മനുഷ്യകുലത്തിന്റെ ആദ്യ മാതാപിതാക്കളായ ആദം,ഹവ്വാ എന്നീ രണ്ടു വ്യക്തികള്‍ ഭൌമിക പറുദീസയില്‍ വച്ച് ദൈവം തിന്നരുതെന്ന് വിലക്കിയിരുന്ന വൃക്ഷത്തിന്റെ പഴം തിന്നുകയും അങ്ങനെ ദൈവകല്പ്പന ലംഘിക്കയും ചെയ്തതിന്റെ ഫലമായി ,അവരുടെ സന്താനപരബരകള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും ജന്മനാതന്നെ ആയിരിക്കുന്ന പ്രസാദവരഹിതമായ അഥവാ പാപാത്മകമായ അവസ്ഥയാണല്ലോ "ഉത്ഭാവപാപം" എന്ന് പരബരാകതമായി പറഞു പോന്നിരുന്നത് .ആദത്തെയും ഹവ്വയെയും ഭൌമികകപറുദീസായെയും പറ്റി പറഞ വസ്തുതകളുടെ വെളിച്ചതില്‍ ഉത്ഭവപാപമെന്ന യാഥാര്ത്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുകയാണ് ,ഉത്ഭവപാപം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ഒരു ഉള്‍ക്കാഴ്ചയാണ് .ആ നിലക്ക് അതൊരു വിശ്വാസ സത്യമാണ് ,അതിനു മാറ്റമില്ല .എന്നാല്‍ ഈ വിശ്വാസം മനസ്സിലാക്കുന്ന രീതി മനുഷ്യകുലത്തിന്റെ ബൌദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയെയും കാലികമായ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് .1966 ജൂലൈ 11 ആം തിയതി ഉത്ഭവപാപത്തെപ്പറ്റി നടന്ന ഒരു സിംബോസിയത്തില്‍ സംബന്ധിച്ച ദൈവശാസ്ത്രജന്മാരോട് ,ഇന്നത്തെ മനുഷ്യര്‍ക്ക് മനസ്സിലാകുന്നതും പ്രസക്തവുമായ രീതിയില്‍ ഉത്ഭവപാപത്തെ വിവരിച്ചുകൊടുക്കുവാന്‍ ആറാം പോള്‍ മാര്‍പാപ്പ തന്നെ ആവശ്യപ്പെടുകയുണ്ടായി .
ഉത്ഭാവപാപം പഴയനിയമത്തില്‍ .ആദം(ha adam) എന്ന വാക്കിന്റെ അര്‍ഥംതന്നെ "മനുഷ്യന്" എന്നാണ് .സംഘാതാത്മകമായ വ്യക്തിത്വം(corporate personality) അഥവാ മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് .അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല "ആദം" എന്നത് .ആദമെന്നും ഹവ്വായെന്നും പേരുള്ള രണ്ടു വ്യക്തിക്കളുടെ സന്താനപരബരകളായിട്ടാണ് എല്ലാ മനുഷ്യരും ജനിച്ചതെന്ന് പഠിപ്പിക്കുകയായിരുന്നില്ല ഉല്‍പ്പത്തിയിലെ ആദ്യ രണ്ടാധ്യായങ്ങളുടെ പ്രബോധനുദ്യേശം. ആദതിന്റെയും ഹവ്വായുടെയും പാപത്തിനു ശേഷം ലോകത്തില്‍ പാപം വളരെവേഗം വര്‍ധിച്ചു പെരുകിയതായി ഉലപ്പതിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും ,അത് ഈ അദിപാപത്തിന്റെ ഫലമായിരുന്നു എന്ന് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആദിമാതാക്കളുടെ പാപം മറ്റു മനുഷ്യരെ കര്‍മ്മപാപത്തിലേക്കോ ഉത്തഭവപാപത്തിലേക്കോ നയിച്ചതായി ഉല്‍പ്പതിയുടെ പുസ്തകമോ പഴയനിയമത്തിലെ മറ്റേതെങ്കിലും പുസ്തകമോ പറയുന്നില്ല .കര്‍മ്മപാപവും ഉത്ഭവപാപവും തമ്മിലുള്ള വേര്‍തിരിവും പഴയനിയമത്തിന് അംജ്ഞാതമാണ്. ആദത്തിന്റെയും ഹവ്വായുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പാപവും തിന്മയും ലോകത്തില്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നല്‍കുക മാത്രമാണ് ഉല്‍പ്പത്തിയുടെ കര്‍ത്താവ് ചെയ്യുന്നത് .ഉത്ഭവപാപമുണ്ടെന്നു ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല .പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതുതന്നെയാണ് അതിനു കാരണം .
