യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്തകാലത്ത് ഉടലെടുത്തതാണ് യാഹോവാസാക്ഷികളുടെ സംഘടന അഥവാ 'റസ്സല്‍ മതം'. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാനങ്ങളും തത്വങ്ങളുമെല്ലാം നിരാകരിക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത് .ഈ സംഘടന കേരളത്തിലെ കത്തോലിക്ക ,ഓര്‍ത്തഡോക്സ് ,യാക്കോബായ സഭകളില്‍ വലരെ സംഘടിതമായി പ്രവൃത്തിക്കുന്നു .ക്രിസ്തുമതത്തിന്റെ തായ് വേരറക്കാന്‍ രൂപം നല്‍കിയിട്ടുള്ള ഒരു സംഘടനയാണിത് .
യാഹോവസാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു എന്നത് മാത്രം ഒരു മുന്നറിയിപ്പായി ഇവിടെ കുറിക്കുന്നു ..സ്ഥലപരിമിതിമൂലം ചരിത്രവും മറ്റു കാര്യങ്ങളും വിവരിക്കുന്നില്ല .
* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ് ,അട്വന്റിസ്റ്റ് പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .
* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ് ,പുത്രന് ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .
* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന് എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന് പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന് ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .
* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു
* 'മനുഷ്യര്‍ക്ക് മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .
* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .
* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ് - കുവൈറ്റ് യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള് യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .
* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .
* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.
* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .
* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന് മലയില്‍ കാണുന്ന 144000 പേര് ' ആണ് എന്ന് അവര്‍ പറയുന്നു .
* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന് പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്‍ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര് വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്‍ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .
* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .
* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്കിയ തെവന്ത് ഡേ അഡന്റിസ്റ്റ് പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര് ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ് അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്‍ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്.
കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്
Tuesday, June 28, 2011
യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .
ദൈവേഷ്ടം എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..
Subscribe to:
Post Comments (Atom)
11 comments:
informative
തനി കാർന്നോരുടെ കണിശതകളാണ് നിങ്ങൾ ഇവിടെ പറയുന്നത്.യഹോവയുടെ സാക്ഷികൾ അഥവാ റസ്സൽ മതം എന്ന് നിങ്ങൾക്കെങ്ങനെ പറയാനായി.യഹോവയുടെ സാക്ഷികളെക്കുറിച്ച് ഈ ലേഖനമെഴുതും മുൻപ് ഒരു യഹോവയുടെ സാക്ഷിയുമായെങ്കിലും,അതിലെ ഒരു കൊച്ചുകുട്ടിയുമായി പോലും നിങ്ങൾ സംസാരിച്ചിട്ടില്ല.സുഹൃത്തേ, ബൈബിൾ വിദ്യാർഥികൾ എന്നറിയപ്പെട്ടിരുന്ന കൂട്ടം അവരുടെ പേര് മറ്റിയതുമാത്രമാണ് യഹോവയുടെ സാക്ഷികൾ എന്ന്.അല്ലാതെ അറ്റ്ഹ് ഇന്നലത്തെ മഴയ്ക്ക് മുളച്ചതല്ല.പിന്നെ ക്രൈസ്തവ സഭ തകർക്കാൻ രൂപം നൽകിയൢഅ ഇത്.ലോകവ്യാപകമായി ഗവണ്മെന്റ് റെജിസ്ടേഡ് ആയിട്ടുള്ള ഈ മതം അല്ലെങ്കിൽ ഏഴുപണ്ടേ ഗവണ്മെന്റ് നിറോധിക്കില്ലേ?.
