Saturday, September 18, 2010

ശിശു ജ്ഞാനസ്നാനം

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട .കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?(യോഹ 3:3-10)

ജ്ഞാനസ്നാനം വഴി ഒരുവന്‍ വീണ്ടും സ്വയം ജനിക്കുകയല്ല ; മറിച്ച് , പരിശുദ്ധാല്മാവാല്‍ വീണ്ടും ജനിപ്പിക്കുകയാണ്. ജനിപ്പിക്കുന്നവന്റെ അറിവും സമ്മദവും നോക്കിയല്ലല്ലോ ജനിപ്പിക്കുന്നത് ... ...അതുകൊണ്ടാണ് കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു എന്ന് യേശു പറയുന്നത് ...പരിശുദ്ധാല്മാവ്‌ വഴി ലഭിക്കുന്ന രക്ഷയ്ക്ക് പ്രായപരിധി നിശ്ചയിചിട്ടില്ലാത്തതിനാല്‍ മാമോദീസായ്ക്കും പ്രായപരിധി ഇല്ല ... "വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌ . അത് നിങ്ങള്‍ നേടിയെടുത്തതല്ല , ദൈവത്തിന്റെ ദാനമാണ് "(എഫേ 2 :8 )...ഇവിടെ വിശ്വാസം ദൈവദാനമാണ് .. ഈ ദാനം മനുഷ്യരക്ഷക്കുവേണ്ടി ദൈവകൃപയാല്‍ നല്‍കപ്പെടുന്നതാണ് ...

ശിശുക്കള്‍ക്ക് സ്നാനം നകിയെന്നു വചനത്തില്‍ എടുത്തു പറയുന്നില്ല ..എന്നാല്‍ ശിശുക്കള്‍ക്ക് സ്നാനം നല്‍കാതെ മാറ്റി നിര്ത്തിയതായും പറയുന്നില്ല ...അതെ സമയം കുടുംബസമേദം ചിലര്‍ സ്നാനം സ്വീകരിക്കുന്നതായി എഴുതപ്പെട്ടിട്ടുണ്ട് .."അപ്പോള്‍ത്തന്നെ അവനും അവന്റെ കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു" (അപ്പ. പ്രവ. 16 :33 ). ദൈവഭക്തയായ ലീദിയ എന്നാ സ്ത്രീ കുടുംബസമേദം ജ്ഞാനസ്നാനം സ്വീകരിച്ചു (അപ്പ. പ്രവ. 16 :14 -15 )..കുടുംബത്തില്‍ കുഞ്ഞുങ്ങളുമുണ്ടാകാം ...പത്രോസ് പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവ. 2 :38 -29)

പരിശുദ്ധാല്മാവിന്റെ പ്രവര്ത്തനങ്ങള്‍ക്ക് പ്രായപരിധി നിര്‍ണയിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച അനാബാപ്ടിസ്ടുകളും അവരുടെ പിന്‍ഗാമികളായ പെന്തക്കൊസ്തുകാരുമാണ് ..

പത്രോസ് ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേല്‍ പരിശുദ്ധാല്‍മാവ്‌ വന്നു (അപ്പ. പ്രവ. 10 :14 ) അപ്പോള്‍ പത്രോസ് പറഞ്ഞു "നമ്മെപ്പോലെ പരിശുദ്ധാല്മാവിനെ സ്വീകരിച്ച ഇവര്‍ക്ക് ജ്ഞാനസ്നാനം നിക്ഷേദിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?" യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്നാനം നല്‍കാന്‍ അവന്‍ കല്‍പ്പിച്ചു (അപ്പ. പ്രവ. 10 :47 -48)

ജലത്തിന്റെ ധാരാളിത്തമല്ല പരിശുദ്ധാല്മാവിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനിപ്പിക്കുന്നതെന്ന സത്യം അവഗണിക്കരുത് .." എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്നാനത്താലത്രേ.(തീത്തോ 3 :4 -5 )

3 comments:

sahodaransijonettoor said...
This comment has been removed by the author.
sahodaransijonettoor said...

