദ്ദേഹം വിശദീകരിക്കുന്നു. `ക്രിസ്‌തു മരിച്ചത്‌ കാശ്‌മീരില്‍' എന്ന പുസ്‌തകമെഴുതി അന്താരാഷ്‌ട്ര വിവാദത്തിനു തിരികൊളുത്തിയ വ്യക്തി തന്നെ ഇസ്ലാമില്‍നിന്നു മാനസാന്തരപ്പെട്ട്‌ ക്രൈസ്‌തവനായിട്ടും വിഷയം കെടാതെ ജ്വലിക്കുന്നതിനു പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളാണുള്ളത്‌. ഇസ്ലാമിലെ `അഹ്‌മദിയ്യ' എന്ന വിഭാഗമാണ്‌ ഈ പുസ്‌തകവും ആശയവും പ്രധാനമായി പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍ `ന്യു ഏജ്‌ ക്രിസ്‌ ത്യാനി'കളും `ഡാവിന്‍ചി കോഡ്‌' നോവലിന്റെ ആരാധകരുമൊക്കെ ചേര്‍ന്ന്‌ ഇപ്പോള്‍ ഇത്‌ വലിയൊരു ടൂറിസം ബിസിനസായി മാറ്റിയിരിക്കുകയാണെന്ന്‌ മില്ലര്‍ വിശദീകരിക്കുന്നു. സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കുറച്ചു കാലമായി ഈ കബറിടം അടച്ചിട്ടിരിക്കുകയാണ്‌. എങ്കിലും ടൂറിസ്റ്റുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇത്‌ യൂസാ ആസാഫ്‌ എന്ന മധ്യകാല ഇസ്ലാം മതപ്രചാരകന്റെ അന്ത്യവിശ്രമസ്ഥാനമാണ്‌. പക്ഷേ, മധ്യകാല ചരിത്രത്തിന്റെ പുകമറ ഉപയോഗിച്ച്‌ ക്രിസ്‌തുവിനെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കുകയായിരുന്നു. എങ്കിലും ഇസ്ലാം മതസ്ഥരടക്കമുള്ള ഒരൊറ്റ ചരിത്ര പണ്‌ഡിതനും ഇതിനോട്‌ ഇതുവരെ യോജിച്ചിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

``ഏതോ അരപ്പിരിയന്‍ പ്രഫസര്‍ പറഞ്ഞുവെന്ന്‌ ചൂണ്ടിക്കാട്ടി വ്യാപാരികളാണ്‌ ഈ പ്രചാരണം തുടങ്ങിയത്‌. പിന്നീട്‌ ഇസ്ലാമിലെ ഒരു വിഭാഗക്കാര്‍ ആസൂത്രിതമായി ഇത്‌ ഏറ്റുപിടിക്കുകയായിരുന്നു,'' ഈ കബറിനടുത്തു താമസിക്കുന്ന റിയാസിനെ ഉദ്ധരിച്ചുകൊണ്ട്‌ സാംമില്ലര്‍ എഴുതുന്നു. ഇന്ന്‌, ക്രൈസ്‌തവ വചനപ്രഘോഷണ വേദികള്‍ക്കു സമീപവും മറ്റും തമ്പടിച്ച്‌ ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്‌തകങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്‌ പതിവാണ്‌. തീവ്രവാദത്തിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലെ ബിസിനസ്‌/സാമ്പത്തിക താല്‍പര്യങ്ങളിലേക്ക്‌ ഇതു വിരല്‍ചൂണ്ടുകയാണ്‌. വിശ്വാസത്തിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണ്‌ എന്നത്‌ ഇതിനെ മുതലെടുക്കാന്‍ ബിസിനസുകാരെ പ്രേരിപ്പിക്കുന്നു. അന്താരാഷ്‌ട്ര ടൂറിസം ഗൈഡുകളില്‍വരെ ഇത്‌ കുത്തിത്തിരുകാന്‍ അവരെ പ്രേരിപ്പിക്കുന്നതും കേവലം കച്ചവട താല്‍പര്യമല്ലാതെ മറ്റെന്താണ്‌?

