Tuesday, May 25, 2010

സ്പിരിറ്റ് ഇന്‍ ജീസസും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും

ഇന്ന് കേരള കത്തോലിക്കാസഭ നേരിടു പ്രധാന വെല്ലുവിളികളിലൊന്നു തെറ്റായ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്ന ചില വ്യാജ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുത് കത്തോലിക്കാസഭയുടേത് എന്ന വ്യാജേന സ്വയം അവതരിപ്പിക്കുന്ന 'സ്പിരിറ്റ് ഇന്‍ ജീസസ്' പ്രസ്ഥാനമാണ്. അബദ്ധപ്രചാരണങ്ങളെ സഭയുടേത് എന്ന വ്യാജേന പ്രഘോഷിക്കുന്ന ഇക്കൂട്ടര്‍ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി, മാതാവിനോടുള്ള ഭക്തി, മാര്‍പാപ്പയോടുള്ള ആദരവ് എന്നിവ മുഖംമുടിയെപോലെ അണിയുന്നു. മാര്‍പാപ്പയോട് ആദരവുണ്ടെന്നു പറയുന്നത് ശുദ്ധ നുണയാണ്. മാര്‍പാപ്പയോട് ആദരവുള്ളവര്‍ എന്തുകൊണ്ട് മാര്‍പാപ്പയുടെയും മാര്‍പാപ്പാ നിയോഗിച്ച മെത്രാന്‍മാരുടെയും പഠനങ്ങള്‍ ധിക്കരിക്കുന്നു? പ്രത്യക്ഷത്തില്‍ സഭയോടൊത്താനെന്നു ഭാവിക്കുകയും സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയമാണ് സ്പിരിറ്റ് ഇന്‍ ജീസസുകാരുടേത് എന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ പ്രസ്ഥാനത്തെ കേരളത്തിലെ സഭാദ്ധ്യക്ഷ•ാര്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.ഇവര്‍ കത്തോലിക്കാസഭയുടെ വിശ്വാസത്തിന് കടകവിരുദ്ധമായ ആശയങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സഭാംഗങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

എന്താണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം? "മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം. കഴിഞ്ഞകാലംവരെ ഇല്ലാതിരുന്ന ഈ വരം അടുത്തകാലത്ത് സ്പിരിറ്റ് ഇന്‍ ജീസസിന് ലഭിച്ചിരിക്കുന്നു. സഭയിലെ അഭിഷിക്തരുടെ അയോഗ്യതമൂലം ക്രിസ്തു ഈ ദൌത്യത്തിനായി സ്പിരിറ്റ് ഇന്‍ ജീസസിനെ തിരഞ്ഞെടുത്തിരിക്കുന്നു.''- ഇതാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനക്കാരുടെ അവകാശവാദം. (ഇതാ നിന്റെഅമ്മ, മേയ്2007). തങ്ങള്‍ മാത്രമാണ് വിശുദ്ധരെന്നും മറ്റുള്ളവരെല്ലാം പാപികളാനെന്നും ഇവര്‍ സ്ഥാപിക്കുന്നു. ക്രിസ്തു സ്വന്തം സഭയെ ഉപേക്ഷിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനത്തെ തിരഞ്ഞെടുത്തിരിക്കുന്നുവത്രെ. ഇതിന് അഹന്തയൊ ധിക്കാരമൊ, പേരിടേണ്ടിയിരിക്കുന്നുവത്രെ. ഇതിനെ ന്യായീകരിക്കാന്‍ ഇവര്‍ ഒരു വിശുദ്ധ ഗ്രന്ഥഭാഗം കൂടി അവതരിപ്പിക്കുന്നുണ്ട്. പത്രോസിനോട് ക്രിസ്തു പറയുന്നില്ലേ, "ശിമയോനെ നിന്റെ ചിന്ത ദൈവീകമല്ല മാനുഷികമാണ് '' എന്ന്. സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നു സഭയുടെ ചിന്താഗതി ദൈവികമല്ല മാനുഷികമാണ് എന്ന്. അതിനാല്‍ സഭയെ ഉപേക്ഷിച്ച് ദൈവം സ്പിരിറ്റ് ഇന്‍ ജീസസിനെ സ്വീകരിച്ചിരിക്കുന്നുവത്രെ!