ഇന്ന് ഏറ്റവുമധികം വിതരണം നടക്കുന്ന മാഗസിൻ യഹോവ്യുടെ സാക്ഷികളുടെ വീക്ഷാഗോപുരവും ഉണരുകയും ആണ്. അത് നിങ്ങൾക്കറിയുമോ.സഹമനുഷ്യരെ സ്നേഹിച്ചുകൊണ്ട് ഹെയ്തിയടക്കമുള്ള ഭൂകമ്പങ്ങളിൽ രക്ഷാപ്രവ്അർത്തനം സ്വമേധയാ ചില്ലിക്കശ് വാങ്ങാതെ നിർവ്വഹിച്ചതിന് റെഡ് ക്രോസ് സംഘടന അഭിനന്ദിച്ച മതമാണ് യഹോവയുടെ സാക്ഷികളുടേത്.കൂടാതെ ഇന്ന് ക്രിസ്തുവിന്റെ സന്ദേശത്തിനൊത്ത് ജീവിക്കുകയും വീടുതോറും പോവുകയും ചെയ്യുന്നവർ യഹോവയുടെ സാക്ഷികളാണെന്ന് നിങ്ങൾ വാഴ്ത്തിപ്പാടിയ ചില ക്രൈസ്തവ മത നേതാക്ക്ല്തന്നെ സമ്മതിച്ചതാണ്.വത്തിക്കാനിലെ സിസ്റ്റെർസ് വരെ പറഞ്ഞിട്ടുണ്ട് യഹോവയുടെ സാക്ഷികൾ ആണ് ലോകത്തെല്ലാവ്രും എങ്കിൽ ലോകം എത്ര നന്നായേനെയെന്ന്.യഹോവയുടെ സാക്ഷികളുടെ ന്യൂവേൾഡ് ട്രാൻസ്ലേഷൻ ഓഫ് ഹോളി സ്ക്രിപ്ചേർസ് ആണ് ലോകത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും കൃത്യത്യുള്ള ബൈബിൾ എന്ന് ഇന്ന് ലോകത്തിലേ വ്യത്യസ്ത മതങ്ങളിലുള്ള മത പണ്ഡിതരും,ബൈബിൾ ചരിത്രകാരന്മാരും പറഞ്ഞിട്ടുണ്ട്.കേരളത്തിലെ സ്പീക്കർ ലൈവ് ആയി ടിവിയിൽ പറഞ്ഞു യഹോവയുടെ സാക്ഷികൾ മാത്രമാണ് ഇന്ന് കൃത്യമായി ടാക്സ് അടയ്ക്കുന്നവരും,സ്ഥലം റെഗിസ്ട്രേഷനിൽ യഥർഥ വില കാണിക്കുന്നത് എന്നും.
ഇറ്റലിയിലെ സാമ്പറ്റ്ഹ്തീക ഭദ്രതയ്ക്ക് കാരണം അവിടുത്തെ യഹോവയുടെ സാക്ഷികളുടെ സത്യ്സന്ധമായ ടാക്സ് ആണേന്ന് അധികാരികൾ പറഞ്ഞിട്ടില്ലേ. എന്റെ പ്രിയ സുഹൃത്തേ ഈപ്പഋഞ്ഞ യഹോവയുടെ സാക്ഷികൾ നിങ്ങൾക്ക് കീടങ്ങളാണെങ്കിൽ നിങ്ങൾ ഇന്നും മരണവീട്ടിൽപ്പാടുന്ന "സമയമാം രഥത്തിൽ ഞാൻ" എന്ന പാട്ട് അവരിൽ നിന്നും അടിച്ചുമാറ്റി.ബൈബിളിലെ ദൈവനാമം വിളിച്ചപേക്ഷിച്ചാലേ രക്ഷയുള്ളു. അങ്ങയുടെ നാമം പൂജിതമാകണേ എന്നിവ പറയുന്ന നിങ്ങളെന്തേ ദൈവമ്നാമം യഹോവ് എന്നാണെന്ന് അംഗീകരിക്കാത്തത്ത്. ബൈബിൾ ചരിത്രവും ചെങ്കടൽ ചുറുളും ലോകത്ത് നിലനിൽക്കേ നിങ്ങൾ എന്തിനാണ് പോപ്പുമാർ ബൈബിളിന്റെതല്ലാത്ത യൂദിത്ത്,തോബിത്ത്,വചനം,1,2മക്കബയർ എന്നിവ കൂട്ടിച്ചേർക്കാൻ അനുവദിച്ചു.സുഹൃത്തേ സ്വന്തം കണ്ണിലെ കോലിനേക്കുറിച്ച് പടിക്കൂ.എന്നിട്ടാവാം വിമർശനം. ഇന്ന് മലയാളത്തിൽ വരെ സർക്കാർ അംഗീകൃത വിക്കിപീഡിയ ഉള്ളപ്പോൾ അതിൽപ്പോലും യഹോവയുടെ സാക്ഷികൾ യഥർതത്തിൽ ആരാണെന്ന് പരിശോധിക്കാതെ നിങ്ങൾ എന്താണ് ഈ എഴുതിക്കൂട്ടിയിരിക്കുന്നത്.ദയവായി നിങ്ങൾ എഴുത്തിലെ ആധികാരികത പുന:പരിശോധിക്കുക... ഭാവുകങ്ങൾ
(ഞാൻ ഒരു യഹോവയുടെ സാക്ഷിയല്ല.പക്ഷേ ഒരു സത്യാൻവ്വേഷകൻ ആണ്.)