ഉത്ഭവപാപം പുതിയനിയമത്തില്മനുഷ്യരെല്ലാവരും പാപികളാണെന്നതും എല്ലാവര്ക്കും യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണെന്നതും പുതിയനിയമത്തിന്റെ പൊതുവായ വീക്ഷണവും പരോക്ഷമായ സാക്ഷ്യവുമാണ് .എന്നാല്‍ ,പാപത്തെ വ്യക്തിപരമായ് പാപമെന്നും ഉത്ഭവപാപമെന്നും പുതിയനിയമം ഒരിടത്തും വേര്‍തിരിച്ചുകാണിക്കുന്നില്ല .ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിനു ആധാരമായി വി.അഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജന്മാരും തെന്ത്രോസ് സൂനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമ 5:12-21 ആണ് .ഈ ലേഖനഭാഗമനുസരിച്ച് ,ആദത്തിന്റെ പാപവും തിന്മയും തമ്മില്‍ വ്യക്തമായ ഒരു ബന്ധമുണ്ടെന്നു എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഇന്ന് പൊതുവേ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റി എല്ലാവരും എകാഭിപ്രായക്കാരല്ല. യഹൂദരുടെ ചിന്താരീതിയനുസരിച്ചു നിയമപാലനത്തിലൂടെയാണ് മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം അഥവാ രക്ഷ ലഭിക്കുന്നത് .പൌലോസിന്റെ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിച്ച രക്ഷയിലുള്ള വിശ്വാസംവഴി മാത്രമേ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തെയും ആദത്തിന്റെ പാപത്തെയും പറ്റിയുള്ള പരാമര്‍ശം. "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു ,അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(5:12) "ഒരു മനുഷ്യന്റെ അനുസരണക്കേടിനാല് അനേകര്‍ പാപികളായിത്തിര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും "(5:19) യേശുവിലൂടെ ദൈവം പ്രവൃത്തിച്ച രക്ഷാകര സഭവം എല്ലാ മനുഷ്യര്‍ക്കും രക്ഷക്ക് നിദാനമായി ഭവിക്കുന്നു എന്ന വിശ്വാസ സത്യം മാത്രമാണ് പൌലോസ് ശ്ലീഹായുടെ പ്രബോധനലക്ഷ്യം .