അതേസമയം, ഈ കബറിടത്തില്‍നിന്നും ഉത്തര ശ്രീനഗറിലേക്കുള്ള വഴിമധ്യേയുള്ള നശിച്ചുപോയൊരു ബുദ്ധവിഹാരത്തില്‍ ക്രിസ്‌തു സന്ദര്‍ശിച്ച്‌ പഠനം നടത്തിയതായി മറ്റൊരു വാദവും നിലനില്‍ക്കുന്നു. ബുദ്ധമത തത്വങ്ങളും സുവിശേഷവും തമ്മില്‍ ചിലയിടങ്ങളില്‍ കാണുന്ന സാമ്യമാണ്‌ ഈ വാദത്തിനു പിന്നില്‍. പരസ്യജീവിതത്തിനു മുന്‍പുള്ള വളര്‍ച്ചയുടെ കാലത്ത്‌ യേശു ഇവിടെ പഠിച്ചിരുന്നു എന്നാണ്‌ വാദം.

എന്നാല്‍, സമീപത്തുതന്നെയുള്ള ഈ കേന്ദ്രത്തെക്കുറിച്ച്‌ ടൂറിസം ഗൈഡുകള്‍ മൗനം പാലി ക്കുകയാണ്‌. അതിനെ പ്രോത്സാഹിപ്പിക്കാന്‍ തീവ്രവാദ മതഗ്രൂപ്പുകളോ ടൂറിസം ലോബിയോ ഇല്ല എന്നതാണ്‌ കാരണം എന്ന്‌ മില്ലര്‍ നിരീക്ഷിക്കുന്നു. അമേരിക്ക ആസ്ഥാനമായ `ചര്‍ച്ച്‌ യൂണിവേഴ്‌സല്‍ ആന്റ്‌ ട്രയംഫന്റ്‌' എന്ന ഗ്രൂപ്പ്‌ ഈ വിഷ യം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്‌. ക്രൈസ്‌തവമെന്ന്‌ പേരിലെങ്കിലും അവകാശപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളൊക്കെ ഒളിഞ്ഞും തെളിഞ്ഞും സാത്താന്‍ ആരാധന നടത്തുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം.

Author: പി.വി. ആല്‍ബി

സഭയുടെ രാഷ്ട്രീയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമോ?

"സഭ രാഷ്‌ട്രീയത്തില്‍ ഇനി ശക്തമായി ഇടപെടും.'' ഈ പത്രവാര്‍ത്ത വായിച്ചാണ്‌ ബി.എസ്‌.എന്‍.എലിലെ ഉദ്യോഗസ്ഥനായ സ്‌നേഹിതന്‍ വിളിച്ചത്‌. ഏതോ ഫലിതം കേട്ട മട്ടില്‍ ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: ``സഭ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതുകൊണ്ട്‌ ആര്‍ക്കെന്ത്‌ ഗുണം? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ നേരത്തേ തീരുമാനിച്ചവര്‍ അതില്‍ നിന്നും പിന്മാറുമോ? സഭ രാഷ്‌ട്രീയത്തില്‍ ഇടപെട്ടാല്‍ നിരീശ്വരവാദപ്രസ്ഥാനങ്ങള്‍ ക്കാണ്‌ നേട്ടം. അവര്‍ക്ക്‌ കൂടുതല്‍ വോട്ടുകിട്ടും അത്ര തന്നെ. സഭ രാഷ്‌ട്രീയത്തിനും സമരത്തിനുമൊന്നും പോകാതെ ആ ത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കട്ടെ. അതാണു നല്ലത്‌''