ഈ പൊള്ളയായ ആശയത്തിന് വി. ഗ്രന്ഥംകൊണ്ട് പിന്തുണ കൊടുത്ത ദുര്‍വ്യാഖ്യാതാക്കള്‍ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടിയിരുന്നു. ക്രിസ്തു കുറ്റപ്പെടുത്തിയ അതേ പത്രോസിനെ ക്രിസ്തു ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, സഭയുടെ തലവനായി നിയമിക്കുകയും ചെയ്തു. ക്രിസ്തു ഒരൊറ്റ സഭയ്ക്കേ രൂപം കൊടുത്തിട്ടുള്ളൂ. ആ സഭ എന്നും ക്രിസ്തുവിന്റേതാണ്. ക്രിസ്തുവിന്റെ രക്ഷാകരദൌത്യങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുതും ക്രിസ്തുവിന്റെ സഭയിലൂടെയാണ്. സഭയുടെ ആളുകള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മുഖപത്രമായ 'ഇതാ നിന്റെ അമ്മ' എന്ന മാസികയിലൂടെ ഇന്നുവരെ ക്രിസ്തുവിന്റെ സഭയുടെ മുഖം വികൃതമാക്കി കാണിക്കുതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തിയിട്ടുള്ളത്.
പരേതാത്മാക്കളുടെ ലോകത്തെക്കുറിച്ചുള്ള സ്പിരിറ്റ് ഇന്‍ ജീസസിന്റെ പഠനങ്ങള്‍ അവര്‍ക്കു കിട്ടിയ പുതിയ വെളിപാടൊന്നുമല്ല. ഇത് യവനചിന്തകളിലും, അക്രൈസ്തവ മതാചാരങ്ങളിലും, അകത്തോലിക്കാ പ്രത്യയശാസ്ത്രങ്ങളിലും കാണപ്പെടുന്ന അതേ ആശയം തയൊണ്.

എന്തൊക്കെയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ പാളിച്ചകള്‍?

1. മരണാനന്തരജീവിതത്തെക്കുറിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പഠിപ്പിക്കുതിപ്രകാരമാണ്. 'അന്ത്യവിധി നടത്തുന്ന യേശു, ഒരാള്‍ മരിക്കുന്ന സമയത്ത് അവനെ വിധിച്ച് ശിക്ഷിക്കുന്നില്ല. ഒരുവന്റെ വിധി അന്ത്യവിധിയിലാണ് നിര്‍ണ്ണിയക്കപ്പെടുന്നത്. അന്ത്യവിധിവരെയും ഒരാള്‍ക്ക് മാനസാന്തരപ്പെടുവാന്‍ അവസരമുണ്ട്.' (ഇതാ നിന്റെ അമ്മ 2007).

എന്താണ് ഈ വിഷയത്തെക്കുറിച്ച് സഭ പഠിപ്പിക്കുത്? ഒരുവന് മരണശേഷം തനതുവിധിയും അന്ത്യവിധിയുമുണ്ട്. തനതുവിധി എന്നു പറഞ്ഞാല്‍ ഒരാള്‍ മരിച്ചാല്‍ ഉടന്‍തന്നെ അവന് സ്വര്‍ഗ്ഗമോ, നരകമോ, ശുദ്ധീകരണ സ്ഥലമോ ലഭിക്കുന്നു. അന്ത്യവിധി എന്നു പറയുന്നത് തനതുവിധിയുടെ പരസ്യപ്രഖ്യാപനം മാത്രമാണ്. തനതുവിധിയില്‍ നിന്നും വ്യത്യസ്തമായ ഒരന്ത്യവിധി ആരും പ്രതീക്ഷിക്കേണ്ടതില്ല. അന്ത്യവിധിയോടെ ശുദ്ധീകരണസ്ഥലം ഇല്ലാതാകുന്നു. പിന്നെയുള്ളത് സ്വര്‍ഗ്ഗവും നരകവും മാത്രമായിരിക്കും. വി.ഗ്രന്ഥവും സഭാ പ്രബോധനങ്ങളും ഈ സത്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. (ലൂക്കാ 16-ല്‍ ധനവാന്റെയും ലാസറിന്റേയും ഉപമ. ലൂക്കാ 23:43 'ഇന്ന് നീ എന്നോടു കൂടെ പറുദീസായിലായിരിക്കും' ഈ സുവിശേഷഭാഗങ്ങള്‍ തനതുവിധിയെക്കുറിച്ച് പഠിപ്പിക്കുന്നു. മത്തായി 25-ലെ അന്ത്യവിധി മരണശേഷം മാനസാന്തരത്തിന് അവസരമില്ലെന്ന് പഠിപ്പിക്കുന്നു). സ്പിരിറ്റ് ഇന്‍ ജീസസുകാരുടെ പഠനപ്രകാരം അന്ത്യവിധിവരെ മാനസാന്തരപ്പെടാന്‍ അവസരമുണ്ടത്രെ. തനതുവിധിയും അന്ത്യവിധിയും നടത്തുത് ദൈവമാണല്ലൊ. അന്ത്യവിധിയില്‍ ദൈവം തെറ്റുതിരുത്തണമെങ്കില്‍ തനതുവിധിയില്‍ തെറ്റ് പറ്റിയിരിക്കണമല്ലൊ. തെറ്റു പറ്റുന്ന ഒരാളാണ് ദൈവം എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണോ?

സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഈ പഠനം വരുന്നത് എവിടെ നിന്നാണെറിയേണ്േട? 16-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയില്‍ നിന്നും പിരിഞ്ഞുപോയ പ്രൊട്ടസ്റന്റ് സഭയുടെ തലവനായ മാര്‍ട്ടിന്‍ ലൂഥറിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോ കാല്‍വിന്റെയും പഠനങ്ങളാണിവ. മാര്‍ട്ടിന്‍ ലൂഥറിന്റെ അഭിപ്രായത്തില്‍ 'സകല മരിച്ചവരും അബോധാവസ്ഥയില്‍ അന്ത്യവിധി വരെ കല്ലറകളില്‍ കഴിയുകയാണ്' ജോ കാല്‍വിന്‍ പറയുത് 'മരിച്ചവരുടെ ആത്മാക്കള്‍ പൂര്‍ണ്ണബോധത്തോടെ അസ്വസ്ഥരായി അലഞ്ഞു നടക്കുകയാണൊണ്.' ഒരുകാര്യം വ്യക്തമാണ്, സ്പിരിറ്റ് ഇന്‍ ജീസസിന്റെ പഠനങ്ങള്‍ കത്തോലിക്കാസഭയുടേതല്ല, പ്രൊട്ടസ്റന്റ് സഭകളുടേതാണ്.

അന്ത്യവിധിക്ക് തനതുവിധിയില്‍ നിന്ന് മാറ്റമില്ലെങ്കില്‍ പിന്നെ എന്തിന് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം? നമ്മള്‍ പ്രാര്‍ത്ഥിക്കുത് ആര്‍ക്കുവേണ്ടിയാണ്? നരകത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയല്ല. സ്വര്‍ഗ്ഗവാസികള്‍ക്കുവേണ്ടിയുമല്ല. നമ്മള്‍ പ്രാര്‍ത്ഥിക്കുത് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയാണ്. ഇതാണ് പുണ്യവാന്‍മാരുടെ ഐക്യം എന്നു നമ്മള്‍ വിശ്വാസപ്രമാണത്തില്‍ ചൊല്ലുന്നത്. നരകമെന്നത് നിത്യനരകവും സ്വര്‍ഗ്ഗമെത് നിത്യസ്വര്‍ഗ്ഗവുമാണ്. തനതുവിധിയില്‍ നരകത്തില്‍ പോയവര്‍ക്ക് പിന്നെ മാനസാന്തരപ്പെടുവാന്‍ അവസരമില്ല.

2. രണ്ടാമത്തെ പ്രശ്നം വിശ്വാസപ്രമാണത്തിലെ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനമാണ്. സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നു 'ശ്ളീഹന്മാരുടെ വിശ്വാസപ്രമാണത്തിലുള്ള പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം നിഖ്യാ കോസ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നിന്നും സഭ എടുത്തുമാറ്റിയിരിക്കുന്നു. ശ്ളീഹന്മാരുടെ വിശ്വാസപ്രമാണത്തിലെ ഒരു പ്രധാന പ്രഖ്യാപനം എടുത്തുമാറ്റിയ നിഖ്യാ സൂനഹദോസ് പാഷാണ്ഡത സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ ഈ പാഷണ്ഡത നിറഞ്ഞ നിഖ്യാ വിശ്വാസപ്രമാണം കത്തോലിക്കാസഭയുടെ വിശുദ്ധ കുര്‍ബാനയില്‍നിന്നും എടുത്തുമാറ്റണമത്രേ' (ഇതാ നിന്റെ അമ്മ ജനുവരി 2007)