സത്യം
യഹോവയുടെ സാക്ഷികളുടെ ആധുനിക കാലത്തെ ആരംഭം 1870-കളിലായിരുന്നു. ആദ്യം, അവര്‍ ബൈബിള്‍വിദ്യാര്‍ഥികള്‍ എന്നു വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ 1931-ല്‍ അവര്‍ യഹോവയുടെ സാക്ഷികള്‍ എന്ന വേദാനുസൃതമായ പേര് സ്വീകരിച്ചു. (യെശയ്യാവു 43:10) ചെറിയ തുടക്കങ്ങളില്‍നിന്നു സംഘടന ലക്ഷക്കണക്കിനു സാക്ഷികളായി വളര്‍ന്നിരിക്കുന്നു, അവര്‍ 230-ലധികം രാജ്യങ്ങളില്‍ തിരക്കോടെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും ഓരോ വാരത്തിലും മൂന്നു പ്രാവശ്യം യോഗങ്ങളുണ്ട്. ഇവയില്‍ ഏതിലെങ്കിലും ഹാജരാകാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. (എബ്രായര്‍ 10:24, 25) പഠിപ്പിക്കുന്നതിന്റെ അടിസ്ഥാനം ബൈബിളാണ്. യോഗങ്ങള്‍ പ്രാര്‍ഥനയോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. മിക്ക യോഗങ്ങളിലും ഹൃദയംഗമമായ ‘ആത്മീയ ഗീതങ്ങളും’ പാടുന്നു. (എഫെസ്യര്‍ 5:18, 19) പ്രവേശനം സൗജന്യമാണ്, കാണിക്കശേഖരം ഇല്ല.—മത്തായി 10:8.
മിക്ക സഭകളും ഒരു രാജ്യഹാളിലാണു യോഗങ്ങള്‍ നടത്തുന്നത്. ഇവ സാധാരണമായി സാക്ഷികളായ സന്നദ്ധവേലക്കാര് പണിയുന്ന ലളിതമായ കെട്ടിടങ്ങളാണ്. നിങ്ങള്‍ ഏതെങ്കിലും പ്രതിമകളോ ക്രൂശിതരൂപങ്ങളോ അതുപോലുളള വസ്തുക്കളോ രാജ്യഹാളില്‍ കാണുകയില്ല. സ്വമേധയാസംഭാവനകളാലാണു ചെലവുകള്‍ വഹിക്കുന്നത്. സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി അവിടെ ഒരു സംഭാവനപ്പെട്ടി ഉണ്ട്.—2 കൊരിന്ത്യര്‍ 9:7.
ഓരോ സഭയിലും, മൂപ്പന്മാര് അല്ലെങ്കില്‍ മേല്വിചാരകന്മാര് ഉണ്ട്. അവര്‍ സഭയെ പഠിപ്പിക്കുന്നതില്‍ നേതൃത്വം വഹിക്കുന്നു. (1 തിമൊഥെയൊസ് 3:1-7; 5:17) അവരെ ശുശ്രൂഷാദാസന്മാര് സഹായിക്കുന്നു. (1 തിമൊഥെയൊസ് 3:8-10, 12, 13) ഈ മനുഷ്യരെ സഭയില്‍ ശേഷിച്ചവര്‍ക്കു മീതെ ഉയര്‍ത്തുന്നില്ല. (2 കൊരിന്ത്യര്‍ 1:24) അവര്‍ക്കു പ്രത്യേക സ്ഥാനപ്പേരുകള്‍ കൊടുക്കുന്നില്ല. (മത്തായി 23:8-10) അവര്‍ മറ്റുളളവരില്‍നിന്നു വ്യത്യസ്തമായിട്ടല്ല വസ്ത്രധാരണം നടത്തുന്നത്. അവരുടെ വേലയ്ക്കുവേണ്ടി അവര്‍ക്കു ശമ്പളവും കൊടുക്കുന്നില്ല. മൂപ്പന്മാര് മനസ്സോടെ സഭയുടെ ആത്മീയാവശ്യങ്ങളില്‍ ശ്രദ്ധിക്കുന്നു. ക്ലേശസമയങ്ങളില്‍ ആശ്വാസവും മാര്‍ഗനിര്‍ദേശവും കൊടുക്കാന്‍ അവര്‍ക്കു സാധിക്കും.—യാക്കോബ് 5:14-16; 1 പത്രൊസ് 5:2, 3.