ഇതേക്കുറിച്ച്‌ സ്‌നേഹിതന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അതുവഴി വന്ന ഒരു വാഹനത്തില്‍നിന്നും പ്രമുഖ സമുദായം നേതൃത്വം നല്‍കുന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തെക്കുറിച്ചു ള്ള അനൗണ്‍സ്‌മെന്റ്‌ കേട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങ ള്‍ ക്കുള്ളില്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷിയായി ആ സമുദായം മാ റിക്കഴിഞ്ഞിരിക്കുന്നു. അവകാശങ്ങള്‍ക്കും സമരത്തിനും മുമ്പ്‌ നേതാക്കന്മാരും മന്ത്രിമാരും മാധ്യമപ്രതിനിധികളും ഈ പ്രബലസംഘടനയുടെ നേതൃത്വവുമായി സംസാരിക്കും. ഇവര്‍ പറയുന്ന വാക്കുകള്‍ക്ക്‌ ഏവരും ചെവിയോര്‍ക്കുന്നു. സമൂഹത്തി ന്റെ അവകാശങ്ങള്‍ക്കുള്ള ജിഹ്വയായി മിക്കമതങ്ങളുടെയും സംഘടനകള്‍ മാറിയിരിക്കുന്നു.

ഏതെങ്കിലും സമുദായങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ ആദരവും പരിഭ്രമവുമാണ്‌. മതനേതൃത്വം രാഷ്‌ട്രീയമായി മുന്നിലുണ്ട്‌ എന്ന കാരണ ത്താല്‍. പക്ഷേ, ക്രൈസ്‌തവസഭയെ മുന്‍ പിന്‍ നോക്കാതെ ആക്കും വിമര്‍ശിക്കാം, ഏത്‌ നിയമങ്ങളും ചട്ടങ്ങളും അടിച്ചേല്‍പ്പിക്കാം. കാരണം സഭയ്‌ക്ക്‌ രാഷ്‌ട്രീയമില്ലല്ലോ.

ക്രിസ്‌തുവും ദൈവവചനങ്ങളും എന്നും ലോകരാഷ്‌ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്‌. ഫ്രഞ്ചു വിപ്ലവം തന്നെ ഉദാഹരണമായെടുക്കാം. അതിന്റെ നന്മതിന്മകളെക്കുറിച്ചുള്ള വിശകലനമല്ല ലക്ഷ്യം. ക്രിസ്‌തുദര്‍ശങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടിയ സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം ഈ ആശയങ്ങളായിരുന്നു ഫ്രഞ്ച്‌ വിപ്ലവ നേതാക്കളെ നയിച്ചത്‌. യേശുവിന്റെ ജീവിതത്തിലുടനീളം തെളിഞ്ഞുകാണുന്ന രാ ഷ്‌ട്രീയാഭിമുഖ്യത്തില്‍ നിന്നായിരുന്നു ഈ ആശയങ്ങള്‍. സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന വിഭാഗമായി കരുതിയിരുന്ന മത്സ്യത്തൊഴിലാളികളുമായി `സാഹോദര്യ'ബന്ധം സൃഷ്‌ടിക്കുകയും വേശ്യകള്‍ക്കും ചുങ്കക്കാര്‍ക്കും സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പം `സമത്വം' പ്രഖ്യാപിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ബന്ധിതര്‍ക്കും `സ്വാതന്ത്ര്യം' നല്‍കുകയും ചെയ്‌ത ക്രൂശിതന്റെ ജീവിതം ലോകരാഷ്‌ട്രീയത്തെ എന്നും നിര്‍ണ്ണായകമായി സ്വാധീനിച്ചിരക്കുന്നു.

നമ്മുടെ കാലഘട്ടത്തിലെ പ്രത്യേകിച്ച്‌ പരിത്യക്തരുടെയും പാവപ്പെട്ടവരുടെയും സന്തോഷങ്ങളും പ്രതീക്ഷകളും ആകുലതകളും ദുഃഖങ്ങളും വേദനകളും സഭയുടെയും കൂടിയാണെന്ന്‌'' രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെ ദുഃഖങ്ങള്‍ സഭയുടെ ദുഃഖമെങ്കില്‍ സഭയ്‌ക്ക്‌ രാഷ്‌ട്രീയം വളരെ അത്യന്താപേക്ഷിതമാണ്‌.

