Thursday, December 16, 2010

ജീസസ് യൂത്ത് ജൂബിലീ

അന്താരാഷ്ട്ര യുവജനവര്‍ഷ ആഘോഷത്തോടനു ബന്ധിച്ച് 1985-ല്‍ എറണാകുളത്ത് "ജീസസ് യൂത്ത് 85'' എന്ന പേരില്‍ നടന്ന യുവജനസമ്മേളനം പിന്നീട് ഒരു വലിയ മുന്നേറ്റത്തിനും അതിന്റെ സുന്ദരമായ പേരിനും ഇടയാക്കി. ആ മഹാസംഭവത്തിന്റെയും നാമത്തിന്റെയും അതിവേഗം വളര്‍ന്ന മുന്നേറ്റത്തിന്റെയും ജൂബിലി ജീസസ് യൂത്ത് അംഗങ്ങള്‍ ആഘോഷിക്കുകയാണ്. 2010 ജനുവരി ഒന്നിന് ജൂബിലി ആഘോഷങ്ങള്‍ വിവിധ രാ ജ്യങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം 2010 ഡി സംബര്‍ 28 മുതല്‍ 2011 ജനുവരി 1 വരെ കാക്കനാട് രാജഗിരി കോളജില്‍ വച്ച് നടക്കുന്നു. 28 ബിഷപ്പുമാരുടെ സാ ന്നിദ്ധ്യവും ആത്മീയനേതൃത്വവും ജൂബിലി സമ്മേളനത്തിലുണ്ടാകും. 27 രാജ്യങ്ങ ളില്‍ നിന്ന് 20,251 പേര്‍ ജൂബി ലി കോണ്‍ഫ്രന്‍സിന് ഇതി നകം രജിസ്റര്‍ ചെയ്തു കഴി ഞ്ഞു. ഇതില്‍ 757 വൈദികരും 918 കന്യാസ്ത്രീകളും 113 സെമിനാരി വിദ്യാര്‍ത്ഥികളും 3,160 കുടുംബങ്ങളും 1075 കുഞ്ഞുങ്ങളും, 485 കുട്ടികളും, 1,435 കൌമാരപ്രായക്കാരും 12,308 യുവജനങ്ങളും ഉള്‍പ്പെടുന്നു. കമ്പോഡിയ, തായ്ലാന്റ്, ശ്രീലങ്ക, ബംഗ്ളാദേശ്, ഇന്ത്യ, ജര്‍മനി, ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, സ്വിറ്റ്സര്‍ലന്റ്, അയര്‍ലന്റ്, യു.കെ, ഓസ്ട്രേലിയ, അമേരിക്ക, ഗള്‍ഫ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്കാരങ്ങളില്‍നിന്നുമുള്ളവരും പല ഭാഷകള്‍ സംസാരിക്കുന്നവരും പല തലമുറകളിലുള്ളവരും ഒന്നിച്ചു വരുന്നു. കേരളം ജീസസ് യൂത്തിന്റെ തറവാടായതിനാലും ആഗോളസഭയ്ക്ക്് അനേകം മിഷനറിമാരെ സംഭാവന ചെയ്ത നഴ്സറിയായതിനാലും അതീവസന്തോഷത്തോടെ കേരളത്തിലെ ജീസസ് യൂത്ത് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു.