പ്രവൃത്തികളുടെ പുസ്തകത്തില്‍ കുടുംബമായി സ്‌നാനമേറ്റു എന്നു പറഞ്ഞിരിക്കുന്നു. കുടുംബത്തില്‍ കുഞ്ഞുങ്ങളില്ലേ? അങ്ങനെയെങ്കില്‍ കുടുംബസ്‌നാനത്തില്‍ കുഞ്ഞുങ്ങളും സ്‌നാനപ്പെട്ടിട്ടില്ലേ? ഈ ചോദ്യത്തിന്റെ വ്യക്തമായ മറുപടി തിരുവചന വെളിച്ചത്തില്‍ ചുവടെ ചേര്‍ക്കുന്നു. പുതിയനിയമത്തില്‍ അഞ്ച് കുടുംബങ്ങള്‍ സ്‌നാനമേറ്റതായി കാണുന്നു.


1. ലുദിയായുടെ ഭവനം. അ.പ്ര. 16:15
2. കാരാഗ്രഹപ്രമാണിയുടെ ഭവനം അ.പ്ര. 16:31-34
3. കൊര്‍ന്നല്ല്യോസിന്റെ കുടുംബം അ.പ്ര. 10:44-48
4. പള്ളിപ്രമാണിയായ ക്രിസ്‌പോസിന്റെ കുടുംബം പ്രവൃ. 18:8
5. സ്‌തേഫാനോസിന്റെ കുടുംബം 1കൊരി. 1:16 ലുദിയായുടെ കുടുംബത്തില്‍ സ്‌നാനമേറ്റതാരാണ്. സഹോദരന്മാര്‍ എന്ന് വിളിക്കപ്പെടുവാന്‍ പ്രായമുള്ളവരായിരുന്നു. അ.പ്ര. 16:40. ശിശുക്കള്‍ സ്‌നാനമേറ്റില്ലായെന്ന് വ്യക്തം.

കാരാഗ്രഹപ്രമാണിയുടെ കുടുംബത്തില്‍ സ്‌നാനപ്പെട്ടവര്‍ ദൈവത്തില്‍ വിശ്വസിച്ചവരും, തല്‍ഫലമായി ആനന്ദിക്കുന്നതിന് പ്രാപ്തിയുള്ളവരും ആയിരുന്നു. കൊര്‍ന്നല്യോസിന്റെ കുടുംബത്തില്‍ സ്‌നാനപ്പെട്ടവര്‍ ആരാണ്? വചനം കേള്‍ക്കുന്നതിനും, ദൈവത്തെ മഹത്വീകരിക്കുന്നതിനും പ്രാപ്തിയുള്ളവര്‍ മാത്രമായിരുന്നു. ശിശു സ്‌നാനപ്പെട്ടതായി ഒരു സൂചനപോലും ഈ ഭാഗത്തുനിന്നും ലഭിക്കുന്നതല്ല. പള്ളിപ്രമാണിയായ ക്രിസ്‌പ്പോസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ട് വിശ്വസിച്ച് സ്‌നാനം ഏറ്റു. അ.പ്ര. 18:8. ഇവിടെയും വചനം കേട്ട് വിശ്വസിച്ചവരാണ് സ്‌നാനം ഏറ്റത്. സ്‌തേഫാനോസിന്റെ കുടുംബത്തില്‍ സ്‌നാനപ്പെട്ടതാരാണ്. വിശുദ്ധന്മാരെ ശുശ്രൂഷിപ്പാന്‍ പ്രാപ്തിയുള്ളവരായിരുന്നു. 1കൊരി.16:15-ല്‍ അതു വ്യക്തമാക്കുന്നു. ഇപ്രകാരം തിരുവചനം നാം സൂക്ഷമായി പരിശോധിക്കുമ്പോള്‍ കുടുംബമായി സ്‌നാനമേറ്റു എന്ന് പറഞ്ഞിരിക്കുന്ന ഒരിടത്തും ശിശുക്കള്‍ക്ക് മാമോദീസാ കൊടുത്തതായി ഒരു സൂചനപോലും ഇല്ല. വിശ്വസിക്കുന്നവരെ സ്‌നാനപ്പെടുത്തുവിന്‍ എന്ന തെളിഞ്ഞ കല്പനയും, സഭയുടെ സാക്ഷ്യവും ഉള്ളതിനാല്‍ ശ്‌ളീഹന്‍മാരോ, ആദ്യകാല പ്രവര്‍ത്തകരോ അതിനെതിരായി പ്രവര്‍ത്തിക്കയില്ല എന്നുള്ളത് സുവ്യക്തമായ വസ്തുതയാണ്. കുഞ്ഞുങ്ങളെ കൂടാതെ കുടുംബം എന്നു പറയാം. ഉല്പ. 5:8-ല്‍ യോസേഫിന്റെ കുടുംബമൊക്കെയും അവന്റെ സഹോദരന്മാരും, പിതൃഭവനവും അവനോടുകൂടെ പോയി. തങ്ങളുടെ കുഞ്ഞുകുട്ടികളെയും, ആടുമാടുകളെയും മാത്രം അവര്‍ ഗോശാന്‍ ദേശത്ത് വിട്ടേച്ചുപോയി. കുഞ്ഞുങ്ങളെക്കൂടാതെ കുടുംബമൊക്കെയും എന്നുള്ള പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. ശൗലിന്റെ ഗൃഹവും, ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു. എന്നാല്‍ ദാവീദിന് ബലം കൂടിക്കൂടിയുംശൗലിന്റെ ഗൃഹം ക്ഷയിച്ചും വന്നു. 2ശമു.3:1 ഇവിടെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലം നടന്ന യുദ്ധത്തെക്കുറിച്ച് നാം വായിക്കുന്നു. ഇരു കുടുംബങ്ങളിലെയും കുഞ്ഞുങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് അര്‍ത്ഥമില്ല. യുദ്ധപ്രാപ്തിയുള്ളവര്‍ ഏര്‍പ്പെട്ടു എന്നല്ലേ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കൂ. 5-ാം വാര്‍ഡില്‍ 100% വോട്ടിംഗ് നടന്നു എന്നു പറഞ്ഞാല്‍ കുഞ്ഞുങ്ങളും വോട്ട് ചെയ്തു എന്ന് വിവേകമുള്ളവര്‍ ചിന്തിക്കുമോ? ഒരുനാളും ഇല്ല. ഓരോന്നിനും അര്‍ഹതയുള്ളവര്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ കുടുംബമായി സ്‌നാനമേറ്റു എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ കുടുംബത്തില്‍ വിശ്വസിപ്പാന്‍ പ്രാപ്തിയുള്ളവരെല്ലാം വിശ്വസിച്ച് സ്‌നാനമേറ്റു എന്നര്‍ത്ഥം. ഇതല്ലേ യാഥാര്‍ത്ഥ്യം.