ഇന്നത്തെ അസ്വസ്ഥജനകമായ സാമൂഹികസാഹചര്യങ്ങള്‍ സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുചൈതന്യം ഉള്‍ക്കൊ ണ്ട്‌ രാഷ്‌ട്രീയരംഗത്ത്‌ പ്രോജ്വലിപ്പിക്കേണ്ട കാലമാണ്‌. എന്തെന്നാല്‍ സഭ ചെയ്യുന്ന നിശബ്‌ദ സാമൂഹ്യസേവനങ്ങള്‍ രാഷ്‌ട്രീയ നേതൃത്വം തമസ്‌കരിക്കുകയോ അറിയാതിരിക്കുയോചെയ്യുന്നു. രാഷ്‌ട്രീയ രംഗത്ത്‌ പ്രശോഭിക്കുന്ന ക്രൈസ്‌തവ നേതാക്കള്‍ക്കാകട്ടെ, സഭയുടെ ശക്തിയും മൂല്യവും അധികാരകേന്ദ്രങ്ങളെ ശരിയായ വിധത്തില്‍ ബോധ്യപ്പെടുത്താനും കഴിയുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സഭയ്‌ക്ക്‌ നല്ല രാഷ്‌ട്രീയ അവബോധം ഇതുവരെയും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ജനകീയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഭാനേതൃത്വം മുന്‍നിരയിലേക്ക്‌ ഉണരുന്നതും ക്രൈസ്‌തവര്‍ക്ക്‌ ഉത്തേജനം നല്‍കുന്നതും അത്യപൂര്‍വമാണ്‌. ഇനി മുന്‍നിരയിലേക്ക്‌ വരുന്ന അപൂര്‍വ്വം ചില സന്യസ്‌തരോടും അല്‌മായരോടുമുള്ള സ ഭാനേതൃത്വത്തിന്റെയും സമൂഹത്തിന്റെയും മനോഭാവവും ഭിന്നമാകാം. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ സന്യസ്‌തര്‍ മര്‍ദ്ദനമേല്‍ക്കുമ്പോഴും അറസ്റ്റ്‌ വരിക്കുമ്പോഴും സഭയും സമൂഹവും അവരെ ഒറ്റപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പിന്നെങ്ങനെ ഒരു അടിയന്തിര പ്രശ്‌നം സംജാത മാകുമ്പോള്‍ സഭയുടെ ജിഹ്വയായി സന്യസ്‌തര്‍ക്ക്‌ പ്രവര്‍ത്തിക്കാനാകും?

സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടണമെങ്കില്‍ സഭയ്‌ക്ക്‌ ഏറ്റവും ആവശ്യം ധൈര്യവും സാഹസികതയും `എന്തിനെന്നെ തല്ലി' എന്നു ചോദിച്ച ക്രിസ്‌തുവിന്റെ മനോഭാവവുമാണ്‌. കരുത്താ ര്‍ജിച്ച്‌ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും അണികള്‍ക്ക്‌ ആ വേ ശമേകാനും സഭാനേതൃത്വത്തിന്‌ അതുവഴി മാത്രമേ കഴിയൂ. അല്‌മായരുടെ പൂര്‍ണപിന്തുണയും നേതൃത്വത്തിന്‌ അങ്ങനെ ലഭ്യമാകും.