ശരിയായ ഒരുക്കത്തോടെ ഈ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന വര്‍ക്കെല്ലാം മാര്‍പാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നു. അമ്പതോളം സെഷനുകളിലൂടെ, മുപ്പത്തഞ്ചിലധികം വരുന്ന അന്തര്‍ ദേശീയ പ്രഘോഷകര്‍ കോണ്‍ഫ്രന്‍സില്‍ വചനം പങ്കുവയ്ക്കുന്നു. മൂന്ന് റീത്തുകളിലായി നടക്കുന്ന 23 ദിവ്യബലികള്‍ക്ക് അഭിവന്ദ്യ പിതാക്കന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരുന്നൂറോളം വരുന്ന സംഗീതജ്ഞരും, മൂന്നു ബാന്‍ഡുകളും, വിവിധ തിയ്യറ്റര്‍ ഗ്രൂപ്പുകളും ഈ സംഗമത്തിന് നിറമേകാന്‍ ഒരുങ്ങുകയാണ്. ജൂബിലി കോണ്‍ ഫ്രന്‍സിന്റെ എല്ലാ ദിവസവും ഉച്ചയ്ക്കുമുമ്പുള്ള സെഷനുകള്‍ കിഡ്സ്, പ്രീ-റ്റീന്‍സ്, റ്റീന്‍സ്, യൂത്ത്, കുടുംബങ്ങള്‍, വൈദികര്‍, സിസ്റേഴ്സ്, സിംഗിള്‍സ് എന്നിങ്ങനെ വ്യത്യസ്ത സ്ട്രീമുകളിലായി നട ക്കും. ഉച്ചയ്ക്കു ശേഷം വിവിധ സെമിനാറുകളും ഫെലോഷിപ്പ് ഗാതറിംഗുകളുമാണ് ഒരുക്കിയിട്ടുള്ളത്. സായാഹ്നങ്ങളില്‍ എല്ലാവരും ഒരുമിച്ചു വരുന്ന പ്രധാന സ മ്മേളനവേദിയില്‍ പ്രഭാഷണങ്ങ ളും ജൂബിലി ആഘോഷങ്ങളും നടക്കും. പന്തലുകളുടെ നിര്‍മാ ണവും ഭക്ഷണസാധന ഒരുക്കങ്ങ ളും, ജലസംഭരണ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഒരു ഉത്സവാഘോഷമായി ഈ കോണ്‍ഫ്രന്‍സ് ചരിത്രത്തില്‍ ഇടം നേടുമെന്നത് തീര്‍ച്ചയാണ്.

ഉത്ഭവവും വളര്‍ച്ചയും

എഴുപതുകളില്‍ കരിസ്മാറ്റി ക്ക് നവീകരണവുമായി ബന്ധപ്പെ ട്ടു പ്രവര്‍ത്തിച്ചിരുന്ന യുവജനനേതൃത്വം കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിലൂടെ സാദ്ധ്യമാകാവുന്ന യുവജനപ്രേഷിതത്വ ത്തെ സ്വപ്നം കണ്ടു. തുടര്‍ന്ന് ചെറിയ കൂട്ടായ്മകള്‍ രൂപപ്പെട്ടു. അവയെ ഏകീകരിക്കുവാനും ദി ശാബോധം നല്‍കുവാനുമായി 'ഫസ്റ് ലൈന്‍' എന്ന പേരില്‍ ഒരു ചെറുസമൂഹം പ്രാര്‍ത്ഥനയ്ക്കും നേതൃത്വത്തിനുമായി പല പ്രാവ ശ്യം ഒന്നിച്ചുകൂടി. ഐക്യരാഷ്ട്രസംഘടന 1985-ല്‍ യുവജനവര്‍ ഷം പ്രഖ്യാപിക്കുകയും യുവജന പ്രേഷിതത്വത്തിന് ആഗോളസഭ ഏറെ പ്രാധാന്യം നല്കുകയും ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങളുടെ പാപ്പയായി. യുവജനങ്ങളെ പാപ്പ ഏറെ സ്നേഹിക്കുകയും ലോകയുവജനസമ്മേളനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഈ പ ശ്ചാത്തലത്തിന്റെ പുല്‍ത്തൊട്ടിലിലാണ് ജീസസ് യൂത്ത് മുന്നേറ്റം പിറന്നത്. 1985-ലെ പ്രഥമ സമ്മേളനത്തില്‍ 1200-ലധികം യുവജനങ്ങള്‍ ദീപനാളങ്ങള്‍ കൈളിലേ ന്തി ഏകഹൃദയത്തോടെ, ആനന്ദ ത്താല്‍ നിറഞ്ഞ് ഒന്നായ് ആലപിച്ചു.

യേശുവിന്‍ യുവാക്കള്‍ നാം
യേശുവിന്റെ പാതയില്‍
നീങ്ങിടും യുവത്തിടമ്പുകള്‍
ലോകത്തിന്‍ പ്രകാശമായ് ‘
ഭൂമിതന്നിലുപ്പുമായ്
നീങ്ങിടേണ്ട ക്രിസ്തുസാക്ഷികള്‍’


