യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്തകാലത്ത് ഉടലെടുത്തതാണ് യാഹോവാസാക്ഷികളുടെ സംഘടന അഥവാ 'റസ്സല്‍ മതം'. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാനങ്ങളും തത്വങ്ങളുമെല്ലാം നിരാകരിക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത് .ഈ സംഘടന കേരളത്തിലെ കത്തോലിക്ക ,ഓര്‍ത്തഡോക്‍സ് ,യാക്കോബായ സഭകളില്‍ വലരെ സംഘടിതമായി പ്രവൃത്തിക്കുന്നു .ക്രിസ്തുമതത്തിന്റെ തായ് വേരറക്കാന്‍ രൂപം നല്‍കിയിട്ടുള്ള ഒരു സംഘടനയാണിത് .
യാഹോവസാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു എന്നത് മാത്രം ഒരു മുന്നറിയിപ്പായി ഇവിടെ കുറിക്കുന്നു ..സ്ഥലപരിമിതിമൂലം ചരിത്രവും മറ്റു കാര്യങ്ങളും വിവരിക്കുന്നില്ല .
* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ് ,അട്വന്റിസ്റ്റ് പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .
* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ് ,പുത്രന്‍ ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്‍ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .
* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന്‍ എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന്‍ പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന്‍ ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .
* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു
* 'മനുഷ്യര്‍ക്ക് മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .
* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .
* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ് - കുവൈറ്റ് യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള്‍ യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .
* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .
* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.
* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .
* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന്‍ മലയില്‍ കാണുന്ന 144000 പേര്‍ ' ആണ് എന്ന് അവര്‍ പറയുന്നു .
* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന്‍ പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര്‍ വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .
* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .
* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്‍കിയ തെവന്ത് ഡേ അഡന്റിസ്റ്റ് പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്‍ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര്‍ ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ് അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്.
കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്
Tuesday, June 28, 2011
യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .
ദൈവേഷ്ടം എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..
Subscribe to:
Post Comments (Atom)
1 comment:
അവിടെ കൊടുത്ത ഒരൊറ്റ കമന്ടിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിരുന്നു.
Post a Comment