ക്രൈസ്‌തവരുള്‍പ്പെടുന്ന നമ്മുടെ സമൂഹം എത്രയോ സാമൂഹ്യപ്രശ്‌നങ്ങളുടെ നടുവിലാണിന്ന്‌. ക്രൈസ്‌തവരില്‍ ഭൂരിപക്ഷത്തിന്റെയും പ്രധാന സാമ്പത്തിക സ്രോതസായ കാര്‍ഷികരംഗം തന്നെ ഉദാഹരണം. കൃഷി തകര്‍ന്ന്‌ ഇന്ന്‌ കൂപ്പുകുത്തിയതിന്‌ രാഷ്‌ട്രീയ നേതാക്കളുടെ വഴിവിട്ട നീക്കങ്ങളും കാരണമാകുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സര്‍ക്കാര്‍ എന്ത്‌ പ്രതികരണമാണ്‌ നടത്തുന്നത്‌? എന്ത്‌ പരിഹാരമാണ്‌ തേടുന്നത്‌? നമ്മുടെ അടിസ്ഥാന സാമ്പത്തിക മേഖലകളെല്ലാം നഷ്‌ടം വരുത്തുന്നത്‌ സംബന്ധിച്ച്‌ ആരാണ്‌ അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുക?

നിരീശ്വര രാഷ്‌ട്രീയത്തെ തിരുകിക്കയറ്റി വികലമാക്കിയ നമ്മുടെ വിദ്യാഭ്യാസരംഗം നേരിട്ടുകൊണ്ടിരിക്കന്ന തകര്‍ച്ച ശ്രദ്ധിച്ചാലും. ഈ വിദ്യാഭ്യാസ പ്രതിസന്ധി ക്രൈസ്‌തവ സമൂഹത്തിന്‌ മുന്നില്‍ ശരിയായി അവതരിപ്പിക്കാനും ഒരു പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്താനും സഭാനേതൃത്വത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കം ചില രൂപതകള്‍ ഉയര്‍ത്തിയ സമരകാഹളത്തിന്റെ മാറ്റൊലികള്‍ അധികാരസോപാനങ്ങളെ സംഭ്രമിപ്പിച്ചുവെന്ന്‌ തീര്‍ച്ച. അങ്ങനെയെങ്കില്‍ സഭാസമൂഹം ഒത്തൊരുമിച്ച്‌ നിന്ന്‌ പോരാടിയിരുന്നങ്കില്‍ അതെത്ര കരുത്ത്‌ പകരുമായിരുന്നു.

ഇടയലേഖനങ്ങള്‍ പലതും മാധ്യമങ്ങളും രാഷ്‌ട്രീയനേതാക്കളും ശ്രദ്ധിക്കുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞിട്ടും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ സഭയുടെ ശബ്‌ദം മേഘഗ ര്‍ജ്ജനമായ മാറുന്നില്ല. മാത്രമല്ല ഇതിന്റെ അലയൊലികള്‍ അല്‌മായസമൂഹത്തിലേക്ക്‌ എത്തിക്കാനും സഭാനേതൃത്വത്തിന്‌ കഴിയുന്നില്ല. അങ്ങനെ സാധിച്ചിരുന്നെങ്കില്‍ സമൂഹത്തെ ബാധിക്കുന്ന അടിയന്തിരപ്രശ്‌നങ്ങളില്‍ സമൂഹം ജാഗരൂപരാകുമായിരുന്നു.
ഓരോ ഇടവകയിലെയും യുവജനങ്ങളെ സാമൂഹ്യപ്രതിബദ്ധതയും രാഷ്‌ട്രീയാഭിമുഖ്യവുമുള്ളവരുമായി മാറ്റുക എന്നതാണ്‌ സഭാനേതൃത്വം ഇനി ഉടന്‍തന്നെ ചെയ്യേണ്ടത്‌. അതോടൊപ്പം സഭയോടും സമൂഹത്തോടും ക്രിസ്‌തുവിനോടുമുള്ള ആത്മബന്ധമുള്ളവരായി ഇടവകസമൂഹത്തെ ഉയര്‍ത്തുകയും ചെയ്യുക.

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ശക്തി അധികാരമോ സ്ഥാനമഹത്വമോ അല്ല എന്ന തിരിച്ചറിവും യുവജനങ്ങള്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. ഭൗതികലോകത്തിന്റെ കാഴ്‌ചപ്പാടാണിവ. സ്‌നേ ഹവും സാഹോദര്യവും സ്വാതന്ത്ര്യവുമാണ്‌ രാഷ്‌ട്രീയത്തിന്റെ ചാലകശക്തിയെന്നാണ്‌ അവരെ ബോധ്യപ്പെടുത്തണം.