യഹോവയുടെ സാക്ഷികള്‍ ഓരോ വര്‍ഷവും സമ്മേളനങ്ങളും വലിയ കണ്‍വെന്‍ഷനുകളും നടത്തുന്നു. ഈ സമയങ്ങളില്‍ പല സഭകള്‍ ബൈബിള്പ്രബോധനത്തിന്റെ ഒരു സവിശേഷ പരിപാടിക്കുവേണ്ടി ഒത്തുകൂടുന്നു. ഓരോ സമ്മേളനത്തിന്റെയും അല്ലെങ്കില്‍ കണ്‍വെന്‍ഷന്റെയും കാര്യപരിപാടിയില്‍ ക്രമമായ ഭാഗമാണു പുതിയ ശിഷ്യരുടെ സ്നാപനം.—മത്തായി 3:13-17; 28:19, 20.
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം ന്യൂയോര്‍ക്കിലാണ്. അവിടെയാണു ലോകവ്യാപകസഭയുടെ മേല്‍നോട്ടം വഹിക്കുന്ന പരിചയസമ്പന്നരായ മൂപ്പന്മാരുടെ ഒരു കേന്ദ്രസംഘമായ ഭരണസംഘം സ്ഥിതിചെയ്യുന്നത്. ലോകത്തിനു ചുറ്റും 100-ല്‍പ്പരം ബ്രാഞ്ചോഫീസുകളും ഉണ്ട്. ഈ സ്ഥാനങ്ങളില്‍ സന്നദ്ധസേവകര്‍ ബൈബിള്‍സാഹിത്യം അച്ചടിക്കുന്നതിനും കയറ്റി അയയ്ക്കുന്നതിനും സഹായിക്കുന്നു. പ്രസംഗവേല സംഘടിപ്പിക്കുന്നതിനും മാര്‍ഗനിര്‍ദേശം കൊടുക്കപ്പെടുന്നു. നിങ്ങളുടെ ഏറ്റവുമടുത്തുളള ബ്രാഞ്ചോഫീസിലേക്ക് ഒരു സന്ദര്‍ശനം നടത്തുന്നതിന് എന്തുകൊണ്ട് ആസൂത്രണംചെയ്തുകൂടാ?
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses).ഈ മതം എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക സ്മാരക ഹാജർ ഉള്ളതായും വൃത്താന്തമറിയിക്കുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
സി.ടി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12(൨) ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവഎന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.ഈ ലോക ജനത ധാർമ്മിക നിലവാരമില്ലാത്തവരാണെന്നും, സാത്താന്റെ സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.
സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.
രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
യഹോവയുടെ സാക്ഷികൾ
വർഗ്ഗീകരണം
ക്രിസ്തീയസഭാപുനരുദ്ധാരണം
ദൈവശാസ്ത്രാഭിമുഖ്യം
സഹസ്രാബ്ദവാദം
മേൽനോട്ടം
മുകളിൽ നിന്ന് താഴേക്കുള്ള മേൽനോട്ടം
ഭൂപ്രദേശം
ലോകവ്യാപകം
സ്ഥാപകൻ
ചാൾസ് ടെയ്സ് റസ്സൽ
രൂപീകരണം
1876: ബൈബിൾ വിദ്യാർത്ഥികൾ സംഘടന ആരംഭിച്ചു
1931: യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വികരിച്ചു
രൂപീകരിക്കപ്പെട്ട സ്ഥലം
പെൻസിൽവാനിയ,അമേരിക്കൻ ഐക്യനാടുകൾ
ആസ്ഥാനം
ബ്രൂക്ക്ലിൻ,ന്യൂയോർക്ക്,അമേരിക്കൻ ഐക്യനാടുകൾ
തദ്ദേശ ആസ്ഥാനം
ബാംഗ്ലൂർ, ഇന്ത്യ
അംഗങ്ങൾ
ആഗോളമായി 78.2 ലക്ഷം
ഇന്ത്യയിൽ 36,319
ആരാധനാലയങ്ങൾ
111,719
ഔദ്യോഗിക വെബ്സൈറ്റ്
http://www.jw.org