തേവര കോളജ് ഓഡിറ്റോറിയത്തിലെ അന്നത്തെ ആവേശം ഇന്നും മനസ്സില്‍ അലയടിക്കുന്നു. ആ ഗാനത്തിന്റെ അനുരണന ങ്ങള്‍ കേരളത്തിലെ ഈ കൊച്ചു കോണില്‍ നിന്ന് ജീവിതത്തിന്റെ താളവും, ലയവുമായി പരന്നൊഴു കി. 1990-കളില്‍ കാമ്പസ്, പാരി ഷ്, ഔട്ട് റീച്ച്, ഫുള്‍ടൈമേഴ്സ്, ഓഡിയോവിഷ്വല്‍ തുടങ്ങിയവ യും തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ നേതൃത്വ നിര, പ്രൊഫഷണല്‍ മിനിസ്ട്രി, കള്‍ച്ചറല്‍ എക് സ്ചേഞ്ച് പ്രോഗ്രാം, പ്രോ-ലൈ ഫ് മിനിസ്ട്രി, ടീന്‍സ് മിനിസ്ട്രി, ഏഞ്ചല്‍സ് ആര്‍മി എന്നിവയും ഉടലെടുത്തു. രാജാവിന്റെ പാട്ടുമായി പറന്നുതുടങ്ങിയ റെക്സ് ബാന്‍ഡ് ആഗോളതലത്തില്‍ ജീ സസ് യൂത്ത് മുന്നേറ്റത്തിന് പുതി യ സാദ്ധ്യതകളുണ്ടാക്കി. ജോലി തേടി വിദേശരാജ്യങ്ങളില്‍ എത്തിയവര്‍ അവിടെയും മുന്നേറ്റത്തിന് കളമൊരുക്കി വിത്തുവിതച്ചു. സാംസ്കാരിക മാറ്റങ്ങളും, ദേശാന്തരവാസങ്ങളും, ജീസസ് യൂത്ത് വെബും, ജോയ് നെറ്റ് സൌഹൃദങ്ങളും, ലോകയുവജനസമ്മേളനങ്ങളിലെ പങ്കാളിത്തവും സുവിശേഷസന്ദേശത്തിന്റെ പ്രോജ്ജ്വലനത്തിന് ഇടയാക്കി. ജൂബിലിയു ടെ ഭാഗമായി വിശുദ്ധനാട്, ഗോ വ, വേളാങ്കണ്ണി, മലയാറ്റൂര്‍, വല്ലാര്‍ പാടം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ജൂബിലി തീര്‍ത്ഥാടനങ്ങ ളും, 2009 ഡിസംബറില്‍ ജീസസ് യൂത്ത് ഇന്റര്‍നാഷനല്‍ അസംബ്ളിയും നടന്നു.

പ്രവര്‍ത്തനശൈലി


ജീസസ് യൂത്ത് മുന്നേറ്റത്തിന് പ്രാരംഭകന്‍ എന്നോ, സ്ഥാപകന്‍ എന്നോ പറയാവുന്ന ഒരു വ്യക്തിയില്ല. അതിനാല്‍ത്തന്നെ ഇത് ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല. ഒരു വ്യക്തി ജീസസ് യൂത്ത് ആയി മാറുന്നത് പ്രത്യേക അംഗത്വം വഴിയോ, വരിസംഖ്യ നല്‍കുന്നതുവഴിയോ അല്ല, മറിച്ച് സുവിശേഷകേന്ദ്രീകൃതമായ ജീവിതരീതിയോടുള്ള പടിപടിയായ ഇഴുകിച്ചേരലിലൂടെയും നിരന്തരമായ പരിശീലനം വഴിയായി യുവജന പ്രേഷിത കൂട്ടായ്മകളിലുള്ള പങ്കുചേരലിലൂടെയുമാണ്. സോണല്‍ സേവനസമിതികള്‍, കേരള യൂത്ത് സെന്‍ട്രല്‍ ടീം, ജീസസ് യൂത്ത് നാഷണല്‍ ടീം, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ടീം തുടങ്ങി വ്യത്യസ്ത സേവനസമിതികള്‍ പ്രവര്‍ ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ബിഷപ് മാര്‍ തോമസ് ചക്യത്ത് ചെയര്‍മാനായുള്ള കെ.സി.ബി.സി. കരിസ്മാറ്റിക കമ്മീഷന്റെ നേ തൃത്വത്തിലുള്ള കെ.എസ്.ടി.യുടെ കീഴിലാണ് കേരളത്തിലെ ജീസ സ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. നാഗ്പ്പൂര്‍ ആര്‍ച്ച്ബിഷപ് എബ്രഹാം വിരുതുകുളങ്ങരയാണ് നാഷണല്‍ ജീ സസ് യൂത്ത് ടീമിന്റെ സി.ബി.സി.ഐ. നിയോഗിച്ചിരിക്കുന്ന ആത്മീയ ഉപദേഷ്ടാവ്. ഫാ. ഷിബു ഒ.സി.ഡി., ഫാ. ബിറ്റാജു എന്നിവര്‍ യഥാക്രമം കേരള ജീസസ് യൂത്ത് ടീമിന്റെയും നാഷണല്‍ ടീമിന്റെ യും ആനിമേറ്റര്‍മാരാണ്. ഫാ. തോമസ് തറയില്‍, ഫാ. അജി മൂലേപറമ്പില്‍ സി.എം.ഐ. എന്നിവര്‍ ഇന്റര്‍നാഷണല്‍ ടീമിന്റെ ആനിമേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് ദേവസ്സി, സില്‍ജോ തോമസ്, റെജി കരോട്ട് എന്നിവര്‍ യഥാക്രമം ഇന്റര്‍നാഷണല്‍, നാഷണല്‍, കേരള ടീമുകളുടെ കോര്‍ഡിനേറ്റര്‍മാരാണ്.