ശിശുസ്‌നാനക്കാര്‍ നിരത്തുന്ന വാദമുഖങ്ങള്‍ എല്ലാം തന്നെ ന്യായരഹിതവും, വേദവിരുദ്ധവുമാണ്. ഈ കൂട്ടര്‍ വരുവാന്‍ പോകുന്ന ന്യായവിധിയെ എങ്ങനെ നേരിടും? ക്രൈസ്തവ ജനമേ വചനസത്യത്തിലേക്ക് മടങ്ങിവരിക. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ. ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രരാകും. പിന്നെയും അടിമ നുകത്തില്‍ കുടുങ്ങിപ്പോകരുത്.

Unknown said...

ജ്ഞാനസ്നാനം വഴി ഒരുവന്‍ വീണ്ടും സ്വയം ജനിക്കുകയല്ല ; മറിച്ച് , പരിശുദ്ധാല്മാവാല്‍ വീണ്ടും ജനിപ്പിക്കുകയാണ് എന്ന പ്രസ്താവനയ്ക്ക് ഒരു മറുപടി.
1പത്രോസ്:1:23ൽ "കെടുന്ന ബീജത്താൽ അല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽതന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു". 1പത്രോസ്:1:5ൽ ".....ക്ഷയം, മാലിന്യം, വാട്ടം,എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിത്തന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു". ഈ രണ്ടു ദൈവവചന ചിന്തകളാൽ വീണ്ടുംജനനം വചനത്താൽ ആണ്എന്നുകാണാം.ആയതിനാൽജ്ഞാനസ്നാനംഎന്നദൈവവചനവുമായിയാതൊരുബന്ധവുമില്ലാത്തകാര്യത്തെ, വചനത്തിന്റെ കൂട്ടു പിടിച്ചു അനേകരെ തെറ്റിലേക്ക്‌ നയിക്കാതിരിപ്പാൻ ദൈവം ഇടയാകട്ടെ.