ഇവിടെ പ്രസ്ഥാവിക്കപ്പെട്ടത്തില് മിക്ക കാര്യങ്ങളും സത്യമല്ലേ. പിന്നെ എന്തിനാണ് യ.സാ.കള്‍ കലികൊള്ള്ന്നത്? മനുഷ്യന് ആത്മാവില്ല, മൃഗത്തിനു തുല്യന്‍, യോഹ.1:1-ല്‍ ഗ്രീക്കില്‍ 'തിയോസ്' എന്ന് ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അതെ പദം ഉപയോഗിച്ചിട്ടും 'ദേവന്' (യേശു) എന്നാക്കി, എന്നാല്‍ സാത്താന് 'ഈ ലോകത്തിന്റെ 'ദേവന്' അല്ല 'ദൈവം' ആണ് താനും! എത്ര പ്രാവശ്യം യേശുവിന്റെ രണ്ടാം വരവ് സംബന്ധിച്ച് ബ്ലോഗില്‍ പ്രസ്താവിച്ചത് പോലെ മാറ്റി മാറ്റി പറഞ്ഞു. പുത്രനോട് 'ദൈവമേ' എന്ന് എബ്രായര്‍.1:8-ല്‍ വിളിച്ചത് തരം പോലെ മാറ്റി 'ദൈവം നിന്റെ സിംഹാസനം' എന്നാക്കി. ഇത് സങ്കീ.45:6-ല്‍ നിന്ന് അതുപടി എടുതെഴുതിയതാണെന്നു ആര്‍ക്കാണറിയാത്തത്? സിംഹാസനത്തില്‍ ഇരിക്കുന്നവനാണോ വലിയവന്‍, അതോ സിംഹാസനമാണോ? അങ്ങനെയെങ്കില്‍ യേശു യാഹോവയെക്കാള് വലിയവന്‍ എന്ന തരത്തിലാണ് അതിന്റെ അര്‍ഥം വരുന്നത് എന്ന് ഈ വിഡ്ഢികള്‍ ചിന്തിച്ചില്ല. പറയാന്‍ ഒരുപാടുണ്ട്. സ്ഥലപരിമിതി കൊണ്ട് നിറുത്തുന്നു. ഭൂമിയിലെ പറുദീസാ മാത്രം പ്രത്യാശിച്ചു കഴിയുന്ന ഈ അടിമവര്‍ഗത്തെ ദൈവം തന്നെ രക്ഷിക്കട്ടെ! ആദാം താമസിച്ച തോട്ടം (പറുദീസാ) ഭൂമിയില്‍ മുഴുവന്‍ നിറയ്ക്കുമായിരുന്നു എന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? അന്ന് ഭൂമിയിലെ ഒരു സ്ഥലമായ ഏദനില്‍ ഉണ്ടാക്കിയ ഒരു തോട്ടം മാത്രമാണ് പറുദീസാ എന്ന് പറയപ്പെടുന്നത് (ഉല്.2:8;3:23). മനുഷ്യന് വീഴ്ച്ച വന്നില്ലായിരുന്നെങ്കില്‍ ഭൂമി മുഴുവന്‍ പരദീസയാക്കുമായിരുന്നു എന്നത് ബൈബിള്‍ പറയുന്നില്ല, സാക്ഷികളുടെ സങ്കല്പം മാത്രമാണ്.
ഒരു കാര്യം കൂടെ; യഹോവയുടെ സാക്ഷികള്‍ എന്ന് വിളിക്കപ്പെടാന്‍ നിങ്ങള്‍ക്ക് എന്താണ് കാര്യം? ഇത് യെശ.43:10-ല്‍ യഹൂദരോട് പറയുന്ന കാര്യമാണ്. അന്ന് രക്ഷ സാര്‍വത്രികമല്ല, യഹൂദനെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ നിങ്ങള്‍ അനുസരിക്കേണ്ട (ഞങ്ങള്‍ അനുസരിക്കുന്ന) വചനം അപ്പൊ.പ്രവൃ.1:8-ല്‍ പറഞ്ഞ കാര്യമാണ് - യേശു പറയുന്നു:"നിങ്ങള്‍ എന്റെ സാക്ഷികള്‍". യഹോവയുടെ അല്ല യേശുവിന്റെ സാക്ഷികള്‍ ആണ് ആകേണ്ടത്. by Christopher, e-mail-solafida_fida2000@yahoo.com
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ക്രിത്യമായ വിവരങ്ങൾ നിങ്ങള്‍ക്ക് ഇവിടെ കണ്ടെത്താം : https://www.jw.org/ml/യഹോവയുടെ-സാക്ഷികൾ/
യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഈ ഭാഗത്ത് കണ്ടെത്താം : https://www.jw.org/ml/യഹോവയുടെ-സാക്ഷികൾ/എഫ്എക്യൂ/
ഇതും നിങ്ങള്‍ക്ക് വായിക്കാം :
https://www.jw.org/finder?docid=502015242&wtlocale=MY&srcid=share
ഞാനും യഹോവ സാക്ഷിയല്ല, പക്ഷേ അവരെ അറിയാം. എല്ലാം സത്യമാണ്. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യരാണവർ...
👍
Post a Comment