ആദത്തിന്റെ പാപംവഴി പാപം ആദ്യമായി ലോകത്തില്‍ പ്രേവേശിച്ചു ,പിന്നീട് എല്ലാ മനുഷ്യരും പാപം ചെയ്തു ,അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു, പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്ക്കും അനുഭവപ്പെടുന്നു - ഇതാണ് 5:12 ല്‍ പ്രകടമാകുന്ന പൌലോസ് ശ്ലീഹായുടെ വീക്ഷണം .അന്നത്തെ യഹൂദര്‍ ധരിചിരുന്നതുപോലെതന്നെ പൌലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത് .ആദം പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണം നേരിട്ടുവെന്നല്ല ,പിന്നെയോ എല്ലാവരും പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണവും അനുഭവപ്പെടുന്നതെന്നത്രേ പൌലോസ് പറയുന്നത് ."ഒരു മനുഷ്യന്റെ അനുസരണക്കേടിനാല് അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ " എന്ന് 5:19 ല്‍ പറയുമ്പോഴും ,ഒരു മനുഷ്യന്റെ അനുസരണക്കേട് മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിതീര്‍ന്നുവെന്നു അര്‍ത്ഥമില്ല .5:12 ല്‍ പറയുന്നതുപോലെതന്നെ ,അനേകര്‍ പാപികളായെങ്കില്‍ അത് അവരും വ്യക്തിപരമായി അനുസരണക്കേട് കാണിക്കുകയും പാപം ചെയ്യുകയും ചെയ്തതുകൊണ്ടാണ് .ആദത്തിന്റെ പാപത്തിനു ആദ്യത്തെ പാപമെന്ന നിലയിലും ,ലോകത്തിലേക്ക് പാപത്തിനു പ്രവേശനം നല്കി എന്ന നിലയിലും മാത്രമേ പവ്ലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍ ,മറ്റുള്ളവരുടെ പാപവുമായി ബന്ധമൊള്ളൂ .അല്ലാതെ ,ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്ക് പരബരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൌലോസ് വിവക്ഷിക്കുന്നില്ല .അങ്ങനെ കൃത്യമായി പറഞാല്‍ ,മേല്പറഞ്ഞ ലേഖനഭാഗത്ത് പൌലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല .
എന്നാല്‍, "ഉത്ഭവപാപം" എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്ത്യത്തെപ്പറ്റി തന്റെ ലേഖനത്തില്‍ ,വിശിഷ്യ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, പൌലോശ്ലീഹ പലേടത്തും പറയുന്നുണ്ട് .സാധാരണമായി പാപം (he hamarita) എന്ന് പറയുമ്പോള്‍ പൌലോസ് ഉദ്ദേശികുന്നത് പാപകരമായ ഏതെങ്കിലും ഒറ്റപ്പെട്ട പവൃത്തിയല്ല .പ്രത്യുത പാപത്തിന്റെ മൂര്‍ത്തീകരണം അഥവാ മൂര്‍ത്തീമത്ഭാവം പൂണ്ട പാപത്തിന്റെ ശക്തിയാണ് .ഈ ശക്തി ലോകത്തില്‍ പ്രേവേശിക്കുവാന്‍ ഇടയാക്കിയത് ആദത്തിന്റെ പാപമത്രേ (5:12).പാപത്തിന്റെ ഈ ശക്തി ലോകത്തെയാകമാനം ഗ്രസിച്ചിരിക്കയാണ്. ലോകത്തില്‍ ഭരണം നടത്തുകയാണ്. മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനത്തിനും തിരഞെടുപ്പിനും മുമ്പുതന്നെ ഈ ശക്തി ആന്തരികമായി അവനില്‍ സ്വാദീനം ചെലുത്തുന്നു ;പാപതിലേക്ക് അതവനെ പ്രേരിപ്പിക്കുന്നു .മനുഷ്യനെ തന്റെ അടിമയാക്കാനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പാപത്തിന്റെ ഈ ശക്തി (റോമ 6:6.13-14.23;7:8.9.11.14-15) വികാരതീവ്രമായ ഭാക്ഷയിലാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ നീരാളിപ്പിടുത്തത്തെയും പൌലോസ് വര്‍ണ്ണിക്കുന്നത് :"ഞാന്‍ പാപത്തിന് അടിമയായി വില്ക്കപ്പെട്ട ജഡികനാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല.എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്. എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു.എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.(റോമ 7:14-25).
നമുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈഅവം നല്കുന്ന രക്ഷ സ്വീകരിക്കുന്നതിനു മുമ്പ് ഓരോ മനുഷ്യനും തന്നില്‍ത്തന്നെ അനുഭവപ്പെടുന്ന പാപത്തിന്റെ ശക്തിയെയാണ് പവ്ലോശ്ലീഹാ ഇപ്രകാരം ഭാവോജ്ജലമായി വര്‍ണ്ണിക്കുന്നത് .പാപതിനെ ഈ ശക്തി ഒരു അടിമയുടെ മേല്‍ എന്നാപോലെ പുറമേ നിന്ന് മാത്രമല്ല മനുഷ്യനില്‍ സ്വാദീനം ചെലുത്തുന്നത് .മനുഷ്യന്റെ ഉള്ളില്‍ ,അവന്റെ അവയവങ്ങളില്‍ ,അവന്റെ മനസ്സില്‍ വസിച്ചുകൊണ്ട് ,പാപ്തിലേക്ക് അതവനെ ആകര്‍ഷിക്കുന്നു .ഈ അക്സ്ര്ഷനവലയത്തില്‍ നിന്ന് സ്വയം രക്ഷാ പെടാന്‍ മനുഷ്യന് സാടിക്കില്ല .എനാല്‍ ഈ ദുര്ഭാഗ സാഹചര്യത്തില്‍ ആയിരിക്കുന്ന മനുഷ്യന് നിരാഷപ്പെടെണ്ടാതില്ല .കാരണം യേശുക്രിസ്തുവിലൂടെ രക്ഷയുടെ വഴി അവനുവേണ്ടി വെട്ടിത്തുരക്കപ്പെട്ടിരിക്കുന്നു .ദൈവത്തിനു സ്തോസ്ത്രവും നദിയും അര്‍പ്പിച്ചുകൊണ്ട് ആ വഴി അവന് സ്വീകരിക്കുകയെ വേണ്ടൂ .ഇതാണ് പാപത്തിന്റെ ശക്തിയിലമാര്‍ന്നു ഞെരിയുന്ന മസ്നുശ്യനു പവ്ലോസ് നല്കുന്ന സന്ദേശം .നേരത്തെ പറഞ്ഞപോലെ ,പാപത്തിന്റെ ശക്തിയെന്ന് പറയുമ്പോള്‍ വ്യ്ക്തിപരമായ് ഏതെന്കിലും പാപമല്ല പവ്ലോസ് ഉദ്ദേശിക്കുന്നത് .വ്യക്തിപരവും സ്വതനത്രവുമായ തീരുമാനത്തോടെ പാപകട്രമായ ഏതെന്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പുതന്നെ പാപതിലേക്ക് ഒരു ശക്തിയെയാണ് പവ്ലോസ് മനസ്സില്‍ കാണുന്നത് .യേശുവിലൂടെ ദൈഅവം നല്കുന്ന രക്ഷയെ ഊന്നിപ്പരയുന്നതിനാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ പ്രവൃത്തന്തെയുമം ഇത്ര വിശദമായി പ്വ്ലോസ് വരച്ചുകാട്ടിയിരിക്കുന്നത് യേശുവിനെ കൂടാതെ മനുഷ്യന് പാപത്തിന്റെ ശക്തിയിലമാര്ന്നവനാണ് .സ്വയം രക്ഷപെടാന്‍ അവനു സാദ്യമല്ല .എന്നാല്‍ ,യേശുവിലുള്ള രക്ഷ സ്വീകരിച്ചവാന്‍ പാപത്തിന്റെ ശക്തിയില്‍ നിന്ന് മോചിതനായിരിക്കുന്നു (6:2,14,18)യേശുവിലുള്ള രക്ഷയും പാപത്തിന്റെ ശക്തിയും വിരുദ്ധ ദൃവങ്ങലാണ് .യേശുവിലുള്ള രക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള മനുഷ്യന്റെ-മന്സുഹ്യകുലടിന്റെ - അവസ്ഥയാണെന്ന് പറയാം 'ഉത്ഭ്വപാപം 'എന്നാ പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്‍ത്ഥ്യം .യേശുവിലുള്ള രക്ഷയുടെ വിരുദ്ധ ധൃവമായിട്ടു വേണമെങ്കിലും അതിനെ മനസ്സിലാക്കാം.