"വിശുദ്ധീകരിക്കപ്പെട്ട്, നവീകരിക്കപ്പെട്ട്, പ്രോജ്ജ്വലിക്കപ്പെടുന്ന യുവത്വം''-ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നവജീവിതശൈലിയുടെ വിശേഷണവും ഇതു തന്നെയാണ്. യേശുക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടുക എന്ന ക്രിസ്തീയ യാഥാര്‍ത്ഥ്യത്തിന്റെ അനുഭവമാണ് ജീസസ് യൂത്ത് ജീവിതത്തിന്റെ സമാരംഭം. മാമോദീസായി ലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാഭിഷേകത്തെ പുതുക്കി, സഭാത്മകത യുടെ ഭാവവും ഫലങ്ങളും ഉള്‍ക്കൊണ്ട്, ഏതൊരു ജീവിതസാഹചര്യത്തിലും യേശുക്രിസ്തുവിനെ ജനമദ്ധ്യത്തില്‍ ഉയര്‍ത്തുന്ന ജീവിതരീതിക്ക് ഒരുവനെ പ്രാപ്തനാക്കുക എന്നതാണ് ജീസസ് യൂത്ത് പരിശീലനത്തിന്റെ കാതല്‍. കൌദാശിക ജീവിതത്തോട് ഏറെ അടു പ്പം പുലര്‍ത്തുന്ന വ്യക്തികളെ സഭയ്ക്ക് പ്രദാനം ചെയ്യുവാനും സഭ യുടെ ആരാധനക്രമത്തിലും പഠനങ്ങളിലും പ്രേഷിതത്വത്തിലും ഒത്തിരി താത്പര്യമെടുക്കുവാനും സഭാത്മപക്വതയില്‍ വളരാനും ഈ മുന്നേറ്റം അംഗങ്ങളെ സഹായിക്കുന്നു.

ജീസസ് യൂത്തിനെ സ്നേഹിക്കുന്നവരും യുവജനശുശ്രൂഷയെ എന്തു വിലകൊടുത്തും വളര്‍ത്തുവാന്‍ താത്പര്യമുള്ളവരുമായ അ നേകം എല്‍ഡേഴ്സിന്റെയും ആനിമേറ്റേഴ്സിന്റെയും സാന്നിദ്ധ്യം ഈ മുന്നേറ്റത്തിന് എന്നും മുതല്‍ക്കൂട്ടാണ്. അതുകൊണ്ടുതന്നെ 1985 മുതല്‍ ഇന്നുവരെയും യുവജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന അനേകം വ്യക്തിത്വങ്ങളെ മുന്നേറ്റത്തില്‍ കാണാന്‍ കഴിയും. യുവജനങ്ങളുടേതായ പ്രത്യേകതകളും, ചില ഇടപെടലുകളും, പെരുമാറ്റരീതികളും ചിലപ്പോഴൊക്കെ വിമര്‍ശനത്തിനു കാരണമാണെങ്കി ലും അവരെ ഉള്‍ക്കൊള്ളുവാനും സഭയുടെ ഹൃദയത്തില്‍ സ്ഥാനമു റപ്പിച്ച് മുന്നേറ്റത്തെ ഫലദായകമാക്കാനും സഭാനേതൃത്വം പരിശ്രമിക്കുന്നതുകൊണ്ടാണ് അഭിമാനത്തോടെ ജൂബിലിനിറവില്‍ ജീസസ് യൂത്ത് മുന്നേറുന്നത്.