ഇത് ദൈവശാസ്ത്രം പഠിക്കാത്തതുകൊണ്ടു വിളിച്ചുപറയേണ്ടിവന്ന തെറ്റാണ്. ശ്ളീഹന്മാരുടെ വിശ്വാസപ്രമാണം ശ്ളീഹന്മാരെഴുതിയാണോ? സഭയില്‍ നിലനിന്നിരുന്ന 12 വിശ്വാസസംഹിതകളെ ക്രോഡീകരിച്ച് ആദ്യമായി രൂപപ്പെടുത്തിയത് ഏകദേശം എ.ഡി. 337-ല്‍ അന്‍സിറായിലെ ബിഷപ്പായിരു മാര്‍സെല്ലൂസാണ്. ഇതിനെ 12 ശ്ളീഹന്മാരുടെ പേരുമായി ബന്ധപ്പെടുത്തി ശ്ളീഹന്മാരുടെ വിശ്വാസപ്രമാണം എന്നു വിളിച്ചത് പ്സ്യൂഡോ അഗസ്റിന്‍ എന്ന എഴുത്തുകാരനാണ്. അല്ലാതെ ഇത് ശ്ളീഹന്മാര്‍ രൂപപ്പെടുത്തിയ വിശ്വാസപ്രമാണമാനിന്നു പറയുന്നത് അറിവുകേടാണ്.

ആദ്യമായി ഈ വിശ്വാസപ്രമാണം രൂപപ്പെട്ടപ്പോള്‍ അതില്‍ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ആദ്യമായി ഈ പ്രഖ്യാപനം വിശ്വാസപ്രമാണത്തില്‍ ഉപയോഗിച്ചുകാണുന്നത് ഏകദേശം എ.ഡി.400-ല്‍ അക്വിലായിലെ റൂഫസാണ്. അപ്പോളിനാരിയന്‍ പാഷണ്ഡതയില്‍ യേശു മനുഷ്യനല്ലായിരുന്നു എന്നും യേശുവിന്റെ കുരിശുമരണം ഒരു പ്രഹസനം മാത്രമായിരുന്നു എന്നും പഠിപ്പിച്ചപ്പോള്‍ ഈ പാഷണ്ഡതയെ ഖണ്ഡിക്കുവാനാണ് പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം കൂട്ടിച്ചേര്‍ത്തത്. ഇതിന് യേശു മരണശേഷം നരകത്തില്‍ചെന്ന് അവിടെയുള്ള ആത്മാക്കളോട് സുവിശേഷം പ്രഘോഷിച്ച് രക്ഷിച്ചു എന്ന അര്‍ത്ഥമില്ല. ഇത് യേശുവിന്റെ മനുഷ്യത്വത്തേയും, സഹനത്തെയും, മരണത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ ഊന്നിപ്പറയുതിനുവേണ്ടിയാണ് ചേര്‍ത്തിരിക്കുന്നത്. എ.ഡി.1215ലെ ലാറ്ററന്‍ കൌസിലിലാണ് സാര്‍വ്വത്രികസഭ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തെ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അംഗീകരിച്ചത്. അല്ലാതെ ഇത് ശ്ളീഹന്മാരെഴുതിയ വിശ്വാസപ്രമാണമാനെന്നും , ഇതിന്റെ അര്‍ത്ഥം നരകാത്മാക്കളോടുള്ള സുവിശേഷപ്രഘോഷണമാണുെമൊക്കെ പറയുന്നത് അജ്ഞതകൊണ്ടാണ്. നിഖ്യാവിശ്വാസപ്രമാണത്തില്‍നിന്ന് ഒരു വിശ്വാസ സംഹിതയും എടുത്തുമാറ്റിയിട്ടില്ല. യേശുവിന്റെ മരണം വളരെ വ്യക്തമായി നിഖ്യാവിശ്വാസപ്രമാണവും ഏറ്റു പറയുന്നുണ്ട്. അന്ന് നിലവിലിരു വിശ്വാസപ്രതിസന്ധികള്‍ക്ക് കൂടുതല്‍ വ്യാഖ്യാനം നല്‍കുകയാണ് നിഖ്യാകോസ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ചെയ്തിരിക്കുത്.

സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണൊന്നാണ്. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ മാര്‍പാപ്പയുടെ പഠനങ്ങളെ ധിക്കരിക്കുന്നു? 1989 ജനുവരി 10- ന് റോമില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ വളരെ വ്യക്തമായി പഠിപ്പിച്ചു. 'പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തിലൂടെ യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നാണ് പ്രഖ്യാപിക്കുന്നത്. ഈശോ മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദര്‍ശിക്കുകയോ, അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല '. മാര്‍പാപ്പയുടെ പഠനം പോലും ശ്രദ്ധിക്കാതെയും മാനിക്കാതെയും മാര്‍പാപ്പ തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാനെന്നു പറയുന്നത് വെറും പ്രഹസനമല്ലേ?

3 സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ അവകാശപ്പെടുന്നത് അവര്‍ക്ക് മരിച്ചുപോയ ആത്മാക്കളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കട്ടെ, ഇത് ദൈവവചന വിരുദ്ധമായ പ്രവൃത്തിയാനെന്നു . നിയ. 18:9-12 പറയുന്നത് "മൃതസന്ദേശവിദ്യ ഒമ്പത് ദുരാചാരങ്ങളില്‍ ഓന്നാണൊണ്'' , പുറ. 22:18 -ല്‍ ഇത് "മരണശിക്ഷ അര്‍ഹിക്കു തെറ്റാ''നെന്നു പഠിപ്പിക്കുന്നു. ജെറെ 27: 9-10- ല്‍ " ഇത് ദൈവികവെളിപാടിന് വിരുദ്ധമാനെന്നു വചനം പറയുന്നു. അങ്ങനെയെങ്കില്‍ മൃതസന്ദേശവിദ്യ പ്രയോഗിക്കുവര്‍ ചെയ്യുന്നത് ദൈവികകാര്യമല്ല, പൈശാചിക കാര്യമാണ്.

4 വി. ഗ്രന്ഥവചനങ്ങളെ അതിന്റെ സന്ദര്‍ഭമോ അര്‍ത്ഥമോ പഠിക്കാതെ അവനവന്റെ ആശയങ്ങള്‍ സ്ഥാപിച്ചെടുക്കാനും മാറ്റുകൂട്ടുവാനുമായി അവസരവാദത്തോടെ ഉപയോഗിക്കുന്നത് വചന നിഷേധനാണ്. തങ്ങള്‍ക്കുണ്ടാകുന്ന തോലുകളെല്ലാം ദൈവിക ദര്‍ശനങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുവാന്‍ വചനത്തെ ദുരുപയോഗം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ജീസസുകാര്‍ തങ്ങള്‍ ചെയ്യുന്ന വലിയ പാപത്തിന്റെ ഗൌരവം മനസ്സിലാക്കി പിന്തിരിയുവാന്‍ വൈകരുത്.