ഉത്ഭവപാപം സഭയുടെ പാരബര്യത്തിലും പ്രബോധനത്തിലുംയേശുവിലൂടെ ദൈവം നല്കിയ രക്ഷയിലുള്ള വിശ്വാസത്തോളം തന്നെ പഴക്കമുണ്ടെന്നു പറയാം ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ അവബോധത്തിനും. എന്നാല്‍, ആദ്യത്തെ നാല് നൂറ്റാണ്ടുകളില്‍ ഉത്ഭാവപാപത്തെപ്പട്ടിയുള്ള സ്പഷ്ടമായ് സൂചനകളോ രേഖകളോ ഒന്നും നാം കാണുന്നില്ല. ആദ്യനൂറ്റാണ്ടുകളില്‍ പ്രായപൂര്ത്തിയായവരായിരുന്നു വിശ്വസിച്ചു മാമോദീസാ സ്വീകരിച്ചിരുന്നത് .ശിശുമാമോദീസാ പ്രചാരത്തില്‍ വനത്തോടെ "പാപങ്ങളുടെ മോചനത്തിനായി" ശിശുകള്‍ക്ക് നല്കുന്ന മാമോദീസായുടെ അര്‍ത്ഥത്തവ്യാപ്തിയെപ്പറ്റി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി .മാമോദീസാ വഴി വ്യക്തിപരമായ് പാപങ്ങളില്‍ നിന്ന് മാത്രമല്ല ,പാപത്തിന്റെ ശക്തിയുടെ അടിമത്വത്തില്‍ നിന്നും അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്നുമെല്ലാം (കൊളോ 1:13) മോചനം ലഭിക്കുന്നുവെന്ന ബോധ്യം സഭയില്‍ രൂഡമൂലമായിരുന്നു .പെലെജിയന്‍ പാഷണ്ട വാദികള്‍ (Pelagians) ശിശുമാമോദീസായെ എതിര്‍ത്തതും ഉത്ഭവപാപത്തെപ്പറ്റിയുള്ള പരിചിന്തനതിനു കാരണമായി .വി .അഗസ്തീനോസാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. പെലെജിയന്‍ പാഷണ്ട വാദികലുമായുള്ള വിവാദത്തില്‍ ഉത്ഭവപാപം അദ്ദേഹത്തിന് അവസരോചിതമായ ഒരുപകരണം കൂടിയായിത്തീര്‍ന്നു .ഉത്ഭവപാപത്തിനു ഉപോത്ബലമായി അഗസ്തീനോസ് ഉപയോഗിച്ച വിശുദ്ധ ഗ്രന്ഥഭാഗം റോമ 5:12-21 തന്നെയായിരുന്നു .ഇതില്‍ സുപ്രധാനവാക്യമായ 5:12 നു ശരിയായ ഒരു വ്യാഖ്യനമല്ല അദ്ദേഹം നല്‍കിയത് ."ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു .അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു " എന്നതിലെ ഊന്നല്‍ കൊടുക്കുന്ന ഭാഗത്തിന് അഗസ്തീനോസിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ മാറ്റം വന്നു:"ഒരുവനില്‍ എല്ലാവരും പാപം ചെയ്തു അങ്ങനെ പാപം എല്ലാവരിലും വ്യാപിച്ചു ". ഈ വ്യത്യാസം ആശയത്തിനു വരുത്തുന്ന വലിയ മാറ്റം വ്യക്തമാണല്ലോ .റോമ 5:12 ല്‍ വന്ന വാക്കുകളുടെ ഈ വ്യത്യാസം പരബരാഗതമായ രീതിയില്‍ ഉത്ഭവപാപം മനസ്സിലാക്കുവാന്‍ കാരണമായി. അഗസ്തീനോസിന്റെ ഈ വ്യാഖ്യാനമാണ് പാശ്ചാത്യ സഭയില്‍ മുഴുവന്‍ പ്രചാരത്തിലായത് .വിശുദ്ധ ഗ്രന്ഥത്തിന്റെ "വുള്‍ഗാത്ത" പരിഭാക്ഷയും "ഒരുവനില്‍ പാപം ചെയ്തു" എന്നാ ഭാഷ്യമാണ് സ്വീകരിച്ചത് .വ്യാകരണപരായി രണ്ടും സാദ്യമാണെങ്കിലും(eph ho- because or in whome) ,"ഒരുവനില്‍" എന്നാ പരിഭാഷ തെറ്റാണെന്നത് ഇന്ന് ബൈബിള്‍ പണ്ഡിതന്മാര് എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് .
ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ ആദ്യത്തെ ഔദ്യോഗിക പ്രസ്തവനയുണ്ടായത് 418 ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച പ്രൊവിഷല്‍ കൌന്‍സിലിലാണ് .പെലെജിയന്‍ പാഷണ്ടവാദികളുടെ തെറ്റായ ചില പ്രബോധനങ്ങളെ തിരുത്തുകയായിരുന്നു ഈ പ്രസ്താവനയുടെ ലക്ഷ്യം. ഒരു നൂറ്റാണ്ടിനു ശേഷം പെലെജിയന്‍ ചായ്വുള്ള ചിലര്‍ക്കെതിരെ ഒറാജില്‍ സമ്മേളിച്ച രണ്ടാമത്തെ പ്രൊവിഷല്‍ കൌന്സില് (529) വീണ്ടും ഉത്ഭവപാപത്തിന്റെ അസ്ഥിത്വത്തെയും സ്വഭാവത്തെയും സ്ഥിരീകരിക്കുകയുണ്ടായി .തെന്ത്രോസ് സൂനഹദോസും (1546) മേല്പറഞ കൌന്സിലുകളുടെ പ്രബോധനത്തെ അവര്‍ത്തിച്ചുറപ്പിച്ചു. ആദിമാതാപിതാക്കള്‍ ചരിത്രവ്യക്തികളാണെന്നും അവരുടെ പാപം ചരിത്രസംഭവമാണെന്നുമുള്ള ധാരയിലാണ് ഈ ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ 'വുള്‍ഗാത്ത " പരിഭാക്ഷയെയാണ് ഈ പ്രസ്താവനകള്‍ ആധാരമാക്കുന്നത് .എന്നാല്‍, കൌന്സിലുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍, മാറ്റമില്ലാത്തതും എന്നും എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുമായ വിശ്വാസ സത്യത്തെ ,അത് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമത്തില്‍ നിന്നും വേര്‍തിരിച്ചു കാണെണ്ടിയിരിക്കുന്നു .ആദ്യത്തേത് നാം ആവശ്യം സ്വീകരിച്ചേ മതിയാകൂ. രണ്ടാമത്തേത്, അതായത് വിശ്വാസ സത്യം ആവിഷ്കരിക്കാന്‍ ഉപയോഗിച്ച മാധ്യമം, കാലികമായ പല സങ്കല്‍പ്പങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് . ഈ സങ്കല്‍പ്പങ്ങള്‍ മാറുന്നതിനനുസരിച്ച് മാധ്യമത്തിനും മാറ്റമുണ്ടാകാം. എന്നാല്‍ ,അത് പ്രാഘോഷിപ്പിക്കുന്ന വിശാസസത്യം എന്നും നിലനില്ക്കും.
തുടരും... Author : സിപ്രിയന് ഇല്ലിക്കമുറി
3 comments:
യഹൂദരുടെ ചിന്താരീതിയനുസരിച്ചു നിയമപാലനത്തിലൂടെയാണ് മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം അഥവാ രക്ഷ ലഭിക്കുന്നത് .പൌലോസിന്റെ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിച്ച രക്ഷയിലുള്ള വിശ്വാസംവഴി മാത്രമേ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തെയും ആദത്തിന്റെ പാപത്തെയും പറ്റിയുള്ള പരാമര്‍ശം.
Informative..thanks a million....
http://biblechinthakalmalayalam.blogspot.ie/
Post a Comment