സാമൂഹികപ്രതിബദ്ധത വിശ്വാസപരിശീലനത്തിനും വ്യക്തിവിശുദ്ധീകരണത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ജീസസ് യൂത്ത് തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളെ ലോകത്തിന് പ്രദാനം ചെയ്യുന്നു എന്നതാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ സാമൂഹികപ്രതിബദ്ധത. മദ്യം, മയക്കുമരു ന്ന് തുടങ്ങിയ ദുശീലങ്ങള്‍ക്ക് അടിമകളല്ലാത്ത പതിനായിരക്കണക്കിന് യുവജനങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുന്നത് വലിയ സാമൂഹ്യവിപ്ളവം തന്നെയായി ജീസസ് യൂത്ത് വിലയിരുത്തുന്നു. ഫുള്‍ ടൈമര്‍ഷിപ്പ് പരിശീലനം, മാസ്റര്‍ ബില്‍ഡേഴ്സ്, ഹിസ്ററി മേക്കേഴ്സ്, ജെറ്റ്, പെത്റോ പോളോ തുടങ്ങി വിവിധ ശിഷ്യത്വപരിശീലനകളരികള്‍ വ്യക്തിപരമായും സംഘാതാത്മകമായും അംഗങ്ങളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നു. വൈദികാന്തസ്സിലേയ്ക്കും, സന്ന്യസ്തജീവിതത്തിലേയ്ക്കും അനേകരെ കൈപിടിച്ചുനടത്താന്‍ മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്.

ജീസസ് യൂത്ത് മുന്നേറ്റം സമൂഹത്തിനു നല്കുന്ന ജൂബിലി സമ്മാനമാണ് ഔട്ട് റീച്ച് ചൈല്‍ഡ് സപ്പോര്‍ട്ട് പ്രോജക്ട്. എല്‍.കെ.ജി മുതല്‍ പ്ളസ് ടു ക്ളാസ്സ്് വരെയുള്ള കുട്ടികള്‍ക്ക് സാമ്പത്തികസഹായവും ജീവിതമാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഈ സംരംഭം പ്രധാനമായും സൌത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്്. ഇതിനോടകം 2,500 കുട്ടികളെ ഈ സഹായത്തിനായി തിരഞ്ഞെടുത്തുകഴിഞ്ഞു. മിഷന്‍ പ്രദേശങ്ങളില്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന 'മിഷന്‍ കമിറ്റ്മെന്റ്' ഈ ജൂബിലിനാളുകളിലെ പ്രേഷിതദൌത്യത്തിന്റെ മറ്റൊരു കാല്‍വയ്പാണ്.

ജൂബിലിക്കുശേഷം

കടുകുമണിയില്‍ നിന്നും രൂപപ്പെടുന്ന വടവൃക്ഷം ആകാശപക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടമൊരുക്കുന്നതു പോലെ, ജീസസ് യൂ ത്ത്് മുന്നേറ്റം സഭയുടെയും സമൂഹത്തിന്റെയും ഹൃദയത്തിലേയ്ക്ക് പടര്‍ന്നിറങ്ങണം. ഉയരങ്ങളിലേയ്ക്ക് ശാഖോപശാഖകളായി വളര്‍ ന്നു പടരുവാനും അതേസമയം തന്നെ കൂടുതല്‍ ആഴങ്ങളിലേയ്ക്ക് വേരുകളിറക്കുവാനും, ആത്മാവ് സഭയോട് സംസാരിക്കുന്നത് വി വേചിച്ചറിയുവാനും ജൂബിലിനാളുകളില്‍ സാധിക്കണം. ജൂബിലി ആഘോഷങ്ങളേക്കാളുപരിയായി ജീസസ് യൂത്ത് നേതൃത്വം ഈ നാളുകളില്‍ സ്വപ്നം കാണുന്നതും അതാണ്. അതിനായി കോണ്‍ ഫ്രന്‍സിനുശേഷം ജനുവരി 2, 3 തീയതികളില്‍ ജീസസ് യൂത്ത് നേതൃത്വത്തിലുള്ള 200 പേര്‍ പങ്കെടുക്കുന്ന കൊളോക്യവും നടത്തപ്പെടുന്നു.

Author: ഡോ: കൊച്ചുറാണി ജോസഫ്