ഏത്‌ സേഛാധിപത്യത്തെയും തച്ചുടയ്‌ക്കാന്‍ ക്രൈസ്‌തവ മുന്നേറ്റത്തിന്‌ അനായാസം കഴിയുമെന്ന്‌ സഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്‌. ജര്‍മ്മനിയെ ബര്‍ലിന്‍മതില്‍ തകര്‍ത്ത്‌ ഉണര്‍ത്തിയത്‌ ഒരു സാധാരണ വൈദികന്റെ നേതൃത്വത്തിലുള്ള ക്രൈസ്‌തവസമൂഹമായിരുന്നു. ഫാ.ക്രിസ്റ്റ്യാന്‍ ഫ്യൂറര്‍ എന്നായിരുന്നു ഈ വൈദികന്റെ പേര്‌. കിഴക്കന്‍ ജര്‍മ്മനിയില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടം മതസ്വാതന്ത്ര്യം ഹനിക്കുകയും നിരീശ്വരവിശ്വാസം പ്രചരിപ്പിക്കുകയും ചെ യ്‌തുകൊണ്ടിരുന്ന കാലം. ലൈപ്‌കിംഗ്‌ സര്‍വകലാശാലയിലെ ചാപ്പല്‍ ഉടച്ചുവാര്‍ത്ത ഭരണകൂടം അവിടെ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിച്ചു. കാറ ല്‍മാര്‍ക്‌സ്‌ യൂണിവേഴ്‌സിറ്റി എന്ന്‌ സര്‍വകലാശാലയുടെ പേരും മാറ്റി. അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ഫാ. ഫ്യൂറര്‍ ഇക്കാര്യങ്ങള്‍ക്ക്‌ ദൃക്‌സാക്ഷിയാണ്‌.

ഈ കടുത്ത അനീതിയെ നേരിടാന്‍ ഫാ.ഫ്യൂറര്‍ ജനങ്ങളെ സംഘടിപ്പിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ അവരോട്‌ അദ്ദേഹം വിശദീകരിച്ചു. ഫാ. ഫ്യൂറര്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ അയിരക്കണക്കിന്‌ ആളുകളാണ്‌പങ്കെടുത്തത്‌. അച്ചന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒന്നിച്ചുകൂടുന്നത്‌ കമ്യൂണിസ്റ്റ്‌ ഭരണകൂടത്തെ വിറളി പിടിപ്പിച്ചു. ഫാ. ഫ്യൂറര്‍ നയിക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്നതിന്‌ സര്‍ക്കാര്‍ കര്‍ക്കശ വിലക്കേര്‍ക്കെപ്പെടുത്തി.

എന്നിട്ടും അദ്ദേഹത്തില്‍ നിന്നും പ്രചോദനം സ്വീകരിച്ച്‌ അവര്‍ തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക്‌ മടങ്ങിപ്പോകുകയും കൂടുതല്‍ ആളുകളോട്‌ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു. അങ്ങനെ 1989 നവംബറില്‍ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ ബര്‍ലിന്‍ മതില്‍ തകര്‍ത്തുകൊണ്ട്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാരി ന്റെ `കോട്ട' പൊളിച്ചടുക്കി. നോക്കുക; ശക്തമായ സഭാനേതൃത്വത്തിന്‌ ജനഹൃദയങ്ങളെ ഉണര്‍ ത്താനും പ്രതികരണം സൃഷ്‌ടിക്കാനും വളരെപ്പെട്ടെന്ന്‌ കഴിയില്ലേ?
മൂല്യബോധത്തില്‍ ഉറച്ച്‌ നിന്ന്‌ രാഷ്‌ട്രീയരംഗം വിശുദ്ധീകരിക്കണമെങ്കില്‍ സഭയുടെ സാക്ഷ്യമേഖലയും കൂടുതല്‍ വിശാലമാകേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയത്തിലെ അനീതിക്കെതിരെ കുരിശുയുദ്ധത്തിന്‌ ഒരുങ്ങുമ്പോള്‍ സഭാതലത്തിലും അ നീതിസൃഷ്‌ടിക്കപ്പെടരുത്‌. അല്ലെങ്കില്‍ ഭരണകൂടങ്ങളുടെയും മറ്റു സമൂഹങ്ങളുടെയും നിശിത വിമര്‍ശനത്തിന്‌ നാമും ഇരയായിത്തീരും.

അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്കോ സമ്മാനങ്ങള്‍ക്കോ സഭ താല്‍പര്യം കാട്ടരുത്‌. ശത്രുവിന്റെ നാവ്‌ നിയന്ത്രിക്കാന്‍ എല്ലാ സര്‍ക്കാരുകളും ചെ യ്യുന്ന ആകര്‍ഷകമായ തന്ത്രമാണിതെല്ലാം. ഈ ആനുകൂല്യത്തിന്റെ സുഖശീതളിമയില്‍ അലി ഞ്ഞ്‌ നില്‍ക്കുമ്പോള്‍ ശത്രുക്കള്‍ വിജയം നേടും, നാം പരാജയപ്പെടും.

സഭയ്‌ക്ക്‌ രാഷ്‌ട്രീയരംഗത്ത്‌ നിലനില്‍ക്കണമെങ്കില്‍ ഏറെ ക്ലേശങ്ങള്‍ അതിജീവിക്കേണ്ടി വരും. നമുക്ക്‌ മുന്നിലുള്ളത്‌ ആത്മീയമായും സാമൂഹ്യമായും രാഷ്‌ട്രീയമായുമുള്ള പ്രതിസന്ധികളാണ്‌. ഇവയെ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കാനുള്ള കരുത്തും ധൈര്യവും നമുക്കുണ്ടെങ്കില്‍ രാഷ്‌ട്രീയരംഗത്തെ വിശുദ്ധീകരിക്കാന്‍ ക്രൈസ്‌തസഭയ്‌ക്കേ കഴിയൂ എന്ന്‌ തീര്‍ച്ചയാണ്‌.

രാഷ്‌ട്രീയക്കാരാനാകാനുള്ള യോഗ്യത
``ഒരു രാഷ്‌ട്രീയക്കാരനുണ്ടായിരിക്കേണ്ട അടിസ്ഥാനയോഗ്യതകളെന്തൊക്കെയാണ്‌?'' ഒരു പത്ര പ്രതിനിധി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിനോട്‌ ഒരിക്കല്‍ ചോദിച്ചു.
ചര്‍ച്ചില്‍ വിശദീകരിച്ചു.

``ഒരു രാഷ്‌ട്രീയക്കാരനായിരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ വാചാലമായി പ്രസംഗിക്കാന്‍ കഴിയണം. ഉദാഹരണത്തിന്‌ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്തവര്‍ഷം ഇതേമണ്‌ഡലത്തില്‍ ചെയ്യുന്ന സമഗ്രവികസനങ്ങളെക്കുറിച്ച്‌ അതിഘോരമായി പ്രസംഗിച്ച്‌ ജനങ്ങളുടെ കയ്യടി നേടണം''

ചര്‍ച്ചില്‍ വീണ്ടും തുടര്‍ന്നു.``അങ്ങനെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‌ കരുതുക. അടുത്ത ഇലക്ഷനില്‍ എന്തുകൊണ്ട്‌ ഈ വാഗ്‌ദാനം നടപ്പാക്കാന്‍ കഴിഞ്ഞല്ലെന്ന്‌ വിശദീകരിച്ച്‌ നിങ്ങള്‍ കയ്യടി നേടണം. ഇതാണ്‌ ഒരു രാഷ്‌ട്രീയക്കാരന്റെ യോഗ്യത.''



Author: ജയ്‌മോന്‍ കുമരകം