5 മറ്റൊരു തെറ്റായ പഠനം ശാപത്തേക്കുറിച്ചാണ്. ജീവിച്ചിരിക്കുവരുടെ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂര്‍വ്വികരുടെ ആത്മാക്കള്‍ മോക്ഷം കിട്ടാതെ അലയുതിനാല്‍ അവരെ രക്ഷിച്ച് മോചനം നല്‍കുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളു. സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഈ പഠനം തെറ്റാണ്.
തലമുറകളിലേക്ക് ശാപം പടര്‍ത്തുന്ന ദൈവത്തിന്റെ ചിത്രമല്ല ബൈബിള്‍ അവതരിപ്പിക്കുന്നത്. ബൈബിള്‍ എഴുതപ്പെട്ട കാലത്തെ ചരിത്രത്തിനും ചിന്താഗതികള്‍ക്കും സംസ്കാരത്തിനും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ പ്രബലമല്ലാതിരുന്ന കാലത്ത് ജീവിച്ചിരുകാലത്തെ മനുഷ്യന്റെ ദുഷ്ടതകള്‍ക്ക് എന്തു ശിക്ഷയാണ് ലഭിക്കുക എന്ന ചിന്ത വന്നു. അതിനുള്ള ഉത്തരം അവരുടെ പാപത്തിന്റെ ശിക്ഷ മക്കളും പിന്‍തലമുറക്കാരും അനുഭവിക്കും എതായിരുന്നു. എന്നാല്‍ പിന്നീട് മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രബലമായ ചിന്താഗതികള്‍ വളര്‍തോടെ മരണശേഷം രക്ഷയുടെ സ്വര്‍ഗ്ഗവും ശിക്ഷയുടെ നരകവും ഉണ്ട് എന്ന വിശ്വാസം വളര്‍ന്നു. അതോടെ ഒരുവന്റെ ദുഷ്ടതയ്ക്ക് അവന്റെ മരണശേഷം അവന് ശിക്ഷ ലഭിക്കും എന്ന വിശ്വാസം വളര്‍ന്നു . ഈ ചിന്തയുടെ പുരോഗതി വി.ഗ്രന്ഥത്തിലും ഉണ്ട്. വി. ഗ്രന്ഥത്തിന്റെ പുരോഗതിയില്‍ തലമുറകളിലേക്ക് വ്യാപിക്കു ശാപം ഇല്ല എന്ന് തന്നെ വചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്."പാപം ചെയ്യുവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിനമയ്ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിനമയ്ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുന്നില്ല' (എസെ. 18: 20) പൂര്‍വ്വികരുടെ പാപത്തെ ജീവിതദുരന്തങ്ങള്‍ക്ക് കാരണമായി അവതരിപ്പിക്കുന്നു അപ്പസ്തോലനമാരുടെ അപക്വതയെ ക്രിസ്തുതിരുത്തുന്നില്ലേ (യോഹ. 9: 1-4). ''ഇവന്റെയോ ഇവന്റെ പൂര്‍വ്വികരുടേയോ പാപംമൂലമല്ല. പ്രത്യുത ദൈവത്തിന്റെ ഹിതം ഇവനില്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇവന്‍ അന്ധനായി പിറന്നത്''.ക്രിസ്തു നമ്മെ സകല ശാപത്തില്‍ നിന്നും പാപത്തില്‍ നിന്നുമാണ് രക്ഷിച്ചത്.

6 ദൈവമക്കലെന്നും പിശാചിന്റെ മക്കലെന്നും മനുഷ്യവര്‍ഗ്ഗത്തെ സ്പിരിറ്റ് ഇന്‍ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിന്‍തുടരുവരെ നല്ലവരെന്നും ദൈവമക്കലെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കലെന്നും തിരിക്കുവര്‍ ഒരു കാര്യം മനസ്സിലാക്കട്ടെ. ദൈവം ഒരു മനുഷ്യന്റെയും ഇടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിച്ചിട്ടില്ല. എല്ലാ മനുഷ്യരെയും ദൈവമക്കളായിത്തന്നെയൊണ് അവിട്ന്നു കാണുന്നത്.


വി.ഗ്രന്ഥത്തിലെ ഉദാഹരണങ്ങളെ കൂട്ടുപിടിച്ച് ഇക്കൂട്ടര്‍ സഭയ്ക്കെതിരേ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് ഉത്തരം അര്‍ഹിക്കാത്ത വെല്ലുവിളികളാണ്. ദൈവം ആരാനെന്നുഅറിയാത്തവനാണ് ദൈവത്തിന്റെ പേരു പറഞ്ഞ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കൊടുങ്കാറ്റിലും അഗ്നിയിലും സാന്നിദ്ധ്യം തന്ന അതേ ദൈവം ശാന്തതയിലും മന്ദമാരുതനിലും സാന്നിദ്ധ്യം തരുന്നുണ്ട്. ഏലിയായ്ക്കും പ്രവാചകനമാര്‍ക്കും ഉത്തരം കൊടുത്ത അതേ ദൈവം കുരിശില്‍ കിടന്നുകൊണ്ടുള്ള തന്റെ പ്രിയപുത്രന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിശബ്ദത പാലിക്കുന്നുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ പേര് പറഞ്ഞ് ആരും അഹങ്കരിക്കരുത്.


Authors : ഫാ. ജോസ് മണിമലത്തറപ്പേല്‍,
ഫാ. ജില്‍സ തയ്യില്‍ (താമരശ്ശേരി രൂപത)

4 comments:

Johny said...

ആദ്യമായി ഈ വിശ്വാസപ്രമാണം രൂപപ്പെട്ടപ്പോള്‍ അതില്‍ പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ആദ്യമായി ഈ പ്രഖ്യാപനം വിശ്വാസപ്രമാണത്തില്‍ ഉപയോഗിച്ചുകാണുന്നത് ഏകദേശം എ.ഡി.400-ല്‍ അക്വിലായിലെ റൂഫസാണ്. അപ്പോളിനാരിയന്‍ പാഷണ്ഡതയില്‍ യേശു മനുഷ്യനല്ലായിരുന്നു എന്നും യേശുവിന്റെ കുരിശുമരണം ഒരു പ്രഹസനം മാത്രമായിരുന്നു എന്നും പഠിപ്പിച്ചപ്പോള്‍ ഈ പാഷണ്ഡതയെ ഖണ്ഡിക്കുവാനാണ് പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനം കൂട്ടിച്ചേര്‍ത്തത്.

Abel said...

but i have a doubt..
In 1peter3:19 and 1peter 4:6 conveys an idea of preach of good news to even the died ones..?
And if Jeasus christ have not been
entered in to hell then why we are still using it during rosary..?

Anonymous said...

"കുരുടന്‍ കുരുടനെ വഴി കാണിച്ചാല്‍..." എന്ന് കര്‍ത്താവ് പറഞ്ഞത് പോലെ മാത്രമേ ഇവിടുത്തെ വിശദീകരണം കാണാനാവൂ. മരിച്ചവരോട് പ്രാര്‍ഥിക്കാനും, മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും ഇരുകൂട്ടര്‍ക്കും ഒരു മടിയുമില്ല. പിന്നെയാണ് ഒരു കൂട്ടര്‍ മരിച്ചവരോട് സംസാരിക്കുന്നു എന്ന് പറഞ്ഞ് വികാരം കൊള്ളുന്നത്‌. ഈശോ പാതാളത്തില്‍ ഇറങ്ങി മരിച്ചവരോട് സുവിശേഷം 'പറഞ്ഞു' എന്നതിലെ പറഞ്ഞു എന്ന പദത്തിന് 'കെരിഗ്മ' എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ അര്‍ഥം പ്രഖ്യാപിച്ചു എന്ന് മാത്രമേ ഉള്ളൂ. അതായത് നാളുകളായി കാത്തിരുന്ന പ.നിയമ വിശുദ്ധര്‍ കാത്തിരുന്ന മിശിഹായുടെ രക്ഷാ പദ്ധതി തന്‍റെ കുരിശുമരണത്തിലൂടെ നിവൃത്തിയായി എന്നുള്ള പ്രഖ്യാപനം പ്രപഞ്ചം മുഴുവന്‍ മുഴങ്ങിയ കൂട്ടത്തില്‍ പാതാളത്തിലും വിളംബരം ചെയ്യപ്പെട്ടു എന്ന് മാത്രം. ക്രിസ്തുവിന്‍റെ ക്രൂശുമരണം വരെ സ്വര്‍ഗീയ പറുദീസാ പ്രവേശം ഇല്ല എന്ന് മനസ്സിലാക്കണം. അവര്‍ പോയിരുന്നത് മേലെ പാതാളമായ അബ്രാഹാമിന്റെ മടിയിലെക്കാണ് (ലൂക്കാ.16:22). (യഹൂദരുടെ തലതൊട്ടപ്പന്‍ അബ്രാഹാം ആണല്ലോ) ഇതിലെ (പ.നിയമത്തിലെ) അവസാന കണ്ണി കുരിശിലെ (നല്ല) കള്ളനാണ്. "ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിക്കും" എന്ന് കള്ളനായിരുന്നവനോട് ഈശോ പറഞ്ഞു. അങ്ങനെ തന്‍റെ മരണ ശേഷം അബ്രാഹാമിന്റെ മടിയില്‍ വിശ്രമിച്ചിരുന്നവരെ കൂട്ടികൊണ്ട് ഈശോ പിതാവിന്‍റെ സമക്ഷത്തു ചെന്ന് തന്‍റെ നിയമരക്തം (മനുഷ്യരുടെയും ദൈവത്തിന്റെയും ഇടയിലുള്ള മഹാപുരോഹിതനായ, ഏക മധ്യസ്ഥനായ ഈശോ) പിതാവാം ദൈവത്തിന് കാഴ്ച വെച്ചു, പ.നിയമ വിശുദ്ധരെ സ്വര്‍ഗീയ പറുദീസയില്‍ പ്രവേശിപ്പിച്ചു. by Christopher e-mail solafida_fida2000@yahoo.com

Johny said...

യേശു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചോ ?!

http://thottakkaran.blogspot.in/2013/11/blog-post.html